Contents
Displaying 4591-4600 of 25068 results.
Content:
4872
Category: 18
Sub Category:
Heading: ഫാ. ജോസ് കരിവേലിക്കല്‍ കെസിബിസി വിദ്യാഭ്യാസ സെക്രട്ടറി
Content: തൊടുപുഴ: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി ഫാ. ജോസ് കരിവേലിക്കലിനെ തിരഞ്ഞെടുത്തു. കേരളത്തിലെ കത്തോലിക്ക സ്കൂളുകളുടെ മാനേജേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായും ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം. ഇന്ന് ഒൗദ്യോഗികമായി ചുമതലയേൽക്കും. മേരികുളത്ത് കരിവേലിക്കൽ ജോർജിന്റയും അന്നമ്മയുടേയും അഞ്ചാമത്തെ മകനാണ് ഫാ. ജോസ്.1990 മുതൽ മൂവാറ്റുപുഴ നിർമല സ്കൂൾ ഹോസ്റ്റൽ വാർഡനായും തുടര്‍ന്നു ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ൽ ഇടുക്കി രൂപത രൂപം കൊണ്ടപ്പോൾ രൂപത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായി. എട്ടാംക്ലാസിലെ കുട്ടികളുടെ സമഗ്ര പരിശീലന പരിപാടി സക്സസ് മൈൻഡ്, എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ പഠന മികവ് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വിജയമന്ത്ര, നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന ജീവകാരുണ്യ സ്കോളർഷിപ്പ്, കുട്ടികളുടെ ചികിത്സയ്ക്കുവേണ്ടി നടപ്പിലാക്കിയ സ്നേഹനിധി, സ്കൂൾ കൗണ്‍സിലിംഗ് പദ്ധതിയായ ക്യാറ്റ് തുടങ്ങി നിരവധി പദ്ധതികള്‍ ഫാ. ജോസ് കരിവേലിക്കലിന്റെ സംഭാവനകളാണ്.
Image: /content_image/India/India-2017-05-10-06:03:26.jpg
Keywords: കെസിബിസി

4873
Category: 1
Sub Category:
Heading: സ്പെയിനില്‍ ക്രിസ്തുവിന്റെ തിരുശേഷിപ്പിന് നേരെ സാത്താനിക ആക്രമണം
Content: മാഡ്രിഡ്: സ്പാനിഷ് ആശ്രമത്തിൽ ക്രിസ്തുവിന്റെ മുഖം തുടച്ച തിരുകച്ച സൂക്ഷിക്കുന്ന ചില്ലുപേടകം പൈശാചിക സന്ദേശങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടു. മെയ് 7ന് രാവിലെ അലിസാൻറയിലെ വൈദികനാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുശേഷിപ്പിന്റെ ചില്ലു പേടകത്തിന് മുകളിൽ സാത്താൻ സംഖ്യയായ 666 എന്ന് എഴുതിയിരിക്കുന്നതും തലകീഴായ പൈശാചിക കുരിശ് സ്ഥാപിച്ചിരിക്കുന്നതും കണ്ടെത്തിയത്. കുരിശിന്റെ വഴി ചൊല്ലുന്ന പതിനാല് സ്ഥലങ്ങളിലെ ചില രൂപങ്ങളിലും പൈശാചിക കുരിശ് സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദേവാലയത്തിലെ ക്യാമറകളിൽ നിന്നു ലഭിച്ച തെളിവുകൾ പ്രകാരം സംഭവത്തിന് പിന്നില്‍ ഒരു യുവതിയാണെന്നാണ് പോലീസ് നിഗമനം. ദേവാലയത്തിൽ പ്രവേശിച്ചയുടനെ തിരുശേഷിപ്പിന്റെ ചില്ലു പേടകം, മുനയുള്ള ഉപകരണം കൊണ്ട് തകർക്കാൻ നോക്കുന്നതും ശ്രമം വിഫലമായതിനെത്തുടർന്ന് ചില്ലിന് മേൽ 666 എന്ന് എഴുതിയിടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ദേവാലയത്തിൽ നിന്ന് പ്രാർത്ഥനാ പുസ്തകവും ആരാധനാക്രമങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകവും കവർച്ച ചെയ്തു. ഗാഗുല്‍ത്തായിലേക്കുള്ള യേശുവിന്റെ അവസാന യാത്രയിൽ വേറോനിക്ക മിശിഹായുടെ തിരുമുഖം തുടച്ചുയെന്ന് കരുതപ്പെടുന്ന കച്ച, എഡി 536 മുതൽ അലിസാൻറയിലെ ദേവാലയത്തിൽ വിശുദ്ധവാരത്തിനു ശേഷം വരുന്ന രണ്ടാം ഞായറാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തെ മുന്നില്‍ കണ്ട് സാത്താന്‍ സേവക