Contents
Displaying 4631-4640 of 25068 results.
Content:
4914
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം 20ന്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 130-ാം അതിരൂപതാദിനാഘോഷം 20ന് എടത്വാ ഫൊറോനയിലെ പച്ച-ചെക്കിടികാട് ലൂര്‍ദ് മാതാ ഇടവകയിലെ ലിയോ പതിമൂന്നാമന്‍ നഗറില്‍ നടക്കും. മൂവായിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും. അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം ആർച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് മുഖ്യപ്രഭാഷണവും നടത്തും. സമ്മേളനത്തില്‍ സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ തലങ്ങളിൽ അംഗീകാരം നേടിയ അതിരൂപതാ അംഗങ്ങളെ ആദരിക്കും. അതിരൂപതയിലെ ആറോ അതിലധികമോ മക്കളുള്ള 50 വയസില്‍ താഴെയുള്ള ദമ്പതികളെ ചടങ്ങില്‍ അനുമേദിക്കും. ഏറ്റവും കൂടുതല്‍ വൈദിക-സന്ന്യസ്ത ദൈവവിളികളുള്ള ഇടവകകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സമ്മാനങ്ങള്‍ നല്‍കും. വിവിധ ഇടവകകളില്‍നിന്നുള്ള ഏറ്റവും മികച്ച ഇടവക ഡയറക്ടറി, ബുള്ളറ്റിന് എന്നിവയ്ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. അതിരൂപതാദിനാചരണത്തിന്റെ ഒരുക്കമായി എല്ലാ ഇടവകകളിലും ഇന്നു പേപ്പല്‍ പതാക ഉയര്‍ത്തി അതിരൂപതാ ആന്തം ആലപിക്കും. വിളമ്പര ദീപശിഖാപ്രയാണം 19ന് 1.30ന് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലെ അഭി. പിതാക്കന്മാരുടെ കബറിടത്തില്‍നിന്ന് ആരംഭിക്കും. അതിരൂപതാ യുവദീപ്തി നേതൃത്വം നല്കുന്ന ദീപശിഖാപ്രയാണം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അഞ്ചിന് എടത്വാ ഫൊറോനാപ്പള്ളിയിലെത്തും. ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനയ്ക്കു ശേഷം ദീപശിഖാപ്രയാണം സമ്മേളന നഗരിയായ പച്ച-ചെക്കിടിക്കാട് ദേവാലയത്തില്‍ എത്തും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സായ്ഹ്നപ്രാര്ഥനയും നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Image: /content_image/India/India-2017-05-14-01:53:43.jpg
Keywords: അതിരൂപതാ

4915
Category: 18
Sub Category:
Heading: ദളിത് കത്തോലിക്കര്‍ക്ക് ഭവനപദ്ധതിയുമായി സിഎംഐ സഭ
Content: കോട്ടയം: കെസിബിസി/എസ്സി/എസ്ടി/ബിസി കമ്മീഷന്റെ ഭവന നിർമാണ പദ്ധതിയോടു സഹകരിച്ചുകൊണ്ട് സിഎംഐ സമൂഹം ദളിത് കത്തോലിക്കർക്ക് ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ചു. കെസിബിസി/എസ്സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കന്റെ സാന്നിധ്യത്തിൽ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടിയാണ് വിശുദ്ധ ചാവറ ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ചത്. കാക്കനാട് ചാവറ ഹിൽസിൽ സിഎംഐ പ്രിയോർ ജനറലിന്റെ അധ്യക്ഷതയിൽ ജനറൽ ടീം, പ്രൊവിഷ്യൽസ്, കൗൺസിലേഴ്സ് എന്നിവരുടെ യോഗമാണ് ഭവന നിർമാണ പദ്ധതിക്ക് അംഗീകാരം നൽകിയത്. ലത്തീൻ, സീറോ മലങ്കര, സീറോ മലബാർ രൂപതകളിൽപ്പെട്ട ഭവന രഹിതരായ 101 ദളിത് കത്തോലിക്കാ കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും ഒന്നേമുക്കൽ ലക്ഷം രൂപ വീതം ലഭിക്കും. രൂപതാധ്യക്ഷന്റെ അനുമതിയോടെ കമ്മീഷന് സമർപ്പിക്കുന്ന ലിസ്റ്റിൽ നിന്നായിരിക്കും ഭവനങ്ങൾ തെരഞ്ഞെടുക്കുന്നത്. പദ്ധതി പ്രകാരം മാതൃരൂപത ഭവന നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചതിനുശേഷമേ സിഎംഐ സമൂഹത്തിൽനിന്നു തുക അതത് ഇടവക വികാരി വഴി നൽകുകയുള്ളൂ.
Image: /content_image/India/India-2017-05-14-02:03:03.jpg
Keywords: ചാവറ

4916
Category: 18
Sub Category:
Heading: ഭിന്നശേഷിയുള്ളവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സേവനത്തിലും ശുശ്രൂഷയിലും മാത്രമൊതുങ്ങരുതെന്നും അവരുടെ കഴിവുകള്‍ വികസിപ്പിക്കാൻ ഉതകുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അസോസിയേഷന് ഓഫ് കാത്തലിക് റിഹാബിലിറ്റേഷന്‍ സെന്റേഴ്സ് ഓഫ് ഇന്ത്യയുടെ (എസിആര്‍സിഐ) അഞ്ചാം ദേശീയ സംഗമത്തിന്റെ ഉദ്ഘാടനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു കർദിനാൾ മാര്‍ ആലഞ്ചേരി. വേദനിക്കുന്നവര്‍ക്കു വേണ്ടിയാണു ക്രിസ്തു ജീവിച്ചത്. ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണു ഭിന്നശേഷിക്കാര്‍ക്കു സേവനം ചെയ്യുന്നതിലൂടെ സാധ്യമാകുന്നത്. എസിആര്സിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടു പോകുന്നു എന്നതു പ്രശംസനീയമായ കാര്യമാണ്. ഇത്തരത്തിലുള്ള സേവനങ്ങളിൽ തെറ്റിദ്ധാരണകള്‍ ഉണ്ടായാല്‍ പോലും അത് സേവനത്തിന്റെ മഹത്വത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കണം. പല രാജ്യങ്ങളിലും സര്‍ക്കാരാണു ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇത്രയുംനാള്‍ അങ്ങനെയായിരുന്നില്ലെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ടെന്നും കർദിനാൾ പറഞ്ഞു. ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു ക്രിസ്തുവിന്റെ മുഖഭാഷയാണെന്നു നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതകുളങ്ങര അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എസിആര്സിഐയുടെ നാഷണല്‍ ഡയറക്ടറിയുടെ പ്രകാശനം കർദിനാള്‍ മാര്‍ ആലഞ്ചേരിയും നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതകുളങ്ങരയും എസിആര്സിഐയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കു നല്കി പ്രകാശനം ചെയ്തു. ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തന മേഖലയില്‍ ജിവിതം പുനരർപ്പണം ചെയ്യുന്നുവെന്നു സദസ് ഒന്നടങ്കം കർദിനാളിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലി. ബാലാവകാശ കമ്മീഷന് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബിജി ജോസിനെ കർദിനാള്‍ അനുമോദിച്ചു.
Image: /content_image/India/India-2017-05-14-02:18:38.jpg
Keywords: ആലഞ്ചേരി

4917
Category: 6
Sub Category:
Heading: എന്തുകൊണ്ടാണ് യേശുവിനെ 'ക്രിസ്തു' എന്നു വിളിക്കുന്നത്?
Content: "ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു." (ലൂക്കാ 2:11) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 29}# <br> 'യേശു, ക്രിസ്തു ആകുന്നു' എന്ന് ലോകത്തിന് വെളിപ്പെടുത്തിയത് ആരാണ്? യേശുവിന്റെ പിറവിയെപ്പറ്റി മാലാഖ ആട്ടിടയന്മാരെ അറിയിച്ചത് ഇപ്രകാരമായിരുന്നു: "ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു." അതിനാൽ പിതാവായ ദൈവം തന്നെയാണ് നസ്രത്തിലെ യേശു, കർത്താവായ ക്രിസ്തുവാണെന്ന്, മാലാഖ വഴി ലോകത്തെ അറിയിച്ചത്. ക്രിസ്തു എന്ന പദം 'ക്രിസ്തോസ്' എന്ന ഗ്രീക്ക് വാക്കില്‍ നിന്നു