category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായി സിസ്റ്റര്‍ ബിജി ജോസ് ചുമതലയേറ്റു
Contentകൊച്ചി: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​മായി സി​സ്റ്റ​ർ ബി​ജി ജോസ് ചുമതലയേറ്റു. ഇ​ടു​ക്കി സി​എം​സി കാ​ർ​മ​ൽ​ഗി​രി പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ബി​ജി ജോ​സ് നാ​ലു​വ​ർ​ഷ​മാ​യി ഇ​ടു​ക്കി ജി​ല്ല ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​മാ​ണ്. മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. സിസ്റ്റര്‍ ബിജിയെ കൂടാതെ കമ്മിഷനിൽ പുതുതായി നിയമിതരായ അഞ്ച് അംഗങ്ങൾ ചുമതലയേട്ടിട്ടുണ്ട്. ടി.ബി.സുരേഷ്, എൻ.ശ്രീലാ മേനോൻ, പി.പി.ശ്യാമളാദേവി, എം.പി.ആന്റണി, സി.ജെ.ആന്റണി എന്നിവരാണ് അംഗങ്ങള്‍. 2010-ലെ ​മി​ക​ച്ച സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യ്ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേടിയ സിസ്റ്റര്‍ ബിജി എ​സി​ആ​ർ​സി​ഐ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​യും സം​സ്ഥാ​ന സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി​യി​ൽ അ​സി​സ്റ്റ​ന്‍റ് സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​റു​മാ​ണ്. ബോം​ബെ യൂ​ണി​വ​ഴ്സി​റ്റി​യി​ൽ​നി​ന്നും സ്പെ​ഷ​ൽ ബി​എ​ഡും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ഴ​ക്കു​ളം ക​ള​ന്പാ​ട്ടേ​ൽ കെ.​വി. ജോ​സ​ഫ് - ലി​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-05 10:43:00
Keywordsസിസ്റ്റ
Created Date2017-05-05 12:00:36