Events - 2025

ആത്മാഭിഷേക ശുശ്രൂഷകളുമായി ക്രോയിഡോൺ നൈറ്റ് വിജിൽ 10ന്: ഫാ. ലിക്സൺ, ബ്രദർ അജി പീറ്റർ എന്നിവർ നയിക്കും

ബാബു ജോസഫ് 08-03-2017 - Wednesday

ലണ്ടൻ: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന "ക്രോയിഡോൺ നൈറ്റ് വിജിൽ " 10 ന് രാത്രി 8.30 മുതൽ 12.30 വരെ നടക്കും. അനേകർക്ക് വരദാനഫലങ്ങളുടെ നിറവ് നല്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ ഇത്തവണ റവ.ഫാ.ലിക്സൺ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും.

ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകനും ആദ്ധ്യാത്മിക ശുശ്രൂഷകനുമായ ബ്രദർ അജി പീറ്റർ നൈറ്റ് വിജിലിൽ പങ്കെടുത്ത് ശുശ്രൂഷകൾ നയിക്കും. യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ട് നൈറ്റ് വിജിലിൽ ഇത്തവണ പ്രത്യേക " കുരിശിന്റെ വഴി" നടക്കും. ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും.

അഡ്രസ്സ് :

CHURCH OF OUR FAITHFUL VIRGIN.

UPPER NORWOOD

SE19 1RT.

കൂടുതൽ വിവരങ്ങൾക്ക്;

സിസ്റര്‍ സിമി. 07435654094

ഡാനി 07852897570.

വ്രതാനുഷ്ടാനങ്ങളുടെ വലിയ നോമ്പും മാർ യൌസേപ്പ് പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്നതിലൂടെ ഏറെ അനുഗ്രഹീതമാകുന്ന മാർച്ച് മാസത്തിൽ 10 ന് വെള്ളിയാഴ്ച നടക്കുന്ന "ക്രോയിഡോൺ നൈറ്റ് വിജിലിലേക്ക് "സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.


Related Articles »