Contents

Displaying 4621-4630 of 25068 results.
Content: 4904
Category: 6
Sub Category:
Heading: ബൈബിൾ എങ്ങനെ തെറ്റുകൂടാതെ വ്യാഖ്യാനിക്കാം? സഭ നിർദ്ദേശിക്കുന്ന മൂന്നു മാനദണ്ഡങ്ങള്‍
Content: "യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്കു തെറ്റുപറ്റുന്നത്?" (മർക്കോസ് 12:24) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 28}# <br> വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവം മനുഷ്യരോടു മാനുഷികരീതിയില്‍ സംസാരിക്കുന്നു. വിശുദ്ധഗ്രന്ഥം ശരിയായി വ്യാഖ്യാനിക്കുന്നതിന്, മാനുഷികഗ്രന്ഥകാരന്മാര്‍ യഥാര്‍ത്ഥത്തില്‍ എന്തു വ്യക്തമാക്കാനാണ് ഉദ്ദേശിച്ചതെന്നും അവരുടെ വാക്കുകള്‍ വഴി നമുക്കായി ദൈവം എന്താണ് വെളിപ്പെടുത്തുന്നതെന്നും വായനക്കാരന്‍ ഗ്രഹിക്കണം. വിശുദ്ധ ഗ്രന്ഥകാരന്മാര്‍ ഉദ്ദേശിച്ച അര്‍ത്ഥം ഗ്രഹിക്കുന്നതിന് അവര്‍ ജീവിച്ച കാലഘട്ടത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും അവരുടെ കാലത്തെ സാഹിത്യ രൂപത്തിന്‍റെയും പ്രത്യേകതകളും അക്കാലത്തെ ചിന്തയുടെയും ഭാഷണത്തിന്‍റെയും ആഖ്യാനത്തിന്‍റെയും രീതികളും നാം ശ്രദ്ധിക്കണം. വിശുദ്ധ ഗ്രന്ഥം ദൈവനിവേശിതമായതിനാല്‍‍ ശരിയായ വ്യാഖ്യാനത്തിനു സുപ്രധാനമായ മറ്റൊരു തത്വം കൂടിയുണ്ട്. ഈ തത്വത്തിന്‍റെ അഭാവത്തില്‍ വി. ഗ്രന്ഥം വെറും മൃതാക്ഷരങ്ങളായി നിലകൊള്ളുന്നു. അതായത്, വിശുദ്ധ ഗ്രന്ഥത്തിന്‍റെ രചയിതാവായ പരിശുദ്ധാത്മാവിന്റെ പ്രകാശത്തില്‍ മാത്രമേ വി. ഗ്രന്ഥം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവൂ. വിശുദ്ധ ഗ്രന്ഥരചനയ്ക്കു പ്രചോദനം നല്‍കിയ പരിശുദ്ധാത്മാവിനു വിധേയമായി വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കുന്നതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മൂന്നു മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. (DEI Verbum 12) 1. വിശുദ്ധ ഗ്രന്ഥം മുഴുവന്‍റെയും ഉള്ളടക്കത്തിലും ഏകതാനതയിലും ശ്രദ്ധ പതിപ്പിക്കുക; കാരണം ബൈബിളിലെ പുസ്തകങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബൈബിളിന്‍റെ പ്രതിപാദനത്തില്‍ ഐക്യം കാണാന്‍ കഴിയും. വി.ഗ്രന്ഥത്തിന്‍റെ ഈ ഐക്യത്തിനാധാരം ദൈവിക പദ്ധതിയുടെ ഐക്യമാണ്. പ്രസ്തുത പദ്ധതിയുടെ കേന്ദ്രം യേശുക്രിസ്തു തന്നെയാണ്. അവിടുത്തെ പെസഹായ്ക്കു ശേഷമാണ് 'ഹൃദയം' തുറക്കപ്പെട്ടത്. 'ഹൃദയം' എന്ന പദം ക്രിസ്തുവിന്‍റെ ഹൃദയത്തെ വെളിപ്പെടുത്തുന്ന വി.ഗ്രന്ഥത്തെ സൂചിപ്പിക്കുന്നു. പീഡാനുഭവത്തിനു മുന്‍പ് അവിടുത്തെ ഹൃദയം അടഞ്ഞിരുന്നു. കാരണം, വി.ലിഖിതങ്ങള്‍ അവ്യക്തമായിരുന്നു. എന്നാല്‍, പീഡാനുഭവത്തിനു ശേഷം അതു തുറക്കപ്പെട്ടു. കാരണം, അപ്പോള്‍ മുതല്‍ തിരുലിഖിതം ഗ്രഹിച്ചവര്‍ പ്രവചനങ്ങളെ ഇങ്ങനെ വ്യാഖ്യാനിക്കണമെന്ന് ആലോചിക്കുകയും വിവേചിച്ചറിയുകയും ചെയ്തു. 2. 'സഭ മുഴുവന്‍റെയും സജീവപാരമ്പര്യത്തില്‍' ബൈബിള്‍ വായിക്കണം. സഭാപിതാക്കന്മാരുടെ അഭിപ്രായമനുസരിച്ചു വി.ഗ്രന്ഥം എഴുതപ്പെട്ടതു മുഖ്യമായും സഭയുടെ ഹൃദയത്തില്‍ ആണ്, അല്ലാതെ കടലാസുരേഖകളിലല്ല. കാരണം, സഭ അവളുടെ പാരമ്പര്യത്തില്‍ ദൈവവചനത്തിന്‍റെ ജീവത്സമരണ പുലര്‍ത്തുന്നു. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആധ്യാത്മികവ്യാഖ്യാനം സഭയ്ക്കു നല്‍കുന്നത് പരിശുദ്ധാത്മാവാണ്. 3. ക്രൈസ്തവവിശ്വാസത്തിന്‍റെ സാധര്‍മ്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം. 'വിശ്വാസസാധര്‍മ്യം' കൊണ്ടു നാം അര്‍ത്ഥമാക്കുന്നത് വിശ്വാസ സത്യങ്ങള്‍ക്ക്, തമ്മില്‍ത്തമ്മിലും അവയ്ക്ക് ദൈവാവിഷ്ക്കരണ പദ്ധതി മുഴുവനോടുമുള്ള സമന്വയമാണ്.ഇത് മനസ്സിലാക്കിക്കൊണ്ടു വേണം ബൈബിൾ വായിക്കുവാനും വ്യാഖ്യാനിക്കുവാനും. #{red->n->n->വിചിന്തനം}# <br> ബൈബിൾ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചുകൊണ്ട്, വിശ്വാസികളെ വഴിതെറ്റിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നമ്മുക്കിടയിൽ സജ്ജീവമാണ്. ഇതിനെ നാം തികഞ്ഞ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. വഴിയും സത്യവും ജീവനുമായ യേശുവിനെ അനുഗമിക്കുവാൻ ബൈബിൾ ശരിയായ രീതിയിൽ തന്നെ വ്യാഖ്യാനിക്കേണ്ടതായിട്ടുണ്ട്. അതിനാൽ, സഭ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന തിരുവചന വ്യാഖ്യാനങ്ങൾ കൂടുതലായി വായിക്കുകയും, ശ്രവിക്കുകയും, ധ്യാനിക്കുകയും ചെയ്യാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-12-17:07:01.jpg
