Wednesday Mirror - 2025

Unknown

സ്വന്തം ലേഖകന്‍ 04-05-2017 - Thursday

വലുതാവുമ്പോള്‍ ആരാകണമെന്നാണ് ആഗ്രഹം? കുട്ടിക്കാലത്ത് നമ്മുടെ സ്കൂള്‍, മതബോധന അദ്ധ്യാപകരില്‍ നിന്നും ഈ ചോദ്യം നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. ശാസ്ത്രജ്ഞന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിങ്ങനെ നീളുന്നു നമ്മുടെ ആഗ്രഹങ്ങള്‍. എന്നാല്‍ നമ്മള്‍ എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത് ? നമ്മള്‍ സന്തോഷവാന്‍മാരായിരിക്കുവാന്‍ എന്ത് ചെയ്യണം ? ഈ ചോദ്യങ്ങള്‍ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം എപ്പോഴും ഉയരുന്ന ചോദ്യങ്ങളാണ്. നമ്മുടെ ഭാവിയെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ജോലി, ഏറ്റവും പ്രസിദ്ധമായ സ്കൂളിലെ അഡ്മിഷന്‍ ഇവയൊക്കെയാണ് നമ്മുടെ മനസ്സില്‍ കൂടുതലായി കടന്ന്‍ വരാറുള്ളത്.

500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയും യുവാവായിരിക്കുമ്പോള്‍ തന്റെ ഭാവിയെക്കുറിച്ച് അധികമൊന്നും ആലോചിച്ചിരുന്നില്ല. സുന്ദരികളായ സ്ത്രീകളെക്കുറിച്ചും, ഭംഗിയുള്ള വസ്ത്രങ്ങളെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. സൈനീക നേട്ടങ്ങള്‍, വാള്‍പ്പയറ്റ് എന്നിവയും അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു. പക്ഷേ ഒരു യുദ്ധത്തിനിടക്ക് ഏറ്റ മുറിവ് അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയേറെ മാറ്റിമറിച്ചു. രോഗശയ്യയിലായിരിക്കുമ്പോള്‍ തന്റെ ജീവിത ഉദ്ദേശത്തെക്കുറിച്ച് ചിന്തിക്കുവാനും അത് കണ്ടെത്തുവാനും അദ്ദേഹത്തിനു ധാരാളം സമയം ലഭിച്ചു:

താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും സഹായകരമാകുമെന്ന് കരുതി, തന്റെ ജീവിത ലക്ഷ്യം കണ്ടെത്തുവാന്‍ താന്‍ സ്വീകരിച്ച നടപടികളില്‍ ചിലത് അദ്ദേഹം എഴുതി വെക്കുകയുണ്ടായി. അദ്ദേഹമെഴുതിയ ‘ആത്മീയ അഭ്യാസങ്ങള്‍’ എന്ന പുസ്തകത്തിലെ ‘ഒരു നല്ല തിരഞ്ഞെടുപ്പ്’ എന്ന അദ്ധ്യായത്തില്‍ നിന്നും തിരഞ്ഞെടുത്ത ചില ഉപദേശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ ആത്മീയ നിയന്താവിന്റെ താഴെ പറയുന്ന ഉപദേശങ്ങള്‍ നമ്മേ സന്തോഷത്തിലേക്ക് നയിക്കും എന്നതില്‍ സംശയം വേണ്ട.

ഇതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പറ്റിയ സമയം കണ്ടെത്തുക

നിങ്ങള്‍ക്ക് പക്വതയുള്ള പ്രായമെത്തിയിട്ടില്ലെങ്കിലോ, മതിയായ അനുഭവങ്ങളില്ലെങ്കിലോ നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശരിയായ തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരു ചെറിയ കുട്ടിക്ക് ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാകണമെന്നാണ് ആഗ്രഹമെന്ന് പറയുവാന്‍ എളുപ്പം കഴിയും. എന്നാല്‍ ഒരു 36 വയസ്സ്കാരന് അങ്ങിനെ പറയണമെങ്കില്‍ കൂടുതല്‍ ആലോചിക്കേണ്ടതും, അറിയേണ്ടതായുമിരിക്കുന്നു. നിങ്ങളുടെ കഴിവുകളില്‍ കുറച്ചെങ്കിലും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും, ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളും നിങ്ങള്‍ക്ക് തിരിച്ചറിയുവാനും കണ്ടെത്തുവാനും കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാര്യങ്ങള്‍ നേരെയാക്കുവാനുള്ള ഒരു എളുപ്പവഴിയാണെങ്കിലും വളരെ വിരളമായെ അവ ഉദ്ദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. അസ്വസ്ഥരായി ഇരിക്കുമ്പോള്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് വിവേകപൂര്‍വ്വം ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്നതാണ് അതിനു കാരണം.

ഭാവിയിലെ നിങ്ങളെക്കുറിച്ച് ഭാവനയില്‍ കാണുക ഇപ്പൊഴത്തേതില്‍ നിന്നും 20-30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരായിരിക്കുമോ? അതോ നിങ്ങളുടെ തീരുമാനത്തില്‍ നിന്നും നിങ്ങള്‍ പിന്മാറിയിരിക്കുമോ ? ഭാവിയിലെ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒരു നല്ല പ്രവര്‍ത്തിയാണ്. എന്റെ കാര്യം പറയുകയാണെങ്കില്‍, ആദ്യം ഞാന്‍ എന്നെത്തന്നെ ഒരു ചിത്രകാരനായി ഭാവനയില്‍ കണ്ടു. അതെനിക്ക് പിടിച്ചില്ല. പിന്നീട് ഞാന്‍ എന്നെ ഒരു പുരോഹിതനായാണ് ഭാവനയില്‍ കണ്ടത്, പക്ഷേ അതിലും എനിക്ക് എന്തോ അതൃപ്തി തോന്നി. ഈ വിചിന്തനം എല്ലാവരെ സംബന്ധിച്ചിടത്തോളം നല്ലതായിരിക്കണമെന്നില്ല. ഭാവിയെ ഭാവനയില്‍ കാണുന്നത് നല്ല തുടക്കമായിരിക്കും.

നിങ്ങളെ ശരിക്കും അറിയാവുന്നവരോട് ചോദിക്കുക