Contents
Displaying 3801-3810 of 25031 results.
Content:
4066
Category: 18
Sub Category:
Heading: മദ്യശാലകൾ ജനവാസകേന്ദ്രങ്ങളിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്പിക്കും: മാര്‍ ഇഞ്ചനാനിയില്‍
Content: കൊച്ചി: സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളില്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നു കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. പാലാരിവട്ടം പി.ഒ.സി. യില്‍ ചേര്‍ 18-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ കേരളം മുഴുവന്‍ രൂപപ്പെട്ടു വരുന്ന ജനരോഷത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. ഈ സമരങ്ങള്‍ക്ക് കെ.സി.ബി.സി. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെല്ല, മറിച്ച് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്നു 500 മീറ്റര്‍ പരിധിക്കുള്ളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാണ് സുപ്രിംകോടതി വിധി. അതു നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. പൊതു അവധി ദിനങ്ങളില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുത്. മദ്യലഭ്യത കുറച്ചുകൊണ്ടുള്ള മദ്യനയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. മദ്യശാലകള്‍ ഒരു പ്രദേശത്ത് വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരം നല്‍കുക. പഞ്ചായത്ത് രാജ് - നഗരപാലിക ബില്ലിലെ വകുപ്പുകള്‍ മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുത് പഠിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ച് ബീഹാറിലേക്ക് അയക്കണം. അപ്രകാരം സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തിലും നടപ്പാക്കണമെന്നു ബിഷപ് തുടര്‍ന്നു പറഞ്ഞു. ചടങ്ങില്‍ കെ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി ആന്റണി ജേക്കബ് ചാവറ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ഫാ.പോള്‍ കാരാച്ചിറ, എഫ്.എം.ലാസര്‍, യോഹാന്‍ ആന്റണി, കെ.ജെ.പൗലോസ്, സണ്ണി പായിക്കാ'് , ജയിംസ് മുട്ടിക്കല്‍, വി.ഡി.രാജു വല്യാറ, ഫാ.തോമസ് തൈത്തോട്ടം ഫാ.ദേവസി പന്തലൂക്കാരന്‍, തോമസ്‌കുട്ടി മണക്കുന്നേല്‍, ഫാ.സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, സാബുജോസ്, ജസ്റ്റിന്‍ ബ്രൂസ്, സില്‍ബി ചുണയംമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കീല്‍ പുരസ്‌കാരം എം.ഡി.റാഫേലിനും, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ട്രീസ ജോസ് ചിറത്തലയ്ക്കലിനും നല്‍കി. മികച്ച രൂപതകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വരാപ്പുഴ, താമരശ്ശേരി, തൃശ്ശൂര്‍ എീ രൂപതകള്‍ ഏറ്റുവാങ്ങി. ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയ അഡ്വ.ചാര്‍ളി പോളിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ 31 രൂപതകളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/India/India-2017-02-04-06:23:30.jpg
Keywords: ഇഞ്ചനാനി

4067
Category: 1
Sub Category:
Heading: സഭയുടെ പ്രബോധനങ്ങള്‍ മറികടന്ന്, വിശ്വാസികള്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട് ലത്തീന്‍ പ്ലീനറി അസംബ്ലി
Content: ഭോപ്പാല്‍: സഭയുടെ പ്രബോധനങ്ങള്‍ മറികടന്ന്, ഭാരതത്തിലെ കത്തോലിക്ക വിശ്വാസികള്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന നിലപാടില്‍ ബിഷപ്പുമാരുടെ വാര്‍ഷിക സമ്മേളനം ആശങ്ക രേഖപ്പെടുത്തി. ഭോപ്പാലില്‍ ചേര്‍ന്ന ഭാരത ലത്തീന്‍ സഭയുടെ 29-മാത് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്ലീനറി അസംബ്ലിയിലാണ് ഇതു സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ധര്‍മ്മപുരി ലത്തീന്‍ രൂപതയുടെ ബിഷപ്പും കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക ബിഷപ്പ്‌സ് കൗണ്‍സിലിന്റെ അധ്യക്ഷന്‍ കൂടിയായ ലോറന്‍സ് പയസ് ദൊരൈരാജാണ് സമ്മേളനത്തില്‍ ഗൗരവമേറിയ ഈ വിഷയം ഉയര്‍ത്തികാണിച്ചത്. 