Keywords: യേശു, ക്രിസ്തു
Content: 4905
Category: 18
Sub Category:
Heading: ഫാ.​ഗ​ബ്രി​യേ​ല്‍ ചി​റ​മ്മലിന്റെ മൃതസംസ്കാരം ഇന്ന്
Content: തൃ​​​ശൂ​​​ർ: വ്യാഴാഴ്ച അ​​​ന്ത​​​രി​​​ച്ച പ​​​ദ്മ​​​ഭൂ​​​ഷ​​​ണ്‍ ജേതാവ് ഫാ. ​​​ഗ​​​ബ്രി​​​യേ​​​ൽ ചി​​റ​​മ്മ​​ൽ സി​​​എം​​​ഐ​​​യു​​​ടെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഒൗ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ഇ​​​ന്ന് സംസ്കരിക്കും. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് വി​​​ശു​​​ദ്ധ​​​ബ​​​ലി​​​യോ​​​ടെ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​യ്ക്കു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് ആ​​​ശ്ര​​​മ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാണ് മൃതദേഹം സം​​​സ്ക​​​രി​​​ക്കുക. രാ​​​ജ്യ​​ത്തി​​ന്‍റെ വി​​ശി​​ഷ്ട ബ​​​ഹു​​​മ​​​തി​​​യായ പ​​​ദ്മ​​​ഭൂ​​​ഷ​​​ണ്‍ ജേ​​​താ​​​വാ​​​യ ഗ​​​ബ്രി​​​യേ​​​ല​​​ച്ച​​​ന് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ച് സാ​​​യു​​​ധ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ആ​​​ചാ​​​ര​​​വെ​​​ടി മു​​​ഴ​​​ക്കും. വൈദികന്‍റെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 8.30 ന് ​​​അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് ആ​​​ശ്ര​​​മ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. രാ​​​വി​​​ലെ 9.30 ന് ​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട പൗ​​​രാ​​​വ​​​ലി ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ നി​​​മ്യ ഷി​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​രു​​​വ​​​ന്നൂ​​​രി​​​ലെ​​​ത്തി അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കും. അ​​​വി​​​ടെ​​​നി​​​ന്ന് പൗ​​​രാ​​​വ​​​ലി ന​​​യി​​​ക്കു​​​ന്ന വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി​​​ട്ടാ​​​ണ് ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ക. നൂ​​​റി​​​ലേ​​​റെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യാ​​​ണു വി​​​ലാ​​​പ​​​യാ​​​ത്ര ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ലെ​​​ത്തു​​​ക. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ലെ ഗ​​​ബ്രി​​​യേ​​​ൽ സ്ക്വ​​​യ​​​റി​​​ലും അ​​​ദ്ദേ​​​ഹം സ്ഥാ​​​പി​​​ച്ച സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജി​​​ലും ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലും മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ ആശ്രമ ദേ​​​വാ​​​ല​​​യ​​​ത്തിലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​കും. മൃതസംസ്കാര ശുശ്രൂഷകളില്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, മാ​​​ർ ജോ​​​സ​​​ഫ് പാ​​​സ്റ്റ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ എ​​​ന്നി​​​വ​​​രും സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി​​​ക​​​ളും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് സാ​​​യു​​​ധ​​​സേ​​​ന പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ ഗ​​​ബ്രി​​​യേ​​​ല​​​ച്ച​​​ന് ആ​​​ദ​​​ര​​​മേ​​​കി​​​ക്കൊ​​​ണ്ട് ആ​​​ചാ​​​ര​​​വെ​​​ടി മു​​​ഴ​​​ക്കു​​​ക.