ദേവാലയത്തില്‍ എത്തുകയായിരിന്നുവെന്നാണ് അനുമാനം. അക്രമത്തെ തുടർന്ന് രൂപതാ മെത്രാൻ ജീസസ് മുർഗുയിയും വികാരി ജനറാളും ആശ്രമത്തിലെ സന്യസ്തരെ സന്ദർശിക്കുകയും ആശ്രമത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. അക്രമിയുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്ന്‍ രൂപത ആഹ്വാനം ചെയ്തു. തിരുശേഷിപ്പ് വൈകൃതമാക്കപ്പെട്ട സാഹചര്യത്തെ പ്രതി അതിനോടുള്ള സ്നേഹത്തിലും ഭക്തിയിലും അഭാവം ഉണ്ടാകരുതേ എന്ന അപേക്ഷയും രൂപത പുറത്തിറക്കിയ പ്രസ്താവന കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
Image: /content_image/India/India-2017-05-10-06:36:21.jpg
Keywords: സാത്താ

4874
Category: 18
Sub Category:
Heading: മാര്‍ത്തോമ്മ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Content: ചങ്ങനാശേരി: അല്മായർക്കുവേണ്ടിയുള്ള ഉന്നത ദൈവശാസ്ത്രാ പഠനകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതൻ ഏർപ്പെടുത്തിയിരിക്കുന്ന മാർത്തോമ്മാ പുരസ്കാരത്തിനു നാമനിർദേശങ്ങൾ ക്ഷണിച്ചു. ഭാരതത്തിലെ പൗരസ്ത്യ ക്രൈസ്തവ പൈതൃകത്തോടനുബന്ധിച്ച് ദൈവശാസ്ത്രം, കല, സാഹിത്യം, വാസ്തുശില്പം, പുരാവസ്തു ഗവേഷണം, ചരിത്രം, ദൈവാരാധന തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്നവരിൽ നിന്നാണ് നാമനിർദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ ക്രൈസ്തവ-അക്രൈസ്തവ ഭേദമന്യേ ആർക്കും സ്വന്തമായോ മറ്റുള്ളവർക്കു വേണ്ടിയോ നാമ നിർദേശങ്ങൾ സമർപിക്കാം. നാമനിർദേശങ്ങൾക്കൊപ്പം ഫോട്ടോ, സംഭാവനകൾ സാക്ഷ്യപെടുത്തിയ രേഖകൾ, മറ്റു ഫോട്ടോഗ്രാഫുകൾ, ലേഖനങ്ങൾ, ഗ്രന്ഥങ്ങൾ, തുടങ്ങിയവയും സമർപ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 15. അപേക്ഷ ലഭിക്കേണ്ട വിലാസം: സെക്രട്ടറി, <br> മാർത്തോമാ പുരസ്കാരം, <br> മാർത്തോമാ വിദ്യാനികേതൻ, <br> പിബി നമ്പർ 20, <br> ചങ്ങനാശേരി-686101
Image: /content_image/India/India-2017-05-10-07:25:08.jpg
Keywords: പുരസ്

4875
Category: 18
Sub Category:
Heading: കപ്പൂച്ചിന്‍ മിനിസ്റ്റര്‍ പ്രോവിന്‍ഷ്യാളായി ഫാ. പോളി മാടശേരിയെ തിരഞ്ഞെടുത്തു
Content: കൊച്ചി: കപ്പൂച്ചിന്‍ സഭയുടെ ആലുവ ആസ്ഥാനമായുള്ള സെന്റ് തോമസ് പ്രോവിന്സിന്റെ മിനിസ്റ്റര്‍ പ്രോവിന്‍ഷ്യാളായി ഫാ. പോളി മാടശേരിയെ തിരഞ്ഞെടുത്തു. റോമില്‍ നിന്നെത്തിയ, ആഗോള കപ്പൂച്ചിന്‍ സഭയുടെ മിനിസ്റ്റര്‍ ജനറല്‍ ഫാ. മൗരൊ യോരിയുടെ അദ്ധ്യക്ഷതയില്‍ ആലുവയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അസിസ്റ്റന്റ് മിനിസ്റ്റര്‍ പ്രോവിന്‍ഷ്യലായി ഫാ. ജോയ് മേനാച്ചേരിയേയും കൗണ്‍സില്‍ അംഗങ്ങളായി ഫാ. ഡേവിസ് വിതയത്തിൽ, ഫാ. ജെയ്സണ്‍ വടക്കൻ, ഫാ. ലിജോയ് ചിരിയങ്കണ്ടത്ത് എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
Image: /content_image/India/India-2017-05-10-07:38:29.jpg
Keywords: പ്രോവി

4876
Category: 18
Sub Category:
Heading: ബൈബിള്‍ മെഗാഷോയ്ക്ക് ഇന്നു തിരശീല വീഴും
