category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപന്തക്കുസ്താനുഭവ ശുശ്രൂഷയുമായി സോജിയച്ചനോടോപ്പം സ്രാമ്പിക്കൽ പിതാവും റെജി കൊട്ടാരവും: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന്‌
Contentബർമിങ്ഹാം . യേശുനാമത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഐക്യപ്പെടുന്ന , റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ പന്തക്കുസ്താനുഭവ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , പ്രശസ്‌ത വചനപ്രഘോഷകനും കാലഘട്ടത്തിൻറെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്‍ഭുതങ്ങളും സാധ്യമാക്കുവാൻ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതൽ ശുശ്രൂഷകനുമായ ബ്രദർ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും . {{ കൺവെൻഷനെപ്പറ്റിയുള്ള വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://youtu.be/N_MYeJoPiIU }} അഞ്ചുവയസുമുതൽ വിവിധ പ്രായക്കാരായ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും നടക്കുമ്പോൾ യഥാർത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക " ടീൻ റിവൈവൽ കൺവെൻഷൻ " ടീനേജുകാർക്കായി നടക്കുന്നു .ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്ന കുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും അനേകംപേര് കടന്നുവരുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം കൺവെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്കത്തിലാണ്. അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു. #{red->n->n-> സ്ഥലം: }# ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ കെല്‍വിന്‍ വേ വെസ്റ്റ് ബ്രോംവിച്ച് ബര്‍മ്മിംഗ്ഹാം B70 7JW #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് }# ഷാജി: 07878149670 അനീഷ്: 07760254700
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-06 08:07:00
Keywordsരണ്ടാം ശനിയാഴ്ച കൺവെൻഷൻ
Created Date2017-06-06 08:08:14