Image: /content_image/India/India-2017-05-13-02:21:28.jpg
Keywords: പത്മഭൂഷണ്‍
Content: 4906
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി
Content: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത നാ​​ൽ​​പ​​തു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കിയതി​​ന്‍റെ റൂബി ജൂബിലി ആ​​ഘോഷം സമാപിച്ചു. രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ്പു​​ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ഐ​​സ​​ന്‍​സ്റ്റാ​​റ്റ് രൂ​​പ​​ത​​യി​​ലെ ഫാ. ​​കാ​​ള്‍ ഹി​​ര്‍​ട്ട​​ന്‍​ഫെ​​ല്‍​ഡ​​ര്‍, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​ർ, രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​ർ എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. സാ​​ക്ഷ്യ​​വും സേ​​വ​​ന​​വു​​മാ​​ണു ക്രൈ​​സ്ത​​വ​സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന അ​​ടി​​ത്ത​​റ​​യെ​​ന്ന് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ പറഞ്ഞു. ദൈ​​വോ​​ന്മു​​ഖ​​മാ​​യ ജീ​​വി​​ത​​വും പ​​ങ്കു​​വ​​യ്ക്കു​​ന്ന സ​​ഹ​​വ​​ർ​​ത്തി​​ത്വ​​വു​​മാ​​ണു ക്രി​​സ്തീ​​യ ജീ​​വി​​ത​​ത്തി​​ന്‍റെ കാ​​ത​​ൽ. ആ​​ധ്യാ​​ത്മി​​ക​​ത, സാ​​മൂ​​ഹി​​ക സേ​​വ​​നം, വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ങ്ങി എ​​ല്ലാ രം​​ഗ​​ങ്ങ​​ളി​​ലും വ​​ലി​​യ വ​​ള​​ർ​​ച്ച രൂ​​പ​​ത സ്വ​​ന്ത​​മാ​​ക്കി. മ​​ല​​നാ​​ട് ഡ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി, പീ​​രു​​മേ​​ട് ഡ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഒ​​ട്ടേ​​റെ ജ​​ന​​ങ്ങ​​ൾ​​ക്കു ആ​​ശ്വാ​​സ​​വും സ​​ഹാ​​യ​​വും പ​​ക​​ർ​​ന്നു. രൂ​​പ​​ത​​യു​​ടെ തു​​ട​​ക്ക​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ൽ ഇ​​ട​​വ​​ക രൂ​​പ​​ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ന​​ൽ​​കി​​യ സ​​ഹാ​​യ​​ങ്ങ​​ൾ എ​​ക്കാ​​ല​​വും സ്മ​​ര​​ണീ​​യ​​മാ​​ണ്.‌ ബിഷപ്പ് പറഞ്ഞു. മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ന​​ൽ​​കി​​യ ശ​​ക്ത​​മാ​​യ അ​​ടി​​ത്ത​​റ​​യാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ സ​​മ​​ഗ്ര വ​​ള​​ർ​​ച്ച​​യ്ക്കും നേ​​ട്ട​​ങ്ങ​​ൾ​​ക്കും ചൈ​​ത​​ന്യം പ​​ക​​ർ​​ന്ന​​തെ​​ന്ന് അ​​ധ്യ​​ക്ഷ​​പ്ര​​സം​​ഗ​​ത്തി​​ൽ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ അ​​നു​​സ്മ​​രി​​ച്ചു. സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ഐ​​സ​​ന്‍​സ്റ്റാ​​റ്റ് രൂ​​പ​​ത​​യി​​ലെ ഫാ. ​​കാ​​ള്‍ ഹി​​ര്‍​ട്ട​​ന്‍​ഫെ​​ല്‍​ഡ​​ര്‍, സി​​എം​​സി പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ ജാ​​ന്‍​സി മ​​രി​​യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Image: /content_image/India/India-2017-05-13-02:32:12.jpg
Keywords: റൂബി
Content: 4907
Category: 1
Sub Category:
Heading: ഫാത്തിമ ശതാബ്ദി: കേരള സഭയില്‍ ആഹ്വാനം ചെയ്തിരിക്കുന്ന വിവിധ പരിപാടികള്‍
Content: കൊ​ച്ചി: ഫാ​ത്തി​മ ശ​താ​ബ്ദി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​സ​ഭ​യി​ൽ വിവിധ പ​രി​പാ​ടി​ക​ൾ​ക്കു കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​ സമിതി രൂ​പം ന​ല്കി. ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് നേ​തൃ​ത്വം ന​ല്കു​ന്ന ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​നാ​ണു പൊ​തു​വാ​യ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ല്കി​യ​ത്. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഫാത്തിമായില്‍ ഇന്ന് ശതാബ്ദി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് വിവിധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. കേ​ര​ള​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ​ക്കു ഫാ​ത്തി​മ സെ​ന്‍റി​ന​റി സെ​ലി​ബ്രേ​ഷ​ൻ ക​മ്മി​റ്റി (എ​ഫ്സി​സി​സി) നേ​തൃ​ത്വം ന​ല്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൊ​തു​വാ​യി ചെ​യ്യാന്‍ കരിസ്മാറ്റിക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ: 1. ഇ​ന്ന് എ​ല്ലാ സോ​ണു​ക​ളി​ലും