Content: കൊച്ചി: കലാസ്വാദകരുടെ ഹൃദയങ്ങളില്‍ വിസ്മയങ്ങളും വിശ്വാസതീക്ഷ്ണതയും പകര്‍ന്നു ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോയ്ക്ക് അങ്കമാലിയില്‍ ഇന്നു സമാപനം. നവ്യമായ അരങ്ങനുഭവങ്ങളുടെ സന്ധ്യകള്‍ സമ്മാനിച്ചാണു പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി രംഗാവിഷ്‌കാരം നിര്‍വഹിച്ച എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്ക്ക് ഇന്നു തിരശീല വീഴുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണ് അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബൈബിള്‍ മെഗാഷോ സംഘടിപ്പിച്ചത്. കഴിഞ്ഞ അഞ്ചു മുതല്‍ ദിവസവും വൈകുന്നേരം 6.30നും 9.30നും അരങ്ങേറിയ മെഗാഷോ തിങ്ങിനിറഞ്ഞ സദസിനു മുമ്പിലാണ് അവതരിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മെഗാഷോ കാണാന്‍ ആളുകളെത്തി. കൂറ്റന്‍ വേദിയില്‍ ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള സെറ്റുകള്‍, നാനാജാതി മതസ്ഥരായ 150 കലാകാരന്മാര്‍, ഒട്ടകങ്ങള്‍ കുതിരകള്‍ ഉള്‍പ്പടെ അമ്പതോളം പക്ഷിമൃഗാദികള്‍, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സന്നിവേശം, ഡിടിഎസ് ശബ്ദവിന്യാസം, കംപ്യൂട്ടര്‍ സംവിധാനത്തിലുള്ള പ്രകാശ വിനിമയം, ഹൃദയം തൊടുന്ന സംഗീതം, ചടുലമായ നൃത്തങ്ങള്‍ എന്നിവയെല്ലാം കാണികളില്‍ വിസ്മയമായി. ശീതീകരിച്ച താത്കാലിക ഓഡിറ്റോറിയത്തിലിരുന്നാണു കാണികള്‍ മെഗാഷോ ആസ്വദിച്ചത്. ഓഡിറ്റോറിയത്തിന്റെ നടുവിലുള്ള റാമ്പിലൂടെ കഥാപാത്രങ്ങളും ഒട്ടകങ്ങളും, കുതിരകളും മറ്റു പക്ഷിമൃദാഗികളും അഭിനയമികവൊരുക്കിയപ്പോള്‍ സദസില്‍ കൈയടികളുയര്‍ന്നു. ബൈബിളിലെ ഉല്പത്തി മുതല്‍ ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങളാണു മെഗാഷോയിലൂടെ രംഗത്ത് അവതരിപ്പിച്ചത്. തിരുവനന്തപുരം സ്വദേശി ആര്‍.പി. പ്രദീഷ് ക്രിസ്തുവിന്റെ വേഷത്തില്‍ വേദിയിലെത്തി. ചങ്ങനാശേരി സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിനു വേണ്ടി മാര്‍ ക്രിസോസ്‌റ്റോം ഗ്ലോബല്‍ ഫൗണ്ടേഷന്‍, സൂര്യ തിയേറ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണു മെഗാഷോ ഒരുക്കിയത്. കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയെത്തുടര്‍ന്നു മാറ്റിവച്ച രണ്ടു പ്രദര്‍ശനങ്ങളാണ് ഇന്നു നടക്കുകയെന്നു സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍ അറിയിച്ചു.
Image: /content_image/India/India-2017-05-10-07:48:44.jpg
Keywords: ബൈബിള്‍ മെഗാ ഷോ, എന്റെ രക്ഷകന്‍

4877
Category: 1
Sub Category:
Heading: ദേവാലയ സംഗീതത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി വിയറ്റ്നാം മെത്രാൻ സമിതി
Content: ഹനോയ്: സഭയുടെ ആരാധനാക്രമത്തിനനുസൃതമായി ദേവാലയ സംഗീതത്തെ ചിട്ടപ്പെടുത്തി, വിശ്വാസികളുടെ സജീവ ഭാഗഭാഗിത്വം ഉറപ്പുവരുത്താൻ വിയറ്റ്നാം മെത്രാന്‍ സമിതി ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മെയ് 2ന് ഹോ ചി മിൻ സിറ്റിയിൽ നടന്ന ദേശീയ സെമിനാറിൽ പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങളിൽ ഗാനരചയിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഉൾകൊള്ളിച്ചിട്ടുണ്ട്. സഭാ പഠനങ്ങൾക്കനുസൃതമായ നിലവാരത്തോടെ ഗാനശുശ്രൂഷകൾ ഒരുക്കുകയാണ് മാർഗ്ഗ നിർദ്ദേശങ്ങളുടെ ലക്ഷ്യമെന്ന് വിയറ്റ്നാം മെത്രാൻ സംഘത്തിലെ അംഗവും ദേവാലയ സംഗീത എപ്പിസ്കോപ്പൽ കമ്മീഷൻ തലവനുമായ ബിഷപ്പ് വിൻസന്റ് നഗുയിൻ വാൻ ബാൻ അറിയിച്ചു. രൂപതകളും ഇടവകകളും സ്വന്തം നിലയിൽ ഉപയോഗിച്ചു വന്നിരുന്ന ഗാനങ്ങളുടെ ഏകീകരണമാണ് ഇതുവഴി സാധ്യമാകുന്നത്. ശുശ്രൂഷകളിലുള്ള മാറ്റങ്ങളുടെ വിശദമായ വിവരങ്ങൾ തുടർന്ന് പരസ്യപ്പെടുത്തുമെന്ന് ബിഷപ്പ് ബാൻ കൂട്ടിച്ചേർത്തു. വിയറ്റ്നാമിലെ ഭൂരിഭാഗം ഭക്തിഗാനങ്ങളും സഭാ നിയമങ്ങൾക്കനുസൃതമായിരുന്നില്ലായെന്ന് ഗാന രചയിതാവ് ഫാ.