വരുന്നു. ഗ്രീക്കിലെ ക്രിസ്തോസ് എന്ന വാക്കിനും ഹീബ്രുവിലെ 'മിശിഹാ' എന്ന വാക്കിനും 'അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണര്‍ത്ഥം. ഇസ്രായേലില്‍ പ്രത്യേകമായ ഒരു ദൗത്യത്തിനായി ദൈവത്തിനു സമര്‍പ്പിതരായവര്‍ അവിടുത്തെ നാമത്തില്‍ അഭിഷിക്തരായിരുന്നു. രാജാക്കന്മാരും, പുരോഹിതന്മാരും, ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രവാചകന്മാരും ഈ അഭിഷേകം സ്വീകരിച്ചിരുന്നു. തന്റെ രാജ്യം എന്നേക്കുമായി സ്ഥാപിക്കുവാന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ട മിശിഹായെ സംബന്ധിച്ചിടത്തോളം ഈ അഭിഷേകം സര്‍വോപരി അന്വര്‍ത്ഥമാണ്. രാജാവും, പുരോഹിതനും, പ്രവാചകനുമായി കര്‍ത്താവിന്റെ ആത്മാവിനാല്‍ യേശു അഭിഷിക്തനാകുക ആവശ്യമായിരുന്നു. ഈ മൂന്നു ധര്‍മങ്ങളും നിര്‍വഹിച്ചു കൊണ്ട് ഇസ്രായേലിന്റെ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ യേശു സഫലമാക്കി. ആരംഭം മുതലേ യേശുവിനെ നാം ദര്‍ശിക്കുന്നത് 'പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ചവനും', 'മറിയത്തിന്റെ കന്യോദരത്തില്‍' പരിശുദ്ധനായി ജനിച്ചവനുമായിട്ടാണ്. പരിശുദ്ധാത്മാവില്‍ നിന്നു ജനിച്ചവനെ ഗര്‍ഭം ധരിച്ചിരുന്ന മറിയത്തെ ഭാര്യയായി സ്വീകരിക്കുവാന്‍ ജോസഫ് ദൈവത്താല്‍ വിളിക്കപ്പെട്ടു. അങ്ങനെ 'ക്രിസ്തു' എന്നു വിളിക്കപ്പെടുന്ന യേശു, ജോസഫിന്റെ ഭാര്യയില്‍ നിന്ന്, ദാവീദിന്റെ മെസ്സയാനിക പരമ്പരയില്‍ ജനിച്ചു. യേശു, ക്രിസ്തു ആകുന്നു. കാരണം, ദൈവം അവിടുത്തെ പരിശുദ്ധാത്മാവു കൊണ്ടും ശക്തികൊണ്ടും അഭിഷേകം ചെയ്തു (cf:അപ്പ 10:38). യേശുവിന്റെ സനാതന മെസയാനികാഭിഷേകം അവിടുത്തെ ഭൗമിക ജീവിതകാലത്ത് സ്പഷ്ടമായത് സ്നാപക യോഹന്നാനില്‍ നിന്ന് അവിടുന്ന് മാമ്മോദീസ സ്വീകരിച്ചപ്പോളാണ്. ആ സന്ദര്‍ഭത്തില്‍ ദൈവം അവിടുത്തെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു. യേശു 'ദൈവത്തിന്റെ പരിശുദ്ധന്' ആകുന്നുവെന്ന് അവിടുത്തെ വാക്കുകളും പ്രവൃത്തികളും വെളിപ്പെടുത്തുന്നു. #{red->n->n->വിചിന്തനം}# <br> 'യേശു ക്രിസ്തു ആകുന്നു' എന്ന ഹ്രസ്വമായ ഫോര്‍മുല ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രം പ്രകാശിപ്പിക്കുന്നു. ക്രിസ്തു എന്ന പേരില്‍ നിന്നാണ് 'ക്രിസ്ത്യാനി' എന്ന് ഒരുവന് വിളിക്കപ്പെടുന്നുന്നത്. എത്രയോ ഉന്നതമായ ഒരു വിളിയാണത്. നമ്മുടെ ഈ വിളിയുടെ മഹത്വം നാം തിരിച്ചറിയാറുണ്ടോ? യേശുവിനെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രഘോഷിക്കുവാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. തന്നെ മിശിഹായായി അംഗീകരിച്ച് ഏറ്റുപറഞ്ഞ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം യേശു സ്വീകരിച്ചുവെങ്കിലും, അവിടുത്തെ പുനരുത്ഥാനത്തിനു ശേഷമാണ് യേശുവിന്റെ മെസയാനിക രാജത്വം ദൈവജനത്തോടു പ്രഘോഷിക്കുവാന്‍ പത്രോസിനു സാധിച്ചത്. അതിനാൽ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ അവിടുത്തെ 'ഉത്ഥാനത്തിന്റെ' ശക്തിയാൽ നിറയഞ്ഞ് സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന് ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്റെ മേല്‍ വിജയം വരിക്കുന്ന ജീവന്റെ സുവിശേഷം എല്ലാവര്ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്റെ സദ്വാര്ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-14-13:35:01.jpg