2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അപ്പോസ്‌ത്തോലിക പ്രബോധനമായ അമോരിസ് ലെത്തീസിയായുടെ വെളിച്ചത്തില്‍ കത്തോലിക്ക കുടുംബങ്ങളില്‍ വിശ്വാസം വളര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഇന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഇതിനിടെ നടത്തിയ പഠനത്തിലാണ് കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് കത്തോലിക്ക വിശ്വാസികളായ 90 ശതമാനത്തില്‍ അധികം പേരും സ്വീകരിക്കുന്നതെന്ന വസ്തുത സഭ കണ്ടെത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുവാന്‍ 2015-ല്‍ കത്തോലിക്ക സഭ പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു. വിവാഹത്തെ സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങളെ കുടുംബങ്ങള്‍ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നും, എപ്രകാരമാണ് ഇത് നടപ്പിലാക്കുന്നതെന്നും പ്രത്യേകം പഠിക്കുവാന്‍ വേണ്ടിയാണ് കമ്മീഷനെ നിയോഗിച്ചത്. "വിശ്വാസികളില്‍ 90 ശതമാനത്തില്‍ അധികവും സഭയുടെ പ്രബോധനങ്ങളില്‍ നിന്നും മാറി, ഗര്‍ഭനിരോധനത്തിന് കൃത്രിമ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഗര്‍ഭനിരോധനത്തിനായുള്ള കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്ന സഭയുടെ പ്രബോധനങ്ങളെ വിശ്വാസികള്‍ അവരുടെ ജീവിതത്തില്‍ നടപ്പിലാക്കുന്നില്ലെന്നതാണ് സത്യം". ബിഷപ്പ് ദൊരൈരാജ് സമ്മേളനത്തില്‍ പറഞ്ഞു. സന്താനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാന്‍ വേണ്ടി ദമ്പതിമാര്‍ പ്രകൃതിദത്തമായ നടപടികള്‍ മാത്രമേ സ്വീകരിക്കാവൂ എന്നു സഭ പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. ഗര്‍ഭനിരോധനത്തിനായുള്ള എല്ലാ കൃത്രിമ മാര്‍ഗ്ഗങ്ങളെയും സഭ തള്ളികളയുന്നു. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അതിന്റെ കഴിവില്‍ നിന്ന്‍ വേര്‍തിരിക്കുകയും ഭാര്യഭര്‍ത്താക്കന്മാരുടെ സമ്പൂര്‍ണ്ണമായ പരസ്പര ദാനം തടയുകയും ചെയ്യുന്നത് കൊണ്ടാണ് സഭ അവ തള്ളികളയുന്നത്. ജീവനെ ഒരുതരത്തിലും നശിപ്പിക്കരുതെന്ന കാഴ്ച്ചപാടിലാണ് സഭ ഇത് പറയുന്നത്. "കൃത്രിമമായ എല്ലാ ഗര്‍ഭനിരോധന മാര്‍ഗത്തേയും സഭ എതിര്‍ക്കുന്നു. ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ഇത് ഭൂമിയിലേക്ക് കടന്നുവരുവാന്‍ തടസം സൃഷ്ടിക്കുന്ന എല്ലാ നടപടികളും ദൈവീക പദ്ധതിക്കെതിരാണ്. ജീവനെ സ്വീകരിക്കുവാന്‍ താല്‍പര്യം കാണിക്കാത്ത ദമ്പതിമാര്‍ വിവാഹത്തെ സംബന്ധിച്ചുള്ള ദൈവീക പദ്ധതിയെയാണ് ചോദ്യം ചെയ്യുന്നത്. ഇത് പാപകരമാണ്". ഇന്‍ഡോര്‍ രൂപതയുടെ മെത്രാനായ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ പറഞ്ഞു. വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഇത്തരമൊരു തെറ്റിനെ നീക്കികളയുവാന്‍ ശരിയായ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഗോത്രവര്‍ഗക്കാരും ആദിവാസികളുമായ ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ഇത്തരമൊരു പ്രശ്‌നം നിലനില്‍ക്കുന്നില്ലെന്ന് കര്‍ദിനാള്‍ ടെലസ്‌പോര്‍ പി. ടോപ്പോ സമ്മേളനത്തില്‍ പറഞ്ഞു. ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ ഭാരതത്തിന്റെ കിഴക്കന്‍ ജില്ലകളിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഉദാഹരണവും കര്‍ദിനാള്‍ ടോപ്പോ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. "ആദിവാസികളും, ഗോത്രവര്‍ഗവിഭാഗക്കാരുമായ കത്തോലിക്ക വിശ്വാസികള്‍ വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ പ്രബോധനങ്ങളെ അതേപടി അനുസരിക്കുന്നവരാണ്. ദളിതരായ ഇവര്‍ ഒരിക്കലും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാറില്ല. കത്തോലിക്ക വിശ്വാസികളായ ആദിവാസികളുടെ കുടുംബങ്ങളില്‍ ചെന്നാല്‍ ഇതു സത്യമാണെന്നു നമുക്ക് കണുവാന്‍ സാധിക്കും. മിക്ക കുടുംബങ്ങളിലും അഞ്ചും, ആറും കുട്ടികള്‍ ഉണ്ട്. പട്ടിണിയോ, സാമ്പത്തിക ക്ലേശങ്ങളോ മൂലം അവര്‍ ദൈവത്തിന്റെ ദാനമായ ജീവനെ കുടുംബങ്ങളിലേക്ക് സ്വീകരിക്കാതെ ഇരിക്കുന്നില്ല". കര്‍ദിനാള്‍ ടോപ്പോ ചൂണ്ടികാണിച്ചു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഭാരതത്തിലെ ഗോത്രവര്‍ഗ വിഭാഗക്കാരില്‍ 10.03 മില്യണ്‍ ആളുകളും ക്രൈസ്തവ വിശ്വാസികളാണ്. 104 മില്യണ്‍ ഗോത്രവര്‍ഗക്കാര്‍ ഭാരതത്തില്‍ ഉണ്ടെന്നും കണക്കുകള്‍ പറയുന്നു. 2011-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഗോത്രവര്‍ഗ ജനസംഖ്യയുടെ 10 ശതമാനവും ക്രൈസ്തവരാണ്. ഭാരതത്തിലെ 27 മില്യണ്‍ ക്രൈസ്തവരില്‍, 40 ശതമാനത്തോളം വിശ്വാസികളും പിന്നോക്ക ജനവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
Image: /content_image/News/News-2017-02-04-06:34:14.jpg
Keywords: ഗര്‍ഭനിരോധന, സിനഡ്\

4068
Category: 1
Sub Category:
Heading: സമര്‍പ്പിതരുടെ കടമ യേശുവിനെ ജനമധ്യത്തില്‍ എത്തിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: യേശുവിനെ ജനമദ്ധ്യത്തിലെത്തിക്കുകയും അവിടുത്തോടൊപ്പം ജനമദ്ധ്യത്തിലായിരിക്കുകയും ചെയ്യുകയെന്നതാണ് സമര്‍പ്പിതരുടെ കടമയെന്ന് ഫ്രാന്‍സിസ് പാപ്പ. സമര്‍പ്പിതജീവിതം നയിക്കുന്നവരുടെ ദിനമായ ഫെബ്രുവരി 2-നു വൈകുന്നേരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. തന്റെ പ്രസംഗത്തില്‍ സമര്‍പ്പിതരെ അപകടത്തിലാക്കുന്ന പ്രലോഭനങ്ങളെ കുറിച്ചു മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. “എല്ലാവരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും” എന്ന ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുള്ള വാക്കുകളെ ആസ്പദമാക്കിയാണ് മാര്‍പാപ്പ തന്റെ പ്രസംഗം നടത്തിയത്. ഉണ്ണിയേശുവിന്‍റെ മാതാപിതാക്കള്‍ നിയമങ്ങള്‍ നിറവേറ്റുന്നതിനായി യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാന്‍ എത്തിയതും കര്‍ത്താവിനെ കാണുമെന്ന പ്രത്യാശയില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ ശിമയോന്‍ ആ ഉണ്ണിയെ കരങ്ങളിലെടുത്ത് സ്തുതിച്ചതും പാപ്പ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. പൂര്‍വ്വികരുടെ സ്വപ്നങ്ങളെയും ആ സ്വപ്നങ്ങള്‍ പ്രവചനാത്മകമായി അവര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കാണിച്ച ധൈര്യവും നാം ഓര്‍ക്കുന്നതുവഴി സമര്‍പ്പിതജീവിതം ഫലദായകമാക്കി തീരുകയും പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സമര്‍പ്പിതരുടെ ഉള്ളിലും സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കുള്ളിലും പ്രലോഭനം പടിപടിയായി സ്ഥാനം പിടിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2017-02-04-11:11:44.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

4069
Category: 18
Sub Category:
Heading: എറണാകുളം-അങ്കമാലി അതിരൂപതയുടെ 'സഹൃദയ കേശദാനം പദ്ധതി'ക്ക് തുടക്കമായി
Content: കൊച്ചി: ''നല്ല മുടി ഉണ്ടായതിലും അതിനു നീളം വച്ചതിലും അഭിമാനം തോന്നുന്ന നിമിഷമാണിത്'' പറയുന്നത് ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് സ്‌കൂളിലെ പത്താം ക്ലാസുകാരി ടിസി. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി റേഡിയേഷന്‍ മൂലം മുടി നഷ്ടപ്പെടുന്നവര്‍ക്കു നല്‍കാന്‍ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ, ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കേശദാന പദ്ധതിയില്‍ മുടി മുറിച്ചുനല്‍കുകയായിരുന്നു ടിസി. ടിസിക്കൊപ്പം സ്‌കൂളിലെ കൂട്ടുകാരികളും മുടി നല്‍കാനെത്തി. 12 ഇഞ്ച് വീതമായിരുന്നു മുടി മുറിച്ചെടുത്തത്. മുടി നല്‍കാന്‍ മനസ്സോടെ എത്തിയെങ്കിലും ആവശ്യമായ നീളം തികയാതിരുന്നതിനാല്‍ നിരാശയോടെ നില്‍ക്കേണ്ടിവന്ന മൂന്നാം ക്ലാസുകാരി ആര്യ ആന്‍ മേരിയും സഹോദരി അഞ്ചാം ക്ലാസുകാരി ഐശ്വര്യ ആന്‍ മേരിയും ഉള്‍പ്പെടെയുള്ളവര്‍ കാന്‍സര്‍ രോഗികളോടുള്ള സമൂഹത്തി ന്റെ കരുതലിന്റേയും കാരുണ്യത്തിന്റേയും പ്രതീകമായി. വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമുള്‍പ്പെടെ അമ്പതിലേറെപ്പേരാണ് പൊന്നുരുന്നി സഹൃദയ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേശദാനം നടത്തിയത്. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ രോഗികളോടുള്ള സഹാനുഭൂതിയും വി ലപ്പെട്ടതാണെന്ന് കാന്‍സര്‍ ദിനാചരണം ഉദ്ഘാടനം ചെയ്ത നഗരസഭാ മേയര്‍ സൗമിനി ജയിന്‍ അഭിപ്രായപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ അജി ഫ്രാന്‍സീസ് സ്വന്തം മുടി മുറിച്ചുനല്‍കി കേശദാ ന പദ്ധതി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗത്തെപ്പറ്റിയും രോഗികളെപ്പറ്റിയും ചിന്തയുള്ളവരാകാന്‍ ഈ പദ്ധതി പ്രചോദനമാകുമെന്ന് അജി ഫ്രാന്‍സീസ് പറഞ്ഞു. കാരിത്താസ് ഇന്ത്യ സോ ണല്‍ മാനേജര്‍ ഡോ. വി.ആര്‍. ഹരിദാസ് അധ്യക്ഷനായിരുന്നു. കേശദാനം നടത്തിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി വിതരണം ചെയ്തു. ഡോ. ഐ ശ്വര്യ ഹരിന്‍ കാന്‍സര്‍ദിനസന്ദേശം നല്‍കി. സിനിമാ, സീരിയല്‍താരം സീമ ജി. നായര്‍, സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ സിബി ജോളി, സഹൃദയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി. തോമസ്, ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മോളി എന്നിവര്‍ സംസാരിച്ചു. റേഡിയേഷന്‍ ചികിത്സയുടെ ഭാഗമായി മുടികൊഴിയുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ വിഗ്ഗുകള്‍ നല്‍ കാനുള്ള ലക്ഷ്യത്തോടെയാണ് കാരിത്താസ് ഇന്ത്യയുടെയും തൃശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റലിന്റേയും സഹകരണത്തോടെ സഹൃദയ കേശദാനം പദ്ധതി നടപ്പാക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു. അങ്കമാലി, ചേര്‍ത്തല, വൈക്കം, പറവൂര്‍ മേഖലാതലങ്ങളിലം ഈ പരിപാടി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2017-02-04-12:10:45.jpg
Keywords: എറണാകുളം, അങ്കമാലി

4070
Category: 1
Sub Category:
Heading: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രാജകുടുംബാംഗത്തെ വധശിക്ഷയ്‌ക്കു വിധിക്കുവാന്‍ മദ്ധ്യപൂർവേഷ്യന്‍ രാജ്യം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
Content: റിയാദ്: 'യേശു മാത്രമാണ് ഏക രക്ഷകൻ' എന്ന സത്യം തിരിച്ചറിഞ്ഞു മദ്ധ്യപൂർവേഷ്യയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുസ്ലീം രാജകുടുംബാംഗത്തിന് ഭരണാധികാരികള്‍ വധശിക്ഷ നല്‍കുവാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 'ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ്' എന്ന സംഘടനയാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ശിക്ഷ വിധിക്കപ്പെട്ട രാജകുടുംബാംഗത്തിന്റെ പേരോ, ഇയാള്‍ ഏതുരാജ്യത്തു നിന്നുമുള്ള വ്യക്തിയാണെന്നോ ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ ഭരണാധികാരികളായ നിരവധി പേര്‍, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി തവണ രാജകുടുംബാംഗത്തെ സമീപിച്ചിരിന്നു. എന്നാല്‍ ക്രൈസ്തവ വിശ്വാസമാണ് ശരിയെന്ന് തനിക്ക് ബോധ്യപ്പെട്ടതിനാലാണ് താന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതെന്ന മറുപടിയാണ് വധശിക്ഷ കാത്തു കഴിയുന്ന രാജകുടുംബാംഗം നല്‍കിയത്. ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രാജകുടുംബാംഗം ഇപ്പോള്‍ ആ രാജ്യത്തെ തടവറയിലാണ് കഴിയുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കുറ്റകൃത്യമാണ്. ഈ കുറ്റത്തിന്റെ ശിക്ഷ ഇയാള്‍ മുമ്പ് ഏറ്റുവാങ്ങുകയും, താന്‍ ചെയ്തു പോയ തെറ്റില്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തതാണ്. ഇതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇയാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഒരു ഉന്നത രാജകുടുംബാംഗം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചെന്ന് പരസ്യമായി പറയുവാന്‍ ഭരണാധികാരികള്‍ക്ക് മടിയായതിന്റെ പേരിലാണ് മുമ്പ് ചെയ്ത കുറ്റം വീണ്ടും ചുമത്തി ഇയാളെ ജയിലില്‍ അടച്ചിരിക്കുന്നതെന്ന്‍ വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം വധശിക്ഷയ്ക്ക് വിധിക്കാന്‍ തക്ക ഗൗരവമുള്ളതല്ലെങ്കിലും, ക്രൈസ്തവ വിശ്വാസിയായി മാറിയ രാജകുടുംബാംഗത്തെ ഇതിന്റെ പേരില്‍ കൊലപ്പെടുത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തോസ് ജനത്തെ ഭയന്ന് വിധിയെഴുതിയതിന് സമാനമായ സാഹചര്യമാണ് ഇവിടെയും നിലനില്‍ക്കുന്നതെന്നും ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണയും, സാക്ഷിമൊഴിയും പോലെയുള്ള എല്ലാ നടപടികളും വെറു പ്രഹസനമായി നടത്തുവാനാണ് ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം രഹസ്യമായി മാത്രം ഒത്തുകൂടുന്ന രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് രാജകുടുംബാംഗം തന്റെ വിശ്വാസം ഏറ്റുപറയുവാന്‍ കാണിച്ചിരിക്കുന്ന മാതൃക വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. 'ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ്' സംഘടന ഇതിനോടകം തന്നെ വധശിക്ഷയും കാത്ത് കഴിയുന്ന രാജകുടുംബാംഗത്തെ കാണുവാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ജയിലിലേക്ക്പ്രവേശനം നല്‍കിയിരിന്നില്ല. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍, യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുവാന്‍ പോകുന്ന ഈ രാജകുടുംബാംഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സംഘടന പ്രത്യേകം അപേക്ഷിക്കുന്നു. ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഇതിനു മുമ്പും ഇതേ രാജ്യത്തെ ഒരു രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധിച്ചിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2017-02-05-01:16:48.JPG
Keywords: ഇസ്ലാം

4071
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ ഇവർ എവിടെയായിരുന്നു? ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെക്കുറിച്ച് ഇറാഖി ആര്‍ച്ച് ബിഷപ്പ്
