category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ.ജയിംസ് മഞ്ഞാക്കല്‍ യു‌കെയില്‍; അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ഏതാനും ദിവസങ്ങള്‍ ബാക്കി
Contentയൂറോപ്പിലെ ആയിരക്കണക്കിന് കുടുംബങ്ങളെ വിശ്വാസത്തിലേക്കും സൗഖ്യത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന ഫാ. ജയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ബഥേല്‍ വേദിയായി മാറും. നിരവധി പ്രതിസന്ധികളിലൂടെയും സങ്കീര്‍ണ്ണതകളിലൂടെയും കടന്നുപോയിട്ടുള്ള മഞ്ഞാക്കലച്ചന്‍ ആയിരങ്ങള്‍ക്ക് ക്രിസ്തുവിനെ രുചിച്ചറിയാന്‍ ദൈവം ഒരുക്കിയ വചനവാളാണ്. പോളണ്ടിലും ഫാത്തിമായിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും 3000 നും 10000 നും ഇടയ്ക്ക് ജനങ്ങള്‍ ഈ ശുശ്രൂഷയിലേക്ക് വന്നു നിറയുമ്പോള്‍ അനേകം പേര്‍ ജീവിക്കുന്ന വിശുദ്ധനെന്ന്‍ അദ്ദേഹത്തെ വിളിക്കുന്നു. നൂറുകണക്കിന് വ്യക്തികളും കുടുംബങ്ങളുമാണ് കത്തോലിക്കാ വിശ്വാസത്തിലേക്കും ആഴമേറിയ മാനസാന്തര അനുഭവത്തിലേക്കും അച്ഛന്‍റെ ശുശ്രൂഷകളിലൂടെ കടന്നു വന്നിട്ടുള്ളത്. കരുണയുടെ മിഷനറിയായി മാര്‍പ്പാപ്പ തെരഞ്ഞെടുത്ത ഈ ആത്മീയ ആചാര്യന്‍ ഈ കാലയളവില്‍ വീല്‍ചെയറില്‍ ഇരുന്ന്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ അനവധി രോഗശാന്തികളും വിടുതലുകളും നല്‍കി കര്‍ത്താവ് ഈ ശുശ്രൂഷയെ അത്ഭുതകരമായി വഴി നടത്തുന്നു. മലയാളികളെ കൂടാതെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വലിയ സാന്നിധ്യം ഈ ശുശ്രൂഷയിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. യൂറോപ്പില്‍ ഏറ്റവും ശാന്തമായി സുവിശേഷ വേല ചെയ്യുന്ന ഈ മലയാളി വൈദികന്‍റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും UK യ്ക്ക് വലിയ അനുഗ്രഹമായി മാറാന്‍ പ്രാര്‍ത്ഥനയോടെ ഒരുങ്ങുകയാണ് സെഹിയോന്‍ യു‌കെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും. നേരിട്ട് കാണുകയും ശ്രവിക്കുകയും ചെയ്തിട്ടുള്ള അത്ഭുതകരങ്ങളായ മാനസാന്തരങ്ങളും ആത്മീയ അനുഭവങ്ങളും ഈ ദിനങ്ങളില്‍ വര്‍ഷിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങാം. സെഹിയോന്‍ വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 3 ദിനങ്ങള്‍ക്കായി 15 പൗണ്ട് മാത്രമാണ് പ്രവേശന ഫീസായി സ്വീകരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന അനേകരെ സ്പോണ്‍സര്‍ ചെയ്തും കൂട്ടിക്കൊണ്ടു വന്നും ഈ സുവിശേഷ വേളയില്‍ ഭാഗഭാക്കുകളായി മാറാന്‍ അനേകം മലയാളി കുടുംബങ്ങള്‍ക്ക് അവസരമൊരുക്കും. നവീകരണത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ സമ്മാനിക്കപ്പെടുന്ന ഈ ആത്മീയ വിരുന്ന് അഭിഷേക നിറവില്‍ വളരാന്‍ നമ്മെ സഹായിക്കട്ടെ. #{red->n->n->Date: }# May 10, 11, 12 #{blue->n->n->Venue: }# Bethel, Bhm; Bto 7 JW #{red->n->n-> Contact: }# Sunny 07877290779 Prosper 07728921567
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-27 08:04:00
Keywordsമഞ്ഞാ
Created Date2017-04-27 08:07:35