Content | സാന്‍ഡിയാഗൊ: അമേരിക്കയിലെ കുടിയേറ്റ നയത്തിന്റെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് ഇറാഖിലെ കല്‍ദായ ബിഷപ്പ് ബാവെ സോറൊ. ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് താത്‌ക്കാലിക വിലക്കര്‍പ്പെടുത്തിയ നടപടി ലോകമെമ്പാടും വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലേക്ക് വരുന്നത് അവകാശമല്ല മറിച്ച് അതൊരു ആനുകൂല്യമാണ്.
പൊലിറ്റിക്കോ എന്ന സ്ഥാപനം ഫെബ്രുവരി ആദ്യം നടത്തിയ സര്‍വ്വേയില്‍ പറയുന്നത് ഇറാന്‍, ഇറാഖ്, സിറിയ, യമന്‍, സോമാലിയ, സുഡാന്‍, ലിബിയ എന്നി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ താത്‌ക്കാലിക നിരോധനം അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പടുന്ന തീരുമാനമെന്നാണ്.ഭരണനിര്‍വ്വഹണാപരമായ കുടിയേറ്റ നയം കര്‍ശനവും കുറച്ചുകൂടി കാര്യക്ഷമവുമാക്കാന്‍ വേണ്ട നടപടികള്‍ വൈറ്റ് ഹൗസ് സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിന്റെ ഭരണനിര്‍വ്വഹണപരമായ ആദ്യ ഉത്തരവാണിത്. അഭയാര്‍ത്ഥികളെയാണിത് ബാധിക്കുക. മുസ്ലിം എന്നോ ക്രൈസ്‌തവനെന്നോ പരിഗണന നല്‍കാത്ത സമീപനമാണിത്. ഇത് മുസ്ലിമുകളെ ഒഴിവാക്കുന്ന നടപടിയല്ല. കാരണം, 90 ശതമാനം മുസ്ലിമുകള്‍ക്കും ഇത് ബാധിക്കുന്നില്ല-ബിഷപ്പ് ബാവെ സോറൊ ചൂണ്ടിക്കാട്ടി.
ട്രംപ് പ്രസിഡന്റൊയ ശേഷം 72 വ്യക്തികളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണിവര്‍, വേള്‍ഡ് ട്രെയ്‌ഡ് സെന്റെര്‍ അക്രമണകേസില്‍ ശിക്ഷിക്കപ്പെട്ടവര്‍.
അമേരിക്കന്‍ ഭരണകൂടത്തിന് തീ കൊണ്ട് കളിക്കാന്‍ കഴിയില്ല. നഷ്ടം എല്ലാവിടേയുമുള്ള അമേരിക്കക്കാര്‍ക്കാണ്. സിറിയന്‍ പ്രസിഡന്റെ് ബഷര്‍ അസദ് പറഞ്ഞത് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു-തീര്‍ച്ചയായും സിറിയയില്‍ നിന്നു പോലും ഭീകരര്‍അഭയാര്‍ത്ഥികളെന്നപേരില്‍ അമേരിക്കയിലേക്ക് കുടിയേറുന്നുണ്ട്.
1990 കളുടെ മധ്യകാലത്തോടെ ലോകത്തെ ഭീകരര്‍ മുഴുവനും മുസ്ലിം തീവ്രവാദികളാണെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്, അതും മധ്യപൂര്‍വ്വദേശ രാഷ്ട്രങ്ങളില്‍ നിനുള്ളവരാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു |