Content | കൊച്ചി: കഴിഞ്ഞ 19നു ആരംഭിച്ച സീറോ മലബാര്‍ സഭയിലെ പ്രഥമ പ്രവാസി യുവജനസംഗമം ഇന്നു സമാപിക്കും. മാര്‍ തോമാശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രങ്ങളായ പറവൂർ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലൂടെയുള്ള തീര്ഥാടനത്തോടെയാണു സമാപനം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ യുവജനങ്ങളുമായി ആശയവിനിമയം നടത്തി.
ജസ്റ്റീസ് കുര്യന് ജോസഫ്, റവ.ഡോ.ജോസഫ് പാംബ്ലാനി, റവ.ഡോ.സിബി പുളിക്കൽ, റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, ബിജു ഡൊമിനിക് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. നൂറോളം യുവനജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
|