Keywords: യേശു,ക്രിസ്തു

4918
Category: 9
Sub Category:
Heading: വാല്‍സിംഹാം തിരുനാള്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ഇത്തവണ മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും
Content: വാല്‍സിംഹാം: അമ്മമാഹാത്മ്യത്തിന്റെ ദിവ്യ സ്തുതികള്‍ പാടിക്കൊണ്ട് ഇംഗ്ലണ്ടിന്റെ ഉഷകാലതാരം പരി. വാല്‍സിംഹാം മാതാവിന്റെ സന്നിധിയിലേക്ക് ഒരിക്കല്‍ കൂടി മക്കള്‍ ഒന്നായെത്തുന്നു. ഇത്തവണ ജൂലൈ 16-ാം തീയതി ഞായറാഴ്ച നടക്കുന്ന വാല്‍സിംഹാം തിരുനാളിന് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന ധ്യാനശുശ്രൂഷകള്‍ക്കും ഗാനാലാപനത്തിനും സെഹിയോന്‍ യുകെയുടെ ഡയറക്ടറും രൂപതാ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കും. വ്യക്തിപരമായ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പരി. അമ്മയുടെ സംരക്ഷണത്തിന് പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന ‘അടിമവയ്ക്കല്‍’ ചടങ്ങുകള്‍ക്കും രാവിലെ 11..30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ സൗകര്യമുണ്ടായിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ കൂടി ഈ സമയം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകസമിതി അറിയിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ”ജപമാല പ്രദക്ഷിണം” ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. പ്രദക്ഷിണത്തിന്റെ സമാപനത്തെ തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. അഭിവന്ദ്യ പിതാവിനൊപ്പം നിരവധി വൈദികരും ദിവ്യബലിയിലും മറ്റു ശുശ്രൂഷകളിലും പങ്കാളികളാവും. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ധാരാളം വിശ്വാസികള്‍ തിരുനാളില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. വിശ്വാസികള്‍ക്ക് മിതമായ നിരക്കില്‍ തിരുനാള്‍ സ്ഥലത്തുനിന്നും ഉച്ചഭക്ഷണം ലഭ്യമായിരിക്കും. കോച്ചുകളില്‍ വരുന്നവര്‍ക്കായി ബസുകള്‍ പാര്‍ക്കു ചെയ്യുവാനും സൗകര്യമുണ്ടായിരിക്കുമെന്ന് തിരുനാള്‍ കോ- ഓര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിയനുമായ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.
Image: /content_image/Events/Events-2017-05-15-04:35:10.jpg
Keywords: തിരുനാള്‍

4919
Category: 18
Sub Category:
Heading: ക്രൈസ്തവസഭകളുടെ ഐക്യം അനിവാര്യം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: തൃശൂർ: വിവിധങ്ങളായി കഴിയുന്ന ക്രൈസ്തവ സഭകളുടെ ഐക്യം അനിവാര്യമാണെന്നു സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പൗരസ്ത്യ സുറിയാനി കൽദായ സഭയുടെ പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളിയുടെ 85-ാം വാർഷിക സമാപന സമ്മേളനവും മാർ അദ്ദായിയുടെ ഓർമദിനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പൂർവികർ ആഗ്രഹിക്കാതെ സംഭവിച്ചുപോയതാണു വിഭജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിഭജനങ്ങള്‍ കൊണ്ട് ഉണ്ടായ മുറിവുകളെ സുഖപ്പെടുത്താനും പുതിയ മുറിവുകൾ സൃഷ്ടിക്കാതെ ഐക്യത്തിന്റെ പാതയിൽ നീങ്ങാനും സഭാശുശ്രൂഷകർ പ്രതിജ്ഞാബദ്ധരാകണം. എല്ലാ സഭാമക്കളും അതാണ് ആഗ്രഹിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ സഭകളിൽ സംജാതമായിരിക്കുന്ന ഈ നവചൈതന്യം ഉൗട്ടിയുറപ്പിക്കണം. മാർത്തോമ്മാ മക്കളുടെ ഐക്യം സഭകളെ സംബന്ധിച്ചിടത്തോളം പ്രധാന ദൗത്യമാണ്. സഭൈക്യത്തെക്കുറിച്ചുള്ള ചിന്ത എല്ലാ സഭകളിലും സജീവമാണ്. സംവാദത്തിലൂടേയും പ്രാർഥനാപൂർവമായ സഹകരണത്തിലൂടെയും സഭൈക്യചിന്തയെ പ്രോത്സാഹിപ്പിക്കാൻ നമുക്കു കടമയുണ്ട്. ഭിന്നതയുടെ വാക്കുകളോ പ്രവൃത്തികളോ സംഭവിച്ചാൽ, വിശാല ഹൃദയത്തോടെ ഐക്യത്തിലേക്കു നയിക്കുന്ന ചിന്തയിലേക്കു തിരിച്ചു കൊണ്ടുവരണം. മാർ ആലഞ്ചേരി പറഞ്ഞു. സമ്മേളനത്തില്‍ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. മാർ യോഹന്നാൻ യോസിഫ് എപ്പിസ്കോപ്പ, ഫാ. കെ.ആർ. ഇനാശു കശീശ, ജനറൽ കണ്‍വീനർ ആന്റോ ഡി. ഒല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-05-15-04:45:45.jpg

4920
Category: 1
Sub Category:
Heading: ട്രംപിനെ കുറിച്ച് മുന്‍കൂട്ടി പ്രസ്താവിക്കാനില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചു മുൻകൂട്ടി വിധി പ്രസ്താവിക്കാനില്ലെന്നും കൂടിക്കാഴ്ചാവേളയിൽ അഭിപ്രായങ്ങൾ ഇരുകൂട്ടരും തുറന്നുപറയുമെന്നും ഫ്രാന്‍സിസ് മാർപാപ്പ. പോർച്ചുഗലിലെ ഫാത്തിമയിൽനിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ പത്രലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാർപാപ്പ. ഒരാൾക്കു പറയാനുള്ളതു കേൾക്കുന്നതിനു മുന്‍പ് അയാളെക്കുറിച്ചു വിധി പ്രസ്താവിക്കുന്ന സ്വഭാവം തനിക്കില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. കുടിയേറ്റം,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുള്ള ട്രംപുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു ലേഖകർ ആരാഞ്ഞപ്പോഴാണു മാർപാപ്പ നിലപാടു വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപ് ഈ മാസം 24നു വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രസ്താവന. ഡൊണാള്‍ഡ് ട്രംപ് മാര്‍പാപ്പയുമായുള്ള കൂടികാഴ്ച ഈ മാസം നടക്കുമെന്ന കാര്യം ഇക്കഴിഞ്ഞ നാലാം തീയതിയാണ് വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും അമേരിക്കന്‍ പ്രസിഡന്റ് കൂടികാഴ്ച നടത്തും.
Image: /content_image/TitleNews/TitleNews-2017-05-15-05:36:18.jpg
Keywords: മാര്‍പാപ്പ

4921
Category: 18
Sub Category:
Heading: അമ്മയാകുന്ന വിളക്ക് മറച്ചുവെക്കാനുള്ളതല്ല, പീഠത്തില്‍വെച്ചു പ്രകാശം ചൊരിയേണ്ടവര്‍: ബിഷപ്പ് പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: അമ്മയാകുന്ന വിളക്ക് മറച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പീഠത്തിൻമേൽവച്ച് മറ്റുള്ളവർക്ക് പ്രകാശം ചൊരിയേണ്ടവരാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ 39ാം വാർഷികാഘോഷം മാപ്രാണം