Contents
Displaying 4611-4620 of 25068 results.
Content:
4893
Category: 18
Sub Category:
Heading: പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മേല്‍ അന്തരിച്ചു
Content: തൃശൂർ: തൃശൂർ അമല ആശുപത്രിയുടെ സ്ഥാപകനും പത്മഭൂഷണ്‍ ജേതാവുമായ ഫാ.ഗബ്രിയേൽ ചിറമ്മേൽ(102) അന്തരിച്ചു. നിരവധി ആതുരാലയങ്ങൾ സ്ഥാപിച്ചിട്ടുള്ള ഫാ.ഗബ്രിയേൽ വിദ്യാഭ്യാസ വിദഗ്ദ്ധന്‍, അധ്യാപകന്‍, സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടി ആയിരിന്നു. പത്മഭൂഷണ്‍ നേടുന്ന ആദ്യത്തെ വൈദികനായി ചരിത്രത്തില്‍ ഇടം പിടിച്ച വൈദികന്‍ കൂടിയാണ് ഫാ. ഗബ്രിയേല്‍. സംസ്കാരം നാളെ തൃശൂരിൽ നടക്കും. ഇരിങ്ങാലക്കുടയില്‍ മങ്ങാടിക്കുന്ന് ക്രൈസ്റ്റ് കോളേജ്, ചാലക്കുടി കാര്‍മ്മല്‍ സ്കൂള്‍, വിലങ്ങന്‍കുന്ന് അമല കാന്‍സര്‍ ഗവേഷണ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ ഫാദര്‍ ഗബ്രിയേല്‍ എന്ന വൈദികന്റെ ശ്രമഫലമായി ഉദയം കൊണ്ടതാണ്. തേവര കോളജില്‍ ഏഴുവര്‍ഷം അധ്യാപകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പലായും സേവനം ചെയ്തിരിന്നു. പ്രശസ്ത ജന്തുശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഫാ. ഗബ്രിയേൽ ചിറമ്മൽ സേക്രഡ് ഹാർട്ട് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നപ്പോൾ കണ്ടുപിടിച്ച ‘കപ്പൽ തുരക്കുന്ന പുഴു’വിന് ‘ബാങ്കിയ ഗബ്രിയേലി’ എന്നാണു പേരു നൽകിയത്. തേവര സേക്രഡ് ഹാർട്ട് കോളജിലെ ചിലന്തി ഗവേഷണ വിഭാഗം കണ്ടെത്തിയ തലയ്ക്കുചുറ്റും കാഴ്ചയും പല നിറങ്ങളുടെ ഭംഗിയുമുള്ള ചിലന്തിക്കും അച്ചനോടുള്ള ആദരസൂചകമായി ‘സ്റ്റെനിയലുറിയസ് ഗബ്രിയേലി’ എന്നാണ് പേരു നൽകിയത്. ഓള്‍ കേരള കത്തോലിക്കാ അവാര്‍ഡ്, ഷെയര്‍ ആന്റ് കെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
Image: /content_image/India/India-2017-05-11-17:43:12.jpg
Keywords: അന്തരിച്ചു

4894
Category: 6
Sub Category:
Heading: 'യേശു' എന്ന നാമത്തിന്റെ അര്‍ത്ഥവും അത്ഭുതശക്തിയും
Content: "നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം." (ലൂക്കാ 1:31) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 27}# <br> പിതാവായ ദൈവം തന്‍റെ ഏകജാതനെ ഈ ഭൂമിയിലേക്കയക്കുന്നു എന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ ദൂതന്‍ വഴി അറിയിച്ചപ്പോള്‍ ദൂതന്‍ മറിയത്തോട് "നീ അവന് യേശു എന്നു പേരിടണം" എന്ന് നിര്‍ദ്ദേശിച്ചു. പിന്നീട് കര്‍ത്താവിന്‍റെ ദൂതന്‍ ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ഇതേ നിർദ്ദേശം തന്നെ നൽകി (മത്തായി 1:21). ഇപ്രകാരം തന്റെ ഏകജാതനുവേണ്ടി ദൈവം തന്നെ, തന്റെ ദൂതനിലൂടെ നിര്‍ദ്ദേശിച്ച നാമമാണ് 'യേശു'. അതിനാല്‍ യേശു എന്ന നാമത്തിനു അത്ഭുതകരമായ ശക്തിയുണ്ട്. ഈ നാമം വിശ്വാസത്തോടെ ഉരുവിടുന്ന സ്ഥലങ്ങളിലെല്ലാം ദൈവത്തിന്‍റെ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. #{red->n->n->'യേശു' എന്ന പേരിന്‍റെ അര്‍ത്ഥമെന്താണ്?