category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingപഴയ നിയമ പുസ്‌തകത്തിലെ മഹാപ്രളയത്തിന്‌ തെളിവുകളുമായി റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌
Contentവാഷിംഗ്‌ടണ്‍: പഴയ നിയമ പുസ്‌തകത്തിലെ മഹാപളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ഒരു ചരിത്ര സത്യമാണെന്ന്‌ തെളിവുകള്‍ നിരത്തി പ്രശസ്‌ത ആഴസമുദ്ര പുരാവസ്‌തു ഗവേഷകനായ റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌ രംഗത്തെത്തിയിരിക്കുന്നു. കരിങ്കടലില്‍ തുര്‍ക്കിയുടെ തീരത്തു നിന്നും അനേകം കിലോമീറ്റുകള്‍ അകലെ ആഴക്കടലിലാണ്‌ നോഹയുടെ കാലത്ത്‌ ഉണണ്ടായ പ്രളയത്തിന്റേയും പേടകത്തിന്റേയും തെളിവുകള്‍ ലഭിച്ചതെന്ന്‌ റോബര്‍ട്ടിന്റെ ഗവേഷക സംഘം പറയുന്നു. സമുദ്രാന്തര്‍ തട്ടില്‍ നിന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിപ്പിടിച്ച്‌ പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്ന ഗവേഷകനാണ്‌ റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌. പ്രധാന ചോദ്യം ഇതാണ്‌-ഭൂമിയില്‍ ഒരു മഹാപ്രളയം ഉണ്ടായോ? പ്രളയങ്ങളുടെ മാതാവില്‍ നിന്നും രക്ഷപ്പെട്ടവര്‍ വല്ലവരും ഉണ്ടായിരുന്നോ? ബൈബിളില്‍ പറയുന്ന പ്രളയ കഥ യാത്ഥാര്‍ത്യമാണോ എന്നതിനൊക്കെ ഒരു പരിധി വരെ തെളിവുകളുടെ പിന്‍ബലത്തില്‍ ഉത്തരം ലഭിച്ചെന്ന്‌ ബല്ലാര്‍ഡ്‌ പറയുന്നു. കരിങ്കടല്‍ ഒരിക്കല്‍ ശുദ്ധജല തടാകമായിരുന്നു. തടാകത്തിനു ചുറ്റും കൃഷിയിടങ്ങളുണ്ടായിരുന്നെന്നാണ്‌ കണ്ടെത്താനായത്‌. മഹാപ്രളയത്തോടെയാണ്‌ കൃഷിഭൂമി നശിച്ചു പോയത്‌. കാരണം, പ്രളയ ജലം അതീവ ശക്തിയോടെ മാത്രമല്ല ഏറെ ഉയര്‍ന്നുമാണ്‌ ആ ഭാഗത്തെ പൂര്‍ണ്ണമായും വിഴുങ്ങിയതതെന്നാണ്‌ കരുതുന്നത്‌. അതായത്‌ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ നൂറിരട്ടി ശക്തിയിലും വേഗതയിലും ആയിരു്‌നു പ്രളയം കീഴ്‌പ്പെടുത്തിയതെന്ന്‌ ഗവേഷണ സംഘം സാക്ഷ്യപ്പെടുത്തി. സമുദ്രത്തില്‍ 400 അടി താഴെ തട്ടിലാണ്‌ അതിപുരാതനമായ തീരം നീണ്ടു കിടക്കുന്നതായി കണ്ടെത്തിയത്‌. മഹാപ്രളയത്തിന്റെ കാലഘട്ടം ബിസി 5000 ത്തിനടുത്താണ്‌, നോഹയുടെ പേടകം ഈ പ്രളയത്തെ അതിജീവിക്കാന്‍ പടുത്തുയര്‍ത്തിയതാണെന്നു വിശ്വസിക്കാനും കാരണവും ഇതു തന്നെ്‌- റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌ പറയുന്നു. പഴയനിയമത്തിലെ മഹാപ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയുമുള്ള ചരിത്ര സത്യങ്ങള്‍ തേടി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു. റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌ വെളിപ്പെടുത്തുന്ന ഗവേഷണ ഫലം ലോകത്തെമ്പാടുമുള്ള ജൂത, ക്രൈസ്‌തവ, ഇസ്ലാം മതസ്ഥര്‍ക്കു ആവേശം പകരുന്നതാണ്‌.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-16 00:00:00
Keywords മഹാപളയവും നോഹ
Created Date2017-02-16 16:13:49