ഹോളിക്രോസ് ഇടവകയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമ്മമാർ അനുരഞ്ജനത്തിന്റെ വക്താക്കളാകണമെന്നും ബിഷപ്പ് പറഞ്ഞു. പരസ്പര സമത്വത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും കുടുംബത്തെയും സഭയെയും വളർത്തുന്നവരായി അമ്മമാർ മാറണം. അമ്മയാകുന്ന വിളക്ക് മറച്ചുവയ്ക്കാനുള്ളതല്ല, പീഠത്തിൻമേൽവച്ച് മറ്റുള്ളവർക്ക് പ്രകാശം ചൊരിയേണ്ടവരാണ്. ബിഷപ്പ് പറഞ്ഞു. രൂപത മാതൃവേദി പ്രസിഡന്റ് ആലീസ് തോമസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ ആമുഖ പ്രസംഗവും വികാരി റവ. ഡോ. ജോജോ തൊടുപറന്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ജോയിന്റ് സെക്രട്ടറി മേഴ്സി തോമസ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ഷീബ ആന്റണി നന്ദിയും പറഞ്ഞു. സെക്രട്ടറി ഷെൽഡി വർഗീസ്, ട്രഷറർ തുഷം സൈമൺ, സിസ്റ്റർ റോസ്മി, ജോസഫ് തെങ്ങിലപ്പറന്പിൽ, സൈമൺ ചാക്കോര്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
Image: /content_image/India/India-2017-05-15-06:07:35.jpg
Keywords: പോളി

4922
Category: 4
Sub Category:
Heading: ദൈവമാതാവായ കന്യകാമറിയത്തിനു നൽകുന്ന അർത്ഥവത്തായ 5 വിശേഷണങ്ങൾ
Content: ദൈവമാതാവായ കന്യകാമറിയത്തിനു നൽകുന്ന അർത്ഥവത്തായ നിരവധി വിശേഷണങ്ങൾ ഉണ്ട്. നമ്മളെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നമ്മുടെ ആത്മീയ ‘അമ്മ’ എന്ന നിലയിലാണ് നമ്മള് പരിശുദ്ധ മറിയത്തെ ‘മാതാവ്’ എന്ന് വിളിക്കുന്നത്. എന്നിരുന്നാലും നൂറ്റാണ്ടുകളായി വിശുദ്ധരും, മെത്രാന്മാരും, മാര്‍പാപ്പാമാരും മാതാവിന് പലവിശേഷണങ്ങളും നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ നമ്മള് ആഴത്തില്‍ ധ്യാനിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലാത്തതാണ് അവയില്‍ പല വിശേഷണങ്ങളും. ഇത്തരത്തില്‍ ദൈവമാതാവായ കന്യകാമറിയത്തിനു നൽകുന്ന അർത്ഥവത്തായ 5 വിശേഷണങ്ങളെ പറ്റിയാണ് നാം ഇനി ധ്യാനിക്കുന്നത്. 1. #{red->n->n->ഉഷകാല നക്ഷത്രം }# സൂര്യന് ഉദിക്കുന്നതിന് മുമ്പുവരെ ആകാശത്തില്‍ കാണപ്പെടുന്ന അവസാനനക്ഷത്രമായാണ് 'പ്രഭാത നക്ഷത്രം' അറിയപ്പെടുന്നത്. സൂര്യന്റെ മുന്നോടിയായ ‘പ്രഭാതനക്ഷത്രത്തെ’ പോലെയാവുക എന്നത് മറിയത്തിന്റെ വിശേഷാധികാരമാണെന്ന് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്രി ന്യൂമാന്‍ പറഞ്ഞിരിക്കുന്നു. കാരണം അവള് പ്രകാശിക്കുന്നത് അവള്‍ക്ക് വേണ്ടിയോ അവളില്‍ നിന്നോ അല്ല. നമ്മുടെ കര്‍ത്താവിന്റെ ഒരു പ്രതിഫലനമാണ് അവളുടെ പ്രകാശം. ആ പ്രകാശത്തിലൂടെ അവള് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ദൈവം ആദിയും അന്തവുമാണ്. തുടക്കവും ഒടുക്കവും. അതിനാല്‍ ഉഷകാല നക്ഷത്രം എന്ന നാമം കേള്‍ക്കുമ്പോള്‍ നമ്മളും ദൈവത്തിന്റെ പ്രകാശത്തിന്റെ മുന്നോടികളാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് എന്ന കാര്യം നമ്മള് ഓര്‍ക്കണം. 