Contents

Displaying 3851-3860 of 25033 results.
Content: 4117
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്‍പതാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->ഒന്‍പതാം ദിവസം- വിശുദ്ധീകരണത്തിനായി }# നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് (1 തെസ. 4:3). "ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ, ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്‍പ്പിക്കുന്നത്". (1 കോറി. 7:17) അപേക്ഷകള്‍ 1. പരിശുദ്ധാത്മാവായ ദൈവമേ, ദൈവകല്‍പനകള്‍ പാലിച്ചുകൊണ്ട് ദൈവത്തെ സ്നേഹിച്ചു ജീവിക്കുവാനുള്ള കൃപയും ശക്തിയും വിശുദ്ധിയും നല്‍കി അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. (1 കോറി. 7:19), 1 യോഹ. 5:3) 2. ഞങ്ങള്‍ ഈ ലോകത്തില്‍ പ്രത്യേകിച്ച് ഞങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ വിശുദ്ധിയോടും പരമാര്‍ത്ഥ ഹൃദയത്തോടും കൂടെ ജീവിക്കുവാനുളള നിര്‍മ്മല മന:സാക്ഷി നല്‍കി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (2 കോറി. 1:12) 3. ഞങ്ങളുടെ സ്നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്‍ദ്ധിച്ചു വരാന്‍ ഇടയാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (2 കോറി. 1:12) 4. ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു (റോമ. 12:1) 5. പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, ഞങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കാനും നിത്യജീവിതത്തിനായി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്താല്‍ വളരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (യൂദാ. 20:21) 6. ക്രൈസ്തവന്‍റെ വിളിയും നിയോഗവും തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും ആവശ്യമായ ഭക്തിയും ശക്തിയും യേശുക്രിസ്തുവിന്‍റെ ദൈവിക ശക്തിയില്‍ നിന്ന്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേയെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (1 പത്രോ. 1:3-11) 7. അനുദിന ജീവിത ക്ലേശങ്ങളെ പരാതികൂടാതെ സ്വീകരിക്കാനും "ക്രിസ്ത്യാനി" എന്ന നാമത്തില്‍ അഭിമാനിക്കാനും ക്രിസ്തുവിന്‍റെ പീഢകളില്‍ പങ്കുകാരാകുന്നതില്‍ അഭിമാനിച്ചു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാനും സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (2 പത്രോ. 4:16) 8. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കുവാനും ആ വിശ്വാസം ഏറ്റു പറഞ്ഞ്, അവന്‍റെ നാമത്തില്‍ ജീവന്‍ സമൃദ്ധമായി സ്വീകരിക്കാനും വരം തരണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (യോഹ. 20:31; 1 യോഹ. 4:15). #{red->n->n->സമാപന പ്രാര്‍ത്ഥന }# പിതാവിനോടും പുത്രനോടും ഒപ്പം സകലത്തേയും പവിത്രീകരിക്കുന്നവനും ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ, അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു. പിതാവിന്‍റെ വാഗ്ദാനവും ഏഴുവിധ ദാനങ്ങളോടു കൂടിയവനും തിരുസഭയെ വിശുദ്ധീകരിച്ച് രൂപപ്പെടുത്തുന്നവനും അങ്ങു തന്നെയാണല്ലോ. അവര്‍ണ്ണനീയമായ ദാനങ്ങളാല്‍ സഭാമക്കളെ മഹത്വപ്പെടുത്തുന്നതിനെയോര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. വ്യത്യസ്തമായ ശുശ്രൂഷകളിലൂടെ അങ്ങുതന്നെ തിരുസഭയെ മഹത്വപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ക്രിസ്തുവിന്‍റെ സഭയെ നവീകരിക്കുന്നതുവഴി പിതാവ് മഹത്വപ്പെടുന്നതില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്ന്‍ സര്‍വ്വശക്തനായ കര്‍ത്താവ് അരുളിചെയ്തിട്ടുള്ളത് പൂര്‍ത്തിയാകുന്നതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു (2 കോറി. 6:18). പിതാവായ ദൈവത്തിന്‍റെ സ്നേഹവും പുത്രനായ യേശുക്രിസ്തുവിന്‍റെ കൃപയും പരിശുദ്ധാത്മാവിന്‍റെ സഹവാസവും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്‍റെ സംരക്ഷണവും വിശുദ്ധ യൗസേപ്പപിതാവിന്‍റെ നീതിയിലും പരിശുദ്ധാത്മാവിലുള്ള ആത്മീയ ആനന്ദവും കൊണ്ട് ഓരോ ഹൃദയവും നിറയുവാന്‍ ഇടയാക്കണമേ. ആമ്മേന്‍. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-08-17:56:46.jpg
Keywords: ശുദ്ധാത്മാവിനോടുള്ള നൊവേന
Content: 4118
Category: 1
Sub Category:
Heading: പണവും അഹങ്കാരവും ദൈവവചനത്തെ അവഗണിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമ്പത്തും പ്രതാപവും ദൈവത്തിന്റെ വചനങ്ങളെ അവഗണിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 7ന്‌ വത്തിക്കാനില്‍ വലിയ നോമ്പിന് മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. 'വേര്‍ഡ്‌ ഈസ്‌ എ ഗിഫ്‌റ്റ്‌-അതര്‍ പേഴ്‌സണ്‍സ്‌ ആര്‍ ഗിഫ്‌റ്റ്‌' എന്ന തലക്കെട്ടിലുള്ള സന്ദേശത്തില്‍ ലൂക്കായുടെ സുവിശേഷത്തിലെ ധനവാന്റെയും ലാസറിന്റേയും ഉപമക്കാണ്‌ പ്രാധാന്യം നല്‍കിയിട്ടുള്ളത്‌. ദൈവത്തിനെ ഹൃദയത്തില്‍ സ്ഥാനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനോ, സ്വാഗതം ചെയ്യാനോ കഴിയില്ലായെന്നു മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തി. "ഓരോ ജീവിതവും സ്വികാര്യത, ആദരം, സ്‌നേഹം എന്നിവ അര്‍ഹിക്കുന്നു. കണ്ണു തുറന്ന്‌ ജീവിതത്തെ സ്‌നേഹിക്കാനും ദൈവ വചനങ്ങള്‍ സഹായിക്കുന്നു, പ്രത്യേകിച്ച്‌ ദുര്‍ബലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍. പണവും പ്രതാപവും ദൈവ വചനത്തെ അവഗണിക്കാന്‍ ഇടയാക്കും. ഈ മാറ്റത്തെയാണ്‌ ധനവാന്റെയും ലാസറിന്റേയും ഉപമയിലൂടെ ഉദ്ദേശിക്കുന്നത്‌. ശരിയായ സന്തോഷവും നിത്യജീവനും നേടാന്‍ എന്താണ്‌ ആവശ്യമെന്ന്‌ ഈ ഉപമ ചൂണ്ടിക്കണിക്കുന്നു". "ലാസറിനേയും അവന്റെ ദുരിതങ്ങളേയും വളരെ വിപുലമായി സുവിശേഷ ഭാഗത്തില്‍ വിവരിക്കുന്നുണ്ട്‌. ധനവാന്‌ ലാസറിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും 'മുഖവും പേരും' നല്‍കി, സമൂഹത്തില്‍ വിലയും നിലയും ഇല്ലാത്ത ലാസറിന്‌ സുവിശേഷം വില കല്‍പ്പിക്കുന്നു. ഒരു സമ്മാനമായി, അമൂല്യ നിധിയായി, ദൈവം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആളായിട്ടാണ്‌ സുവിശേഷം ലാസറിനെ അവതരിപ്പിക്കുന്നത്." "ധനവാന്റെ കണ്ണു തുറന്നത്‌ ഇരുവരുടേയും മരണ ശേഷമാണ്‌. മറ്റുള്ളവരുമായി ബന്ധമുണ്ടാകണമെങ്കില്‍ അവരെ അംഗീകരിക്കേണ്ടതുണ്ട്‌. ധനവാന്റെ വാതിക്കല്‍ എത്തുന്ന ദരിദ്രന്‍ അപശകുനമല്ല മറിച്ച്‌, അവന്റെ സാന്നിദ്ധ്യം മാറ്റമുണ്ടാകാനും രൂപാന്തരപ്പെടാനുമാണ്‌ ആവശ്യപ്പെടുന്നത്. ഒരാളുടെ ഹൃദയ കവാടങ്ങള്‍ തുറക്കുന്നത്‌ എങ്ങിനെ എന്ന്‌ മനസ്സിലാകണമെങ്കില്‍, അയാളെ ഒരു സമ്മാനമായി കരുതണം. അതുപോലെ ദൈവവചനങ്ങള്‍ നമ്മില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന്‌ അറിഞ്ഞിരിക്കണം. സ്വര്‍ഗ്ഗീയ ആനന്ദത്തിനുള്ള അന്വേഷണത്തെ വഴിതെറ്റിക്കുന്ന കെണികളെപ്പറ്റിയും പ്രലോഭനങ്ങളെപ്പറ്റിയും ബോധവാനാകുകയാണ്‌ ഒരു മാര്‍ഗ്ഗം". മാര്‍പാപ്പ പറഞ്ഞു. ധനമോഹമാണ് എല്ലാവിധ തിന്മകളുടെയും മൂലകാരണമെന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഓരോ നോമ്പുകാലവും യേശുവുമായുള്ള നമ്മുടെ കൂടികാഴ്ചയുടെ ഓര്‍മ്മപുതുക്കലിനുള്ള അവസരമാണ്. അവിടുത്തെ ചേര്‍ന്ന് ജീവിക്കുവാന്‍ ദൈവവചനത്തെ ശക്തമായ നാം മുറുകെ പിടിക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തി.
Image: /content_image/News/News-2017-02-09-01:45:34.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, പണം
Content: 4119
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ ആറ്‌ വര്‍ഷത്തിനിടെ തകര്‍ത്തത് അറുപതോളം ക്രൈസ്‌തവ ദേവാലയങ്ങള്‍
Content: ഹനോയ്‌: ക്രൈസ്‌തവര്‍ നിരന്തരം പീഢിപ്പിക്കപ്പെടുന്ന മ്യാന്‍മറില്‍ 2011 മുതല്‍ കാച്ചിന്‍ സംസ്ഥാനത്തു മാത്രം തകര്‍ക്കപ്പട്ടത് അറുപതോളം ദേവാലയങ്ങള്‍. ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് 'ക്രക്സ് നൌ' എന്ന മാധ്യമമാണ് പുറത്തുവിട്ടത്. മതപീഢനങ്ങള്‍ ഭയന്ന്‌ ക്രൈസ്‌തവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്‌ സാധാരണക്കാര്‍ ചൈനയിലേക്കു കുടിയേറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10,000ത്തിലേറെ പേര്‍ അതിര്‍ത്തി പട്ടണമായ മാന്‍ഹായില്‍ അഭയം തേടി. അതേ സമയം അഭയാര്‍ത്ഥികള്‍ കടക്കാതിരിക്കാന്‍ ചൈന അതിര്‍ത്തിയില്‍ ഗവണ്‍മെന്‍റ് പട്ടാളത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്‌. ഇതുമൂലം 2,000 പേര്‍ കുടുങ്ങി ക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. മ്യാന്‍മറിലെ 5.69 കോടി ജനങ്ങളില്‍ 88 ശതമാനവും ബുദ്ധമത വിശ്വാസികളാണ്‌. ആറ്‌ ശതമാനം ക്രിസ്‌ത്യാനികളും നാല്‌ ശതമാനം ഇസ്ലാം മതവിശ്വാസികളുമാണ് രാജ്യത്തുള്ളത്. തീവ്ര ബുദ്ധമത വിശ്വാസികളുടെ അതിക്രമങ്ങളും പീഢനങ്ങളും മ്യാന്‍മറിലെ ക്രൈസ്‌തവരേയും മുസ്ലിമുകളേയും ഇടതടവില്ലാതെ വേട്ടയാടിക്കൊണ്ടിരിക്കയാണ്‌. അടുത്തിടെ ഷാന്‍ സംസ്ഥാനത്തിലെ കത്തോലിക്ക ദേവാലയവും അതിനോടു ചേര്‍ന്നുള്ള വിദ്യാലയവും മ്യാന്‍മര്‍ പട്ടാളം ബോംബിട്ട്‌ നശിപ്പിച്ചുവെന്ന വാര്‍ത്ത പരന്നിരിന്നു. ഇത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സഹായങ്ങള്‍ ചെയ്‌തു കൊടുത്തു എന്നാരോപിച്ച്‌ രണ്ടു കത്തോലിക്ക വൈദികരെ അധികൃതര്‍ പിടിച്ചു കൊണ്ടു പോയി. ഇവരെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ലായെന്നാണ് സഭാവൃത്തം പറയുന്നത്. കഴിഞ്ഞ ക്രിസ്‌തുമസ്‌ തലേന്നായിരുന്നു ഇരുവരുടേയും തിരോധാനം. മ്യാന്‍മറില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികെയാണ്. പീഢനകഥകള്‍ പുറംലോകം അറിയാതിരിക്കാന്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കനത്ത നിയന്ത്രണത്തിലാണെന്ന റിപ്പോര്‍ട്ടുണ്ട്. പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയില്ലെന്നതിനു പുറമെ, സര്‍ക്കാര്‍ വൃത്തങ്ങള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയും ബോംബിട്ടും നശിപ്പിക്കുന്നതും മ്യാന്‍മറില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2017-02-09-02:54:56.jpg
