Content | മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും എട്ടാമിടം ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. കുരിശുമുടിയിൽ ഇന്ന് രാവിലെ 5.30, 6.30 കുർബാന, 7.30ന് ആഘോഷമായ കുർബാനക്കു ഫാ. സണ്ണി കളപ്പുരയ്ക്കൽ. നേതൃത്വം നല്‍കും. 9.30ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയില്‍ ഫാ. സനു പുതുശേരി മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്നു പ്രദക്ഷിണം നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പൊൻപണം ഇറക്കും. എട്ടാമിട തിരുനാളിനും കുരിശുമുടിയിലേക്കു തീർഥാടകരുടെ പ്രവാഹം തുടരുകയാണ്. ഇന്നലെ നൂറുകണക്കിനു വിശ്വാസികളാണ് കുരിശുമുടികയറിയത്. ഇന്നലെ രാവിലെ നടന്ന പാട്ടുകുർബാനയ്ക്കു ഫാ. അഗസ്റ്റിൻ മൂഞ്ഞേലി കാർമികത്വം വഹിച്ചു.
|