പീറ്റർ കിം ലോങ്ങ് വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങൾ സ്വാഗതാർഹമാണെന്ന് സംഗീതജ്ഞൻ തോമസ് അക്വീനോ ഹാം ദിനഹ് പറഞ്ഞു. തങ്ങളുടെ സംഗീത പ്രഭാവം പ്രകടമാക്കുകയെന്നതിനേക്കാൾ ദൈവത്തെ പ്രകീർത്തിക്കാനും സമൂഹത്തെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനുമായിരിക്കണം ഗാനാലാപനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Image: /content_image/TitleNews/TitleNews-2017-05-10-08:47:53.jpg
Keywords: വിയറ്റ്

4878
Category: 1
Sub Category:
Heading: സമാധാനം കൈവരിക്കാന്‍ തിരുവചനത്തിനു കീഴ്‌വഴങ്ങണമെന്നു ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍: നന്മയും സമാധാനവും സൗമ്യതയും കൈവരിക്കുന്നതിനു തിരുവചനത്തിനു കീഴ്‌വഴങ്ങണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ മെയ് ഒന്‍പതാം തീയതി സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ വചനത്തെ അടിസ്ഥാനമാക്കിയാണ് മാര്‍പാപ്പ തന്റെ സന്ദേശം നല്‍കിയത്. ചിതറിക്കപ്പെട്ട വിശ്വാസികള്‍ വിജാതീയരോടും സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ച സംഭവം മാര്‍പാപ്പ സന്ദേശത്തില്‍ എടുത്തുകാണിച്ചു. "സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തിനു ശേഷം ജറുസലെമില്‍ വലിയ മതപീഡനമുണ്ടായി. അപ്പസ്തോലന്മാര്‍ അവിടെ തന്നെ തുടര്‍ന്നുവെങ്കിലും വിശ്വാസികള്‍ ചിതറിക്കപ്പെട്ടു. ആരംഭഘട്ടത്തില്‍ അവര്‍ യഹൂദരോടുമാത്രമേ പ്രസംഗിച്ചിരുന്നുള്ളു. എന്നാല്‍ പിന്നീട് ആകട്ടെ, സൈപ്രസിലേക്കും, ഫിനീഷ്യയിലേക്കും അന്ത്യോക്യയിലേക്കും ചിതറിക്കപ്പെട്ട വിശ്വാസികള്‍ വിജാതീയരോടും സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചു. പരിശുദ്ധാത്മാവ് നല്‍കിയ പ്രേരണയാലാണ് ഇത് സംഭവിച്ചത്. അവര്‍ തിരുവചനത്തിനു കീഴ്പ്പെടുകയായിരുന്നു. മാര്‍പാപ്പ പറഞ്ഞു. വചനത്തോടുള്ള കീഴ് വഴക്കത്തിനു മൂന്നു പടികളാണുള്ളതെന്ന്‍ മാര്‍പാപ്പാ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ആദ്യത്തേത് തുറന്ന ഹൃദയത്തോടെ വചനത്തെ സ്വീകരിക്കുകയെന്നതാണ്. രണ്ടാമതായി വചനത്തെ അറിയുകയെന്നതാണ്. അതായത് യേശുവിനെ അറിയുക എന്നര്‍ത്ഥം. മൂന്നാമത്തേത് വചനത്തോടു നിരന്തര സമ്പര്‍ക്കമുണ്ടായിരിക്കുകയെന്നതാണ്. ഇവയെല്ലാം വഴി പരിശുദ്ധാത്മാവിനു കീഴ്വഴങ്ങുന്നവരായി മാറുകയാണ് നമ്മള്‍. സമാധാനം, സൗമ്യത, നന്മ, ആനന്ദം, എന്നീ ഗുണങ്ങളെല്ലാം ഇതിന്‍റെ ഫലമായി ഉളവാകുന്നു. വിശ്വാസികള്‍ ആദ്യമായി 'ക്രിസ്ത്യാനികള്‍' എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യയിലെ സഭാസമൂഹത്തിലാണെന്ന ചരിത്രസത്യം അനുസ്മരിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ വചനസന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-05-10-09:42:12.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

4879
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...!
Content: ഒരിക്കല്‍ ചങ്ങനാശ്ശേരിക്കടുത്ത് അനാഥാലയത്തില്‍ ക്ലാസ്സെടുക്കാന്‍ പോയി. കുര്‍ബ്ബാന നഷ്ടപ്പെടാതിരിക്കാന്‍ വെളുപ്പിന് 4 മണിക്ക് ഉണര്‍ന്ന്‍ യാത്ര ചെയ്യേണ്ടി വന്നു. ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് കുര്‍ബ്ബാന കഴിഞ്ഞ് പോരാനായിരുന്നു പ്ലാന്‍. എന്നെ വിളിച്ച ആള്‍ക്ക് അസൗകര്യം ഉണ്ടായതിനാല്‍ പ്ലാന്‍ ചെയ്തിരുന്നതു പോലെ കാര്യങ്ങള്‍ നടന്നില്ല. വചന പ്രഘോഷണവും ജാഗരണ പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോള്‍ മൂന്ന്‍ മണി. എന്നെ വിളിച്ചയാള്‍ അവിടെ ഒരാളെ രാവിലെ കുര്‍ബ്ബാനയ്ക്ക് സൗകര്യം ഉണ്ടാക്കത്തക്ക രീതിയില്‍ ഏര്‍പ്പെടുത്തി. എന്നെ വിളിച്ചയാള്‍ പോയി കഴിഞ്ഞപ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന ആള്‍ക്കും എന്തോ അത്യാവശ്യം വന്നു. അയാള്‍ മറ്റൊരാളെ ഏര്‍പ്പെടുത്തി ഇദ്ദേഹവും ഞാനും കൂടി 3 മണിക്ക് വണ്ടിയില്‍ കയറി സ്റ്റാന്‍ഡില്‍ എത്തി ഞങ്ങള്‍ ബസ് കാത്തുനിന്നു. ഉടനെ അയാളെ കൊണ്ടുപോകാന്‍ ഒരാള്‍ വന്നു. അദ്ദേഹം എന്നോട് പറഞ്ഞു. ഇവിടെ കാത്തിരിക്കുക. ബസ്സ് വരുമ്പോള്‍ ബസ്സില്‍ കയറി കുര്‍ബ്ബാനയില്‍ സംബന്ധിക്കാനുള്ള പള്ളിയില്‍ ഇറങ്ങുക. ഞാന്‍ ഒറ്റയ്ക്കായി. വളരെയേറെ കാത്തിരുന്നിട്ടും പറഞ്ഞ ബസ്സ് വന്നില്ല. അപരിചിതമായ സ്ഥലം. ബസ്സ് കാണാതായപ്പോള്‍ നടക്കാന്‍ തീരുമാനിച്ചു. പള്ളി ഏതെന്ന് അറിഞ്ഞു കൂടാ. വഴിയില്‍ ചോദിക്കാന്‍ ആളുമില്ല ഒടുവില്‍ സൈക്കിളില്‍ പത്രമെടുക്കാന്‍ വന്ന ഒരാളെ കണ്ടു. അയാള്‍ പറഞ്ഞ അറിവു വച്ച് നടന്നു. 5 മണിക്ക് ഒരു പള്ളിയുടെ മുറ്റത്തെത്തി. പള്ളി അടച്ചിട്ടിരുന്നു. അഞ്ചരയോടെ കപ്യാരു വന്നു പള്ളി തുറന്നു. അന്നെനിക്കൊരു കാര്യം മനസ്സിലായി. ബലിയുടെ വില ശരിക്കും നമുക്ക് അനുഭവപ്പെടണമെങ്കില്‍ നാം ബലിക്ക് ശരിക്കും വില കൊടുക്കാന്‍ തയ്യാറാകണം (ത്യാഗം സഹിക്കണം). പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. അന്നത്തെ ബലി ത്യാഗം സഹിച്ച ബലിയായിരുന്നു. അടുത്ത കാലത്ത് അകലെയുള്ള ഒരു പള്ളിയില്‍ പോകും വഴി ഒരാള്‍ മുറ്റത്തുനിന്ന്‍ ഇപ്രകാരം പറഞ്ഞു. "ഒരു പുണ്യവാളനെ കാണണമെങ്കില്‍ ഇറങ്ങി വരൂ. ഒരിക്കലും കുര്‍ബ്ബാന മുടക്കാത്ത ആളാ". തിരിച്ചു വന്നപ്പോള്‍ ആ വീട്ടിലുള്ളവരുമായി സംസാരിച്ചു. എന്നെ പരിഹസിച്ചതായിരുന്നു എന്നാണു ഞാന്‍ കരുതിയത്. എന്നാല്‍ വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്. എന്നെ പരിഹസിച്ചതല്ല. മറിച്ച് അദ്ദേഹം ഒരു മാനസിക രോഗിയായിരുന്നു. വിശുദ്ധ കുര്‍ബ്ബാന തുടക്കം മുതല്‍ പങ്കെടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ ഞാന്‍ അടുത്തുള്ള ഫൊറോന പള്ളിയില്‍ കുര്‍ബ്ബാനയ്ക്ക് പോയി. ബസ്സ് താമസിച്ചതിനാല്‍ കുര്‍ബ്ബാന വചനശുശ്രൂഷയുടെ ഭാഗം പിന്നിട്ടിരുന്നു. ഞാന്‍ പള്ളി മുറിയില്‍ ചെന്ന് രണ്ടാമത്തെ കുര്‍ബ്ബാനയുണ്ടോ എന്ന്‍ തിരക്കി. ഉണ്ടെന്നറിഞ്ഞതിനാല്‍ രണ്ടാമത്തെ കുര്‍ബ്ബാനയിലും പങ്കെടുത്തു. തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ വൈകിയതെന്തെന്നു ഒരാള്‍ ചോദിച്ചു. ഞാന്‍ സംഭവിച്ച കാര്യം പറഞ്ഞു. അപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു. "മിക്കവാറും ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് പോകും. ഞാന്‍ ഇപ്രകാരം മറുപടി പറഞ്ഞു. ഏലിയായും ഹാനോക്കും ഒക്കെ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയവരല്ലേ. അങ്ങനെയെങ്കില്‍ അങ്ങനെ...' പരിശുദ്ധ കുര്‍ബ്ബാനയിലെ വചന ശുശ്രൂഷ (വായനകള്‍) എന്നെ ഏറെ സഹായിക്കുന്നുണ്ട് (ലേഖനവും സുവിശേഷവും) ശുശ്രൂഷി ലേഖനം വായിക്കുന്നതിനു മുന്‍പ് കാര്‍മ്മികനു നേരെ തിരിഞ്ഞു ആശീര്‍വ്വാദം യാചിക്കുന്നുണ്ട്. അപ്പോള്‍ പുരോഹിതന്‍ ആശീര്‍വ്വാദം നല്‍കിക്കൊണ്ട് പറയുന്നത് നാം എത്ര പേര്‍ അര്‍ത്ഥം ഗ്രഹിക്കുന്നുണ്ട്. 'മിശിഹാ തന്‍റെ വിശുദ്ധമായ പ്രബോധനത്താല്‍ നിന്നെ ജ്ഞാനിയാക്കട്ടെ. നിന്‍റെ അധരങ്ങളില്‍ നിന്ന് പുറപ്പെടുന്ന പ്രബോധക വചനം ശ്രവിക്കുന്ന ഏവര്‍ക്കും അവിടുന്ന് തന്‍റെ കൃപാതിരേകത്താല്‍ നിന്നെ നിര്‍മ്മല ദര്‍പ്പണമാക്കുകയും ചെയ്യട്ടെ. ഇനി സുവിശേഷവായന. ശുശ്രൂഷികള്‍ കത്തിച്ച തിരികളുമായി വൈദികന്‍റെ രണ്ടു വശത്തും നില്‍ക്കുന്നു. (പ്രദക്ഷിണമായി വരുന്നു). സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കുള്ള ആഗമനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കാര്‍മ്മികന്‍ സുവിശേഷമെടുത്ത് നെറ്റി വരെ ഉയര്‍ത്തിപ്പിടിച്ചാണ് വരുന്നത്. അപ്പോള്‍ ശുശ്രൂഷി നമ്മോട് ഇപ്രകാരം പറയുന്നു. നമുക്ക് ശ്രദ്ധാപൂര്‍വ്വം നിന്ന്‍ പരിശുദ്ധ സുവിശേഷം ശ്രവിക്കാം (സീറോ മലബാര്‍ ക്രമം). ശ്രദ്ധാപൂര്‍വ്വം നാം വചനം ശ്രവിക്കുമ്പോള്‍ ഈശോയാണ് നമ്മോട് സംസാരിക്കുന്നതെന്ന കാര്യം നാം മറക്കരുത്. വ്യക്തിപരമായി നാം വചനം വായിക്കുമെങ്കിലും സഭയിലൂടെയുള്ള ഈ വചനത്തിന് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അതിലേതെങ്കിലും വചനങ്ങള്‍ അന്നത്തെ എന്‍റെ ധ്യാനവിഷയമായിരിക്കും. അത് മനസ്സില്‍ ഉരുവിട്ടുകൊണ്ട് നടന്നാല്‍ വലിയ അനുഗ്രഹവും ആനന്ദവും പ്രത്യാശയുമാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശക്തിയും എനിക്ക് ഈ വചനത്തില്‍ നിന്ന്‍ ലഭിക്കുന്നു. ഒരു കാര്യം നാം ശ്രദ്ധിക്കുക. വി. കുര്‍ബ്ബാന ആമുഖ ശുശ്രൂഷ മുതല്‍ സമാപന ശുശ്രൂഷ വരെ നാം പങ്കെടുക്കണം. അതിനുശേഷം വിടവാങ്ങല്‍ ശുശ്രൂഷയോടെയാണ് നാം പിരിയേണ്ടത്. കുര്‍ബ്ബാന അനുഭവമല്ല എന്നു പറയുന്നത് അര്‍ത്ഥമറിയാതെയും ഭക്തിയില്ലാതെയും സമര്‍പ്പണമില്ലാതെയും സജീവ പങ്കാളിത്തമില്ലാതെയുമൊക്കെ പങ്കെടുക്കുന്നതു കൊണ്ടാണ്. #{green->n->n->"വി.കുര്‍ബ്ബാനയര്‍പ്പണം യേശുവിന്‍റെ കുരിശു മരണത്തിന്‍റെ അത്രതന്നെ അമൂല്യമായ ഒന്നാണ്" }#- വി. തോമസ് അക്വീനാസ്. #{green->n->n->"ലോകത്തുള്ള എല്ലാ നന്മ പ്രവൃത്തികളും ഒന്നിച്ചെടുത്താലും ഒരു വിശുദ്ധ കുര്‍ബ്ബാനയുടെ വില അതിനുണ്ടാകുന്നില്ല. എന്തെന്നാല്‍ അത് മനുഷ്യരുടെ പ്രവൃത്തിയും വി.കുര്‍ബ്ബാന ദൈവത്തിന്‍റെ കരവേലയുമാണ്"}#- (വി. ക്യുറെ ഓഫ് ആര്‍സ്). .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }}
Image: /content_image/Mirror/Mirror-2017-05-10-10:48:13.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന

4880
Category: 1
Sub Category:
Heading: പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സ്മരിച്ചു അമേരിക്കയില്‍ സമ്മേളനം: വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പങ്കെടുക്കും
