Content | ചങ്ങനാശേരി: ഭീകരരുടെ തടവറയിൽ കഴിയുന്ന ഫാ.ടോം ഉഴുന്നാലിലിനെപ്പോലെയുള്ളവരുടെ പ്രാർഥനയും സഹനങ്ങളും സഭയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ബൈബിൾ കണ്വൻഷൻ മധ്യേ ഫാ .ടോമിനായി ദീപം തെളിച്ചു നടത്തിയ പ്രാർത്ഥനാ ശുശ്രൂഷയിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്.
"രക്തസാക്ഷികളുടെ ചുടുനിണത്തിൽ വളർന്ന സഭയ്ക്ക് ഇന്നും നിരവധി ജീവിക്കുന്ന രക്തസാക്ഷികളുണ്ട്. ഭീകരരുടെ തടവറയിൽ കഴിയുന്ന ഫാ.ടോം ഉഴുന്നാലിലിനെപ്പോലെയുള്ളവരുടെ പ്രാർഥനയും സഹനങ്ങളും സഭയെ കൂടുതല്‍ ശക്തിപ്പെടുത്തും. സഹനങ്ങളും വെല്ലുവിളികളും നേരിടുമ്പോൾ സുവിശേഷമൂല്യങ്ങളിൽ ഉറച്ച് ശക്തി പ്രാപിക്കണം". ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
വികാരിജനറാൾമാരായ മോണ്‍. ജോസഫ് മുണ്ടകത്തിൽ, മല്പാൻ മോണ്‍. മാത്യു വെള്ളാനിക്കൽ, റവ.ഡോ.ടോം പുത്തൻകളം, റവ.ഡോ.ജോസഫ് നടുവിലേഴം, ഫാ.തോമസ് പ്ലാപ്പറന്പിൽ, ഫാ.ജേക്കബ് വാരിക്കാട്ട്, ഫാ.ആന്റണി പുത്തൻകളം, ഫാ.സെബാസ്റ്റ്യൻ ഈറ്റോലിൽ, ഫാ.ആന്റണി തലച്ചെല്ലൂർ, ഫാ.ജോസഫ് പാംബ്ലാനി, ഡോ.പി.സി.അനിയൻകുഞ്ഞ്, ജോജി ചിറയിൽ, ജോർജ് വർഗീസ് എന്നിവർ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. |