category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയന്‍ ബിഷപ്പ് അയര്‍ലണ്ടിന്റെ അപ്പസ്തോലിക സ്ഥാനപതി
Contentഡബ്ലിൻ: അയര്‍ലണ്ടിന്റെ അപ്പസ്തോലിക സ്ഥാനപതിയായി നൈജീരിയൻ ആർച്ച് ബിഷപ്പ് യൂദാ തദേദൂസ് ഒക്കലോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. മാര്‍പാപ്പയുടെ പ്രതിനിധിയായി രാജ്യത്ത് നിയമിക്കപ്പെടുന്ന ആദ്യ അഫ്രിക്കൻ ബിഷപ്പാണ് അദ്ദേഹം. വേനൽക്കാലത്തോടെ അദ്ദേഹം പുതിയ ദൗത്യത്തിൽ പങ്കു ചേരും. സെന്ററൽ ആഫിക്കൻ റിപ്പബ്ളിക്, ചാഡ്, ഡൊമിനിക്കൻ റിപ്പബ്ളിക്ക് എന്നിവടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നയതന്ത്ര മേഖലയിലെ സേവനം വഴി നേടിയ അദ്ദേഹത്തിന്റെ അനുഭവജ്ഞാനം അയര്‍ലണ്ടിലെ പുതിയ ദൗത്യത്തിന് സഹായകരമാകട്ടേയെന്ന് അർമാഗ് ആർച്ച് ബിഷപ്പ് ഇയമോൺ മാർട്ടിൻ ആശംസിച്ചു. അയര്‍ലണ്ട് കത്തോലിക്കാ വൈദിക സംഘവും പുതിയ പ്രതിനിധിയുടെ നിയമനത്തെ സ്വാഗതം ചെയ്തു. ഫ്രാൻസിസ് പാപ്പയുടെ, തുറവിയുടെ സഭ എന്ന ലക്ഷ്യത്തിലേക്ക് പുതിയ ന്യൂണ്‍ഷോ രാജ്യത്തെ വിശ്വാസികളെ നയിക്കട്ടെ എന്ന പ്രത്യാശ വൈദിക നേതൃത്വം പങ്കുവെച്ചു. ദീർഘവീക്ഷണവും നേതൃത്വപാടവവും പ്രകടിപ്പിക്കുന്ന ബിഷപ്പുമാരെ നിയമിക്കുന്നത് അയര്‍ലണ്ടിനു ഗുണകരമാകുമെന്നും വൈദിക സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-16 14:26:00
Keywordsഅയര്‍
Created Date2017-05-16 14:27:09