}# <br> "ദൈവം രക്ഷിക്കുന്നു" എന്നാണ് ഹീബ്രു ഭാഷയില്‍ യേശു എന്ന പേരിന്‍റെ അര്‍ത്ഥം. ഈ നാമം അവിടുത്തെ വ്യക്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്നു. പാപത്തില്‍ നിന്നു മോചനം നല്‍കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ എന്നതിനാല്‍ അവിടുത്തെ നിത്യപുത്രനും, മനുഷ്യനായി അവതരിച്ചവനുമായ യേശുവിലൂടെ അവിടുന്ന് തന്‍റെ ജനത്തെ പാപങ്ങളില്‍നിന്നു മോചിപ്പിച്ചു. അങ്ങനെ മനുഷ്യരെപ്രതിയുള്ള രക്ഷാചരിത്രം മുഴുവന്‍ ദൈവം യേശുവില്‍ സംക്ഷിപ്തമായി ആവിഷ്ക്കരിച്ചിരിക്കുന്നു. പാപത്തില്‍ നിന്നു മനുഷ്യര്‍ക്കു സാര്‍വലൗകികവും പരമവുമായ മോചനം നല്‍കാന്‍ അവതരിച്ച ദൈവപുത്രന്‍റെ വ്യക്തിത്വത്തില്‍ത്തന്നെ അന്തര്‍ഭവിച്ചിരിക്കുന്ന ദൈവനാമത്തെയാണ് യേശു എന്ന നാമം സൂചിപ്പിക്കുന്നത്. രക്ഷ പ്രദാനം ചെയ്യുന്നത് യേശു എന്ന ദിവ്യനാമം മാത്രമാണ്. എല്ലാ മനുഷ്യര്‍ക്കും തിരുനാമം വിളിച്ചപേക്ഷിക്കാം, കാരണം, മനുഷ്യാവതാരത്തിലൂടെ യേശു തന്നെത്തന്നെ സര്‍വമനുഷ്യരുമായി ഐക്യപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല." (അപ്പ 4:12) യേശുവിന്‍റെ പുനരുത്ഥാനം, രക്ഷകനായ ദൈവത്തിന്‍റെ നാമം മഹത്വീകരിക്കുന്നു; കാരണം അപ്പോള്‍ മുതല്‍ 'എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമത്തിന്‍റെ' പരമശക്തിയെ അതിന്‍റെ പൂര്‍ണതയില്‍ പ്രകടിപ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ അവിടുത്തെ ശിഷ്യന്മാര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്തെന്നാല്‍ അവിടുത്തെ നാമത്തില്‍ അവര്‍ ചോദിക്കുന്നതെന്തും പിതാവ് അവര്‍ക്കു നല്‍കുന്നു. യേശു എന്ന നാമമാണ് ക്രൈസ്തവ പ്രാര്‍ത്ഥനയുടെ ഹൃദയഭാഗത്തു നിലകൊള്ളുന്നത്. ആരാധനക്രമത്തിലെ പ്രാര്‍ത്ഥനകളെല്ലാം സമാപിക്കുന്നത്, 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി' എന്ന വാക്കുകളോടെയാണ്. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന അതിന്‍റെ പാരമ്യത്തിലെത്തുന്നത് 'നിന്‍റെ ഉദരത്തിന്‍റെ ഫലമായ യേശു അനുഗൃഹീതനാകുന്നു' എന്ന വാക്കുകളിലാണ്. ആര്‍ക്കിലെ വി.ജോവാനെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനികള്‍ അന്ത്യശ്വാസം വലിച്ചത് 'യേശു' എന്ന നാമം ഉച്ചരിച്ചു കൊണ്ടാണ്. #{red->n->n->വിചിന്തനം}# <br> യേശുവിനെ നേരിട്ട് കണ്ട് അനുഭവിച്ച്, അവനോടൊപ്പം നടന്ന പത്രോസ് ഇങ്ങനെ ലോകത്തോടു വിളിച്ചു പറഞ്ഞൂ: "ആകാശത്തിനു കീഴേ മനുഷ്യരുടെയിടയില്‍ നമുക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12). ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ലോകം മുഴുവനും പോയി 'യേശുവിലൂടെ മാത്രമേ രക്ഷ പ്രാപിക്കാൻ സാധിക്കൂ' എന്നു പ്രഘോഷിച്ചത്. ഇപ്രകാരം പ്രഘോഷിച്ചതിന്‍റെ പേരില്‍ അവിടുത്തെ ശിഷ്യന്മാരിൽ പലരും മൃഗീയമായി കൊല ചെയ്യപ്പെട്ടു. എന്നാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും, മരണത്തിന്‍റെ മുന്‍പിൽ പോലും അവര്‍ വിളിച്ചു പറഞ്ഞു: "യേശു ഏകരക്ഷകന്‍". ഈ വലിയ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും യേശുനാമത്തിന്റെ അത്ഭുത ശക്തി തിരിച്ചറിയുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-12-12:03:00.jpg
Keywords: യേശു,ക്രിസ്തു

4895
Category: 18
Sub Category:
Heading: ഫാ. ഗബ്രിയേല്‍ വലിയ കാര്യങ്ങള്‍ വിനയപൂര്‍വ്വം വിജയത്തിലെത്തിച്ച വ്യക്തി: കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: വലിയ കാര്യങ്ങൾ വിനയപൂർവം വിജയത്തിലെത്തിച്ച വ്യക്തിയാണ് ആദരണീയനായ ഫാ.ഗബ്രിയേൽ ചിറമ്മൽ സിഎംഐയെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗബ്രിയേലച്ചന്റെ പാവനസ്മരണയ്ക്കു മുന്‍പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ക്രൈസ്റ്റ് കോളജ് എന്നീ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ഇതിഹാസ സൃഷ്ടികൾ ആണെന്നു പറയാം. സഹപ്രവർത്തകരോടും വിദ്യാർഥികളോടുമുള്ള അദ്ദേഹത്തിന്റെ സമീപനം ഹൃദയാവർജ്ജകമായിരുന്നു. വിദ്യാഭ്യാസ മേഖലയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കർമരംഗം. പാവപ്പെട്ട വിദ്യാർഥികൾക്കു പ്രത്യേക പരിഗണന നൽകി അവരെ ഉന്നത വിദ്യാഭ്യാസത്തിലേക്കു കൈപിടിച്ചുയർത്താൻ അദ്ദേഹത്തിനു സാധിച്ചു. സിഎംഐ സന്യാസസഭയിലെ സമർപ്പിത വൈദികനെന്ന നിലയിൽ ഗബ്രിയേലച്ചൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നൽകിയിട്ടുള്ള നേതൃത്വം സഭയും സമൂഹവും എന്നും കൃതജ്ഞതയോടെ അനുസ്മരിക്കും. ജന്തുശാസ്ത്ര രംഗത്ത് അദ്ദേഹം ഈടുറ്റ സംഭാവനകൾ നൽകി. സമഗ്രസംഭാവനകൾ പരിഗണിച്ചു രാഷ്ട്രം അദ്ദേഹത്തിനു പദ്മഭൂഷൺ നൽകി ആദരിച്ചു. അധ്യാപനത്തിലും നേതൃത്വ വൈഭവത്തിലും ആധ്യാത്മിക സാക്ഷ്യത്തിലും വൈദികർക്കും സന്യസ്തർക്കും അദ്ദേഹം ഒളിമങ്ങാത്ത മാർഗദീപമാണ്. കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2017-05-12-01:18:47.jpg
Keywords: ആലഞ്ചേ

4896
Category: 18
Sub Category:
Heading: മാര്‍ ജോസ് പുളിക്കലിന് അവാര്‍ഡ്
Content: തൃശൂർ: ആബാ ചാരിറ്റബിൾ സൊസൈറ്റിയുടെ ആബാ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കല്‍ അര്‍ഹനായി. 14ന് വൈകുന്നേരം 3.30ന് അമല ഓഡിറ്റോറിയത്തിൽ നടത്തുന്ന ആബാ ഡേ ആഘോഷത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അവാർഡ് നല്കുമെന്നു സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി അധ്യക്ഷനാകും. പത്രസമ്മേളനത്തിൽ സി.പി. വർഗീസ്, ആന്റണി പൈലി, ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2017-05-12-01:27:18.jpg
Keywords: അവാര്‍ഡ്

4898
Category: 1
Sub Category:
Heading: അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനു അമേരിക്ക പ്രതിജ്ഞാബദ്ധം: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്
Content: വാഷിംഗ്ടണ്‍: അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളുടെ കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ലോകമാകമാനമുള്ള അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇന്നലെ ആരംഭിച്ച ആഗോള ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേയാണ് വിശ്വാസികളുടെ സംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന്‍ പെന്‍സ് പറഞ്ഞത്. സുവിശേഷ പ്രഘോഷകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. ആഗോള തലത്തില്‍ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തലിനു വിധേയമാകുന്നു എന്ന കാര്യം വളരെക്കാലമായി അമേരിക്കന്‍ ഗവണ്‍മെന്റിനെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്നും ഇതിനാല്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ വിദേശനയത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഐഎസ്ന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകളെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അമേരിക്കയെ വേദനിപ്പിച്ചിരിക്കുന്നു അതിനാലാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകളെ നമ്മള്‍ തടയാത്തിടത്തോളം കാലം തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തുകയില്ല. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ അവരെ തടയുമെന്നും ക്രിസ്തുവിന്റെ അനുയായികള്‍ക്കൊപ്പം എപ്പോഴും അമേരിക്ക ഉണ്ടായിരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടാണ് മൈക് പെന്‍സ് തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സിലുള്ളവര്‍ വരവേറ്റത്. മൈക് പെന്‍സിനെ കൂടാതെ, ഫ്രാങ്ക്ലിന്‍ ഗ്രഹാമും, വിവിധ ക്രിസ്തീയ നേതാക്കളും കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയുണ്ടായി. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു പ്രസിഡന്റും, സഭയെ പിന്തുണക്കുകയും തന്റെ വിശ്വാസം വെളിപ്പെടുത്തുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ഒരു വൈസ് പ്രസിഡന്റും ഒനമ്മുടെ ഭാഗ്യമാണെന്നും ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. 136 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കഴിഞ്ഞ അമേരിക്കന്‍ ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ബില്ലില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-12-06:11:04.jpg
Keywords: പെന്‍സ്

4899
Category: 9
Sub Category:
Heading: അഭിഷിക്‌ത കരങ്ങളുടെ കൈകോർക്കലിനായി ബഥേൽ ഒരുങ്ങുന്നു: ഫാ. സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും മഞ്ഞാക്കലച്ചനും നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ
Content: ബർമിങ്ഹാം: റവ. ഫാ . സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ ദൈവികാനുഗ്രഹത്തിന്റെ പറുദീസയായിമാറും. ലോക സുവിശേഷവത്ക്കരണ രംഗത്ത് നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ പര്യായമായ രണ്ട് അഭിഷിക്ത കരങ്ങള്‍, ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും ആദ്യമായി ഒരുമിക്കുന്ന കണ്‍വെന്‍ഷനിൽ യു കെ.യിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്‍പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുന്നതോടെ മൂവരും ഒന്നുചെരുന്ന ആദ്യ ശുശ്രൂഷയയി മാറും". പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ". ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവർത്തകൻ ബ്രദര്‍ ജസ്റ്റിന്‍ അരീക്കലും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. നാളെ രാവിലെ 8 ന് കണ്‍വെന്‍ഷന്‍ തുടങ്ങുമ്പോൾ ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ ശതാബ്ദി ആഘോഷം ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അതേദിവസം അതേസമയം മാതാവിന്റെ മാധ്യസ്ഥത്താൽ യൂറോപ്പിൽ ഫാത്തിമയിലടക്കം ആയിരങ്ങളെ മാനസാന്തരപ്പെടുത്തിയ മഞ്ഞാക്കലച്ചന്റെ സാന്നിധ്യത്തിൽ ബെഥേലിലും പ്രത്യേക മരിയൻ റാലി നടക്കും. റാലിയിൽ പങ്കെടുക്കേണ്ടവർ രാവിലെ 8 മണിക്കുതന്നെ എത്തിച്ചേരേണ്ടതാണ്. തന്റെ ജീവിതത്തിലെ അതികഠിനമായ സഹനങ്ങളെ ക്രിസ്തുവിൽ നിറവാക്കിമാറ്റിക്കൊണ്ട് വീൽചെയറിൽ ജീവിക്കുന്ന വിശുദ്ധനെന്നറിയപ്പെടുന്ന മഞ്ഞാക്കലച്ചൻ തന്റെ അത്‍ഭുതാവഹകമായ ജീവിത സാക്ഷ്യവും പ്രേഷിത ദൗത്യവും ഫാ. സോജി ഓലിക്കലിനൊപ്പം പങ്കുവയ്ക്ക്കുമ്പോൾ മാർ സ്രാമ്പിക്കലിന്റെ സാന്നിധ്യവും ആശീർവാദവും അഭിഷേക നിറവേകും . ഫ്രാൻസിസ് പാപ്പ കരുണയുടെ മിഷിണറിയായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള മഞ്ഞാക്കലച്ചൻറെ ശുശ്രൂഷ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെ സംബന്ധിച്ചിടത്തോളം പ്രത്യേക ദൈവികാനുഗ്രഹമാണ് . #{red->none->b-> കൺവെൻഷനെപ്പറ്റിയുള്ള വീഡിയോ കാണാം: }# ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷകൾ നടക്കും. എങ്ങനെ പരിശുദ്ധാത്മാവിനാല്‍ ആഴത്തില്‍ നിറയാം, പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ച് ജീവിതം നയിക്കാം- ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്നകുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും അനേകംപേര് കടന്നുവരുന്നു. #{red->none->b-> കുട്ടികളുടെ മിനിസ്ട്രിയെപ്പറ്റിയുള്ള വീഡിയോ കാണാം: }# ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം കൺവെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്കത്തിലാണ്. അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു. #{red->n->n->സ്ഥലം: }# ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ <br> കെല്‍വിന്‍ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബര്‍മ്മിംഗ്ഹാം <br> B70 7JW #{blue->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ഷാജി: 07878149670 <br> അനീഷ്: 07760254700 #{red->n->n->കണ്‍വെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ: 07737935424.
Image: /content_image/Events/Events-2017-05-12-07:20:38.jpg
Keywords: മഞ്ഞാ

4900
Category: 18
Sub Category:
Heading: പ്രതിഭകള്‍ സ്വപ്‌നങ്ങള്‍ ഉള്ളവരാവണം: മാര്‍ ലോറന്‍സ് മുക്കുഴി
Content: കൊച്ചി: പ്രതിഭകള്‍ സ്വപ്‌നങ്ങള്‍ ഉള്ളവരാവണമെന്നു ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി. സീറോ മലബാര്‍ സഭ വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ അഗ്നിച്ചിറകുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണു പ്രതിഭകള്‍. ഹൃദയത്തിന്റെ വിശുദ്ധിയും നൈര്‍മല്യവും ബുദ്ധിയും കഴിവുകളും സ്വഭാവശുദ്ധിയും സമന്വയിക്കുമ്പോഴാണു വ്യക്തിയുടെ വളര്‍ച്ച സമഗ്രതയിലെത്തുന്നത്. മാര്‍ മുക്കുഴി പറഞ്ഞു. മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-05-12-08:10:52.jpg
Keywords: മാര്‍

4901
Category: 1
Sub Category:
Heading: പരിശുദ്ധ അമ്മ പ്രത്യാശ പുലര്‍ത്തുവാനുള്ള നമ്മുടെ സഹായക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പ്രത്യാശപുലര്‍ത്തുവാന്‍ പരിശുദ്ധ അമ്മ നമ്മേ സഹായിക്കുന്നുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച നടന്ന പ്രതിവാര കൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന അനേകായിരങ്ങളോട് സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ഭാവിയെ കുറിച്ച് ചിന്തിക്കാതെ തന്നെ ദൈവത്തിന്റെ വിളിയോട് ദൈവമാതാവ് ഉത്തരം നല്‍കിയെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അമ്മയെന്ന നിലയിലുള്ള തന്‍റെ യാത്രയില്‍ മറിയം ഒന്നിലേറെ ഇരുളുകളിലൂടെ കടന്നു പോയി. ദൈവദൂതന്‍റെ ക്ഷണത്തിന് ഒറ്റവാക്കില്‍ സമ്മതമരുളുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സ്വന്തം ഭാവിയെക്കുറിച്ചു യാതൊന്നും അറിയാത്ത യുവതിയായിരുന്ന അവള്‍ സധൈര്യം ഉത്തരം നല്‍കി. മറിയത്തിന്റെ “സമ്മതം” അമ്മയെന്ന നിലയിലുള്ള അവളുടെ യാത്രയിലെ അനുസരണത്തിന്‍റെ നീണ്ട പട്ടികയില്‍ ആദ്യ ചുവടുവയ്പ്പായി. അങ്ങനെ മറിയം നിശബ്ദയായ ഒരു സ്ത്രീയായി സുവിശേഷങ്ങളില്‍ കാണപ്പെടുന്നു. അവള്‍ക്കു ചുറ്റുമുള്ള ഓരോ വാക്കും ഒരോ സംഭവവും അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു. മറിയത്തിന്‍റെ മാനസികാവസ്ഥയുടെ മനോഹരമായ രൂപം ദൃശ്യമാണ്. ജീവിതത്തിലെ അനിശ്ചിതത്വങ്ങള്‍ക്കു മുന്നില്‍ തളരുന്ന ഒരു സ്ത്രീയല്ല ദൈവമാതാവ്. ശ്രവണവും പ്രത്യാശയും തമ്മില്‍ എന്നും വലിയൊരു ബന്ധം ഉണ്ട് എന്നത് നിങ്ങള്‍ മറന്നു പോകരുത്. മറിയം ശ്രവിക്കുന്നവളാണ്. സന്തോഷദിനങ്ങളെയും നാമൊരിക്കലും കടന്നുപോകാനാഗ്രഹിക്കാത്ത ദുരന്തങ്ങളുടെ ദിവസങ്ങളെയും മറിയം സന്തോഷത്തോടെ സ്വീകരിച്ചു. സ്വപുത്രന്‍ കുരിശില്‍ തറയ്ക്കപ്പെട്ട ആ ദിനം വരെ മറിയം സുവിശേഷ പശ്ചാത്തലത്തില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷയായപോലെയാണ് കാണപ്പെടുന്നത്. പിതാവിനെ അനുസരിക്കുന്ന പുത്രന്‍റെ രഹസ്യത്തിനു മുന്നിലുള്ള ഈ മൗനമാണ് സുവിശേഷകര്‍ നമുക്കു മനസ്സിലാക്കിത്തരുന്നത്. സുവിശേഷ രചയിതാക്കള്‍ അവളുടെ പ്രതികരണങ്ങളെക്കുറിച്ചൊന്നും സൂചിപ്പിച്ചിട്ടില്ല. അവള്‍ കരയുകയായിരുന്നോ, കരയാതെ നില്ക്കുകയായിരുന്നോ, ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അവളുടെ വേദനയെക്കുറിച്ചുപോലും ഒന്നും കുറിച്ചിട്ടില്ല. എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. അവള്‍ അവിടെ നില്പുണ്ടായിരുന്നു. ഏറ്റവും ക്രൂരവും ഏറ്റവും മോശവും ഏറ്റവും വേദനാജനകവുമായ ഒരു സമയത്ത് അവള്‍ അവിടെ നില്പുണ്ടായിരുന്നു, പുത്രനോടൊപ്പം സഹിക്കുകയായിരുന്നു അവള്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മറിയം കൂരിരുട്ടില്‍ നില്ക്കുകയായിരുന്നു. അവള്‍ അവിടംവിട്ടു പോയില്ല. അതായത് എല്ലാ അവസരങ്ങളിലും മൂടലനുഭവപ്പെടുന്നിടത്ത് തിരി തെളിച്ചുകൊണ്ട് നില്ക്കാന്‍ മറിയം ഉണ്ട്. പ്രത്യാശയുടെ അമ്മയായ മറിയത്തെ നമ്മള്‍ സഭയുടെ ആദ്യനാളില്‍ ബലഹീനരായ ശിഷ്യരുടെ മദ്ധ്യേ വീണ്ടും കണ്ടുമുട്ടുന്നു. എല്ലാവരെയും ഭയം ഗ്രസിച്ചിരുന്നു. എന്നാല്‍ മറിയം അവിടെ തന്നെ നിന്നു. നാമെല്ലാവരും അവളെ അമ്മയെന്നാണ് വിളിക്കുന്നത്. കാരണം നാം അനാഥരാണ്. ജീവിതത്തില്‍ ഒന്നിനും അര്‍ത്ഥമില്ല എന്നു തോന്നുന്ന അവസ്ഥയിലും പ്രത്യാശപുലര്‍ത്തുക എന്ന പുണ്യം അവള്‍ നമ്മേ അഭ്യസിപ്പിക്കുന്നു. ദൈവത്തിന്‍റെ രഹസ്യത്തില്‍ അവള്‍ എന്നും വിശ്വാസമര്‍പ്പിക്കുന്നു. യേശു നമുക്ക് അമ്മയായി സമ്മാനിച്ച മറിയം, നമ്മുടെ ക്ലേശകരങ്ങളായ വേളകളില്‍ നമ്മുടെ ചുവടുകളെ എന്നും തുണയ്ക്കട്ടെ എന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-12-09:05:29.jpg
Keywords: ഫ്രാന്‍സിസ്, മറിയം

4902
