category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരുണ്യകേരള സന്ദേശയാത്ര സമാപനവും കാരുണ്യകുടുംബങ്ങളുടെ സംഗമവും മാര്‍ച്ച് 11 ന് പിഒസിയില്‍
Contentകൊച്ചി: കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനം മാര്‍ച്ച് 11 ശനിയാഴ്ച നടക്കും. രാവിലെ 9.00 മണിക്ക് ആയിരം കാരുണ്യകുടുംബങ്ങളുടെ സംഗമം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആരംഭിക്കു പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഫാ. പോള്‍ മൂഞ്ഞേലി (കാരിത്താസ്), ഫാ. പോള്‍ ചെറുപിള്ളി (സഹൃദയ), ജാഥാ ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ്. സേവ്യര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബുജോസ്, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 2015 ഡിസംബര്‍ 10 ന് കെസിബിസി പ്രസിഡന്റ് ക്ലീമിസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്ത കാരുണ്യയാത്ര 15 മാസം കൊണ്ട് 14 ജില്ലകളിലെ 31 രൂപതാതിര്‍ത്തികളിലെ കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. 4000 -ത്തോളം കാരുണ്യപ്രവര്‍ത്തകരെ ആദരിച്ചു. 'ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്'എന്നതായിരുന്നു മുഖ്യ സന്ദേശം. കേരളത്തിന്റെ കാരുണ്യസംസ്‌കാരത്തിന്് കരുത്തു പകരുക, ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കുക, കാരുണ്യപ്രവര്‍ത്തകരെ ഒരുക്കുക, കാരുണ്യസ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ആദരിക്കുക, തെരുവോരങ്ങളില്‍ കണ്ടെത്തു അഗതികളെയും അനാഥരെയും സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിച്ച് ജീവിതം സുരക്ഷിതമാക്കുക, കാരുണ്യസ്ഥാപനങ്ങള്‍ക്ക് വസ്ത്രം, ഭക്ഷണ സഹായങ്ങള്‍ എത്തിക്കുക, കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മതസൗഹാര്‍ദ്ദവും മാനവസംസ്‌കാരവും വളര്‍ത്തുക, പുതിയ കാരുണ്യപദ്ധതികള്‍ക്ക് രൂപം നല്‍കുക, രൂപത ഇടവകാതല കാരുണ്യപ്രവര്‍ത്തകസംഗമങ്ങളും കാരുണ്യയാത്രകളും സംഘടിപ്പിക്കുക, വ്യക്തികളും കുടുംബങ്ങളും കാരുണ്യസംസ്‌കാരത്തില്‍ വളരുവാന്‍ പ്രചോദനം നല്കുക, വിവിധ മത-സംസ്‌കാരിക പശ്ചാത്തലത്തിലുള്ള കാരുണ്യപ്രവര്‍ത്തകരെ ആദരിക്കുക, കാരുണ്യസംസ്‌കാരത്തെ സജീവമാക്കു മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുക എിവയായിരുു ലക്ഷ്യങ്ങള്‍. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നേതൃത്വം നല്‍കിയ കാരുണ്യയാത്രാ സമിതിയില്‍ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകരായ സാധു ഇ'ിയവര, പി.യു തോമസ്, മാത്തപ്പന്‍ ലൗ ഹോം, സ്റ്റീഫന്‍ ഫിഗരാദോ, രാജു പടമുഖം, എല്‍സി സാബു, സന്തോഷ് മരിയസദനം, പീറ്റര്‍ കെ.ജെ, ഡൊമിനിക് ആശ്വാസാലയം, ജൂഡ്‌സ എം.എക്‌സ്, ടോമി ദിവ്യരക്ഷാലയം, ബേബി ചിറ്റിലപ്പിള്ളി, ഉമ്മച്ചന്‍ ആലപ്പുഴ, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ബോബി ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. എക്‌സിബിഷന്‍, സെമിനാര്‍, മാര്‍ച്ച് ഫോര്‍ ലൈഫ് റാലി, പ്രൊലൈഫ് മേഖലയിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കല്‍, കാരുണ്യകുടുംബ ദിനാചരണം, വിവിധ പ്രൊലൈഫ് പദ്ധതികളുടെ ഉദ്ഘാടനം എിവ ഉണ്ടായിരിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി ദീപശിഖ പര്യടനം തിരുവനന്തപുരത്തുനിും കൊടി കണ്ണൂരില്‍ നിന്നും കൊടിമരം പാലായില്‍ നിന്നും എത്തിച്ചേരും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-07 11:18:00
Keywordsസന്ദേശയാത്ര
Created Date2017-03-07 16:19:01