Keywords: മ്യാന്‍മ
Content: 4120
Category: 1
Sub Category:
Heading: ദൈവദാസി മാര്‍ഗ്രെറ്റ്‌ സിങ്ക്‌ളേയറുടെ നാമത്തില്‍ അത്ഭുത രോഗശാന്തി അവകാശപ്പെട്ട്‌ ഗ്ലാസ്‌ക്കോയിലെ പുരോഹിതന്‍
Content: ഗ്ലാസ്‌ക്കോ: ദൈവദാസി മാര്‍ഗ്രെറ്റ്‌ സിങ്കെളേയറുടെ നാമത്തില്‍ അത്ഭുത രോഗശാന്തി അവകാശപ്പെട്ട്‌ ഗ്ലാസ്‌ക്കോയില്‍ നിന്നൊരു പുരോഹിതന്‍. ശ്വാസകോശത്തിന്‌ മാരകമായി ക്യാന്‍സര്‍ ബാധിച്ച്‌ മരണത്തിന്റെ വക്കോളമെത്തിയ പീറ്റര്‍ സ്‌മിത്തെന്ന പുരോഹിതനാണ്‌ ആധുനിക മെഡിക്കല്‍ സയന്‍സിനെപ്പോലും വിസ്‌മയിപ്പിച്ച രോഗ ശാന്തിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. കഴിഞ്ഞ 32 വര്‍ഷമായി പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തിനു ലഭിച്ച അനുഗ്രഹം സ്‌ക്കോട്ട്‌ലണ്ടില്‍ മാത്രമല്ല, യു.കെയില്‍ ആകമാനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെ തിരിച്ചു വരവിനു സഹായകരമായേക്കുമെന്നാണ്‌ കരുതുന്നത്‌. ഗ്ലാസ്‌ക്കോ അതിരൂപതയുടെ ഔഗ്യോഗിക വാര്‍ത്താ പത്രികയുടെ ഏറ്റവും പുതിയ എഡിഷനിലാണ്‌ വൈറ്റിഞ്ചിലെ സെന്റെ്‌ പോള്‍ ഇടവകയുടെ വികാരിയായ മോന്‍സിഞ്ഞോര്‍ പീറ്റര്‍ സ്‌മിത്തിന്റെ രോഗശാന്തി സാക്ഷ്യം. ക്യാന്‍സര്‍ രോഗം മൂര്‍ച്ചിച്ച്‌ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനാല്‍, 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന്‌ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച്‌, കയ്യൊഴിഞ്ഞെങ്കിലും ദൈവദാസിയുടെ നാമത്തില്‍ അദ്ദേഹവും സഹപുരോഹിതരും കൂട്ടുകാരുമെല്ലാം പ്രാര്‍ത്ഥനയില്‍ വിശ്വസിച്ചതിന്‌, ദൈവം സമ്മാനിച്ച അത്ഭുത പ്രവര്‍ത്തനമായി ഇതിനെ കണക്കാക്കുന്നു. ്‌ എന്റെ രോഗം മാറാന്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍, ശുശ്രൂഷകളില്‍ നിരന്തരം ഞാനുണ്ടായിരുന്നു. കഴിഞ്ഞ കാലം മുഴുവന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി ഞാന്‍ പ്രസംഗിച്ചു കൊണ്ടേയിരിക്കയാണ്‌. ഇപ്പോഴാണ്‌ അതിന്‌ ശരിക്കും അര്‍ത്ഥം കണ്ടതെന്ന്‌ മോന്‍സി. പീറ്റര്‍ സ്‌മിത്ത്‌ പറയുന്നു. അതു സംഭവിച്ചത്‌ ഞാന്‍ നേരിട്ട്‌ അനുഭവിക്കുന്നു. ഇത്‌ ദൈവദാസിയുടെ മാധ്യസ്ഥതയിലാണെന്നാണ്‌ എന്റെ പരിപൂര്‍ണ്ണ വിശ്വാസം-വാര്‍ത്താ പത്രികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 58 കാരനായ പുരോഹിതന്‌ മാരകമായ ക്യാന്‍സര്‍ ബാധ കണ്ടെത്തിയത്‌ കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌. രണ്ട്‌ മാസം മുമ്പ്‌ മോന്‍സി. പീറ്റര്‍ സ്‌മിത്തിന്റെ നില അതീവ ഗുരുതരമായി. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്‌ കളയാന്‍ ശസ്‌ത്രക്രിയ നടത്തിയാല്‍ മരണം സുനിശ്ചിതമെന്ന്‌ ചികിത്സാ സംഘം വിലയിരുത്തി. മെഡിക്കല്‍ സയന്‍സിലെ പോംവഴികളെല്ലാം അടഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പുരോഹിതനെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു. പുരോഗിതന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ മാര്‍ഗ്രെറ്റിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന അയല്‍ ഇടവകയുടെ വികാരി ഫ.ജോ മെക്ക്‌ലെ അടക്കം നിരവധി പേര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു, അത്ഭുത രോഗശാന്തിക്കായി. സമയ പരിധിക്കു ശേഷം മോന്‍സി. പീറ്റര്‍ സ്‌മിത്തിനെ പരിശോധനകള്‍ക്കു വിധേയനാക്കിയ ഡോക്ടര്‍മാര്‍ പറയുന്നത്‌ ഈ അത്ഭുത രോഗശാന്തിക്ക്‌്‌ വിശദീകരണമില്ലെന്നാണ്‌. രോഗ ശാന്തിയുടെ പേരില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍, വിശ്വാസ വെളിച്ചത്തില്‍ ഇക്കാര്യം സുവിശേഷവുമായി കൂടുതല്‍ അടുക്കാന്‍ മറ്റുള്ളവര്‍ക്കു സഹായകരമാകുമെങ്കില്‍ ഞാനെന്റെ കടമയാണ്‌ ചെയ്യുന്നത്‌. രോഗാവസ്ഥയിലും എന്റെ പൗരോഹിത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു.ഈ രോഗ ശാന്തി മാധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രതിഫലമാണെന്ന്‌ അധികൃതര്‍ അറിയാനും പരിശോധിച്ചറിയാനും കൂടിയാണ്‌ സാക്ഷ്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. 1900ത്തില്‍ എഡിന്‍ബര്‍ഗിലെ കൗഗെയ്‌റ്റില്‍ ഒരു ദരിദ്ര കുടുബത്തില്‍ ജനിച്ച മാര്‍ഗ്രെറ്റ്‌ കൂലിപ്പണിക്കു പോയാണ്‌ രോഗിയായ അമ്മയേയും സഹോദരങ്ങളേയും പോറ്റിയത്‌. പിന്നീട്‌, കോണ്‍വെന്റെില്‍ ചേര്‍ന്ന്‌ കന്യാസ്‌ത്രിയാകുകയായിരുന്നു. 1925ല്‍ ക്ഷയരോഗ ബാധിതയായി മരിച്ചു. മാര്‍ഗ്രെറ്റിനെ വിശുദ്ധയാക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്ക സഭ ആരംഭിച്ചിരിക്കയാണ്‌. സ്‌ക്കോട്ട്‌ലണ്ടിലെ ഭൂരിപക്ഷം വരുന്ന പ്രൊട്ടസ്റ്റന്റ്‌ വിശ്വാസികള്‍ക്കിടയിലും മാര്‍ഗ്രെറ്റിന്റെ പേരില്‍ നടന്ന അത്ഭുത രോഗ ശാന്തി ചര്‍ച്ചാ വിഷയമായിട്ടുണ്ട്‌.
