Content | വത്തിക്കാന്‍: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ ജീവിതത്തെ പറ്റിയുള്ള 'ഒരു ജീവിതകാലത്തിന്‍റെ പ്രതിച്ഛായകള്‍' (Benedetto XVI - Immagini di una vita) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 16-നു പാപ്പ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കേ മിലാനില്‍ സെന്‍റ് പോള്‍സ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇററാലിയന്‍ ഭാഷയിലുള്ള ഗ്രന്ഥം മരിയ ജുസെപ്പീനാ ബ്വോനാന്നോ, ലൂക്കാ കറൂസോ എന്നിവരാണ് രചിച്ചിരിക്കുന്നത്. ഏപ്രില്‍ 5നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 2013 ഫെബ്രുവരി പതിനൊന്നിന് സ്ഥാനത്യാഗ പ്രഖ്യാപനത്തിന്‍റെ അനുസ്മരണത്തോടെ ആരംഭിക്കുന്ന ഗ്രന്ഥം പാപ്പായുടെ ജനനം മുതല്‍ പോപ്പ് എമരിറ്റസ് എന്ന ഇന്നത്തെ അവസ്ഥവരെയുള്ള ജീവിതം ചിത്രീകരിക്കുന്നു.
പുസ്തകത്തില്‍ ധാരാളം ഛായാചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പേരിലുള്ള റാറ്റ്സിംര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡിയാണ് അവതാരിക എഴുതിയിരിക്കുന്നത്. |