Content | കൽപ്പറ്റ: കത്തോലിക്ക സഭാവിശ്വാസത്തിനും നേതൃത്വത്തിനുമെതിരേ മാധ്യമങ്ങളിലൂടെ നടക്കുന്ന ദുഷ് പ്രചരണങ്ങളെ അപലപിച്ചു മാനന്തവാടി രൂപതാ പാസ്റ്ററൽ കൗണ്‍സിൽ യോഗം. രൂപതയിലെ അടിയന്തിരസാഹചര്യങ്ങളെ നേരിടാൻ രൂപീകരിച്ച ജാഗ്രതാസമിതിയുടെ യോഗത്തിലാണ് പാസ്റ്ററല്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തിയത്.
സഭയുടെ വിശ്വാസത്തിലോ രൂപതയുടെ സ്ഥാപനങ്ങളിലോ അനാവശ്യമായി കടന്നുകയറാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയേയും സംഘടിതമായിത്തന്നെ നേരിടാൻ ഇടവകാതലങ്ങളിൽ ജാഗ്രതാസമിതികൾ രൂപീകരിക്കും. സഭാവിശ്വാസത്തിനെതിരേ നടത്തുന്ന നീക്കങ്ങളെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോസ് പുന്നക്കുഴി, സാലു ഏബ്രഹാം, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സജി നരിവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. |