Image: /content_image/News/News-2017-02-09-04:01:10.jpg
Keywords: ദൈവദാസി മാര്‍ഗ്രെറ്റ്‌
Content: 4121
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ മോചനം: എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ല്‍ ധര്‍ണ്ണ നടത്തി
Content: ന്യൂ​ഡ​ൽ​ഹി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നായുള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ഉൗ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേരളത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ഴി​ഞ്ഞ മാ​സം കേ​ര​ളത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നോ​ട് ഫാ. ടോമിന്റെ കാര്യത്തില്‍ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ര​ണം ചോ​ദി​ച്ച​പ്പോ​ൾ അ​ങ്ങ​നെ ഒരു കാര്യത്തെക്കു​റി​ച്ച് അ​റി​യി​ല്ലാ​യെ​ന്നു പ​റ​ഞ്ഞ് കൈ ​മ​ല​ർ​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്നു കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. ഫാ.​ടോം ഉ​ഴു​നാ​ലി​ലി​നോ​ടൊ​പ്പം തീ​വ്ര​വാ​ദി​ക​ൾ ത​ട​വി​ലാ​ക്കി​യ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ച്ചി​ട്ടും ഫാ. ​ടോ​മി​നെ മോചിപ്പിക്കുന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മെ​ല്ല​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും എം​പി​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. വൈദികന്റെ മോ​ച​ന​ത്തി​നാ​യി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം.​പി​മാ​ർ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന കാ​ല​ത്ത് തുടര്‍ച്ചയായി ​പ്ര​ശ്നം സഭയിൽ ഉ​ന്ന​യി​ക്കു​ക​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ചികിത്സക്കായി പോ​കുന്നതിനു മുന്‍പ് ഫാ. ​ടോം ഉ​ഴുന്നാ​ലി​ന്‍റെ മോ​ച​ന​ത്തി​നു വേ​ണ്ടി ചി​ല ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അതി​നു ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​രും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ക്കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ലായെന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​രോ​പി​ച്ചു. ​വി​ഷ​യം അ​ന്താ​രാഷ്‌ട്ര ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​കൊ​ണ്ടു വ​രു​വാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ലെ​ന്നും എം​പി​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. എം.പിമാരാ​യ എം.​കെ. രാ​ഘ​വ​ൻ, ആന്‍റോ ആ​ന്‍റ​ണി, ജോ​സ്.​കെ. മാ​ണി, ജോ​യി എ​ബ്ര​ഹാം, ജോ​യ്സ് ജോ​ർ​ജ്, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി. ​ക​രു​ണാ​ക​ര​ൻ, കെ.​സി.​വേ​ണു​ഗോ​പാ​ൽ, എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ, സി.​പി.​നാ​രാ​യ​ണ​ൻ, പി.​കെ. ശ്രീ​മ​തി, എ സ​മ്പ​ത്ത്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Image: /content_image/News/News-2017-02-09-04:30:51.jpg
Keywords: ടോം ഉഴുന്നാ
Content: 4122
Category: 19
Sub Category:
Heading: രാഷ്ട്രപതിയുടെ ചെറുമകനെ യേശു സുഖപ്പെടുത്തിയെങ്കില്‍ അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്?
Content: "പ്രതിഭാ പാട്ടീല്‍ ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന സമയത്ത് അവരുടെ ചെറുമകന് മാരകമായ ഒരു രോഗം ബാധിച്ചു. ആധുനിക വൈദ്യശാസ്ത്രം പലരീതിയിലും ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം, കുട്ടി മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഈ സമയം പ്രതിഭാ പാട്ടീലിന്‍റെ കുടുംബത്തോട് യേശുക്രിസ്തു നല്‍കുന്ന സൗഖ്യത്തെപ്പറ്റി അവരുടെ സുഹൃത്തുക്കൾ പറഞ്ഞു. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കുട്ടി സുഖപ്പെടാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ ഇപ്രകാരം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്ന വൈദികരുണ്ടെന്നും പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണപ്രകാരം ഫാ.ഡൊമിനിക് വാളൻമനാല്‍ ഡല്‍ഹിയിലെത്തി. ഡോക്ടര്‍മാര്‍ മരിക്കുമെന്നു വിധിയെഴുതിയ കുട്ടിയെ ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചു. ആ കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അങ്ങനെ ഇന്നും ജീവിക്കുന്ന എകരക്ഷകനും ഏക കര്‍ത്താവുമായ യേശുക്രിസ്തു ആ കുട്ടിയെ സുഖപ്പെടുത്തി". ഈ സംഭവം പ്രശസ്ത വചനപ്രഘോഷകനായ ഡോ.