Content: വാഷിംഗ്ടണ്‍: അമേരിക്കയിലും ആഗോളതലത്തിലും അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി വാഷിംഗ്ടണ്‍ ഡി.സി. യില്‍ സമ്മേളനം നടക്കും. വചനപ്രഘോഷകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം മെയ് 10 മുതല്‍ 13 വരെയാണ് നടക്കുന്നത്. സമ്മേളനത്തിൽ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ക്രൈസ്തവരെ അഭിസംബോധന ചെയ്തു സംസാരിക്കും. 130 രാജ്യങ്ങളില്‍ നിന്നുമായി എതാണ്ട് 600-ലധികം ആളുകള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വിശ്വാസത്തെ പ്രതി അടിച്ചമര്‍ത്തപ്പെടുന്നവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ആഗോള ക്രൈസ്തവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. അടുത്ത കാലത്ത് വാഷിംഗ്ടണ്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ആഗോള ഉച്ചകോടിയെക്കുറിച്ച് ഫ്രാങ്ക്ലിന്‍ ഗ്രഹാം, ഫാമിലി റിസര്‍ച്ച് കൗണ്‍സിലിന്റെ പ്രസിഡന്റായ ടോണി പെര്‍കിന്‍സുമായി ചര്‍ച്ച ചെയ്തിരുന്നു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നേരിടേണ്ടി വരുന്ന പീഡനങ്ങളും, ആക്രമണങ്ങളുമായിരുന്നു അഭിമുഖത്തിലെ പ്രധാന വിഷയം. അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികളുടെ ശബ്ദം രാഷ്ട്രീയക്കാര്‍ കേള്‍ക്കണമെന്നും അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കും മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തങ്ങളുടെ ദുരിതങ്ങളുടെ കഥകള്‍ വിവരിക്കുവാന്‍ പറ്റിയ ഒരു വേദി നല്‍കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ക്രിസ്ത്യാനികള്‍ക്ക് അമേരിക്കയില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ചും ഗ്രഹാം വിവരിച്ചിരിന്നു. ആഗോളതലത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ മാത്രമല്ല നമ്മുടെ നാട്ടില്‍ നടക്കുന്ന മതപീഡനങ്ങളേയും നമ്മള്‍ വെളിച്ചത്ത് കൊണ്ടുവരണം. ഇവിടേയും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. മറ്റൊരു രീതിയിലാണെന്ന് മാത്രം. അത് തോക്കുകൊണ്ടോ വാളുകൊണ്ടോ അല്ല. മറിച്ച് സ്വവര്‍ഗ്ഗ വിവാഹം, സ്വവര്‍ഗ്ഗ രതി എന്നിവക്കെതിരായ ക്രിസ്ത്യാനികളുടെ നിലപാടുകള്‍ കാരണം വിശ്വാസികള്‍ പല മേഖലകളില്‍ നിന്നും പിന്തള്ളപ്പെടുകയാണ്. സ്വവര്‍ഗ്ഗ വിവാഹത്തിനു ഒരുങ്ങിയവര്‍ക്ക് കേക്ക് നല്‍കുവാന്‍ വിസമ്മതിച്ച കാരണത്താല്‍ ഒറിഗോണില്‍ ബേക്കറി കച്ചവടം ചെയ്യുന്ന ആരോണ്‍, മെലിസ്സ ക്ലെയിന്‍ എന്നീ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഭീമന്‍ തുക പിഴയടക്കേണ്ടി വന്ന സംഭവവും, ഗര്‍ഭനിരോധനത്തിനുള്ള മരുന്നുകള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന നിയമത്തിനെതിരെ കത്തോലിക്കാ കുടുംബം നല്‍കിയ ഹര്‍ജി കേള്‍ക്കുവാന്‍ സുപ്രീം കോടതി വിസമ്മതിച്ച കാര്യവും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടികാണിച്ചിരിന്നു. ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളുടെ മേല്‍ അമേരിക്കയുടേയും, ലോകത്തിന്റേയും ശ്രദ്ധപതിയുവാന്‍ ഉച്ചകോടി കാരണമാവും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
Image: /content_image/TitleNews/TitleNews-2017-05-10-12:29:32.jpg
Keywords: മൈക്ക് പെന്‍, അമേരിക്ക

4881
Category: 6
Sub Category:
Heading: യേശുക്രിസ്തുവിനെ അറിയാത്തവൻ ലോകത്തെപ്പറ്റി ഒന്നും അറിയുന്നില്ല
Content: "അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷിടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്." (കൊളോ 1:16) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 25}# <br> ജീവശാസ്ത്രപരമായ പ്രക്രിയയിൽ ആകസ്മികമായുണ്ടായ ഒരു ഉത്പന്നമായി പരിണാമവാദം മനുഷ്യനെ കരുതുന്നു. അതേസമയം പരിണാമം, വികസിക്കാൻ കഴിയുന്ന എന്തിനെയെങ്കിലും അസ്തിത്വം മുൻവ്യവസ്ഥയായി ആവശ്യപ്പെടുകയും ചെയ്യുന്നു. ആ വസ്തു എവിടെനിന്നു വന്നു എന്നതിനെക്കുറിച്ച് പരിണാമവാദത്തിന് ഉത്തരം നൽകാൻ സാധിക്കുന്നില്ല. കൂടാതെ, ലോകത്തിന്റെയും മനുഷ്യന്റെയും അസ്തിത്വം, സാരാംശം, മഹത്വം, അർത്ഥലക്ഷ്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്കും ജീവശാസ്ത്രത്തിന് മറുപടി പറയാനാകുന്നില്ല. അതിനാൽ ഈ ലോകത്തെക്കുറിച്ച് അറിയാൻ മനുഷ്യൻ അവസാനം ദൈവത്തിലേക്കു തന്നെ തിരിയുന്നു. "#{green->n->n->നമ്മൾ പരിണാമത്തിന്റെ യാദൃശ്ചികവും അർത്ഥശൂന്യവുമായ ഉത്പന്നമല്ല. നാമോരോരുത്തരും ദൈവത്തിന്റെ ചിന്തയുടെ ഫലമാണ്. നാമോരോരുത്തരും ആഗ്രഹിക്കപ്പെട്ടവരാണ്. നാമോരോരുത്തരും സ്നേഹിക്കപ്പെട്ടവരാണ്, നാമോരോരുത്തരും അത്യാവശ്യമാണ്}#" (ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ, 24/4/2005) ലോകസൃഷ്ടി എന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ ഒരു 'സമൂഹപദ്ധതി' ആണ്. പിതാവാണ് സർവശക്തനായ സൃഷ്ടാവ്. പരിശുദ്ധാത്മാവ് എല്ലാറ്റിനെയും ഒന്നിച്ചുകൂടി നിറുത്തുകയും ജീവൻ നൽകുകയും ചെയ്യുന്നു. പുത്രനായ യേശുക്രിസ്തു ലോകത്തിന്റെ അർത്ഥവും ഹൃദയവുമാണ്. ലോകവും അതിലെ സമസ്ത വസ്തുക്കളും ക്രിസ്തുവിലൂടെയും, ക്രിസ്തുവിനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. "#{green->n->n->യേശുക്രിസ്തു ആണ് എല്ലാറ്റിന്റെയും കേന്ദ്രവും അടിസ്ഥാനവും. അവിടുത്തെ അറിയാത്തവൻ ലോകത്തെപ്പറ്റി ഒന്നും അറിയുന്നില്ല. തന്നെപ്പറ്റിയും ഒന്നും അറിയില്ല.}#" (ബ്ലെയ്‌സ് പാസ്കൽ, 1588- 1651) #{red->n->n->വിചിന്തനം}# <br> ക്രിസ്തുവിനെ അറിയുകയും, കർത്താവിന്റെ സത്യം, നന്മ, സൗന്ദര്യം എന്നിവയിലേക്ക് ലോകം അതിവേഗം പായുകയാണ് എന്ന സത്യം മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ ലോകം എത്രമാത്രം നല്ലതാണെന്ന് നമ്മുക്കു ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഒരു മനുഷ്യന് ലോകത്തെപ്പറ്റിയും തന്നെപ്പറ്റിയും കൂടുതൽ അറിയണമെങ്കിൽ അയാൾ ആദ്യം യേശുക്രിസ്തുവിനെ അറിയണം. ഇപ്രകാരം സത്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള, ക്രിസ്തീയ ജീവിതത്തിലൂടെ മാത്രമേ ഒരു മനുഷ്യന് ലോകത്തിൽ നന്മയുടെ പ്രകാശം പരത്തുവാനും യഥാർത്ഥ ജീവിത ലക്‌ഷ്യം കണ്ടെത്തുവാനും സാധിക്കൂ. എല്ലാവരും ഈ സത്യം തിരിച്ചറിയുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-10-12:53:03.jpg
Keywords: യേശു,ക്രിസ്തു