ഓ​രോ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്ത​നാം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ചു​കൂ​ടി മ​രി​യ​ൻ പ്രാ​ർ​ത്ഥ​നാ​ദി​ന​മാ​യി ആചരിക്കുക. 2. നാ​ളെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും ഫാ​ത്തി​മ​മാ​താ​വി​ന്‍റെ രൂ​പ​മോ ഛായാചിത്ര​മോ പ്ര​തി​ഷ്ഠി​ച്ച് ജൂ​ബി​ലി തി​രി തെ​ളി​ച്ച് ഫാ​ത്തി​മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ക. 3. എ​ല്ലാ സോ​ണി​ലും ഏ​തെ​ങ്കി​ലും മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ മാ​സ​ത്തി​ന്‍റെ 13-ാം തീ​യ​തി​യോ ആ​ദ്യ ശ​നി​യാ​ഴ്ച​യോ എകദിനമരിയന്‍ കണ്‍വെന്‍ഷന്‍ ന​ട​ത്തുക. ഓ​ഗ​സ്റ്റ് 12 മു​ത​ൽ 15 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ ആ​ളൂ​രി​ൽ നടക്കുന്ന അ​ന്ത​ർ​ദേ​ശീ​യ മ​ല​യാ​ളി ക​രി​സ്മാ​റ്റി​ക് ​സം​ഗ​മ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു കേ​ര​ള​ത്തി​ലെ 24 രൂ​പ​ത​ക​ളി​ലെ​യും പ്ര​ധാ​ന മ​രി​യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലൂ​ടെ ഫാത്തിമ തി​രു​സ്വ​രൂ​പ​പ്ര​യാ​ണം ന​ട​ത്തും. ഒ​ക് ടോ​ബ​ർ 28-നു ​തി​രു​സ്വ​രൂ​പം വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ എ​ത്തി​ച്ചേ​രും. അ​വി​ടെ ന​ട​ത്തു​ന്ന ഏ​ക​ദി​ന മ​രി​യ​ൻ ക​ൺ​വ​ൻ​ഷ​നോ​ടു​കൂ​ടി കേ​ര​ള​സ​ഭ​യു​ടെ ഫാ​ത്തി​മ ശ​താ​ബ്ദി വ​ർ​ഷാ​ച​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ​മാ​പി​ക്കും.
Image: /content_image/India/India-2017-05-13-03:22:19.jpg
Keywords: ഫാത്തിമ
Content: 4908
Category: 1
Sub Category:
Heading: ഫാത്തിമയില്‍ ജനസാഗരം: പ്രാര്‍ത്ഥനാപൂര്‍വ്വം ഫ്രാന്‍സിസ് പാപ്പയും
Content: പോര്‍ച്ചുഗല്‍: പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണയില്‍ ഫാത്തിമ. ലക്ഷകണക്കിനു തീര്‍ത്ഥാടകര്‍ ഒന്നുചേരുന്ന മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരാന്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ ഫാത്തിമായില്‍ എത്തി. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസിനെയും ജസീന്തയെയും വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് ഈ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ പരിപാടി. ഇന്നലെ മെയ് 12 വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30-ന് വത്തിക്കാനില്‍ നിന്നും യാത്രപുറപ്പെട്ട ഫ്രാന്‍സിസ് പാപ്പ 30 കി.മി. യാത്രചെയ്ത് റോമിലെ ഫ്യുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. ശേഷം കൃത്യം രണ്ടു മണിക്ക് അല്‍-ഇത്താലിയയുടെ എ321 വിമാനത്തില്‍ പോര്‍ച്ചുഗലിലേയ്ക്ക് യാത്രയായി. മാ​​ർ​​പാ​​പ്പ സ​​ഞ്ച​​രി​​ച്ച വി​​മാ​​നം പോ​​ർ​​ച്ചു​​ഗ​​ൽ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ, സു​​ര​​ക്ഷ​​യു​​ടെ ഭാ​​ഗ​​മാ​​യി പോ​​ർ​​ച്ചു​​ഗീ​​സ് വ്യോ​​മ​​സേ​​ന​​യു​​ടെ ര​​ണ്ട് എ​​ഫ്-16 യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ അ​​നു​​ഗ​​മി​​ച്ചി​​രു​​ന്നു. വൈകുന്നേരം 4.30-ന് പോര്‍ച്ചുഗല്ലിലെ വ്യോമസേനയുടെ മോ​​​ണ്ടെ റി​​​യെ​​​ലോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങി. പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ​​​യും വ​​​ത്തി​​​ക്കാ​​​ന്‍റെ​​​യും പ​​​താ​​​ക​​​ക​​​ൾ വീ​​​ശി ആ​​​യി​​​ര​​​ങ്ങ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​ പു​​​റ​​​ത്ത് മാ​​​ർ​​​പാ​​​പ്പ​​​യെ വ​​​ര​​​വേ​​​റ്റു. പോ​​​ർ​​​ച്ചു​​​ഗ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​സെ​​​ലോ റെ​​​ബെ​​​ലോ ഡി​​​സൂ​​​സ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ന്‍റോ​​​ണി​​​യോ കോ​​​സ്റ്റ​​​യും ചേ​​​ർ​​​ന്ന് മാ​​​ർ​​​പാ​​​പ്പ​​​യെ സ്വീ​​​ക​​​രി​​​ച്ചു. വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ് കഴിഞ്ഞ്, പാപ്പാ അവിടത്തെ കപ്പേളയില്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, മര്‍സേല്‍ റിബേലോ സൂസയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. പിന്നീട് വിമാനത്താവളത്തില്‍നിന്നും 40 കി.മി. അകലെയുള്ള ഫാത്തിമയിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ യാത്ര തിരിക്കുകയായിരിന്നു. വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​കം ക​​​രു​​​തി​​​യ പൂ​​​ക്ക​​​ൾ തി​​​രു​​​സ്വ​​​രൂ​​​പ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ സമര്‍പ്പിച്ച പാപ്പ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പം ജ​​​പ​​​മാ​​​ല​​​യി​​​ലും സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും പ​​​ങ്കെ​​​ടു​​​ത്തു. ഇന്ന് രാ​​​വി​​​ലെ പ​​​ത്തി​​​നു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ ദി​​​വ്യ​​​ബ​​​ലി നടക്കും. തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ പ​​​രി​​​ശു​​​ദ്ധ ത്രി​​​ത്വ​​​ത്തി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ​​​യും പ​​​രി​​​ശു​​​ദ്ധ ജ​​​പ​​​മാ​​​ല​​മാ​​​താ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ​​​യും മ​​​ധ്യ​​​ത്തി​​​ലു​​​ള്ള വി​​​ശാ​​​ല​​​മാ​​​യ ച​​​ത്വ​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു മാ​​​ർ​​​പാ​​​പ്പ അ​​​ർ​​​പ്പി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യും നാ​​​മ​​​ക​​​ര​​​ണ​​​ച്ച​​​ട​​​ങ്ങും ന​​​ട​​​ക്കു​​​ന്ന​​​ത്. ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ ജസീന്തയെയും ഫ്രാൻസിസ്കോയെയും മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​രായി പ്രഖ്യാപിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നാലുലക്ഷം തീർഥാടകരാണ് എത്തുന്നത്. എട്ടു കർദിനാൾമാരും 71 ബിഷപ്പുമാരും 2000 പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2017-05-13-04:30:01.jpg
Keywords: ഫാത്തിമ
Content: 4909
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി ഗുരുപൂജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Content: കൊ​​​ച്ചി: കെ‌സി‌ബി‌സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. റ​​​വ. ഡോ. ​​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ, ലി​​​ഡ ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ർ ബെ​​​ഞ്ച​​​മി​​​ൻ മേ​​​രി എ​​​സ്എ​​​ബി​​​എ​​​സ്, സ്റ്റീ​​​ഫ​​​ൻ പു​​​ഷ്പ​​​മം​​​ഗ​​​ലം എ​​​ന്നി​​​വ​​​രാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. മാ​​​ധ്യ​​​മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ജൂ​​​ണ്‍ 11നു ​​​പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും. മാധ്യമ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തേ​​​ച്ചേ​​​രി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യാ​​​ണു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മാ​​​തൃ​​​കാ​​​ജീ​​​വി​​​തം​​​കൊ​​​ണ്ട് പി​​​ന്നി​​​ട്ട​​​പാ​​​ത​​​ക​​​ൾ ധ​​​ന്യ​​​മാ​​​ക്കി​​​ത്തീ​​​ർ​​​ത്ത​​​വ​​​രും പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​ക​​​ൾ ത​​​ന​​​താ​​​യ വ്യ​​​ക്തി​​​ത്വം​​കൊ​​​ണ്ട് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രും എ​​​ഴു​​​പ​​​തു​​​വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യ ഗു​​​രു​​​സ്ഥാ​​​നീ​​​യ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ അ​​​റി​​​യി​​​ച്ചു.
Image: /content_image/India/India-2017-05-13-05:32:57.jpg
Keywords: കെ‌സി‌ബി‌സി
Content: 4910
Category: 9
Sub Category:
Heading: അഭിഷേക നിറവിൽ ക്രോളി: ഫാ . സോജി ഒലിക്കൽ നയിക്കുന്ന "തണ്ടർ ഓഫ് ഗോഡ് " നാളെ
Content: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ്" 14 ന്‌ നാളെ ഞായറാഴ്ച ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയിൽ പരിശുദ്ധാത്മ ശക്തിയാൽ അനേകം അത്‍ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിൽ ഈസ്റ്റ്ബോൺ കാത്തലിക് ചർച് വികാരി ഫാ ജെറാർഡ് ഹെറ്റെന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും. കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് 1 മണി മുതൽ വൈകിട്ട് 5 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന, വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# <br> ബിജോയ് ആലപ്പാട്ട്: 07960000217.