ജോണ്‍ ദാസ് വിവരിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. ഇത് ചിലരുടെ ഉറക്കം കെടുത്തുകയും ഈ വീഡിയോയെ പരിഹസിച്ചു കൊണ്ട് കമന്‍റുകള്‍‍ ഇടുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനെ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ ഇറക്കുകയും ചെയ്തു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്? അത്ഭുതങ്ങളും രോഗശാന്തികളും വെറും തട്ടിപ്പാണെന്നും പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്ന ഒരു ഏര്‍പ്പാടാണെന്നും പ്രചരിപ്പിക്കാന്‍ ശ്രവിച്ചവര്‍ക്ക് ഈ സംഭവം ഉറക്കം കെടുത്തുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രം. ഇക്കൂട്ടര്‍ക്ക് രോഗശാന്തിയും അത്ഭുതങ്ങളും മാത്രമല്ല ദൈവത്തെ ആരാധിക്കുവാനായി ദൈവജനം ഒരുമിച്ചു കൂടുന്നതും അസ്വസ്ഥത ഉളവാക്കുന്നു. അടുത്ത കാലങ്ങളായി പരിശുദ്ധാത്മാവ് നയിക്കുന്ന കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്കായി അനേകായിരങ്ങളാണ് കണ്‍വെന്‍ഷന്‍ ഹാളുകളിലേക്ക് എത്തി ചേരുന്നത്. ഇതിനെയെല്ലാം പണ പിരിവിനുള്ള സൂത്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടര്‍ ഇന്ന്‍ സോഷ്യല്‍ മീഡിയായില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. ഇത്തരം പല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും നയിക്കുന്നത് ക്രിസ്ത്യാനികള്‍ തന്നെയാണെന്ന് എന്ന വസ്തുത വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളില്‍, ഒരു വിശ്വാസിയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. #{red->n->n->ആത്മീയ ശുശ്രൂഷകളെ എതിര്‍ക്കുന്നവരെ നയിക്കുന്ന ആത്മാക്കളെ തിരിച്ചറിയുക}# ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി ദൈവവചനം ശ്രവിക്കുവാനും ദൈവത്തെ ആരാധിക്കാനുമായി ജനലക്ഷങ്ങള്‍ ജാതി മതഭേദമന്യേ ബൈബിള്‍ കണ്‍വെന്‍ഷനുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അത് ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം. ഇക്കൂട്ടരെ എതിര്‍ക്കുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്. കാരണം ഇക്കൂട്ടരെ മാറ്റാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. പ്രകാശം ലോകത്തിലേക്കു വന്നിട്ടും പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്നേഹിക്കുന്ന ഇക്കൂട്ടരെ കണ്ട് നാം അസ്വസ്ഥരാകേണ്ട കാര്യമില്ല. ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തു അവരുടെ നയനങ്ങളെ തുറക്കുവാനും അങ്ങനെ അവരും സത്യം തിരിച്ചറിയുവാനും വേണ്ടി പ്രാര്‍ത്ഥിക്കുക. ഇപ്രകാരം പരിഹസിക്കുകയും വിപരീത പ്രചരണം നടത്തുകയും ചെയ്യുന്ന എല്ലാവരെയും കര്‍ത്താവായ യേശുവിന്‍റെ തിരുരക്തത്താല്‍ കഴുകപ്പെടുവാനും അവരും പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താല്‍ നിറഞ്ഞ് പ്രേഷിതരാകുവാനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം #{red->n->n->'യേശു ഏകരക്ഷകൻ' എന്ന് പ്രഘോഷിക്കുവാന്‍ മടി കാണിക്കരുത്}# ഇന്ന് ലോകത്തില്‍ അനേകം മതങ്ങളുണ്ട്. വിഗ്രഹങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും മുതല്‍ ആള്‍ദൈവങ്ങളെ വരെ ആരാധിക്കുന്ന അനേകം മതവിശ്വാസികളുടെ ഇടയിലാണ് എകരക്ഷകനായ ക്രിസ്തുവിനെ നാം പ്രഘോഷിക്കേണ്ടത്. ഇത് തികഞ്ഞ തീക്ഷ്ണതയും പരിശ്രമവും ആവശ്യമുള്ള മേഖലയാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം അവിടുത്തെ ശിഷ്യന്‍മാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പോയി വചനം പ്രഘോഷിച്ചു. അവര്‍ എത്തിച്ചേർന്ന പ്രദേശങ്ങളിലെല്ലാം ഇന്നു നമുക്കു ചുറ്റും കാണുന്നതുപോലെ വിഗ്രഹങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും മൃഗങ്ങളേയും ആരാധിച്ചിരുന്ന ജനങ്ങളെ കണ്ടു. അപ്പോൾ, അവരോടൊപ്പം ചേര്‍ന്ന് അവരുടെ ദൈവത്തെ ആരാധിക്കുകയല്ല ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ചെയ്തത്. പിന്നെയോ അവരുടെ മുഖത്തു നോക്കി അവരുടെ ആരാധനാ മൂര്‍ത്തികള്‍ ദൈവങ്ങളല്ലെന്നും, ആകാശത്തിനു കീഴെ ഭൂമിയില്‍ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ജനങ്ങളെ പഠിപ്പിച്ചു. ക്രിസ്തുവിന്‍റെ കല്‍പനയനുസരിച്ച് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് മാമ്മോദീസ നല്‍കി. ഇപ്രകാരം ചെയ്തതിന്‍റെ പേരില്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ നിരവധി പേര്‍ കുരിശില്‍ തറക്കപ്പെടുകയും അഗ്നികുണ്ഠങ്ങളിലേക്ക് എറിയപ്പെടുകയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കപ്പെടുകയും ചെയ്തു. ക്രിസ്തു മാത്രമാണ് ഏക രക്ഷകന്‍ എന്ന സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇപ്രകാരം മരണം വരിക്കുവാന്‍ അവര്‍ തയ്യാറായത്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇന്ന് വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ക്കും "ക്രിസ്തു ഏക രക്ഷകന്‍" എന്നു പറയാന്‍ താല്‍പര്യമില്ല. എല്ലാ മതങ്ങളിലും ഉള്ള ദൈവത്തെപ്പോലെ മറ്റൊരു ദൈവം മാത്രമാണ് ക്രിസ്തു എന്ന ധാരണയിലാണ് നിരവധി ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. ഇന്ന് ചില വൈദികരും, മെത്രാന്മാരും പോലും ഈ സത്യം മറന്നുകൊണ്ട് അന്യ ദൈവങ്ങളുടെ ആരാധനകളില്‍ പങ്കെടുക്കുകയും ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമായ വി.