category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ ഗവര്‍ണ്ണറുടെ മോചനത്തിന് പ്രാര്‍ത്ഥനയുമായി ഇന്തോനേഷ്യന്‍ ജനത
Contentജക്കാര്‍ത്ത: ഇന്തോ​നേഷ്യയില്‍ ദൈവനിന്ദാ കുറ്റം ആരോപിച്ച് രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയ്ക്കു മോചനം ലഭിക്കുവാന്‍ പ്രാര്‍ത്ഥനയുമായി നാനാജാതി മതസ്ഥര്‍ ഒത്തുകൂടി. ബാലിയുടെ തലസ്ഥാനമായ ഡെന്‍പസറിലെ മണ്ടേല സ്വകയറിലാണ് 7000ത്തോളം വരുന്ന ആളുകള്‍ ക്രൈസ്തവ ഗവര്‍ണ്ണര്‍ക്കു പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ച് കൂടിയത്. അഴിമതിക്കും അസത്യത്തിനും എതിരെയാണ് തങ്ങളുടെ സമരമെന്നും തങ്ങളുടെ ഗവര്‍ണ്ണര്‍ക്ക് നീതിലഭിക്കുന്നതിനു വേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥനകളും റാലികളും നടത്തുമെന്നും സംഘാടകര്‍ 'ഏഷ്യാ ന്യൂസി'നോട് പറഞ്ഞു. അതേ സമയം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ഗവര്‍ണ്ണറുടെ മോചനത്തിന് പ്രാര്‍ത്ഥനയുമായി അനേകര്‍ ഒത്തുകൂടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി ഭീമന്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തു നടക്കുന്നുണ്ട്. നേരത്തെ തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ 27നു അദ്ദേഹം നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ചു ഇസ്ലാം മതസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ഗവര്‍ണ്ണര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-15 13:50:00
Keywordsഗവര്‍ണ്ണ
Created Date2017-05-15 13:50:43