Content | ജനീവ: ഐഎസ് ഭീകരര്‍ ഇറാഖിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്‌തവരെ കൂട്ട കുരുതി നടത്തിയപ്പോള്‍ ഐക്യരാഷ്ട്ര സംഘടന കുറ്റകരമായ മൗനം അവലംഭിച്ചെന്ന് അമേരിക്കന്‍ സെന്റെര്‍ ഫോര്‍ ലോ ആന്റ് ജസ്‌റ്റിസ് കുറ്റപ്പെടുത്തി. മാത്രമല്ല, ന്യൂനപക്ഷങ്ങളെ നരഹത്യചെയ്യുമ്പോള്‍ ക്രൈസ്‌തവരെ തിരിച്ചറിയാനോ ജീവന്‍ രക്ഷിക്കാനോ ശ്രമം നടത്തുക പോലും ഉണ്ടായില്ലെന്ന് ആരോപിച്ച് അമേരിക്കന്‍ നീതിനിയമ കേന്ദ്രം ഐക്യരാഷ്ട്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
വ്യക്തവും രേഖാമൂലവുമുള്ള ശരിയായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ക്രൈസ്‌തവരേയും മറ്റു ന്യുനപക്ഷങ്ങളേയും ഇസ്ലാമിക ഭീകരരുടെ കൈകളില്‍ വധിക്കപ്പെടാന്‍ വിട്ടുകൊടുക്കുകയായിരുന്നെന്ന് അമേരിക്ക തുറന്നടിച്ചു.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ കമ്മീഷന്‍ ഈ മനുഷ്യ കൂട്ടകുരുതിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി യുഎന്‍ ജനറല്‍ അസംബ്ലിക്ക് അയക്കാന്‍ അമേരിക്കയുടേയും യൂറോപ്പ്യന്‍ യൂണിയന്റേയും സംയുക്ത നീതി ന്യായ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ അടിയന്തര പ്രവര്‍ത്തനമാണ് വേണ്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ നരഹത്യക്ക് ഇരകളാകുന്ന ക്രൈസ്‌തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ യുഎന്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇറാഖിലും സിറിയയിലും ക്രൈസ്‌തവരുടേയും മറ്റു ന്യൂന പക്ഷങ്ങളുടേയും പ്രാണരക്ഷക്ക് വേണ്ടിയുള്ള ദുരിതങ്ങളും ജീവനാശവും എല്ലാം അമേരിക്കന്‍ നീതിന്യായ കേന്ദ്രം നല്‍കിയ നിവേദനത്തില്‍ വിവരിച്ചു.
|