2. #{red->n->n->ദാവീദിന്റെ ഗോപുരം }# ഉത്തമഗീതങ്ങളിലാണ് ആദ്യമായി ഈ നാമം പരാമര്‍ശിച്ചു കണ്ടിട്ടുള്ളത്. തന്റെ സ്നേഹഭാജനത്തിന്റെ സൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന ഒരു കാമുകനായിട്ടാണ് ദൈവത്തെ ഇതില്‍ ചിത്രീകരിച്ചിട്ടുള്ളത്. “നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മിച്ച ദാവീദിന്റെ ഗോപുരംപോലെയാണ്. വീരന്മാരുടെ പരിചകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു” (ഉത്തമഗീതങ്ങള് 4:4) എന്നും മറ്റുമുള്ള വര്‍ണ്ണനകള്‍ നമുക്ക് ഉത്തമഗീതങ്ങളില്‍ കാണാം. യേശുവിന്റെ മണവാട്ടിയായ തിരുസഭയുടെ ഒരു പ്രതീകമെന്ന നിലയിലാണ് പലപ്പോഴും പരിശുദ്ധമാതാവിനെ കണക്കാക്കിവരുന്നത്. രക്ഷാകര ദൗത്യത്തില്‍ മറിയത്തിന്റെ പങ്കിനെ കുറിക്കുന്നതാണ് ഈ നാമമെന്നതാണ് ഇതിന്റെ ആദ്യത്തെ ആത്മീയ വശം. രണ്ടാമതായി, ശത്രുക്കളില്‍ നിന്നും തന്റെ പ്രജകളെ സംരക്ഷിക്കുന്നതിനായി ദാവീദ് രാജാവ് ജെറൂസലേമില്‍ ഒരു ഗോപുരം പണികഴിപ്പിച്ചിരുന്നു. പരിശുദ്ധ മറിയവും തന്റെ ആത്മീയ മക്കളെ സംരക്ഷിക്കുന്ന ഒരു ആത്മീയ ഗോപുരമാണ്. നമ്മുടെ ആത്മീയമായ യുദ്ധത്തില്‍ നമുക്കെല്ലാവര്‍ക്കും അഭയം പ്രാപിക്കുവാന്‍ കഴിയുന്ന ഒരു ശക്തമായ കോട്ടയേപ്പോലെയാണവള്‍. അതിനാല്‍ പരിശുദ്ധ മറിയത്തിന്റെ സംരക്ഷണയില്‍ അഭയം പ്രാപിക്കുവാനും, ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസഭയെ അവളിലൂടെ കാണുവാനും ഈ നാമം നമുക്ക് പ്രചോദനം നല്കുന്നു. 3. #{red->n->n->നിര്‍മ്മല ദന്തംകൊണ്ടുള്ള ഗോപുരം}# വീണ്ടും മറ്റൊരു ഗോപുരമായി ദൈവമാതാവിനെ വിശേഷിപ്പിച്ചിരിക്കുന്നു. ഇത്തവണ ‘ദന്തഗോപുര'മെന്നാണ് കന്യകാമറിയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്തമഗീതങ്ങളില്‍ തന്നെയാണ് ഈ നാമവും ആദ്യമായി പരാമര്‍ശിച്ചു കണ്ടിട്ടുള്ളത്. “ദന്തനിര്‍മ്മിതമായ ഗോപുരം പോലെയാണ് നിന്റെ കഴുത്ത്” (ഉത്തമഗീതങ്ങള് 7:4) എന്നാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘ദന്തം’ തൂവെള്ള നിറത്തിലാണല്ലോ. പാപരഹിതയാണ് പരിശുദ്ധ മറിയം. അതിനാല്‍ മറിയത്തിന്റെ നിര്‍മ്മല ഗര്‍ഭധാരണത്തിന്റെ ഒരു അടയാളം കൂടിയാണിത്. അതിനാല്‍ പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെക്കുറിക്കുന്നതാണ് ഈ നാമം. ദൈവത്തോടുള്ള അവളുടെ പരിപൂര്‍ണ്ണ വിശ്വസ്തതയേയും വിശുദ്ധിയേയും അനുകരിക്കുവാന്‍ ഈ നാമം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 4. #{red->n->n->സ്വര്‍ഗ്ഗീയ വര്‍ഷത്തിന്റെ രോമക്കുപ്പായം }# അറിയപ്പെടുന്ന ഗ്രന്ഥകാരനായ ജോണ്‍ മാസണ് നീലേ സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ പരിശുദ്ധ മറിയത്തെ പതുപതുത്ത ആട്ടിന്‍രോമത്തോട് ഉപമിച്ചിരിക്കുന്നു. കാരണം മറിയമാകുന്ന രോമത്തില്‍ നിന്നുമാണ് ജനങ്ങളുടെ മോക്ഷമാകുന്ന വസ്ത്രം നെയ്തെടുത്തിരിക്കുന്നത്. മറിയം ശരിക്കും ഒരു രോമക്കുപ്പായമാണ്. അവളുടെ മൃദുലമായ മടിത്തട്ടില്‍ നിന്നുമാണ് യേശുവാകുന്ന കുഞ്ഞാട് ലോകത്തേക്ക് വന്നത്. ലോകം മുഴുവന്റേയും മുറിവിനെ മറക്കുവാന്‍ കഴിവുള്ള തന്റെ അമ്മയുടെ മാംസമാകുന്ന രോമക്കുപ്പായം തന്നെയാണ് യേശുവും ധരിച്ചിരിക്കുന്നത്. യേശുവിന്റെ ചര്‍മ്മം മുറിവുണക്കുന്നതും സൗഖ്യദായകവുമാണ്. “അവന് വെട്ടിനിര്‍ത്തിയ പുല്‍പ്പുറങ്ങളില്‍ വീഴുന്ന മഴപോലെയും ഭൂമിയെ നനക്കുന്ന വര്‍ഷം പോലെയുമായിരിക്കട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 