Content: ഇര്‍ബില്‍: യുഎസിലേക്ക് അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നില്ലായെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവര്‍, ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ എവിടെ ആയിരിന്നുവെന്നു ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ. ഇറാഖിലെ ഇര്‍ബില്‍ കല്‍ദായ കത്തോലിക്ക അതിരൂപതയുടെ അധ്യക്ഷനായ ബഷര്‍ വാര്‍ദ 'ക്രക്‌സ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിഷേധക്കാരുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. ക്രൈസ്തവര്‍ പീഡനം ഏറ്റുവാങ്ങുമ്പോള്‍ പ്രതിഷേധിക്കുവാന്‍ ആരുമില്ലെന്നും, മറിച്ചാകുമ്പോള്‍ പ്രതിഷേധിക്കുവാന്‍ എല്ലാവരും ഒത്തുകൂടുന്ന വിചിത്രമായ കാഴ്ച്ചയാണ് ലോകത്ത് കാണുവാന്‍ സാധിക്കുന്നതെന്ന് ബഷര്‍ വാര്‍ദ അഭിമുഖത്തില്‍ തുറന്നടിച്ചു. "പതിനായിരക്കണക്കിന് ക്രൈസ്തവരാണ് എന്റെ അതിരൂപതയില്‍ തന്നെ ഐഎസ് ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. മനുഷ്യസമൂഹം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലാണ് ഇവിടെ ക്രൈസ്തവ വിശ്വാസികളേയും യസീദികളേയും ഷിയാ മുസ്ലീം വിശ്വാസികളേയും ഐഎസ് തീവ്രവാദികള്‍ കൊന്നൊടുക്കിയത്. ഇതു കൂടാതെ സ്ത്രീകളോടും കുട്ടികളോടും അവര്‍ ചെയ്ത അതിക്രമം കേട്ടാല്‍ ഹൃദയം തകരും. ഇത്തരം ക്രൂരത ഇവിടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അരങ്ങേറുന്നു. ലോകത്തിന്റെ ഒരു കോണില്‍ നിന്നും ഒരു പ്രതിഷേധവും ഉയര്‍ന്നു വന്നില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരേയും മറ്റു ന്യനപക്ഷങ്ങളേയും പീഡിപ്പിക്കുമ്പോള്‍ ആരും പ്രതിഷേധിക്കാറില്ല". "യുഎസില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ലോകമെമ്പാടും വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. എന്നാല്‍ ഒബാമയുടെ നേതൃത്വത്തിലുള്ള മുന്‍ ഭരണകൂടം സിറിയയില്‍ നിന്നുള്ള ക്രൈസ്തവരെ അഭയാര്‍ത്ഥികളായി സ്വീകരിക്കുവാന്‍ തയ്യാറായിയിരിന്നില്ല. ഇറാഖിലേയും സ്ഥിതി ഇതു തന്നെയാണ്. ഐഎസ് ഞങ്ങളുടെ ശിരസ്സ് അറുത്തുമാറ്റുമ്പോള്‍, ഇവിടെയുള്ള മുസ്ലീങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് ഒബാമയും കൂട്ടരും യുഎസിലേക്ക് അഭയാര്‍ത്ഥികളായി സ്വീകരിച്ചു. ഇത് അനീതിയല്ലേ. ഇതിനെതിരെ എന്താണ് ആരും പ്രതിഷേധിക്കാതിരുന്നത്". "മൂന്നു മാസം അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന എല്ലാ നടപടികളും യുഎസ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചിലര്‍ ഇതില്‍ പരാതി പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് യുഎസിലേക്ക് പ്രവേശനമേയില്ല എന്ന സ്ഥിതിയാണു നിലനില്‍ക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ ക്രൈസ്തവര്‍ ഇവിടെ ഭീകരവാദികളുടെ കത്തിക്ക് ഇരയായി വംശഹത്യ ചെയ്യപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് ആരും പ്രതിഷേധിക്കാതെ, മൂന്നു മാസത്തേക്ക് താല്‍ക്കാലികമായി ഒരു നിയന്ത്രണം വന്നപ്പോള്‍ പ്രതിഷേധിക്കുന്നത്". ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ ചോദിച്ചു. ക്രൈസ്തവരുടെയും യസീദികളുടെയും ഷിയാ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു ന്യൂനപക്ഷങ്ങളുടെയും കാര്യത്തില്‍ മാധ്യമങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചിലരും സ്വീകരിക്കുന്ന നിലപാടിനേയും ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ വിമര്‍ശിച്ചു. യുഎസിലേക്ക് ഇപ്പോള്‍ അഭയാര്‍ത്ഥികളെ കടത്തിവിടുന്നില്ലെന്ന നടപടിയെ മാധ്യമങ്ങള്‍ വളച്ചൊടിച്ച് 'മുസ്ലീങ്ങളെ' യുഎസില്‍ വിലക്കുന്നുവെന്നാണ് കാണിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തുന്നു. "അഭയാര്‍ത്ഥികളായി വരുന്ന ആരേയും യുഎസിലേക്ക് ഇപ്പോള്‍ കടത്തി വിടുന്നില്ല എന്നതാണ് സത്യം. ഇതാണ് വാര്‍ത്ത. വസ്തുത ഇതായിരിക്കേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു മുസ്ലീങ്ങളെ യുഎസിലേക്ക് കടത്തിവിടുന്നില്ല എന്നാണ്. എത്ര പക്ഷപാതകരമായ രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ഈ വാര്‍ത്ത വന്ന ശേഷം മുസ്ലീങ്ങളുടെ ഇടയില്‍ താമസിക്കുന്ന ഞങ്ങളെ പോലെയുള്ള ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് വല്ല അറിവും ഉണ്ടോ". "ഇത്തരം വാര്‍ത്തകളുടെ പേരില്‍ മുസ്ലീങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവരെയാണ് ഉപദ്രവിക്കുന്നത്. ഇതിനെ കുറിച്ച് എല്ലാവരും മൗനം പാലിക്കുന്നു. മാധ്യമങ്ങള്‍ക്ക് ഇത്തരം വിഷയങ്ങള്‍ റേറ്റിംഗിന്റെ മാത്രം കാര്യമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കഷ്ടത്തിലാക്കുന്നത് ഞങ്ങളെയാണ്. ഭീകരവാദികള്‍ ഈ വാര്‍ത്തകള്‍ എടുത്തുകാട്ടി ഞങ്ങളെ വീണ്ടും അക്രമിക്കുന്നു. ഭയവായി വസ്തുതാപരമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യൂ". ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ പൂര്‍വ്വീകരുടെ ഭൂമി വിട്ടു പോകുവാന്‍ മടികാണിക്കുന്ന പുരാതന മനുഷ്യരാണ് തങ്ങളെന്നും, തങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുവാന്‍ ആരെങ്കിലും ഉണ്ടോ എന്നും ചോദിച്ചു കൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്.
