category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ടോമിന്റെ തിരോധാനം: നാള്‍വഴികള്‍
Content#{red->n->n->മാർച്ച് 4, 2016: }# യമനിലെ ഏഡനിൽ, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവന്ന വൃദ്ധസദനത്തിൽ, അതിക്രമിച്ചുകയറിയ അക്രമികൾ, നാല് സന്യാസിനിമാർ ഉൾപ്പെടെ, പതിനഞ്ചുപേരെ വധിച്ചു ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോവുന്നു. #{red->n->n-> മാർച്ച് 24, 2016: }# ദുഃഖവെള്ളി ദിനത്തിൽ, ഫാദർ ടോം ഉഴുന്നാലിൽ കുരിശിലേറ്റി വധിക്കപ്പെടും എന്ന് വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. #{red->n->n->മാർച്ച് 31, 2016: }# ഇന്ത്യയോട് ഐസിസ് വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന് വാർത്ത പുറത്തുവരുന്നു. ഫാദർ ടോം ഉൾപ്പെടെ രണ്ടുപേർ പ്രത്യക്ഷപ്പെടുന്ന വീഡിയോ കേന്ദ്ര സർക്കാരിന് ലഭിച്ചു എന്നു റിപ്പോർട്ട്. #{red->n->n->ജൂലായ് 19, 2016: }# ഫാദർ ടോം ഉഴുന്നാലിലിനെ കണ്ണുകെട്ടി, ഭീകരർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ടാജിനോന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തെത്തുന്നു. ഒപ്പം, താടിയും മുടിയും നീട്ടിയ നിലയിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രചരിക്കപ്പെടുന്നു. ഫാ. ടോമിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ, അച്ചന്റെ ‘യമനി ഫ്രണ്ട്’ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് അക്കൗണ്ട് ഉടമ അവകാശപ്പെടുന്നു. #{red->n->n-> ജൂലായ് 20, 2016: }# ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ട് അപ്രത്യക്ഷമാകുന്നു. #{red->n->n->ജൂലായ് 29, 2016: }# ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോയ മൂന്ന് ഭീകരർ പിടിയിലായി എന്ന് റിപ്പോർട്ട്. അൽക്വയ്ദ തീവ്രവാദികൾ എന്ന് വെളിപ്പെടുത്തപ്പെട്ട അവർ ഇമാമിന്റെ അനുമതിയോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മൊഴി നൽകിയാതായും വാർത്തയിൽ പറയുന്നു. #{red->n->n->ഡിസംബർ 26, 2016: }# ഫാദർ ടോം സംസാരിക്കുന്ന അഞ്ചുമിനുട്ട് ദൈർഘ്യം വരുന്ന വീഡിയോ പുറത്തുവന്നു. ഭാരതസർക്കാരും കത്തോലിക്കാ സഭയും തന്റെ മോചനവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. #{red->n->n-> ഡിസംബർ 31, 2016: }# ഫാദർ ടോം ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവുണ്ടെന്ന് യുഎഇ യിലെ സഭയുടെ വക്താക്കൾ അഭിപ്രായപ്പെടുന്നു. #{red->n->n->ഇന്ന് മാര്‍ച്ച് 4, 2017: }# ഫാ. ടോമിന്റെ തിരോധാനത്തിന് ഒരു വര്‍ഷം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-04 10:13:00
Keywordsഫാദര്‍ ടോം
Created Date2017-03-04 10:14:23