Content | ലണ്ടൻ: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന "ക്രോയിഡോൺ നൈറ്റ് വിജിൽ " 10 ന് രാത്രി 8.30 മുതൽ 12.30 വരെ നടക്കും. അനേകർക്ക് വരദാനഫലങ്ങളുടെ നിറവ് നല്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ ഇത്തവണ റവ.ഫാ.ലിക്സൺ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും.
ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകനും ആദ്ധ്യാത്മിക ശുശ്രൂഷകനുമായ ബ്രദർ അജി പീറ്റർ നൈറ്റ് വിജിലിൽ പങ്കെടുത്ത് ശുശ്രൂഷകൾ നയിക്കും. യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ട് നൈറ്റ് വിജിലിൽ ഇത്തവണ പ്രത്യേക " കുരിശിന്റെ വഴി" നടക്കും. ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും.
#{red->n->n->അഡ്രസ്സ് : }#
CHURCH OF OUR FAITHFUL VIRGIN.
UPPER NORWOOD
SE19 1RT.
#{blue->n->n->കൂടുതൽ വിവരങ്ങൾക്ക്; }#
സിസ്റര്‍ സിമി. 07435654094
ഡാനി 07852897570.
വ്രതാനുഷ്ടാനങ്ങളുടെ വലിയ നോമ്പും മാർ യൌസേപ്പ് പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്നതിലൂടെ ഏറെ അനുഗ്രഹീതമാകുന്ന മാർച്ച് മാസത്തിൽ 10 ന് വെള്ളിയാഴ്ച നടക്കുന്ന "ക്രോയിഡോൺ നൈറ്റ് വിജിലിലേക്ക് "സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. |