category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ മാത്രമേ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണ്ണമാകൂ: ഫാത്തിമ ബിഷപ്പ് അന്റോണിയോ
Contentഫാത്തിമ: ഫാത്തിമയില്‍ ദൈവമാതാവിന്റെ ദർശനത്തിലൂടെ പോർച്ചുഗലിനു മാത്രമല്ല, ലോകം മുഴുവനും ലഭിച്ച സന്ദേശങ്ങൾ ദൈവത്തിന്റെ ദാനമാണെന്നും അതിന്റെ ഓർമ്മ ദിനവും നന്ദി പ്രകടിപ്പിക്കാനുള്ള അവസരവുമാണ് ശതാബ്ദി വാര്‍ഷികമെന്നും ലെയിറ - ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാർട്ടോ. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ മാത്രമേ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണ്ണമാകൂയെന്നും അദ്ദേഹം പറഞ്ഞു. സി‌എന്‍‌എ ന്യൂസിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. മാർപാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രത്യക്ഷീകരണത്തിൽ മാതാവ് സന്ദേശത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫാത്തിമായിലെ മാർപാപ്പമാരുടെ സന്ദർശനങ്ങൾ സന്ദേശത്തിന്റെ കത്തോലികവും ആഗോളവുമായ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ലോകമഹായുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞവരുടേയും, നിരീശ്വരവാദികളും ഏകാധിപതികളുമായ നേതാക്കന്മാരുടെ മതമർദനവും സഭയെ തന്നെ ഉന്മൂലനം ചെയ്യാൻ പ്രാപ്തമായിരുന്നു. എന്നാൽ ദൈവത്തിന്റെ കൃപ നമ്മോട് കൂടെ ഉണ്ടായിരുന്നു. തിന്മയുടെ ശക്തികളേക്കാൾ അവിടുത്തെ കരുണ സമാധാനത്തിന്റെ സന്ദേശമായി നമ്മിൽ നിലനിന്നു. കൃപ, കരുണ, സമാധാനം എന്നിവ ഫാത്തിമാ നാഥയുടെ വരദാനങ്ങളാണ്. അനുരജ്ഞനവും പ്രാർത്ഥനയും പ്രായശ്ചിത്തവും എന്ന മാതാവിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ പോലും വിസ്മരിക്കപ്പെടുന്ന വസ്തുതയാണ്. തിന്മയ്ക്കു മുൻപിൽ പിടിച്ചു നില്ക്കാൻ കഴിയണമെങ്കിൽ ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധം സുദൃഢമാകണം. കൂടാതെ, കാലാനുസൃതമായി അവ പുതുക്കാനും നവീകരിക്കാനുമുള്ള സമയം നാം കണ്ടെത്തണം. തിന്മയ്ക്കു മുന്നിൽ ദൈവത്തിന്റെ കരുണയുടെ അടയാളമായാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. നിരീശ്വരവാദത്തേക്കാൾ മതസ്പർദ്ധപരമായ അപകടങ്ങൾ നിലനില്ക്കുന്ന സമൂഹത്തിൽ അമ്മയുടെ സന്ദേശങ്ങൾ ഇന്നും പ്രസക്തമാണ്. ദൈവമില്ലെന്ന ചിന്തയോടെ ദൈവത്തിന് പുറം തിരിഞ്ഞവരായി നില്ക്കുന്നവർ മനുഷ്യത്വത്തെ തന്നെ പാടേ അവഗണിക്കുന്നു. ലോക പാപങ്ങൾക്കു പരിഹാരമായി അനുതാപപൂർവ്വം തങ്ങളെത്തന്നെ സമർപ്പിക്കാൻ ആവശ്യപ്പെട്ട മാതാവ് വാഗ്ദ്ധാനം ചെയ്തത് തന്റെ വിമലഹൃദയത്തിലുള്ള അഭയമാണ്. അവരുടെ വിശുദ്ധിയിലേക്കുള്ള പാതയിൽ മാതാവിന്റെ സാന്നിദ്ധ്യം പ്രകടമായിരുന്നു. അതിനാൽ നമ്മുടെ ഓരോരുത്തരുടേയും ജീവതത്തിൽ ഫ്രാന്‍സിസിന്റെയും ജസീന്തയുടെയും മാദ്ധ്യസ്ഥം സഹായകരമാകും. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ വിശുദ്ധി എല്ലാവർക്കും പ്രാപ്യമാണെന്ന സന്ദേശമാണ് ഈ രണ്ടു വിശുദ്ധർ ലോകത്തിന് നൽകുന്നത്. യേശുവിന്റെ പീഡകളോട് ചേർന്ന ഫ്രാൻസിസും സകലരുടേയും പാപമോചനത്തിനായി യത്നിച്ച ജസീന്തയും വിശുദ്ധിയുടെ വിവിധ തലങ്ങളാണ് കാണിച്ചുതരുന്നത്. ദൈവസ്നേഹാനുഭവം ഇല്ലെങ്കിൽ വിശ്വാസത്തോടെ ലോകത്തിൽ തുടരാനാകില്ലെന്ന സന്ദേശമാണ് ഫ്രാൻസിസിന്റെ ജീവിതം. എന്നാൽ ജസീന്തയാകട്ടെ സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്കായി പ്രാർത്ഥിച്ചു. അനുകമ്പ നിറഞ്ഞ ജസീന്ത, തന്നെ സമീപിച്ചവർക്കെല്ലാം അവർക്കാവശ്യമായ പ്രാർത്ഥനാ സഹായവും ഭക്ഷണവും മറ്റും പങ്കുവെച്ചു. മറ്റുള്ളവരുടെ സഹനങ്ങളിൽ പങ്കുചേരാനുള്ള ജസീന്തയുടേതു പോലെയുള്ള മനസ്സാണ് നമുക്കില്ലാതെ പോകുന്നത്. ബിഷപ്പ് പറഞ്ഞു. 2010-ൽ ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയുടെ സന്ദർശനത്തിനു ശേഷം തുടർന്നു വരുന്ന ഓരോ വർഷങ്ങളിലും നിയോഗങ്ങൾ വച്ച് പ്രാർത്ഥിച്ചാണ് അതിരൂപത ശതാബ്ദി വാർഷികാഘോഷങ്ങൾക്കായി ഒരുങ്ങിയതെന്ന് ബിഷപ്പ് മാർട്ടോ വ്യക്തമാക്കി. വിപുലമായ സജ്ജീകരണങ്ങളാണ് സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സന്ദേശത്തിന്റെ ആഴവും വ്യാപ്തിയും ഇന്നത്തെ കാലഘട്ടത്തിൽ കൂടുതലായി മനസ്സിലാക്കാൻ മാർപാപ്പയുടെ സന്ദർശനം ഇടവരുത്തുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മെയ് 12, 13 തീയതികളിൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിലാണ് ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-05 13:58:00
Keywordsഫാത്തിമ
Created Date2017-05-05 13:59:51