category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബോംബ് സ്ഫോടനം നടത്തിയ തീവ്രവാദികളോട് ക്ഷമിച്ചുകൊണ്ട് കൊല്ലപ്പെട്ടയാളുടെ വിധവ ലോകത്തിനു മാതൃകയാകുന്നു
Contentകെയ്റോ: ക്രിസ്തു കാണിച്ചുതന്ന ക്ഷമയുടെ മാർഗ്ഗം പിന്തുടർന്ന് ലോകത്തിനു മാതൃകയാകുന്നു ഈ വിധവ. ഓശാന ഞായറാഴ്ച ഈജിപ്തിൽ ഇരട്ട ബോംബ് സ്ഫോടനം നടത്തിയ തീവ്രവാദികളോട് ക്ഷമിച്ചുകൊണ്ടാണ് കൊല്ലപ്പെട്ടയാളുടെ വിധവ ക്രിസ്തുവിന്റെ സന്ദേശം ലോകത്തോടു പ്രഘോഷിക്കുന്നത്. അലക്സാഡ്രിയയിലുള്ള വി.മർക്കോസിന്റെ ദേവാലയത്തിലേക്ക് ചാവേർ ബോംബുമായി കടന്നു വന്നയാളെ തടയുന്നതിനിടയിലാണ് ഇവരുറെ ഭർത്താവ് കൊല്ലപ്പെട്ടത് തന്നെ വിധവയാക്കിയവരോട് ആത്മാർത്ഥമായി ക്ഷമിച്ചുവെന്നും അവരുടെ തെറ്റുകൾക്ക് ദൈവവും അവർക്ക് മാപ്പ് നൽകട്ടെയെന്നും അവർ കൂട്ടിച്ചേർത്തു. തീവ്രവാദികളുടെ മാനസാന്തരത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുമെന്നും, അവർ തങ്ങളുടെ പ്രവർത്തികൾ ശരിയോ തെറ്റോ എന്ന് വിചിന്തനം ചെയ്യണമെന്നും അവർ പറഞ്ഞു. ഓശാന ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടാന്റയിലെ പള്ളിയില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലക്‌സാണ്ഡ്രിയയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് തീവ്രവാദികൾ ഏറ്റെടുത്തിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-23 09:00:00
Keywordsഈജിപ്
Created Date2017-04-22 19:35:54