കുര്‍ബ്ബാനയില്‍ പോലും അന്യമതസ്ഥരുടെ ദുരാചാരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം വിപരീത സാഹചര്യങ്ങളില്‍ 'ക്രിസ്തു ഏകരക്ഷകനാണ്‌' എന്നു പ്രഘോഷിക്കുക അത്യന്തം ക്ലേശകരമായ ഒരു‍ ജോലിയാണ്. ഈ ക്ലേശകരമായ ജോലി ഏറ്റെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയായിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും നമുക്കു കാണുവാന്‍ സാധിക്കും. ഇവരുടെ മഹത്തായ സുവിശേഷ വേലയെ തടസ്സപ്പെടുത്താന്‍ പിശാച് ചിലരെ നിയോഗിക്കും. അവര്‍ പരിഹാസങ്ങളും പൊങ്കാലകളുമൊക്കെയായി പലപ്പോഴും കടന്നു വരും. പക്ഷേ തളരുത്; അതിനെയെല്ലാം അതിജീവിക്കുവാനുള്ള കരുത്ത് കര്‍ത്താവ് നമുക്ക് തരും. കര്‍ത്താവ് നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിരു നില്‍ക്കും. ക്രിസ്തു എക രക്ഷകനാണ് എന്ന് പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ നിങ്ങള്‍ വെറുക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍ ക്രിസ്തു പറഞ്ഞ വചനം ഓര്‍മ്മി‍ക്കുക. "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനു മുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന്‍ അറിഞ്ഞു കൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതു കൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു." (യോഹ. 15: 18-19) ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ പരിഹാസവും ഭീഷണിയും സോഷ്യല്‍ മീഡിയായിലൂടെ പൊങ്കാലയും ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുക. ഈ ഓരോ പൊങ്കാലയും നമുക്ക് സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങളാണ്. ഒപ്പം 'അവരോട് ക്ഷമിക്കണമേ' എന്ന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. കാരണം അതും നമ്മുടെ കടമയാണല്ലോ. ഇന്റർനെറ്റും സോഷ്യൽ മീഡിയായും ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷമെത്തിക്കാൻ വേഗത്തിൽ നമുക്ക് സാധിക്കുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്ന എന്തെങ്കിലും സോഷ്യൽ മീഡിയായിലൂടെ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നമ്മളെ അവഹേളിക്കുന്ന തരത്തിലുള്ള കമന്റുകൾ ലഭിക്കുമ്പോഴും, ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്റെ പേരിൽ നിന്ദനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വരുമ്പോളും ക്രിസ്തു പറഞ്ഞ വചനം നമുക്ക് ശക്തി നൽകട്ടെ. "എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചുണ്ട്" (മത്തായി 5: 11-12)
Image: /content_image/Editor'sPick/Editor'sPick-2017-02-09-07:25:00.jpg
Keywords: പ്രഘോഷിക്കു
Content: 4123
Category: 1
Sub Category:
Heading: ഐഎസില്‍ നിന്നും മോചിപ്പിച്ച ഇറാഖി പ്രദേശങ്ങളുടെ പുനര്‍നിമ്മാണത്തിന്‌ സഹായ തേടി ക്രൈസ്‌തവ സഭ
Content: ഇര്‍ബില്‍: രണ്ടു വര്‍ഷത്തിലേറെ കാലം ഐഎസിന്റെ പിടിയിലായിരുന്ന വടക്കന്‍ ഇറാഖിലെ മോചിപ്പിക്കപ്പെട്ട ക്രൈസ്‌തവ ഗ്രാമങ്ങളുടെ പുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സഭ സഹായം തേടുന്നു. ഭീകരര്‍ ടയ്യടക്കിയതിനെ തുടര്‍ന്ന്‌ ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്‌തവരില്‍ ഭൂരിഭാഗവും അവരുടെ ഗ്രാമങ്ങളിലേക്ക്‌ തിരിച്ചു പോരാന്‍ സന്നദ്ധരായ സാഹചര്യത്തിലാണ്‌ കല്‍ദായ കത്തോക്ക പാത്രിയാര്‍ക്ക സാമ്പത്തിക സഹായത്തിനായിഅമേരിക്കയോടും യൂറോപ്പ്യന്‍ യുണിയന്‍ രാജ്യങ്ങളോടും കൂടാതെ ഇറാഖിലെ ഭരണകൂടത്തോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. ക്രൈസ്‌തവ പ്രദേശങ്ങളെ കൊടും ഭീകരരുടെ പിടിയില്‍ നിന്നും രക്ഷിച്ചതിന്‌ ഇറാഖി സൈന്യത്തോടും കുര്‍ദ്ദിഷ്‌ പെഷ്‌മാര്‍ഗ പടയാളികളോടും പാത്രിയര്‍ക്ക നന്ദിപറഞ്ഞു.അനേകം വീടുകളും പള്ളികളും നിരവധി സ്ഥാപനങ്ങളും ഐഎസ്‌ തകര്‍ക്കുകയും തിയ്യിടുകയും കൊള്ളയടിക്കുകയും ചെയ്‌തതിനു പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ പാടെ നശിപ്പിച്ചു. ചിന്നഭിന്നമായിരിക്കുന്ന അനേകരെ അവരവരുടെ വീടുകളിലേക്ക്‌ തിരിച്ചു വരാന്‍ വഴിയൊരുക്കുകയാണ്‌ ലക്ഷ്യം. 2014 ജൂണ്‍ മുതല്‍, ആയിരക്കണക്കിനു വര്‍ഷങ്ങളായി വസിച്ചിരുന്ന മൊസൂളില്‍ നിന്നും നിനവെ താഴ്‌വരയില്‍ നിന്നും ക്രൈസ്‌തവരെ പുറത്താക്കി. തീര്‍ത്തും താറുമാറായി കിടക്കുന്ന പ്രദേശങ്ങളെ വാസയോഗ്യമാക്കാന്‍ ധനവും അദ്ധ്വാനവും വേണ്ടതാണ്‌. അഭയാര്‍ത്ഥികളായി പലയിടങ്ങളിലും കഴിയുന്നവര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വരെ ഒരുക്കേണ്ടതുെണ്ടന്ന്‌ പാത്രിയാര്‍ക്ക പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. കല്‍ദായ പാര്‍ത്രിയാര്‍ക്ക്‌ ളൂവിസ്‌ റാഫേല്‍ സാക്കോയും ഇറാഖിലെ കല്‍ദായ ബിഷപ്പുമാരും ചേര്‍ന്നാണ്‌ പുനര്‍ നിര്‍മ്മാണ പദ്ധതിക്കു രൂപം നല്‍കി നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌.
Image: /content_image/News/News-2017-02-09-07:50:34.jpg
Keywords: ഐഎസില്‍ നിന്നും
Content: 4124
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ദൈവശാസ്ത്ര പഠന കോഴ്‌സിന് ശനിയാഴ്ച തുടക്കമാകും