Category: 1
Sub Category:
Heading: മധ്യകിഴക്കന്‍ യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം ശക്തിപ്രാപിക്കുന്നതായി പുതിയപഠനം
Content: മോസ്ക്കോ: സോവിയറ്റ് യൂണിയന്റേയും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേയും പതനത്തിനു കാല്‍നൂറ്റാണ്ടിനു ശേഷം മധ്യ-കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുമതം വളര്‍ച്ചയുടെ പാതയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായ 'പ്യൂ റിസർച്ച് സെന്റർ' ബുധനാഴ്ച പുറത്ത് വിട്ട സര്‍വ്വേ ഫലത്തിലാണ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദം നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കീഴില്‍ ദൈവാരാധന അടിച്ചമര്‍ത്തി നിരീശ്വരവാദം പ്രചരിപ്പിച്ചിരിന്നുവെങ്കില്‍പോലും, തങ്ങള്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തങ്ങളുടെ ക്രിസ്തീയ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുവെന്നും കിഴക്കന്‍ യൂറോപ്പിലെ ആളുകള്‍ സമ്മതിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മിക്കതിലും മതവും ദേശീയതയും തമ്മില്‍ അടുത്തബന്ധമാണ് ഉള്ളതെന്ന് സര്‍വ്വേ ചൂണ്ടികാണിക്കുന്നു. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്ന റഷ്യ, പോളണ്ട് എന്നിവിടങ്ങളില്‍ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്. ഒരു യഥാര്‍ത്ഥ റഷ്യക്കാരന്‍, അല്ലെങ്കില്‍ പോളണ്ട്കാരന്‍ എന്ന് പറയുമ്പോള്‍ അയാള്‍ തീര്‍ച്ചയായും ഒരു ഓര്‍ത്തഡോക്സ്‌കാരനോ അല്ലെങ്കില്‍ ഒരു കത്തോലിക്കനോ ആയിരിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. പത്തു ശതമാനത്തോളം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ തങ്ങള്‍ ആഴ്ചതോറും പള്ളിയില്‍ പോകാറുണ്ടെന്ന്‍ സമ്മതിച്ചതായി സര്‍വ്വേയില്‍ പറയുന്നു. റഷ്യ, ഉക്രെയിന്‍, ബള്‍ഗേറിയ തുടങ്ങിയ ഓര്‍ത്തഡോക്സ് പാരമ്പര്യമുള്ള രാഷ്ട്രങ്ങളില്‍ മതവുമായുള്ള ബന്ധത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് സര്‍വ്വേ പറയുന്നു. അതേ സമയം സര്‍വ്വേ അനുസരിച്ച് കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളുടെ ശതമാന നിരക്ക് വളരെ കൂടുതലാണെങ്കിലും മതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ എണ്ണം കുറവാണ്. 1991-ലെ കണക്കുകള്‍ പ്രകാരം റഷ്യയില്‍ 37 ശതമാനവും, ഉക്രെയിനില്‍ 39 ശതമാനവും, ബള്‍ഗേറിയയില്‍ 59 ശതമാനവും ഓര്‍ത്തഡോക്സ്കാരായിരുന്നുവെങ്കില്‍ 2015 ആയപ്പോഴേക്കും റഷ്യയില്‍ 71 ശതമാനം, ഉക്രെയിനില്‍ 78 ശതമാനം, ബള്‍ഗേറിയായില്‍ 75 ശതമാനം എന്ന നിലയിലേക്ക് വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മധ്യ യൂറോപ്പിലെ പോളണ്ട് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായുള്ളത്. 2015-ലെ കണക്കുകള്‍ പ്രകാരം പോളണ്ടിലെ 87 ശതമാനത്തോളം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്. അതേ സമയം ദേശീയതയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യങ്ങളാണ് മുന്നില്‍ എന്ന കാര്യവും പ്യു റിസേര്‍ച്ച് ചൂണ്ടി കാട്ടുന്നു. ഗ്രീസ്, ബോസ്നിയ, റൊമാനിയ, മോള്‍ഡോവ, അര്‍മേനിയ, ജോര്‍ജ്ജിയ തുടങ്ങിയ രാജ്യങ്ങളിലെ 90 ശതമാനം ആളുകളും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. സ്വവര്‍ഗ്ഗരതി പോലെയുള്ള സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള നിലപാടിന്റെ കാര്യത്തില്‍, യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും. ഏതാണ്ട് 71 ശതമാനം പേരും സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണ്. നിലപാടിന്റെ കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി ഓര്‍ത്തഡോക്സ് വിഭാഗക്കാരാണ് മുന്നില്‍. നിത്യവും പ്രാര്‍ത്ഥിക്കുന്നവരുടെ കാര്യമെടുത്താല്‍ 48 ശതമാനവുമായി മൊള്‍ഡോവയാണ് ഏറ്റവും മുന്നില്‍ ഉള്ളത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ക്രിസ്തുമതം തഴച്ചു വളരുന്ന ഈ അവസരത്തിലും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചൈനയിലെ ക്രൈസ്തവര്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമാകുമെന്നാണ് കഴിഞ്ഞ വര്‍ഷം വന്ന പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 'ഒഎംഎഫ് ഇന്‍ര്‍നാഷണല്‍' എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് 2030-ല്‍ ചൈന ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന്‍ കണ്ടെത്തിയിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-05-12-10:49:58.jpg
Keywords: യൂറോപ്പ, ക്രൈസ്തവ

4903
Category: 1
Sub Category:
Heading: ഗർഭഛിദ്രം കൊലപാതകമായി പ്രഖ്യാപിക്കുന്ന പ്രമേയം ഒക്‌ലഹോമ പാസ്സാക്കി
Content: ഒക്‌ലഹോമ: ഗർഭച്ഛിദ്രത്തെ കൊലപാതകമായി പ്രഖ്യാപിക്കുന്ന പ്രമേയം ഒക്‌ലഹോമ പ്രതിനിധി സഭ പാസ്സാക്കി. 'ഹൗസ് റെസല്യൂഷൻ 1004' എന്ന പേരിൽ തിങ്കളാഴ്ച പാസ്സാക്കിയ ബില്ലിന്റെ പകർപ്പു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും ഉടൻ കൈമാറും. അബോർഷൻ തടയുന്നതിനുള്ള നടപടികളെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്ന് പ്രമേയം ശുപാർശ ചെയ്യുന്നുണ്ട്. ഡോക്ടർമാര്‍ക്കോ കുഞ്ഞിന്റെ പിതാവിനോ അമ്മയ്ക്കോ നിയമപാലകര്‍ക്കോ ഗർഭത്തിൽ ഉരുവാകുന്ന കുഞ്ഞിനെ ജനിക്കുന്നതിനു മുൻപു കൊല്ലുന്നതിനുള്ള അവകാശമില്ലെന്നു പ്രമേയം അവതരിപ്പിച്ച ചക്ക് സ്ട്രോം പറഞ്ഞു. ദൈവീകനിയമങ്ങൾ ഗർഭചിദ്രത്തെ അംഗീകരിക്കുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "യു.എസ് ഭരണഘടന പ്രകാരം മനുഷ്യ ജീവന് സ്വാതന്ത്ര്യവും സന്തോഷത്തോടെ വ്യാപരിക്കാനുള്ള നിയമസംരക്ഷണവും ഉറപ്പ് വരുത്തുന്നു. അതിനാൽ എച്ച് ആർ 1004 നിയമത്തിന് രണ്ട് ദൗത്യങ്ങളുണ്ട്- ഗർഭസ്ഥ ശിശുക്കളെ അബോർഷൻ ചെയ്യുന്നത് കൊലപാതകമായി പരിഗണിക്കുക. നിയമപാലകര്‍ക്കു തങ്ങളുടെ നിയമപരിധിയിൽ ഗർഭസ്ഥ ശിശുക്കളുടെ കുരുതി തടയാൻ എല്ലാ മാർഗ്ഗങ്ങളും അവലംബിക്കണം". പ്രമേയത്തിൽ പറയുന്നു. നിലവിൽ ഒക്‌ലഹോമയിൽ അമ്മയുടെ ജീവന് ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിൽ കൗൺസലിങ്ങിന് വിധേയയായി 72 മണിക്കൂറിന് ശേഷം മാത്രമേ ഭ്രൂണഹത്യയ്ക്ക് അനുമതി നല്കൂ. ജീവന് അപകടമില്ലാത്തവരിൽ 20 ആഴ്ചകൾ വരെ അബോർഷൻ അനുവദിച്ചിരുന്നു. ഇതു വരെ കണക്കാക്കിയിരുന്ന ഇത്തരം അബോർഷൻ നിയമ വ്യവസ്ഥകൾ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അസാധുവാകും.
Image: /content_image/TitleNews/TitleNews-2017-05-12-13:14:03.jpg
Keywords: ഒക്‌ല, ഗര്‍ഭ