category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ നടപടികള്‍ അവസാന ഘട്ടത്തിലെന്ന് സൂചന |
Content | കൊച്ചി: മദ്ധ്യപ്രദേശിലെ ഇൻഡോറില്‍ രക്തസാക്ഷിത്വം വരിച്ച ദൈവദാസി സിസ്റ്റർ റാണിമരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ അവസാനഘട്ടത്തിലെന്ന് സൂചന. നാമകരണ നടപടികളുടെ ഭാഗമായുള്ള വിവിധ രേഖകളുടെ പഠനവും വോട്ടിംഗും കർദിനാൾമാരുടെ സംഘം പൂര്‍ത്തിയാക്കിയതായാണ് വിവരം. പ്രസ്തുത രേഖകളില്‍ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവയ്ക്കുന്നതോടെ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നതിന്റെ തീയതി തീരുമാനിക്കും.
ഇക്കഴിഞ്ഞ നവംബറില്‍ മധ്യപ്രദേശിലെ ശാന്തിനഗർ പള്ളിക്കു മുന്‍ഭാഗത്തുള്ള കബറിടത്തിൽനിന്നു സിസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്തിരിന്നു. സിസ്റ്റർ റാണി മരിയ അംഗമായ എഫ്സിസി സന്യാസിനി സമൂഹത്തിലെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണു കബറിടം തുറന്നത്. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും പിന്നീട് വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിച്ചു. കഴിഞ്ഞ മാസം വത്തിക്കാന്റെ ദൈവശാസ്ത്രജ്ഞന്മാരുടെ യോഗം ചേർന്ന് ഈ രേഖകൾ പഠന വിഷയമാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് അടുത്ത ഘട്ടമെന്ന നിലയിലാണ് കർദിനാൾമാരുടെ യോഗം നടന്നത്.
മധ്യപ്രദേശിലെ ഇൻഡോർ ഉദയ്നഗർ കേന്ദ്രീകരിച്ചു തന്റെ ജീവിതം സമര്‍പ്പിച്ച സിസ്റ്റർ റാണിമരിയ സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാര്‍ക്കും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾക്കും വലിയ നേതൃത്വമാണ് വഹിച്ചത്. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ റാണി മരിയയെ ഇല്ലാതാക്കാൻ ശ്രമം ആരംഭിക്കുകയായിരിന്നു. 1995 ഫെബ്രുവരി 25ന് ഇൻഡോർ-ഉദയ്നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദർസിംഗിന്റെ കത്തിക്കിരയായി സിസ്റ്റർ റാണി മരിയ ക്രൂരമായി കൊല്ലപ്പെട്ടു.
പിന്നീട് ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരിന്നു. 2007 ജനുവരി 19നു പുല്ലുവഴിയിലെ സിസ്റ്ററിന്റെ വീട്ടിലെത്തിയാണ് പ്രതി സിസ്റ്ററിന്റെ മാതാപിതാക്കളായ പൈലിയേയും ഏലീശ്വയേയും സന്ദർശിച്ചത്. തങ്ങളുടെ മകളുടെ ഘാതകനെ മകനെപ്പോലെ സ്വീകരിച്ച മാതാപിതാക്കൾ ക്ഷമിക്കുന്ന സ്നേഹമാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. അതേ സമയം സിസ്റ്റർ റാണിമരിയയുടെ സഹോദരി സിസ്റ്റർ സെൽമിയും മിഷന് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-03-22 10:34:00 |
Keywords | റാണി മരിയ, സിസ്റ്റർ റാണി മരിയ |
Created Date | 2017-03-22 10:38:19 |