Image: /content_image/Events/Events-2017-05-13-09:03:30.JPG
Keywords: തണ്ടർ ഓഫ്
Content: 4911
Category: 1
Sub Category:
Heading: പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥം വഴി ദൈവകരുണയുടെ അടയാളമാകണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: ഫാത്തിമ: പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥം വഴി ക്ഷമിക്കപ്പെടുന്ന ദൈവീകകരുണയുടെ അടയാളമാകണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. വെള്ളിയാഴ്ച വൈകുന്നേരം ഫാത്തിമായിൽ സമ്മേളിച്ച തീർത്ഥാടകരോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഈശോയെ അനുഗമിച്ച് ആത്മീയതയുടെ പാഠങ്ങൾ കാണിച്ചു തന്ന മാതാവോ അതോ അഭൗമിക വരങ്ങളാൽ അലംകൃതയായ മനുഷ്യർക്ക് അനുകരിക്കാനാകാത്ത വ്യക്തിത്വമാണോ നമ്മെ സംബന്ധിച്ച് പരിശുദ്ധ അമ്മയെന്ന്‍ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ചോദിച്ചു. മറ്റുള്ളവരെ താഴ്ത്തി സ്വയം വലിയവരാണെന്ന് കാണിക്കുന്നവരുടെയിടയിൽ, വിനീതയായി ജീവിച്ച പരിശുദ്ധ മാതാവിന്റെ മഹത്വം എത്രയോ പ്രതാപ പൂർണമാണ്. പരിശുദ്ധ മറിയത്തിന്റെ സഹകരണത്തോടെയാണ് രക്ഷയിലേക്കുള്ള ദൈവീക പദ്ധതി സംജാതമായത്. അമ്മയോട് പ്രാർത്ഥിക്കുക വഴി ക്ഷമിക്കപ്പെടുന്ന ദൈവികകരുണയുടെ അടയാളമാകാൻ നമുക്ക് സാധിക്കും. മനുഷ്യനായി അവതരിച്ചു ദൈവപുത്രന് ജന്മം നല്കിയ അമ്മയുടെ സ്ഥാനം മറ്റ് സൃഷ്ടികളേക്കാൾ ഉന്നതമാണ്. ഇതെല്ലാം പരിശുദ്ധ അമ്മയുടെ മാതൃക സ്നേഹത്തിലൂടെ സാധ്യമാകുന്ന പരിവർത്തനങ്ങളെ സൂചിപ്പിക്കുന്നുവെന്ന്‍ 'ഇവാൻജെല്ലി ഗോഡിയം' എന്ന അപ്പസ്തോലിക ലേഖനത്തെ ആസ്പദമാക്കി മാർപാപ്പ പറഞ്ഞു. ജപമാലയിലെ രഹസ്യങ്ങളിലൂടെ മാതാവ് കടന്നു പോയ ഓരോ സന്ദർഭങ്ങളെക്കുറിച്ച് ധ്യാനിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ജപമാല ഭക്തി വഴി വ്യക്തികളിലും കുടുംബങ്ങളിലും ലോകം മുഴുവനും സുവിശേഷം പ്രഘോഷിക്കപ്പെടും. ദൈവത്തിന്റെ കരുണയെപ്പറ്റി ചിന്തിക്കാതെ അവിടുത്തെ നീതിവിധിയിൽ ആകുലപ്പെടുന്നത് വ്യർത്ഥമാണ്. നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി പീഡകൾ ഏറ്റെടുത്ത കരുണാമയനാണ് നമ്മുടെ ദൈവം. അതുവഴി നമ്മുടെ ഭയവും നിസ്സഹായവസ്ഥയും എടുത്ത് മാറ്റി അവിടുന്ന് നമ്മെ സ്വന്തം ജനമാക്കി. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവസ്നേഹാനുഭവം നേടിയെടുക്കുകയും വിശുദ്ധരുടെ ജീവിതത്തിൽ പ്രകടമായ അവിടുത്തെ കാരുണ്യം നമ്മുടെ ജീവിതത്തിലും സന്തോഷത്തോടെ സ്വീകരിക്കുകയും വേണം. മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2017-05-13-10:36:01.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 4912
Category: 4
Sub Category:
Heading: ഫാത്തിമ ശതാബ്ദി: മാര്‍പാപ്പ പ്രഖ്യാപിച്ച ദണ്‌ഡവിമോചന മാര്‍ഗ്ഗങ്ങള്‍
Content: ദണ്‌ഡവിമോചനം എന്നതിന്റെ ആംഗലേയപദം Indulgence എന്നാണ്‌. പ്രസ്‌തുത വാക്കിന്റെ നിഷ്‌പത്തി ലത്തീന്‍ ഭാഷയിലെ indulgentia ആണ്‌. അതിന്റെ അര്‍ത്ഥമാകട്ടെ ദയവു കാണിക്കുക, ഇളവു നല്‍കുക എന്നൊക്കെയും. റോമന്‍ ഭരണസംവിധാനത്തില്‍ ആര്‍ക്കെങ്കിലും നികുതിയില്‍നിന്നോ കടത്തില്‍നിന്നോ ഇളവു നല്‌കുന്നതിനെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. ദൈവശാസ്‌ത്രപരമായ തലത്തില്‍ ഇത്‌ ദൈവത്തിന്റെ കാരുണ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരുവന്റെ പാപം നീക്കം ചെയ്യപ്പട്ടതിന്‌ശേഷം നിലനില്‌ക്കുന്ന കാലികശിക്ഷയില്‍നിന്നുള്ള മോചനമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം ദണ്‌ഡവിമോചനത്തെ നിര്‍വചിക്കുന്നത്‌ ഇപ്രകാരമാണ്‌. “അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന്‌ ദൈവതിരുമുമ്പായുള്ള ഇളവുചെയ്യലാണ്‌ ദണ്‌ഡവിമോചനം: നിര്‍ദിഷ്‌ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ തക്ക മനോഭാവമുള്ള ക്രിസ്‌തീയ വിശ്വാസി അത്‌ നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്റെ ശുശ്രൂഷിക എന്ന നിലയില്‍ ക്രിസ്‌തുവിന്റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണംചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവര്‍ത്തിയിലൂടെയാണ്‌ വിശ്വാസി ദണ്‌ഡവിമോചനം പ്രാപിക്കുന്നത്‌”(CCC 1471). പാപംമൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണമായോ ഇളവു ചെയ്യുന്നതിനെ ആശ്രയിച്ച്‌ ദണ്‌ഡവിമോചനം ഭാഗികമോ പൂര്‍ണമോ ആകാം (CCC 1471). കാലികശിക്ഷയെ പൂര്‍ണമായി ഇളച്ചുതരുന്ന ദണ്‌ഡവിമോചനത്തെ പൂര്‍ണദണ്‌ഡവിമോചനമെന്നും, ഭാഗികമായി ഇളച്ചുനല്‌കുന്നതിനെ ഭാഗികദണ്‌ഡവിമോചനമെന്നും വിളിക്കുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമയില്‍ ആദ്യമായി ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണയിലാണ് ഇന്ന് ക്രൈസ്തവ ലോകം. കഴിഞ്ഞ നവംബർ 27ന് ആരംഭിച്ച ശതാബ്ദി വർഷ ആഘോഷം ഈ വർഷം നവംബർ 27ന് അവസാനിക്കും. ഇക്കാലയളവില്‍ 'പൂര്‍ണ്ണ ദണ്ഡവിമോചനം' പ്രാപിക്കാന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച മാര്‍ഗ്ഗങ്ങള്‍ അടുത്തിടെ പരസ്യപ്പെടുത്തിയിരിന്നു. അവയാണ് താഴെ നല്‍കുന്നത്. 1. #{blue->n->n->പോർച്ചുഗലിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് പരിശുദ്ധ ദൈവമാതാവിന്റെ ഏതെങ്കിലും പ്രാർത്ഥനയിലോ തിരുകര്‍മ്മങ്ങളിലോ പങ്കെടുക്കുക. വിശ്വാസപ്രമാണം, സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലുക. }# 2. #{blue->n->n->പോർച്ചുഗലിലെ തീർത്ഥാടനകേന്ദ്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് 2017 മെയ് 13 മുതൽ ഒക്‌ടോബർ 13 വരെയുള്ള കാലയളവിലെ പ്രത്യക്ഷീകരണ ദിനമായ പതിമൂന്നാം തീയതി- ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ദൈവാലയത്തിലോ സന്യാസഭവനത്തിലോ വണക്കത്തിനായി വെച്ചിരിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥലത്തോ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. ദണ്ഡ വിമോചനത്തിനായി സ്വർഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം, ഫാത്തിമാ മാതാവിനോടുള്ള പ്രാർത്ഥന എന്നിവ ചൊല്ലണം. അതേ സമയം തന്നെ, സന്ദർശിക്കുന്ന തീർത്ഥാടനകേന്ദ്രത്തിൽ മാതാവിന്റെ വണക്കത്തിനായി നടത്തുന്ന ഏതെങ്കിലും പ്രാർത്ഥനയിലോ ആഘോഷത്തിലോ പങ്കെടുക്കുകയെന്നതും ഈ രീതിയിൽ പൂർണ ദണ്ഡവിമോചനം ലഭിക്കുന്നതിന് ആവശ്യമായുണ്ട്. }# 3. #{blue->n->n-> പ്രായമായവർക്കും രോഗികള്‍ക്കും വേണ്ടി പ്രത്യേകം നല്‍കപ്പെട്ടതാണ് മൂന്നാമത്തെ ദണ്ഡവിമോചന മാര്‍ഗ്ഗം. ഇന്നു (2017 മെയ് 13) മുതൽ ഒക്‌ടോബർ 13 വരെയുള്ള കാലളവിലെ, പ്രത്യക്ഷീകരണ ദിനമായ പതിമൂന്നാം തീയതിയില്‍ ഏതെങ്കിലും ഫാത്തിമാ മാതാവിന്റെ രൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ട് ശതാബ്ദി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരാം. തങ്ങളുടെ ക്ലേശങ്ങളും ത്യാഗങ്ങളും പ്രാർത്ഥനകളും പരിശുദ്ധ അമ്മ വഴി ദൈവസന്നിധിയിലേക്ക് സമർപ്പിച്ചു കൊണ്ടു പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. }# മുകളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് 20 ദിവസം മുന്‍പോ 20 ദിവസത്തിനകമോ കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുക, പാപത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരിക്കുക, മാര്‍പാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലുക- തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ദണ്ഡവിമോചനം പ്രാപിക്കേണ്ടത്.