72:6) എന്നാണ് സങ്കീര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അതായത് പതുക്കെപതുക്കെ അവന് കന്യകയിലേക്ക് ഇറങ്ങിവന്നു. അവന് എല്ലാവിധ എളിമയോടും ലാളിത്യത്തോടും കൂടിയാണ് വന്നത്. അതിനാല്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധിയെത്തന്നെയാണ് ഈ നാമവും സൂചിപ്പിക്കുന്നത്. കൂടാതെ മംഗളവാര്‍ത്തയുടെ മഹത്വത്തേയും എപ്രകാരമാണ് ദൈവം മനുഷ്യനിലേക്ക് ഇറങ്ങിവന്നതെന്നും ഈ വിശേഷണം നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 5. #{red->n->n->മതവിരുദ്ധതയുടെ അന്തക }# 1911-ല്‍ എഴുതപ്പെട്ട ‘പാസെണ്ടി ഡൊമിനിസി ഗ്രേജിസ്’ എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ മറിയം ‘എല്ലാത്തരത്തിലുള്ള മതവിരുദ്ധ വാദങ്ങളേയും ഇല്ലായ്മ ചെയ്യുന്നുവെന്ന്’ പത്താം പിയൂസ് പാപ്പാ പറഞ്ഞിട്ടുണ്ട്. 'സര്‍പ്പമാകുന്ന സാത്താന്റെ തല തകര്‍ക്കുവാന്‍ കെല്‍പ്പുള്ളവള്‍ എന്ന് ഉത്പ്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പരിശുദ്ധ മറിയത്തെയാണ്. എല്ലാ തരത്തിലുള്ള മതവിരുദ്ധതയും സാത്താന്റെ വായില്‍ നിന്നും തന്നെയാണ് വരുന്നത്. അങ്ങനെയെങ്കില്‍ മതവിരുദ്ധതയെ തകര്‍ക്കുവാന്‍ കഴിയുന്നവളാണ് മറിയം. അതിനാല്‍ നമ്മുടെ സംരക്ഷകയും, സത്യത്തിലേക്ക് നമ്മളെ നയിക്കുവാന്‍ കഴിവുള്ളവളുമാണ് പരിശുദ്ധ മറിയം എന്ന് ഈ നാമം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. #Repost
Image: /content_image/Mirror/Mirror-2017-05-19-10:55:43.jpg
Keywords: മറിയ

4923
Category: 1
Sub Category:
Heading: ക്രൈസ്തവ ഗവര്‍ണ്ണറുടെ മോചനത്തിന് പ്രാര്‍ത്ഥനയുമായി ഇന്തോനേഷ്യന്‍ ജനത
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ദൈവനിന്ദാ കുറ്റം ആരോപിച്ച് രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയ്ക്കു മോചനം ലഭിക്കുവാന്‍ പ്രാര്‍ത്ഥനയുമായി നാനാജാതി മതസ്ഥര്‍ ഒത്തുകൂടി. ബാലിയുടെ തലസ്ഥാനമായ ഡെന്‍പസറിലെ മണ്ടേല സ്വകയറിലാണ് 7000ത്തോളം വരുന്ന ആളുകള്‍ ക്രൈസ്തവ ഗവര്‍ണ്ണര്‍ക്കു പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ച് കൂടിയത്. അഴിമതിക്കും അസത്യത്തിനും എതിരെയാണ് തങ്ങളുടെ സമരമെന്നും തങ്ങളുടെ ഗവര്‍ണ്ണര്‍ക്ക് നീതിലഭിക്കുന്നതിനു വേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥനകളും റാലികളും നടത്തുമെന്നും സംഘാടകര്‍ 'ഏഷ്യാ ന്യൂസി'നോട് പറഞ്ഞു. അതേ സമയം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ഗവര്‍ണ്ണറുടെ മോചനത്തിന് പ്രാര്‍ത്ഥനയുമായി അനേകര്‍ ഒത്തുകൂടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി ഭീമന് ഹര്‍ജി സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തു നടക്കുന്നുണ്ട്. നേരത്തെ തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ 27നു അദ്ദേഹം നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ചു ഇസ്ലാം മതസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ഗവര്‍ണ്ണര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-15-09:20:43.jpg
Keywords: ഗവര്ണ്ണ