category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാതാവിന്റെ വണക്കമാസം ഇന്ന് ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ
Contentമരിയഭക്തിക്കു ഏറെ പ്രാധാന്യം നല്‍കുന്ന മെയ് മാസത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. അതിപുരാതന കാലം മുതല്‍ തന്നെ സഭയില്‍ മരിയഭക്തി നിലന്നിരിന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇതിനെ സാധൂകരിച്ചു കൊണ്ടാണ് അടുത്തിടെ ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നുവെന്ന്‍ വെളിപ്പെടുത്തുന്ന “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന ഗവേഷകര്‍ കണ്ടെത്തിയത്. ആദിമാതാപിതാക്കന്‍മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടപ്പോള്‍ പിതാവായ ദൈവം മാനവ വംശത്തെ രക്ഷിക്കുവാന്‍ സ്വപുത്രനെ ലോകത്തിലേക്കയച്ചു. പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യാമറിയത്തെ തിരഞ്ഞെടുത്തുയെന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അന്നു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. മറിച്ച് നിത്യകാലം മുതല്‍ മറിയത്തെ ദൈവം സ്വമാതാവായി തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിരിക്കുകയായിരിന്നു. പിതാവായ ദൈവത്തിന്റെ പ്രത്യേക ഇഷ്ട്ടപ്രകാരം ലോക രക്ഷകന് ജന്മം നല്‍കുകയും കാല്‍വരിയില്‍ തിരുകുമാരന്റെ ത്യാഗപൂര്‍ണ്ണമായ മരണത്തിന് അതികഠോരമായ വേദനയോടെ സാക്ഷ്യം വഹിക്കുകയും ചെയ്ത പരിശുദ്ധ ദൈവമാതാവിനോട് ചേര്‍ന്ന് നമുക്കും പ്രാർത്ഥിക്കാം. ഇന്ന് മരിയ ഭക്തിയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസത്തിലെ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ 'പ്രവാചക ശബ്ദ'ത്തിൽ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. {{മെയ് മാസത്തിലെ ഓരോ ദിവസത്തെയും വണക്കമാസ പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/calendar/5?type=15 }} ഓരോ ദിവസത്തെയും വണക്കമാസ പ്രാർത്ഥനകളിലൂടെയും നാം കടന്ന്‍ പോകുമ്പോള്‍ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മുക്ക് നമ്മേ തന്നെ ഒരുക്കാം. നമ്മളില്‍ നിന്നും അകന്നു വിദൂരങ്ങളിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ പ്രാര്‍ത്ഥനകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അത് ദൈവമാതാവിന്‍റെ ആദരവിനും മാധ്യസ്ഥത്തിനും പ്രത്യേകം കാരണമാകുമെന്ന് ഉറപ്പ്. നമ്മേ കൊണ്ട് കഴിയുന്ന രീതിയില്‍ ഈ പ്രേഷിതദൗത്യത്തിൽ പങ്കുചേർന്ന് കൊണ്ട് ഈ മരിയ മാസത്തില്‍ പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് കൂടുതലായി അടുക്കാം. <br> {{മെയ് മാസത്തിലെ ഓരോ ദിവസത്തെയും വണക്കമാസ പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/calendar/5?type=15 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-01 02:48:00
Keywordsമറിയത്തി, മാതാ
Created Date2017-04-30 13:23:33