category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപി‌ഒസി സുവര്‍ണ്ണ ജൂബിലി നിറവില്‍: ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം
Contentകൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) യുടെ ആസ്ഥാനകാര്യാലയവും കേരളത്തിലെ ലത്തീൻ, മലബാർ, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാസ്റ്ററൽ ഓറിയന്‍റേഷൻ സെന്‍റർ (പിഒസി) സുവര്‍ണ്ണ ജൂബിലി നിറവില്‍. സുവര്‍ണ്ണ ജൂബിലി പ്രമാണിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഇന്ന്‍ തുടക്കമാകും. ആർച്ച്ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ഇന്ന്‍ കൃതജ്ഞതാബലി നടക്കും. കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം, ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, കെസിബിസിയുടെ വിവിധ ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്ന അന്‍പതു വൈദികർ സഹകാർമികരാകും. മുൻ ഡയറക്ടർ റവ.ഡോ. സക്കറിയാസ് പറനിലം വചനസന്ദേശം നൽകും. ഉച്ചയ്ക്ക് 12.30നു സ്നേഹവിരുന്ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30നു 'പിഒസി ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ ചർച്ചയുണ്ടാകും. വൈകീട്ട് മൂന്നിനു നടക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുവർണ ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം അധ്യക്ഷതവഹിക്കും. ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കൊച്ചി മേയർ സൗമിനി ജെയിൻ, കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, പി.ടി. തോമസ് എംഎൽഎ, പിഒസി മുൻ ഡയറക്ടർ റവ.ഡോ.ജോർജ് ഈരത്തറ, കോർപറേഷൻ കൗണ്‍സിലർമാരായ എം.ബി. മുരളീധരൻ, ഡി. വൽസലകുമാരി. പിഒസി ഡയറക്ടർ റവ.ഡോ.വർഗീസ് വള്ളിക്കാട്ട് എന്നിവർ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-18 09:50:00
Keywordsകെസിബിസി
Created Date2017-02-18 11:51:00