Content | ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലാതെ വിദേശകാര്യ മന്ത്രാലയം. ഫാദര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ ദു:ഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവിന്റെ മറുപടി.
ബന്ദിയാക്കപ്പെട്ടതിന് ശേഷം രണ്ടുതവണ ഫാ.ടോമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2016 മാര്‍ച്ച് നാലിനു യെമനില്‍ വച്ചാണ് ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടത്. തെക്കന്‍ യെമനിലെ ഏദനിലുള്ള അഗതിമന്ദിരത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|