category_idMirror
Priority2
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayWednesday
HeadingUnknown
Contentവലുതാവുമ്പോള്‍ ആരാകണമെന്നാണ് ആഗ്രഹം? കുട്ടിക്കാലത്ത് നമ്മുടെ സ്കൂള്‍, മതബോധന അദ്ധ്യാപകരില്‍ നിന്നും ഈ ചോദ്യം നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. ശാസ്ത്രജ്ഞന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിങ്ങനെ നീളുന്നു നമ്മുടെ ആഗ്രഹങ്ങള്‍. എന്നാല്‍ നമ്മള്‍ എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത് ? നമ്മള്‍ സന്തോഷവാന്‍മാരായിരിക്കുവാന്‍ എന്ത് ചെയ്യണം ? ഈ ചോദ്യങ്ങള്‍ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം എപ്പോഴും ഉയരുന്ന ചോദ്യങ്ങളാണ്. നമ്മുടെ ഭാവിയെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ജോലി, ഏറ്റവും പ്രസിദ്ധമായ സ്കൂളിലെ അഡ്മിഷന്‍ ഇവയൊക്കെയാണ് നമ്മുടെ മനസ്സില്‍ കൂടുതലായി കടന്ന്‍ വരാറുള്ളത്. 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയും യുവാവായിരിക്കുമ്പോള്‍ തന്റെ ഭാവിയെക്കുറിച്ച് അധികമൊന്നും ആലോചിച്ചിരുന്നില്ല. സുന്ദരികളായ സ്ത്രീകളെക്കുറിച്ചും, ഭംഗിയുള്ള വസ്ത്രങ്ങളെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. സൈനീക നേട്ടങ്ങള്‍, വാള്‍പ്പയറ്റ് എന്നിവയും അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു. പക്ഷേ ഒരു യുദ്ധത്തിനിടക്ക് ഏറ്റ മുറിവ് അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയേറെ മാറ്റിമറിച്ചു. രോഗശയ്യയിലായിരിക്കുമ്പോള്‍ തന്റെ ജീവിത ഉദ്ദേശത്തെക്കുറിച്ച് ചിന്തിക്കുവാനും അത് കണ്ടെത്തുവാനും അദ്ദേഹത്തിനു ധാരാളം സമയം ലഭിച്ചു: താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും സഹായകരമാകുമെന്ന് കരുതി, തന്റെ ജീവിത ലക്ഷ്യം കണ്ടെത്തുവാന്‍ താന്‍ സ്വീകരിച്ച നടപടികളില്‍ ചിലത് അദ്ദേഹം എഴുതി വെക്കുകയുണ്ടായി. അദ്ദേഹമെഴുതിയ ‘ആത്മീയ അഭ്യാസങ്ങള്‍’ എന്ന പുസ്തകത്തിലെ ‘ഒരു നല്ല തിരഞ്ഞെടുപ്പ്’ എന്ന അദ്ധ്യായത്തില്‍ നിന്നും തിരഞ്ഞെടുത്ത ചില ഉപദേശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ ആത്മീയ നിയന്താവിന്റെ താഴെ പറയുന്ന ഉപദേശങ്ങള്‍ നമ്മേ സന്തോഷത്തിലേക്ക് നയിക്കും എന്നതില്‍ സംശയം വേണ്ട. ഇതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പറ്റിയ സമയം കണ്ടെത്തുക നിങ്ങള്‍ക്ക് പക്വതയുള്ള പ്രായമെത്തിയിട്ടില്ലെങ്കിലോ, മതിയായ അനുഭവങ്ങളില്ലെങ്കിലോ നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശരിയായ തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരു ചെറിയ കുട്ടിക്ക് ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാകണമെന്നാണ് ആഗ്രഹമെന്ന് പറയുവാന്‍ എളുപ്പം കഴിയും. എന്നാല്‍ ഒരു 36 വയസ്സ്കാരന് അങ്ങിനെ പറയണമെങ്കില്‍ കൂടുതല്‍ ആലോചിക്കേണ്ടതും, അറിയേണ്ടതായുമിരിക്കുന്നു. നിങ്ങളുടെ കഴിവുകളില്‍ കുറച്ചെങ്കിലും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും, ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളും നിങ്ങള്‍ക്ക് തിരിച്ചറിയുവാനും കണ്ടെത്തുവാനും കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാര്യങ്ങള്‍ നേരെയാക്കുവാനുള്ള ഒരു എളുപ്പവഴിയാണെങ്കിലും വളരെ വിരളമായെ അവ ഉദ്ദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. അസ്വസ്ഥരായി ഇരിക്കുമ്പോള്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് വിവേകപൂര്‍വ്വം ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്നതാണ് അതിനു കാരണം. ഭാവിയിലെ നിങ്ങളെക്കുറിച്ച് ഭാവനയില്‍ കാണുക ഇപ്പൊഴത്തേതില്‍ നിന്നും 20-30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരായിരിക്കുമോ? അതോ നിങ്ങളുടെ തീരുമാനത്തില്‍ നിന്നും നിങ്ങള്‍ പിന്മാറിയിരിക്കുമോ ? ഭാവിയിലെ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒരു നല്ല പ്രവര്‍ത്തിയാണ്. എന്റെ കാര്യം പറയുകയാണെങ്കില്‍, ആദ്യം ഞാന്‍ എന്നെത്തന്നെ ഒരു ചിത്രകാരനായി ഭാവനയില്‍ കണ്ടു. അതെനിക്ക് പിടിച്ചില്ല. പിന്നീട് ഞാന്‍ എന്നെ ഒരു പുരോഹിതനായാണ് ഭാവനയില്‍ കണ്ടത്, പക്ഷേ അതിലും എനിക്ക് എന്തോ അതൃപ്തി തോന്നി. ഈ വിചിന്തനം എല്ലാവരെ സംബന്ധിച്ചിടത്തോളം നല്ലതായിരിക്കണമെന്നില്ല. ഭാവിയെ ഭാവനയില്‍ കാണുന്നത് നല്ല തുടക്കമായിരിക്കും. നിങ്ങളെ ശരിക്കും അറിയാവുന്നവരോട് ചോദിക്കുക നമ്മളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതിന് മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുക. ഒരു നല്ല ആശയമായി തോന്നുന്നില്ല അല്ലേ! നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രത്തോളം ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടുപോകും. നിഷ്പക്ഷമായ ഒരു കണ്ണിലൂടെ അവര്‍ നിങ്ങളെ നോക്കികാണുന്നതിലൂടെ എന്ത് കാര്യത്തിലാണ് നിങ്ങള്‍ കൂടുതല്‍ സന്തോഷവാന്‍മാരാകുന്നതെന്ന് അവര്‍ക്ക് ശരിക്കുമറിയാം. അതിനാല്‍ അവരുടെ അഭിപ്രായം ചോദിക്കുന്നത് അത്ര മോശം കാര്യമല്ല. പ്രാര്‍ത്ഥനയും ഈ സഹായത്തിലുള്‍പ്പെടും, കാരണം ദൈവത്തേക്കാള്‍ അധികമായി ആര്‍ക്കാണ് നിങ്ങളെ അറിയാവുന്നത് ? നിങ്ങള്‍ ആശയകുഴപ്പത്തില്‍പ്പെടുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും, കൂട്ടുകാരുമായി സംസാരിക്കുകയും വഴി നിങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ച് വ്യക്തമാകും, പ്രത്യേകിച്ച് ജീവിത ലക്ഷ്യത്തേക്കുറിച്ച്. നിങ്ങളുടെ തീരുമാനം നിങ്ങളുടെ ശേഷിച്ച ജീവിതത്തെ എപ്രകാരം ബാധിക്കുമെന്ന് ചിന്തിക്കുക ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിത ലക്ഷ്യം കണ്ടെത്തിയാല്‍, നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. നിങ്ങള്‍ തിരഞ്ഞെടുത്ത ജീവിത വഴി, ജീവിത ശൈലി, ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്കും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും നല്ലതായി തീരുമോ, അതോ ഒരു തലവേദനയായി മാറുമോ ? ഉദാഹരണമായി, ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലിക്കായി നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും അകന്ന് നില്‍ക്കുകയും, ഒരുപാട് യാത്രചെയ്യേണ്ടി വരികയും വേണ്ടിവരുന്നുവെന്നിരിക്കട്ടെ. തത്വത്തില്‍ ഇത്തരത്തിലുള്ള ഒരു ജോലി നല്ലതാണ്, പക്ഷെ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുക എന്ന നിങ്ങളുടെ നിങ്ങളുടെ യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തില്‍ നിന്നുമുള്ള ഒരു വ്യതിചലനമായിരിക്കും അത്. ജീവിതത്തെക്കുറിച്ച് മൊത്തത്തില്‍ ഒരു ആശയമുണ്ടായിരുന്നാല്‍ കെണികളില്‍ വീഴാതിരിക്കുവാന്‍ അത് ഒരു സഹായകമായിരിക്കും. നിങ്ങള്‍ക്ക് ഉപദേശം തരുന്ന മറ്റൊരാളായി സ്വയം നടിക്കുക നിങ്ങള്‍ എന്തായിരിക്കും നിങ്ങളോട് പറയുക? നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ നിരാശരാണോ? അതോ സന്തോഷവാന്‍മാരാണോ? വികാരപരമായ ചിന്തകളെ ലഘൂകരിച്ചുകൊണ്ട് വിവേകപൂര്‍വ്വവും, വസ്തുനിഷ്ഠവുമായ രീതിയില്‍ ചിന്തിക്കുന്നതിന് ഈ അഭ്യാസം ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു വലിയ തീരുമാനമെടുക്കുന്നതില്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടുന്ന നിങ്ങളേപ്പോലെയുള്ള മറ്റൊരാളെ ഭാവനയില്‍ കാണുക എന്നത് ഈ അഭ്യാസത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ എന്ത് ഉപദേശമായിരിക്കും അയാള്‍ക്ക് നല്‍കുക? ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരിഗണിക്കേണ്ട എന്തെല്ലാം കാര്യങ്ങളായിരിക്കും നിങ്ങള്‍ക്ക് അയാളെ ഉപദേശിക്കുവാനുണ്ടാവുക? നിങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നതെന്ന് കരുതുക നിങ്ങള്‍ ഇതുവരെ ജീവിച്ച ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരാണോ ? അല്ലെങ്കില്‍, നിങ്ങള്‍ക്ക് എന്ത് മാറ്റമാണ് വരുത്തുവാന്‍ കഴിയുക? നിങ്ങള്‍ നാളെ മരിക്കുവാന്‍ പോവുകയാണ്, നിങ്ങള്‍ക്ക് പറ്റിയ തെറ്റുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അവസാന ഉപദേശം നല്‍കുകയാണ് എന്ന് കരുതുക. എന്തായിരിക്കും നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുവാന്‍ ഉണ്ടാവുക? ഒരു പക്ഷേ നിങ്ങള്‍ക്ക് ശ്രമിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും ഒരു കാര്യമായിരിക്കാം അത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുവാന്‍ കഴിയാതെ പോയ എന്തെങ്കിലും. ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും, ഇത് നിത്യവും ചെയ്യുന്നത് വളരെ നല്ലതാണ്. നമ്മള്‍ എല്ലാവരും പേരുകേട്ട കായികതാരങ്ങള്‍ അല്ലായിരിക്കാം, പക്ഷെ നമുക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു ജീവിതം നമ്മുടെ മുന്‍പിലുണ്ട്. നമ്മള്‍ സൃഷ്ടിക്കപ്പെട്ടതിനു കാരണമായ ഒരു ലക്ഷ്യം, അതിനു വേണ്ടിയാണ് നമ്മള്‍ ഈഭൂമിയിലേക്ക് വന്നിരിക്കുന്നത്, ഒരിക്കല്‍ നമ്മള്‍ ഈ ലക്ഷ്യം കണ്ടെത്തിയാല്‍ അത്രത്തോളം സന്തോഷം നമുക്ക് മറ്റൊന്നില്‍ നിന്നും ലഭിക്കുകയില്ല.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-04 22:56:00
Keywords
Created Date2017-05-04 22:57:41