Content: സഭയുടെ സുവിശേഷ ദൗത്യവും കാലഘട്ടത്തിന്റെ ആവശ്യകതയും ഒന്നിച്ചുചേര്‍ത്ത് സഭയിലെ ദൈവജനത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന ദൈവശാസ്ത്രപഠന കോഴ്‌സിന്റെ ഉദ്ഘാടനവും ആദ്യ കോണ്‍ടാക്ട് ക്ലാസുകളും ഫെബ്രുവരി 11, 12 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച രാവിലെ 11.30-ന് പഠന കോഴ്‌സ് ഉദ്ഘാടനം ചെയ്യും. വോളറാപ്ടണിലുള്ള യു.കെ.കെ.സി.എ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. (അഡ്രസ്സ്: UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9 BW) വി. ഗ്രന്ഥം, ആരാധനാക്രമം ഉള്‍പ്പെടെ പതിനൊന്നിലധികം വിവിധങ്ങളായ വിഷയങ്ങളിലും ഹീബ്രൂ, ഗ്രീക്ക് തുടങ്ങിയ വി. ഗ്രന്ഥ ഭാഷകളിലും ക്ലാസുകള്‍ നല്‍കുന്ന ഈ കോഴ്‌സിലേയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ഈ ആദ്യ ബാച്ചിലേയ്ക്ക് ലഭിച്ചത്. ബല്‍ജിയം ലുവെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വി. ഗ്രന്ഥ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ റവ. ഫാ. ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കുന്ന കോഴ്‌സിന് വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ പത്തിലധികം വൈദികരുടേയും സന്യസ്തരുടേയും സഹായവുമുണ്ട്. കേരളത്തില്‍ തലശ്ശേരി അതിരൂപതയില്‍ റവ. ഫാ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്റ് സയന്‍സുമായി കൈകോര്‍ത്താണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഈ അല്‍മായ ദൈവശാസ്ത്ര പഠന കോഴ്‌സ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഡിപ്ലോമ, ബിരുദ ബിരുദാനന്തര തലങ്ങളിലായി കൈകാര്യം ചെയ്യപ്പെടുന്ന ഈ കോഴ്‌സുകള്‍ക്ക് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുണ്ട്. വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സഭയെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും സഭയെ സ്‌നേഹിക്കുന്നവര്‍ക്കും ഈ ദൈവശാസ്ത്ര പഠന കോഴ്‌സ് ഉപകാരമാകുമെന്നതില്‍ സംശയമില്ല. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷം സഭാമക്കള്‍ക്കായി ആവിഷ്‌കരിച്ച ആദ്യ പരിപാടികളിലൊന്നായ ഈ ദൈവശാസ്ത്ര പഠന കോഴ്‌സിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും സാധിക്കുന്ന എല്ലാവരും ആദ്യ അവസരങ്ങള്‍ തന്നെ പ്രയോജനപ്പെടുത്തണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. 11, 12 ദിവസങ്ങളിലായി നടക്കുന്ന ആദ്യ കോണ്‍ടാക്ട് ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വി. കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോയി വയലില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് റവ. ഫാ. ജോയി വയലിലിനെ ബന്ധപ്പെടേണ്ടതാണ്. നമ്പര്‍: 07846554152
Image: /content_image/News/News-2017-02-09-09:21:33.jpg
Keywords: ദൈവശാസ്ത്ര
Content: 4125
Category: 1
Sub Category:
Heading: ധന്യയായ മാര്‍ഗരറ്റ്‌ സിന്‍ക്ലെയറുടെ മധ്യസ്ഥതയാൽ അത്ഭുത രോഗസൗഖ്യം സാക്ഷ്യപ്പെടുത്തി കൊണ്ട് വൈദികൻ
Content: ഗ്ലാസ്‌ഗോ: ധന്യയായ മാര്‍ഗരറ്റ്‌ സിന്‍ക്ലെയറുടെ മധ്യസ്ഥത്താല്‍ അത്ഭുത രോഗശാന്തി ലഭിച്ചുവെന്ന് ഗ്ലാസ്‌ക്കോയില്‍ നിന്നുള്ള വൈദികന്റെ സാക്ഷ്യം. ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച്‌ മരണത്തിന്റെ വക്കോളമെത്തിയ പീറ്റര്‍ സ്‌മിത്തെന്ന വൈദികനാണ് ആധുനിക മെഡിക്കല്‍ സയന്‍സിനെ വിസ്‌മയിപ്പിച്ചു തനിക്ക് ലഭിച്ച രോഗശാന്തിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. കഴിഞ്ഞ 32 വര്‍ഷമായി പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന ഫാ. പീറ്ററിനു ലഭിച്ച അനുഗ്രഹം സ്‌കോട്ട്‌ലണ്ടില്‍ മാത്രമല്ല, യു.കെയില്‍ ആകമാനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെ തിരിച്ചുവരവിനു സഹായകരമായേക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്. ഗ്ലാസ്‌ക്കോ അതിരൂപതയുടെ ഔദ്യോഗിക വാര്‍ത്താ പത്രികയുടെ ഏറ്റവും പുതിയ എഡിഷനിലാണ്‌ വൈറ്റിഞ്ചിലെ സെന്‍റ് പോള്‍ ഇടവകയുടെ വികാരിയായ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ സ്‌മിത്തിനു ലഭിച്ച രോഗശാന്തിയെ പറ്റി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ക്യാന്‍സര്‍ മൂര്‍ഛ്ചിച്ച്‌ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനാല്‍, 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന്‌ പറഞ്ഞു ഡോക്ടര്‍മാര്‍ കൈയൊഴിയുകയായിരിന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ധന്യയായ മാര്‍ഗരറ്റ്‌ സിന്‍ക്ലെയറുടെ നാമത്തില്‍ അദ്ദേഹവും സഹപുരോഹിതരും ശക്തമായ പ്രാര്‍ത്ഥന ആരംഭിക്കുകയായിരിന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് രോഗസൗഖ്യം ലഭിച്ചത്. "ദൈവം സമ്മാനിച്ച അത്ഭുതപ്രവര്‍ത്തനമായി ഇതിനെ കണക്കാക്കുന്നു. എന്റെ രോഗം സൗഖ്യപ്പെടാന്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍, ശുശ്രൂഷകളില്‍ നിരന്തരം ഞാനുണ്ടായിരുന്നു. കഴിഞ്ഞ കാലം മുഴുവന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി ഞാന്‍ പ്രസംഗിച്ചു കൊണ്ടേയിരിക്കുകയാണ്‌. ഇപ്പോഴാണ്‌ അതിന്‌ ശരിക്കും അര്‍ത്ഥം കണ്ടത്. അത്ഭുതസൗഖ്യം സംഭവിച്ചത്‌ ഞാന്‍ നേരിട്ട്‌ അനുഭവിക്കുന്നു. ഇത്‌ ദൈവദാസിയുടെ മാധ്യസ്ഥതയിലാണ്". വാര്‍ത്താ പത്രികക്കു നല്‍കിയ അഭിമുഖത്തില്‍ മോണ്‍. പീറ്റര്‍ സ്‌മിത്ത്‌ വ്യക്തമാക്കി. കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ 58 കാരനായ വൈദികന്‌ മാരകമായ ക്യാന്‍സര്‍ ബാധ കണ്ടെത്തിയത്‌. രണ്ട്‌ മാസം മുമ്പ്‌ മോണ്‍സി. പീറ്റര്‍ സ്‌മിത്തിന്റെ നില അതീവ ഗുരുതരമായി. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്‌ കളയാന്‍ ശസ്‌ത്രക്രിയ നടത്തിയാല്‍ മരണം സുനിശ്ചിതമെന്ന്‌ ചികിത്സാ സംഘം വിലയിരുത്തി. മെഡിക്കല്‍ സയന്‍സിലെ പോംവഴികളെല്ലാം അടഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പുരോഹിതനെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ മോണ്‍സി. പീറ്റര്‍ സ്‌മിത് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ മാർഗരറ്റ് സിന്‍ക്ലെയറുടെ നാമകരണ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന അയല്‍ ഇടവകയുടെ വികാരി ഫ. ജോ മെക്ക്‌ലെ അടക്കം നിരവധി പേര്‍ അത്ഭുത രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരിന്നു. പിന്നീട് മോണ്‍സി. പീറ്റര്‍ സ്‌മിത്തിനെ പരിശോധനകള്‍ക്കു വിധേയനാക്കിയ ഡോക്ടര്‍മാര്‍ പറയുന്നത്‌ ഈ അത്ഭുത രോഗശാന്തി വിശദീകരിക്കാന്‍ കഴിയില്ലായെന്നാണ്. "രോഗശാന്തിയുടെ പേരില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍, വിശ്വാസ വെളിച്ചത്തില്‍ ഇക്കാര്യം സുവിശേഷവുമായി കൂടുതല്‍ അടുക്കാന്‍ മറ്റുള്ളവര്‍ക്കു സഹായകരമാകുമെങ്കില്‍ ഞാനെന്റെ കടമയാണ്‌ ചെയ്യുന്നത്‌. രോഗാവസ്ഥയിലും എന്റെ പൗരോഹിത്യ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു. ഈ രോഗശാന്തി മാധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രതിഫലമാണെന്ന്‌ അധികൃതര്‍ അറിയാനും പരിശോധിച്ചറിയാനും കൂടിയാണ്‌ സാക്ഷ്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. 1900-ല്‍ എഡിന്‍ബര്‍ഗിലെ കൗഗെയ്‌റ്റില്‍ ഒരു ദരിദ്ര കുടുബത്തില്‍ ജനിച്ച മാര്‍ഗരറ്റ്‌ കൂലിപ്പണിക്കു പോയാണ്‌ രോഗിയായ അമ്മയേയും സഹോദരങ്ങളേയും പോറ്റിയത്‌. പിന്നീട്‌, കോണ്‍വെന്റെില്‍ ചേര്‍ന്ന്‌ കന്യാസ്‌ത്രിയാകുകയായിരുന്നു. ക്ഷയരോഗം ബാധിച്ചതിനെ തുടര്‍ന്നു 1925ല്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. 1978 ല്‍ പോള്‍ ആറാമന്‍ മാർഗരറ്റിനെ ധന്യയായി പ്രഖ്യാപിച്ചു. മാര്‍ഗരറ്റിനെ വിശുദ്ധയാക്കാനുള്ള നടപടിക്രമങ്ങള്‍ സഭ ആരംഭിച്ചിരിക്കുകയാണ്‌. സ്‌കോട്‌ലണ്ടിലെ ഭൂരിപക്ഷം വരുന്ന പ്രൊട്ടസ്റ്റന്റ്‌ വിശ്വാസികള്‍ക്കിടയിലും മാര്‍ഗറ്റിന്റെ പേരില്‍ നടന്ന അത്ഭുത രോഗശാന്തി ചര്‍ച്ചാ വിഷയമായിട്ടുണ്ട്‌.
Image: /content_image/News/News-2017-02-09-11:05:25.jpg
Keywords: അത്ഭുത
Content: 4126
Category: 1
Sub Category:
Heading: സഭക്കകത്ത്‌ പ്രശ്‌നങ്ങള്‍ ഏറുന്നു,പ്രാര്‍ത്ഥിക്കണമെന്ന്‌ പോര്‍ട്ട്‌സ്‌മൗത്ത്‌ ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍
Content: പോര്‍ട്ട്‌സ്‌മൗത്ത്‌: സഭക്കകത്ത്‌ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും പ്രാര്‍ത്ഥന ആവശ്യമാണെന്നും പോര്‍ട്ട്‌സ്‌മൗത്ത്‌ ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍ ടിറ്റ്വറില്‍ എഴുതി. അദ്ദേഹം തന്റെ രൂപതയിലെ വൈദീകരുമായി നടത്തിയ രൂപതാ കൗണ്‍സില്‍ യോഗത്തിന്‌ ശേഷമായിരുന്നു ഇങ്ങനെ കുറിച്ചത്‌. യോഗത്തില്‍ ഉയര്‍ന്ന പ്രധാന ചോദ്യം പുരോഹിതര്‍ മാര്‍പ്പാപ്പയെ ആണോ അതോ മെത്രാനെ ആണോ അനുസരിക്കേണ്ടത്‌ എന്നായിരുന്നു. ബിഷപ്പ്‌ പറഞ്ഞത്‌ ഇരു കൂട്ടരേയും അനുസരിക്കണമെന്നാണ്‌. സഭക്കകത്ത്‌ പ്രശ്‌നങ്ങള്‍ പെരുകി വരുന്നു, നമുക്കു പ്രാര്‍ത്ഥിക്കാം-അജനപാലകന്‍ വശദികരിച്ചു. രൂപത കൗണ്‍സിലില്‍ 20 ഓളം പുരോഹിതരുണ്ട്‌, ഇതിലൊരാള്‍, പുനര്‍ വിവാഹിതര്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അനുസരണയെ സംബന്ധിച്ച ചോദ്യമായിരുന്നു ചോദിച്ചത്‌. ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുനര്‍ വിവാഹിതരേയും വിവാഹമോചിതരേയും ഉദ്ദേശിച്ചുള്ള അമോറിസ്‌ ലെയ്‌ത്തെത്തിയ എന്ന പ്രബോധന രേഖ പുറത്തിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍ തന്റെ രൂപതയില്‍ ഇറക്കിയ ഇടയലേഖനത്തില്‍- വിവാഹ മോചിതര്‍ക്കും സിവില്‍ വിവാഹിതര്‍ക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കാമെന്ന്‌ മാര്‍പ്പാപ്പ പറഞ്ഞുവോ? ഇല്ല.-ഇടയലേഖനത്തില്‍ വ്യക്തമാക്കി. നല്ലൊരു പുരോഹിതന്‌ ഇവരിലെത്തി സഹായിക്കാനാകും,അവരുടെ അവസ്ഥയില്‍ നിന്നും മാറ്റി ദൈവത്തിങ്കല്‍ കൊണ്ടു വന്ന്‌ സഭയില്‍ അവരുടെ സ്ഥാനവും ദൗത്യവും ഏറ്റെടുക്കാന്‍ പ്രാപ്‌തരാക്കണമെന്നാണ്‌ പരിശുദ്ധ പിതാവ്‌ ഉദ്ദേശിച്ചത്‌-ഇടയലേഖനത്തില്‍ പറഞ്ഞു. ജിവ്യകാരുണ്യത്തെപ്പറ്റിയുള്ള സഭയുടെ പാരമ്പര്യ പ്രബോധന വഴികളിലൂടെ ബനഡിക്ട്‌ പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും സഞ്ചരിച്ച പാതയില്‍ തന്നെയാണ്‌ ഫ്രാന്‍സിസ്‌ പിതാവുമെന്ന്‌ ബിഷപ്പ്‌ ഇഗാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മാള്‍ട്ടയിലേയും ജര്‍മ്മനിയിലേയും മെത്രാന്‍ സംഘങ്ങള്‍ മാര്‍പ്പാപ്പയുടെ പിന്‍തുണക്കുന്നെന്ന്‌ അവകാശപ്പെട്ട്‌ ഇതിന്‌ വിരുദ്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌.
Image: /content_image/News/News-2017-02-09-12:10:16.jpg
Keywords: സഭക്കകത്ത്‌ പ്രശ്‌നങ്ങള്‍