category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingബ്രിട്ടിഷ്‌ ജസ്യൂട്ട്‌ സഭക്കാര്‍ നേപ്പാളിലെ വിദ്യാലയം പുനഃനിര്‍മ്മിച്ച്‌ നല്‍കി
Contentകാട്ട്‌മണ്ഡു: നേപ്പാളില്‍ 2015 ല്‍ ഉണ്ടായ വന്‍ ഭൂമികുലുക്കത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വിദ്യാലയം ബ്രിട്ടനിലെ ജസ്യൂട്ട്‌ സഭ പുനര്‍നിര്‍മ്മിച്ച്‌ നല്‍കി. മലയോര ജില്ലയായ ദോലക്കയിലെ ശ്രീ ഹലേശ്വവര്‍ ഹൈയര്‍ സെക്കണ്ടറി സ്‌്‌ക്കൂള്‍ ആണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി നേപ്പാള്‍ ജസ്യുട്ട്‌ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട്‌ കഴിഞ്ഞാഴ്‌ച സ്‌ക്കൂള്‍ അസംബ്ലിയില്‍ വെച്ച്‌ അധികൃതര്‍ക്ക്‌ കൈമാറിയത്‌. തലസ്ഥാനമായ കാട്ട്‌മണ്ടുവില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെ ഹിമാലയത്തിന്റെ ഹരിശങ്കര്‍ മലനിരകളുടെ ചരിവിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഭൂകമ്പത്തില്‍ മലയോര ഗ്രാമങ്ങളിലെ ഏഴ്‌ വിദ്യാലയങ്ങള്‍ പുര്‍ണ്ണമായി തകര്‍ന്നിരുന്നു. അതിലൊന്നാണ്‌ ബ്രിട്ടനിലെ ജസ്യൂട്ട്‌ സഭക്കാര്‍ പുനര്‍നിര്‍മ്മിച്ചത്‌. നേപ്പാളിലുള്ള ജസ്യൂട്ട്‌ സഭക്കാര്‍ വേറെ നാല്‌ വിദ്യാലയങ്ങള്‍ക്കൂടി പുനര്‍നര്‍മ്മിക്കാന്‍ സഹായം ചെയ്‌തിരുന്നു. സ്‌ക്കൂളുകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങളും ഇവര്‍ നല്‍കി. 13,39,600 നേപ്പാളിസ്‌ രൂപ ചെലവിട്ടാണ്‌ സ്‌ക്കൂള്‍ പുനര്‍നിര്‍മ്മിച്ചത്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേപ്പാളിലെ ജസ്യൂട്ടു സഭാംഗങ്ങള്‍ മേല്‍ നോട്ടം വഹിച്ചു. സ്‌ക്കുള്‍ കൈമാറ്റച്ചടങ്ങില്‍ നേപ്പാള്‍ ജസ്യുട്ട്‌ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട്‌ ചെയര്‍മാന്‍ ഫാദര്‍ ബോണിഫെയ്‌സ്‌ ടിഗ്ഗ, ഡയറക്ടര്‍ ഫാ: റോയ്‌ സെബാസ്‌റ്റിയന്‍, ഫാ: അരുള്‍ ആനന്ദം എന്നിവരും വിദ്യാലയ അധികൃതരും പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-22 00:00:00
Keywordsബ്രിട്ടിഷ്‌ ജസ്യൂട്ട്‌
Created Date2017-02-22 16:39:53