category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭയുടെ ആരാധനാക്രമം കര്‍ദിനാള്‍ സാറയുടെ കരങ്ങളില്‍ സുരക്ഷിതം: എമിരിറ്റസ് ബനഡിക്ട് പാപ്പ
Contentവത്തിക്കാൻ സിറ്റി: സഭയുടെ ആരാധനാക്രമം കര്‍ദിനാള്‍ റോബര്‍ട്ട് സാറയുടെ കരങ്ങളില്‍ സുരക്ഷിതമാണെന്ന്‍ എമിരറ്റസ് ബനഡിക്റ്റ് പതിനാറാമൻ പാപ്പ. 'ദി പവർ ഓഫ് സൈലൻസ്' എന്ന കർദിനാൾ സാറായുടെ പുസ്തകത്തിന്റെ അടുത്ത പതിപ്പ് പുറത്തിറക്കാനിരിക്കെയാണ് മുന്‍പാപ്പയുടെ പരാമര്‍ശം. വത്തിക്കാന്റെ ആരാധനക്രമങ്ങളുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ റോബര്‍ട്ട് സാറ, വൈദികനും ജനങ്ങളും ഒരേ ദിശയിലേക്ക് കിഴക്കോട്ട് തിരിഞ്ഞു നിന്ന്‍ ദിവ്യബലി അര്‍പ്പിക്കണമെന്നു നടത്തിയ ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിരിച്ചിരിന്നു. ഈ നിലപാടിനെയും ബനഡിക്റ്റ് പാപ്പ പ്രശംസിച്ചിട്ടുണ്ട്. നിശബ്ദതയെക്കുറിച്ചാണ് കർദ്ദിനാൾ സാറാ പറഞ്ഞു തരുന്നത്. നിശബ്ദതയിൽ യേശുവിനോടൊപ്പമായിരിക്കുക വഴി ദൈവത്തിന് ചെവിയോർക്കാനും ആന്തരിക സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനും സാധിക്കും. വൈദിക പദവിയിൽ നിന്നും എപ്പിസ്കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ട ലൗകികസുഖസൗകര്യങ്ങൾക്ക് അടിമപ്പെടുന്ന പ്രവണത ഇന്ന് കണ്ട് വരുന്നു. ഉത്തരവാദിത്വങ്ങളുടെ ആധിക്യവും അധികാരപരിധിയുടെ വലിപ്പവും കൃത്യനിർവഹണത്തിനായുള്ള വസ്തുപരമായ ആവശ്യങ്ങളും മൂലം ആത്മീയതയിൽ നിന്നും തെന്നിപ്പോകുവാനുള്ള സാധ്യതയേറെയാണ്. ദൈവവുമായുള്ള നിശബ്ദ സംഭാഷണങ്ങളിൽ നിന്നും സംസാരിക്കുന്ന വ്യക്തിയാണ് കർദിനാൾ സാറ. യേശുവിനോട് ഒപ്പം ആന്തരിക ഐക്യത്തിൽ കഴിയുന്ന അദ്ദേഹത്തിന് നാമോരോരുത്തരോടും പറയാനുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സഭയുടെ ആരാധനാക്രമ ആഘോഷങ്ങളുടെ ആത്മീയ നേതാവായി കർദ്ദിനാൾ സാറയെ നിയമിച്ചതിന് ഫ്രാൻസിസ് പാപ്പയോട് നാം കൃതാർത്ഥരായിരിക്കണം. പ്രാർത്ഥനയുടെ മനുഷ്യനായ കർദിനാൾ സാറയുടെ കൈയിൽ ആരാധാനാക്രമം സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-18 14:30:00
Keywordsസാറ
Created Date2017-05-18 14:30:36