Image: /content_image/India/India-2017-05-13-12:01:08.jpg
Keywords: ഫാത്തിമ
Content: 4913
Category: 1
Sub Category:
Heading: ഫാത്തിമയിലെ ഇടയബാലകര്‍ ഇനി വിശുദ്ധർ: പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച് ലക്ഷങ്ങൾ
Content: ഫാ​​​​ത്തി​​​​മ: പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​മ​​​​റി​​​​യ​​ത്തി​​ന്‍റെ ദ​​ർ​​ശ​​നം ല​​ഭി​​ച്ച മൂ​​ന്ന് ഇ​​ട​​യ​​ക്കു​​ട്ടി​​ക​​ളി​​ൽ ര​​ണ്ടു പേ​​രെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. വിശ്വപ്രസിദ്ധ തീർഥാടനകേന്ദ്രമായ ഫാത്തിമയിലെ ബസിലിക്കയ്ക്കു പുറത്തു സജ്ജീകരിച്ച വേദിയിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നാലു ലക്ഷത്തിലേറെ വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് ഫ്രാൻസിസ്കോ മാർത്തോയെയും ജസീന്ത മാർത്തോയെയും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയിൽ രക്തസാക്ഷികളല്ലാത്ത വിശുദ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഇരുവരും. ഫാത്തിമയിൽ മാതാവിന്‍റെ ദര്‍ശനം ഉണ്ടായതിന്റെ നൂറാം വാർഷികദിനത്തിലാണ് ഇടയബാലകര്‍ മധ്യസ്ഥരായി തീര്‍ന്നത്. 1917 മേയ് 13ന് ആയിരുന്നു കന്യകാമറിയത്തിന്റെ ആദ്യദർശനം. അന്നു ഫ്രാൻസിസ്കോയ്ക്ക് ഒൻപതും ജസീന്തയ്ക്ക് ഏഴും വയസ്സായിരുന്നു. തുടർന്ന് ഒക്ടോബർ വരെയുള്ള കാലത്തിനിടെ ആറുതവണകൂടി കന്യകാമറിയത്തിന്റെ ദർശനം ഇവർക്കു ലഭിച്ചു. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഇരുവരും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായി മാറി. പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം രാ​​​വി​​​ലെ പ​​​ത്തി​​​നു​​ ച​​​ട​​​ങ്ങു​​​ക​​​ൾ ആരംഭിച്ചു. വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ ദിവസങ്ങൾക്കു മുൻപേ ഫാത്തിമയിലേക്കു തീർഥാടകരുടെ ഒഴുക്കു തുടങ്ങിയിരുന്നു. ചടങ്ങിനു സാക്ഷികളാവാൻ മെച്ചപ്പെട്ട സ്ഥലം കിട്ടാൻ മിക്കവരും സമ്മേളന സ്ഥലത്തുതന്നെയാണു രാത്രി കഴിച്ചുകൂട്ടിയത്. പതിനായിരക്കണക്കിനുപേർ സമീപത്തെ തെരുവുകളിൽ ബിഗ് സ്ക്രീനിലും ചടങ്ങുകൾക്കു സാക്ഷികളായി. വി​​ശു​​ദ്ധ​​പ​​ദ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ചു​​​മ​​​രി​​​ൽ ജ​​​സീ​​​ന്ത​​​യു​​​ടെ​​​യും ഫ്രാ​​​ൻ​​​സി​​​സ്കോ​​​യു​​​ടെ​​​യും ഛായാ​​​ചി​​​ത്ര​​ങ്ങ​​ൾ പ​​​തി​​​ച്ചി​​​രു​​​ന്നു. ഫാത്തിമയിലെ ഇടയക്കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള അദ്ഭുതം ബ്രസീലിൽനിന്ന് ലൂക്കാസ് ബാപ്റ്റിസ്റ്റ എന്ന അ‍ഞ്ചുവയസ്സുകാരന്റെ തലച്ചോറിലെ മാരക മുറിവ് സൗഖ്യമായതാണ്, വൈദ്യശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്ത അദ്ഭുതമായി വത്തിക്കാൻ തിരുസംഘം അംഗീകരിച്ചത്. 2013ൽ ബ്രസീലിലെ വീട്ടിൽ അനിയത്തിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ 21 അടി താഴ്ചയിലേക്കു വീണ ലൂക്കാസ് ബാപ്റ്റിസ്റ്റയുടെ തലച്ചോറിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. തുടർന്നു ഫാത്തിമയിലെ ഇടയക്കുട്ടികളോടു പ്രാർഥിച്ചതുവഴി വൈദ്യശാസ്ത്രത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ടു ലക്കാസ് ബാപ്റ്റിസ്യ്ക്കു സൌഖ്യം ലഭിച്ചതായി മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുകയായിരിന്നു. പിന്നീട് സൗഖ്യാനുഭവം നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം പഠനത്തിന് വിധേയമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് ഫ്രാന്‍സിസ് പാപ്പാ നാമകരണ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഈ കൂടിക്കാഴ്ചക്കിടക്കാണ് ഇടയബാലകരെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനത്തില്‍ പാപ്പാ ഒപ്പുവെച്ചത്. 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജാസിന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയ സാന്തോസാണ് ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്നത്. കര്‍മ്മലീത്ത സന്യാസിനിയായിരുന്നു ലൂസിയ 2005-ലാണ് മരണപ്പെട്ടത്. മരണത്തിനു ശേഷം 5 വര്‍ഷം കാത്തിരിക്കണമെന്ന നടപടിക്രമം ഒഴിവാക്കി 2008-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ലൂസിയയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. ഇതിനിടെയാണ് ഫ്രാന്‍സിസ്കോയും ജസിന്താ മാര്‍ത്തോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
Image: /content_image/TitleNews/TitleNews-2017-05-14-01:25:35.jpg
Keywords: ഫാത്തിമായില്‍