category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading“ഗർഭച്ഛിദ്രം കൊലപാതം തന്നെയാണ്”: റൊമാനിയയിലെ പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍
Contentബുച്ചാറെസ്റ്റ്, റൊമാനിയ: ഗര്‍ഭച്ഛിദ്രത്തിനെതിരെയും, ജീവന്റെ സംരക്ഷണത്തിനുമായി റൊമാനിയയിലും മൊള്‍ദോവയിലും വിവിധ നഗരങ്ങളില്‍ നടന്ന പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍. കത്തോലിക്കാ സഭ, ഓര്‍ത്തഡോക്സ് സഭ, ക്രിസ്ത്യന്‍ ബാപ്റ്റിസ്റ്റ് സഭ, ഇവാഞ്ചലിക്കല്‍ സഭ, പെന്തക്കോസ്ത് സഭ തുടങ്ങിയ റൊമാനിയയിലെ ക്രിസ്തീയ സഭകള്‍ സംയുക്തമായാണ് പ്രോലൈഫ് റാലി നടത്തിയത്. റൊമാനിയയിലെ പിറ്റെസി, ക്ളജ് നപോക്കാ, ഇയാസി, അരദ്, ടിമിസോരാ തുടങ്ങി 280-ഓളം നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. റൊമാനിയയുടെ തലസ്ഥാനമായ ബുച്ചാറെസ്റ്റില്‍ നടന്ന പ്രകടനത്തില്‍ 8,000ത്തിലധികം ആളുകള്‍ പങ്കെടുക്കുകയുണ്ടായി. എല്ലാ വര്‍ഷവും മംഗലാവാര്‍ത്ത തിരുനാള്‍ ദിനത്തില്‍ നടത്താറുള്ള പ്രോലൈഫ് റാലിയുടെ ഈ വര്‍ഷത്തെ വിഷയം “അമ്മയേയും കുട്ടിയേയും സഹായിക്കുക! അവര്‍ നിങ്ങളെ ആശ്രയിക്കുന്നു"എന്നതായിരുന്നു. അരാദ് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളും, പുരുഷന്‍മാരും, കുട്ടികളും ഉള്‍പ്പെടുന്ന ആയിരത്തിലധികം ആളുകള്‍ പ്രദേശത്തെ ആശുപത്രിയിലേക്ക് പ്രകടനം നടത്തി പ്രത്യേകം പ്രാര്‍ത്ഥിച്ചു. “ഓരോ കുട്ടിയും ഈ ലോകത്തേക്ക് കടന്നു വരുന്ന മാലാഖമാരാണ്”, “ഭ്രൂണഹത്യ അനുവദിക്കരുത്”, “ഭ്രൂണഹത്യ കൊലപാതകം തന്നെ” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ടാണ് ബുച്ചാറെസ്റ്റില്‍ പ്രകടനങ്ങള്‍ നടന്നത്. മനുഷ്യജീവന്റെ മൂല്യത്തെ പറ്റിയും ഗര്‍ഭഛിദ്രം എന്ന മാരകപാപത്തെയും ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും വഹിച്ചാണ് പതിനായിരങ്ങള്‍ പ്രോലൈഫ് മാര്‍ച്ചില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനപങ്കാളിത്തമാണ് ഇത്തവണ പ്രകടനങ്ങളില്‍ കണ്ടത്. 2016-ല്‍ റൊമാനിയയില്‍ 110 നഗരങ്ങളിലാണ് പ്രകടനം നടന്നതെങ്കില്‍ ഈ വര്‍ഷം പ്രകടനം നടന്ന നഗരങ്ങളുടെ എണ്ണത്തില്‍ 26 ശതമാനത്തോളം വര്‍ദ്ധനവുണ്ട്. പങ്കെടുത്ത ആളുകളുടെ എണ്ണത്തിലാണെങ്കില്‍ ഏതാണ്ട് 50 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകടനങ്ങള്‍ കൂടാതെ ജീവന്റെ മഹത്വത്തെ പറ്റി ആളുകളെ ബോധവാന്‍മാരാക്കുന്നതിനുള്ള ബുക്കുകള്‍ പ്രസിദ്ധീകരിക്കുക, പൊതു സംവാദങ്ങള്‍ ഏര്‍പ്പെടുത്തുക, സെമിനാറുകള്‍, ഫേസ്ബുക്ക് വഴിയുള്ള പ്രചാരണം തുടങ്ങിയ പ്രചാരണ പദ്ധതികള്‍ക്കും പ്രോലൈഫ് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടുണ്ട്. അതേ സമയം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കണമെന്ന് പ്രോലൈഫ് നേതാക്കള്‍ റൊമാനിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഉദരത്തില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കാതിരിക്കാന്‍ ഉറച്ച തീരുമാനം എടുക്കണമെന്ന്‍ ടിമിസൊരായിലെ മെത്രാപ്പോലീത്തയായ ഇയോണി സെലേജന്‍ പറഞ്ഞു. "റൊമാനിയയെ സംബന്ധിച്ചിടത്തോളം ഇതൊരു മൂന്നാം ലോകമഹായുദ്ധമാണ്, കണക്കുകള്‍ പ്രകാരം 1990-ല്‍ മാത്രം ഏതാണ്ട് പത്തു ലക്ഷത്തോളം അബോര്‍ഷനുകള്‍ റൊമാനിയയില്‍ നടന്നു. അതിനാല്‍ നമുക്ക് നമ്മുടെ വാളുകള്‍ ഉറയിലിടാം. തന്റെ അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ കൊല്ലുവാന്‍ ഇനിയൊരിക്കലും നമുക്ക് നമ്മുടെ വാളുകള്‍ എടുക്കാതിരിക്കാം". ബിഷപ്പ് ഇയോണി സെലേജന്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അബോര്‍ഷന്‍ നടക്കുന്ന രാജ്യമാണ് റൊമാനിയ. 1990 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ റൊമാനിയയിലെ ജനസംഖ്യ 23 ദശലക്ഷത്തില്‍ നിന്നും 19 ദശലക്ഷമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായി നടത്തപ്പെടുന്ന ഗര്‍ഭഛിദ്രമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 3.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന റിപ്പബ്ലിക് ഓഫ് മൊള്‍ഡോവയില്‍ 1960നും 2015നും ഇടക്ക് ഇരുപത്തിയൊന്ന് ലക്ഷത്തിലധികം അബോര്‍ഷനുകളാണ് നടന്നത്.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-11 14:16:00
Keywordsഅബോര്‍, ഗര്‍ഭഛി
Created Date2017-04-11 14:18:02