India
കണ്ണൂർ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ തിരുരക്താഭിഷേക ധ്യാനം
പ്രവാചകശബ്ദം 06-09-2025 - Saturday
വിശുദ്ധ ജീവിതം നയിക്കുന്നതിനും തിരുസഭയെ പടുത്തുയർത്താനും കർത്താവിന്റെ സാക്ഷിയായി പ്രേഷിതദൗത്യത്തിലൂടെ അനേകം ആത്മാക്കളെ നേടാനും കണ്ണൂർ പട്ടാരം വിമലഗിരി കപ്പുച്ചിൻ ധ്യാനകേന്ദ്രത്തില്‍ തിരുരക്താഭിഷേക ധ്യാനം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ നടക്കും. ദിവ്യകാരുണ്യ നാഥനിലൂടെ അനുദിനം ലോകം മുഴുവനിലേക്കും ചൊരിയപ്പെടുന്ന സ്നേഹവും ശക്തിയും, കൃപയും വിടുതലും സ്വന്തമാക്കുന്നതിനും സഭയുടെ പഠനങ്ങളോട് ചേർന്ന് കാലഘട്ടത്തിലെ പാപ പ്രവണതകൾക്കും തിന്മയുടെ കടന്നു കയറ്റത്തിനുമെതിരെ ശക്തമായി നിലനിന്നു കൊണ്ട് യേശുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാൽ തിന്മയുടെ ആധിപത്യങ്ങളെ തകർത്ത് കൂദാശ കേന്ദ്രീകൃതമായ ജീവിതത്തിലൂടെ വിശുദ്ധ ജീവിതം നയിക്കുന്നതിനും സഹായിക്കുന്ന ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഹോളി യൂക്കാരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രി പ്രസ്താവിച്ചു.
ബുക്കിംഗിന്:
ബ്ര. ജോയൽ :- 9961167804,
സി. സീന :- 8075001751
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