Image: /content_image/News/News-2017-02-05-02:45:41.jpg
Keywords: ട്രംപ്, ഇറാഖ

4072
Category: 1
Sub Category:
Heading: റിയോ ഡി ജനീറോയിലുള്ള ‘രക്ഷകനായ ക്രിസ്തു’ ശിൽപം ഇനി വിഴിഞ്ഞത്തും
Content: വിഴിഞ്ഞം: ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ‘ക്രൈസ്റ്റ് ദ് റെഡീമർ’ ശിൽപ മാതൃകയിൽ വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്തിന് അഭിമുഖമായി ക്രിസ്തുവിന്റെ 33 അടി ഉയരമുള്ള തിരുസ്വരൂപം വിശ്വാസികള്‍ക്കായി ഇന്നു തുറന്നുകൊടുക്കും. ശില്‍പ്പത്തോട് ചേര്‍ന്ന് കുരിശടിയും നിത്യാരാധനാ ചാപ്പലുമുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിനു നടക്കുന്ന ആശീര്‍വാദ ചടങ്ങ് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം നിര്‍വ്വഹിക്കും. രാജ്യാന്തര തുറമുഖത്തോടു ചേർന്നു കടലിനഭിമുഖമായി ക്രിസ്തുരൂപം സ്ഥാപിച്ചത് വിഴിഞ്ഞം സിന്ധുയാത്രാ മാതാ ദേവാലയ നേതൃത്വത്തിലാണ്. യേശുക്രിസ്തു ജീവിച്ചിരുന്നത് 33 വയസ്സുവരെയാണെന്ന വിശ്വാസത്തിലാണ് 33 അടി ഉയരത്തിൽ പ്രതിമ നിർമിച്ചത്. മേനംകുളം സ്വദേശി ശിൽപി രാജേഷ് അമൽ, ജിജോ പോൾ, ബെഡിസൺ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു വർഷത്തെ പ്രയത്നമാണ് ശില്‍പ്പത്തിന് പിന്നില്‍. 2015 ഫെബ്രുവരി രണ്ടിന് ആരംഭിച്ച നിർമാണ പ്രവർത്തനത്തിനു കോൺക്രീറ്റ് മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ചാപ്പൽ, വിശുദ്ധ യൌസേപ്പ് പിതാവിന്റെ കുരിശടി, ഇതിനു മുകളിൽ ക്രിസ്തുരൂപം എന്നിങ്ങനെയാണു നിർമാണം. ആകെ 90 അടിയോളം ഉയരമുണ്ട്.
Image: /content_image/India/India-2017-02-05-04:17:53.jpg
Keywords: രൂപം

4073
Category: 1
Sub Category:
Heading: വിവാഹ മോചന-പുനര്‍ വിവാഹ പ്രബോധനത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍
Content: വത്തിക്കാന്‍ സിറ്റി-വിവാഹ മോചന-പുനര്‍വിവാഹ പ്രബോധനത്തെപ്പറ്റിയുള്ള പരസ്യചര്‍ച്ചകള്‍ സഭക്ക് ദോഷം ചെയ്യുമെന്ന് വത്തിക്കാന്റെ പ്രബോധന വിഭാഗം മേധാവി കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ മുന്നറിയിപ്പു നല്‍കി .അമോറിസ് ലെത്തിത്തിയ എന്ന പ്രബോധനരേഖ വളരെ വ്യക്തമാണെന്ന്, നിരവധി കര്‍ദ്ദിനാളന്മാര്‍ പ്രബോധനത്തിന്റെ സമകാലിക പ്രസക്തിയെ ചോദ്യം ചെയ്‌ത് പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കും മാത്രമല്ല എല്ലാവര്‍ക്കും പരിശുദ്ധ പിതാവിനു കത്തെഴുതാനുള്ള അവകാശമുണ്ട്. ഇത് പരസ്യമാക്കിയത് എന്നെ അത്ഭുതപ്പെടുത്തി കാരണം, പോപ്പിനെ പ്രതികരിക്കാന്‍ ഇത് നിര്‍ബന്ധിതനാക്കി -വിശ്വാസ പ്രബോധന വിഭാഗം തലവനായ കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു.എനിക്കിത് ഇഷ്ടമല്ല ,പരസ്യമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് സഭക്ക് ദോഷം ചെയ്യും-അദ്ദേഹം കൂട്ടി ചേര്‍ത്തു. വിവാഹ മോചന-പുനര്‍വിവാഹ പ്രബോധനങ്ങള്‍ കാലഹരണപ്പെട്ടതാണൊ അല്ലയോ എന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നാലു പ്രമുഖ കര്‍ദ്ദിനാളന്മാര്‍ രണ്ടുമാസം മുമ്പ് ഒപ്പിട്ടു നല്‍കിയ കത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇതു വിശദീകരിച്ചത്. പ്രബോധനത്തിലെ അഞ്ച് വ്യാഖ്യാനങ്ങളെപ്പറ്റിയുള്ള സംശയങ്ങളെ ദൂരീകരിക്കണമെന്നായിരുന്നു കര്‍ദ്ദിനാളന്മാരുടെ ആവശ്യം കര്‍ദ്ദിനാള്‍ മുള്ളറുടെ ശ്രദ്ധയില്‍ പെടുത്താനും അവര്‍ ശ്രമിച്ചു.കര്‍ദ്ദിനാളന്മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ് മുള്ളര്‍(സഭയുടെ ശാസ്‌ത്രീയ ചരിത്രം പൊന്തിഫിക്കല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് ), റെയ്‌മണ്ട് ബ്രൂക്ക്(ഓര്‍ഡര്‍ ഓഫ് മാള്‍ട്ട കോണ്‍ഗ്രിഗേഷന്‍ രക്ഷാധികാരിയും അപ്പോസ്‌തോലിക് സിഗ്നേചറയുടെ മുന്‍ തലവനും),കാര്‍ലോ കഫ്‌റ(ബൊളോഗ്നയിലെ മുന്‍ ആര്‍ച്ച് ബിഷപ്പ്),ജോക്കിം മിസ്‌നര്‍ കൊളോണിലെ മുന്‍ ആര്‍ച്ച് ബഷപ്പ് എന്നിവരാണ് പോപ്പിനു കത്തയച്ചത്. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു സ്വകാര്യമായി കത്തയച്ചതെങ്കിലും പോപ്പില്‍ നിന്നും മറുപടിയൊന്നും ലഭിക്കാതിരുന്നതിനാല്‍ നവംബറില്‍ ഇത് ഇവര്‍ പരസ്യമാക്കുകയായിരുന്നു. മാര്‍പാപ്പയുടെ മൗനം പ്രബോധനത്തെപ്പറ്റിയുള്ള ചര്‍ച്ചകളും വിചിന്തനങ്ങളും സമാധാനപരമായും ആദരവോടേയും തുടരാനുള്ള സൂചനയായി കരുതുന്നതിനാല്‍ ദൈവമക്കള്‍ക്കായി തങ്ങളുടെ അടിസ്ഥാന പ്രബോധന രേഖകള്‍ സമര്‍പ്പിക്കുന്നുവെന്ന മുഖവുരയോടെ ആയിരുന്നു കത്ത് പരസ്യമാക്കിയത്. പോപ്പിനയച്ച കത്ത് പരസ്യമായതോടെ ഉണ്ടായ സംവാദം മാര്‍പാപ്പയുടെ മൗനത്തെപ്പോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കി. മാത്രമല്ല,പ്രബോധനത്തെ കാലാനുസൃതമായി തിരുത്തണമെന്നും ചില ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു.അമോറിസ് ലാത്തെത്തിയ വളരെ വ്യക്തമായ പ്രബോധന രേഖയാണ് .അതു പോപ്പ് തിരുത്താനുള്ള യാതൊരു സാധ്യതയുമില്ല . ഇതു ഇപ്പോള്‍ സാധിക്കുന്ന കാര്യവുമല്ല. കാരണം തോമാശ്ലിഹ പറഞ്ഞതു പോലെ വിശ്വാസത്തിനു ഇത് അപകടകരമായതല്ല. തിരുത്തലില്‍ നിന്നും നാം വളരെ അകലെയാണ് .ഇത്തരം കാര്യങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യുന്നത് സഭക്കു നഷ്ടങ്ങളുണ്ടാക്കും.വിവാഹത്തെപ്പറ്റിയുള്ള യേശുനാഥന്റെ പ്രബോധനം ഇതില്‍ മുഴുവനും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്,രണ്ടായിരം വര്‍ഷത്തെ ചരിത്രമുണ്ടിതിന്-കര്‍ദ്ദിനാള്‍ ജെറാഡ് മുള്ളര്‍ പറയുന്നു. പ്രബോധന രേഖയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത് അസാധാരണ ചുറ്റുപാടില്‍ ജീവിക്കുന്നവരെ തിരിച്ചറിയാനാണ്..എന്നിട്ടവരെ ശരിയായ വഴിയിലൂടെ സഞ്ചരിക്കാന്‍ സഹായിച്ച് കൂദാശകളുടേയും ക്രിസ്‌തീയ വിവാഹത്തിന്റെയും അന്തസത്ത ഉള്‍ക്കൊണ്ട്, സഭയില്‍ പുതിയ സമുന്വയം സാധ്യമാക്കുകയാണ് പരിശുദ്ധ പിതാവിന്റെ പ്രസ്‌തുത രേഖ ലക്ഷ്യമിടുന്നത്.ഇതില്‍ താനൊരു എതിര്‍പ്പും കാണുന്നില്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. ഒരുവശത്ത് വിവാഹത്തെക്കറിച്ചുള്ള വളരെ വ്യക്തമായ പ്രബോധനവും മറുവശത്ത് വിവാഹിതര്‍ അകപ്പെടുന്ന പ്രശ്‌നങ്ങള്‍ മൂലം സഭയുടെ ഉത്തരവാദിത്വത്തില്‍ നിന്നുണ്ടാകുന്ന ആശങ്കകളുമാണ് നിലനില്‍ക്കുന്നത്.ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ല്‍ പുറപ്പെടുവിച്ച കുടുബത്തിലെ സ്‌നേഹത്തെപ്പറ്റിയുള്ള അനുശാസനകള്‍ സഭയിലെ അച്ചടക്കത്തിനു കോട്ടമുണ്ടാക്കിയിട്ടില്ല. വിവാഹമോചിതര്‍ക്കും പുനര്‍വിവാഹിതര്‍ക്കും പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാമെന്ന മാര്‍പ്പാപ്പയുടെ രേഖ ഏറെ വിവാദത്തിനു വഴി തെളിയിച്ചു. അമോറിസ് ലെത്തെത്തിയയിലൂടെ ഫ്രാസിസ് പാപ്പ ഇത്രകാലം കാത്തു സൂക്ഷിച്ച സഭയുടെ അച്ചടക്കത്തെ ഇല്ലാതാക്കിയതായി എതിര്‍പക്ഷം ആരോപിക്കുന്നു. വിവാഹമോചിതര്‍ക്കും പുനര്‍വിവാഹിതര്‍ക്കും കുര്‍ബാനയെന്ന കുദാശ സ്വീകരിക്കാന്‍ അവസരം നല്‍കുന്നതിലൂടെ കത്തോലിക്കാ സഭ ഇതുവരെ പഠിപ്പിച്ചതും വേദപുസ്‌തകം അനുശാസിക്കുന്നതുമായ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുകയാണെന്നാണ്‌അവരുടെ പക്ഷം. എന്നാല്‍ സഭയില്‍ അഗാധമായി വേരൂന്നിയ അച്ചടക്കത്തെ എടുത്തുകളയുകയായിരുന്നപ ലക്ഷ്യമെങ്കില്‍ മാര്‍പ്പാപ്പ അത് നേരിട്ടു പറയുമായിരുന്നെന്ന് കര്‍ദ്ദിനാള്‍ ജെറാള്‍ മുള്ളര്‍ സ്‌പെയിനിലെ ഒരു സെമിനാരിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കവേ വ്യക്തമാക്കി. മാര്‍പ്പാപ്പയുടെ വിവാഹമോചന-പുനര്‍ വിവാഹ പ്രബോധനം വ്യത്യസ്‌ത പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. കാര്‍ദ്ദിനാള്‍ ജെറാള്‍ മുള്ളറെ പോലുള്ളവര്‍ പോപ്പിന്റെ ചാക്രിക ലേഖനം സഭയെ വിശ്വാസപരമായി യാതൊരുവിധത്തിലും മാറ്റത്തിനു വിധേയമാക്കില്ലെന്നു പറയുമ്പോള്‍ ഇതുവരെ അനുവര്‍ത്തിച്ച ശാസനകളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നുമു ള്ള വ്യതിചലനമാണന്നു വാദിക്കുന്നു ചിലര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തുടക്കമിട്ട നവോന്ഥാനത്തിന്റെ തുടക്കമായിട്ടും അമോറിസ് ലെത്താത്തിയയെ കാണുന്നവരുണ്ട്.
Image: /content_image/News/News-2017-02-05-14:38:58.jpg
Keywords: വിവാഹ മോചന

4074
Category: 15
Sub Category:
Heading: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയോടുള്ള പ്രാര്‍ത്ഥന
Content: ദരിദ്രനായി ജനിച്ച യേശുവേ, അങ്ങയെ അനുപദം പിന്തുടര്‍ന്നു കൊണ്ട് സ്വന്തം വീടും നാടും ഉപേക്ഷിച്ച കല്‍ക്കട്ടായിലെ തെരുവീഥിയിലേക്ക് കടന്നുവരുവാന്‍ മദര്‍ തെരേസയ്ക്ക് പ്രചോദനം കൊടുത്തതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഈ എളിയവരില്‍ ഒരാള്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന തിരുവചനം അനുസരിച്ച് അഗതികളും ആലംബഹീനരുമായവരെ സംരക്ഷിച്ച മദര്‍ തെരേസയെപ്പോലെ, പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാന്‍ ഞങ്ങളേയും പ്രാപ്തരാക്കണമേ. ജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങളും പ്രതിസന്ധികളും മൂലം വിഷമിക്കുന്നവരും, ആത്മീയ അന്ധകാരത്തില്‍ കഴിയുന്നവരുമായ എല്ലാവരെയും അമ്മ വഴി അനുഗ്രഹിക്കണമെന്നും, ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം.... കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ വഴി നല്‍കണമെന്നും പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-05-17:59:57.jpg
Keywords: കൊല്‍ക്കത്തയിലെ വിശുദ്ധ

4075
Category: 9
Sub Category:
Heading: ആത്മാഭിഷേക ശുശ്രൂഷയ്കൊരുങ്ങി വീണ്ടും മാർ സ്രാമ്പിക്കൽ: പ്രേഷിത ദൌത്യവുമായി ബ്രദർ റെജി കൊട്ടാരം: രണ്ടാംശനിയാഴ്ച കൺവെൻഷൻ 11 ന്
Content: റവ.ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ എത്തിച്ചേരും. ആത്മാഭിഷേക ശുശ്രൂഷകളിലൂടെ ,പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം ഇത്തവണ ആദ്യമായി രണ്ടാംശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. യൂറോപ്പിൽ നിരവധി ഇവാൻജലൈസേഷൻ മിനിസ്റ്റ്രികൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്തും ഫെബ്രുവരി മാസ കൺവെൻഷനായി എത്തും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും ഈ കൺവെൻഷനിൽ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന വ്യത്യസ്തമാർന്ന ജീവിതസാക്ഷ്യങ്ങൾ തെളിവാകുന്നു. സ്രാമ്പിക്കൽ പിതാവിന്റെ സാന്നിദ്ധ്യം രണ്ടാം ശനിയാഴ്ച കൺവെൻഷന് യഥാർത്ഥത്തിൽ ആത്മീയആവേശമായി മാറിയിരിക്കുകയാണ്. കുട്ടികൾക്കായുള്ള ശുശ്രൂഷകളിൽപോലും പങ്കുചേരുന്ന പിതാവിന്റെ വാക്കുകൾ നവസുവിശേഷവത്കരണപ്രവർത്തനങ്ങൾക്കു കരുത്തേകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ 9 ന് വ്യാഴാഴ്ച ബർമിംങ്ഹാമിൽ നടക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം B70 7JW. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670. അനീഷ്.07760254700 #{red->n->n->വിവിധ പ്രദേശങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി 07737935424.
Image: /content_image/Events/Events-2017-02-06-04:23:49.jpg
Keywords: രണ്ടാം ശനിയാഴ്ച