category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്ളാമിക ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ വന്‍പദ്ധതിയുമായി അമേരിക്ക
Contentവാഷിംഗ്ടൻ: ഇസ്‌ലാമിക ഭീകരപ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ പ്രതിരോധവകുപ്പു തയാറാക്കിയ പ്രാഥമിക പദ്ധതി പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് സർക്കാരിനു സമർപ്പിച്ചു. കഴിഞ്ഞ മാസം പെന്റഗൺ സന്ദർശിച്ച യു‌എസ് പ്രസിഡന്‍റ് ട്രംപ് 30 ദിവസത്തികം ഐ‌എസ് പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ തുരത്താന്‍ പദ്ധതി തയാറാക്കാൻ മാറ്റിസിനോട് ആവശ്യപ്പെടുകയായിരിന്നു. ഇതിന് പിന്നാലെയാണ് നടപടി. നയതന്ത്രം, സാമ്പത്തികം, ഇന്റലിജൻസ്, സൈബർ തുടങ്ങി സർക്കാരിന്റെ ഇതരവിഭാഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള വന്‍സൈനിക പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു. താൻ അധികാരത്തിൽ വന്നാൽ ഐഎസ് ഭീഷണി ഇല്ലായ്മ ചെയ്യാൻ നടപടിയെടുക്കുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പുകാലത്തു വാഗ്ദാനം ചെയ്തിരുന്നു.പുതിയ പദ്ധതി തയാറാക്കിയ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ പദ്ധതി സംബന്ധിച്ചു പ്രതിരോധ സെക്രട്ടറി വിശദീകരണം നൽകും. തുടര്‍ന്നാണ് അന്തിമരൂപം തീരുമാനിക്കപ്പെടുക. ഐഎസും അൽഖായിദയും അടക്കം രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരപ്രസ്ഥാനങ്ങളെയും ഉന്മൂലനം ചെയ്യാന്‍ അമേരിക്ക പ്രത്യേക പദ്ധതി തയാറാക്കി കഴിഞ്ഞു, ഇറാനും ഇറാഖിനും പുറമേ ലോകത്തു ഭീകരപ്രവർത്തനം വ്യാപിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളും ഇതിന്റെ പരിധിയിൽ വരും. ഇതനുസരിച്ച് അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേഷ്യയും ഇതിൽ ഉൾപ്പെടും. ഇറാഖിലെ മൊസൂളും സിറിയയിലെ റഖയ‌ും അടുത്ത ആറു മാസത്തിനുള്ളിൽ ഐഎസിൽ നിന്നു തിരിച്ചുപിടിക്കാനാണു യുഎസ് ശ്രമം. പുതിയ സൈനിക പദ്ധതിക്കായി കൂടുതല്‍ സൈനികരെ ട്രംപ് ഭരണകൂടം കണ്ടെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-01 17:54:00
Keywordsഐ‌എസ്, ട്രംപ്
Created Date2017-03-01 17:55:30