category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനു എതിരെ വായ് മൂടിക്കെട്ടി സമരം ഇന്ന്
Contentകൊച്ചി: സുപ്രീം കോടതി അടച്ചുപൂട്ടാന്‍ വിധിച്ച ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളില്‍ ബലപ്രയോഗത്തിലൂടെ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി നില്‍പ്പുസമരം ഇന്ന്‍ നടത്തും. ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 മണി വരെ എറണാകുളം ടൗഹാളിന് മുില്‍ സംഘടിപ്പിക്കു നില്‍പ്പുസമരം കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി.മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്ര'റി അഡ്വ.ചാര്‍ളി പോള്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ആന്റണി അറയ്ക്കല്‍, ഫാ.പോള്‍ കാരാച്ചിറ, ഫാ.പോള്‍ ചുള്ളി, തങ്കച്ചന്‍ വെളിയില്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, സി.എക്‌സ് ബോണി, ജോസ പാ'ത്തില്‍, പി.എച്ച് ഷാജഹാന്‍, ഹില്‍' ചാള്‍സ്, എം.ഡി.റാഫേല്‍, അബ്ദുള്‍ റഷീദ് ഹാജി, ജെസി ഷാജി, പ്രൊഫ.കെ.കെ.കൃഷ്ണന്‍, ചാണ്ടി ജോസ്, പീറ്റര്‍ റൂഫസ്, മിനി ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും. സുപ്രീംകോടതിയുടെ പാതയോര മദ്യശാലനിരോധനം നിരുപാധികം നടപ്പാക്കുക, തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അ'ിമറിക്കാതിരിക്കുക, നിമയം ലംഘിക്കു മദ്യശാലകളെ ചെറുക്കു ജനങ്ങളെ പോലീസിനെക്കൊണ്ട് കൈകാര്യം ചെയ്യാതിരിക്കുക, മദ്യവിരുദ്ധ ബോധവത്ക്കരണം തദ്ദേശ ഭരണകൂടങ്ങളെ ഏല്പിക്കുക എീ ആവശ്യങ്ങള്‍ ഉയിച്ചാണ് വായ്മൂടിക്കെട്ടി നില്‍പ്പുസമരം സംഘടിപ്പിക്കുന്നത്. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ചുറ്റളവിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനല്ല മറിച്ച് അടച്ചുപൂട്ടാനാണ് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്. ഈ വിധിയെ തെറ്റിദ്ധരിച്ച് ജനവാസകേന്ദ്രങ്ങളിലെ വീടുകളിലേയ്ക്ക് സകല നിയമങ്ങളും ലംഘിച്ച് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുത്. മാറ്റിസ്ഥാപിക്കുതിന് പുതിയ മദ്യശാലകള്‍ സ്ഥാപിക്കുമ്പോള്‍ ഏതെല്ലാം നിയമവ്യവസ്ഥ പാലിക്കണമോ അതെല്ലാം പാലിക്കേണ്ടതുണ്ട്. നിയമലംഘനം നടത്തുത് ബീവറേജ് കോര്‍പ്പറേഷനാണ്. അതിനുപകരം സമാധാനപരമായി പ്രതിഷേധിക്കുവരെ അടിച്ചമര്‍ത്തി ബലപ്രയോഗത്തിലൂടെ മദ്യശാലകള്‍ സ്ഥാപിക്കുന്നത് പ്രതിഷേധാര്‍ഹമാണെ് ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ പറഞ്ഞു. ഈ നീക്കങ്ങള്‍ക്കെതിരെയാണ് വായ്മൂടിക്കെട്ടി നില്‍പ്പുസമരം സംഘടിപ്പിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-23 12:19:00
Keywordsമദ്യ
Created Date2017-02-23 12:21:17