category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാറ്റി സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ ചെ​​​റു​​​ത്തു​​​തോ​​​ല്പി​​​ക്കും: മാര്‍ ഇഞ്ചനാനിയില്‍
Contentകൊച്ചി: സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളില്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നു കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. പാലാരിവട്ടം പി.ഒ.സി. യില്‍ ചേര്‍ 18-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ കേരളം മുഴുവന്‍ രൂപപ്പെട്ടു വരുന്ന ജനരോഷത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. ഈ സമരങ്ങള്‍ക്ക് കെ.സി.ബി.സി. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെല്ല, മറിച്ച് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്നു 500 മീറ്റര്‍ പരിധിക്കുള്ളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാണ് സുപ്രിംകോടതി വിധി. അതു നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. പൊതു അവധി ദിനങ്ങളില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുത്. മദ്യലഭ്യത കുറച്ചുകൊണ്ടുള്ള മദ്യനയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. മദ്യശാലകള്‍ ഒരു പ്രദേശത്ത് വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരം നല്‍കുക. പഞ്ചായത്ത് രാജ് - നഗരപാലിക ബില്ലിലെ വകുപ്പുകള്‍ മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുത് പഠിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ച് ബീഹാറിലേക്ക് അയക്കണം. അപ്രകാരം സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തിലും നടപ്പാക്കണമെന്നു ബിഷപ് തുടര്‍ന്നു പറഞ്ഞു. ചടങ്ങില്‍ കെ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി ആന്റണി ജേക്കബ് ചാവറ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ഫാ.പോള്‍ കാരാച്ചിറ, എഫ്.എം.ലാസര്‍, യോഹാന്‍ ആന്റണി, കെ.ജെ.പൗലോസ്, സണ്ണി പായിക്കാ'് , ജയിംസ് മുട്ടിക്കല്‍, വി.ഡി.രാജു വല്യാറ, ഫാ.തോമസ് തൈത്തോട്ടം ഫാ.ദേവസി പന്തലൂക്കാരന്‍, തോമസ്‌കുട്ടി മണക്കുന്നേല്‍, ഫാ.സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, സാബുജോസ്, ജസ്റ്റിന്‍ ബ്രൂസ്, സില്‍ബി ചുണയംമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കീല്‍ പുരസ്‌കാരം എം.ഡി.റാഫേലിനും, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ട്രീസ ജോസ് ചിറത്തലയ്ക്കലിനും നല്‍കി. മികച്ച രൂപതകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വരാപ്പുഴ, താമരശ്ശേരി, തൃശ്ശൂര്‍ എീ രൂപതകള്‍ ഏറ്റുവാങ്ങി. ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയ അഡ്വ.ചാര്‍ളി പോളിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ 31 രൂപതകളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-04 06:57:00
Keywords ഇഞ്ചനാനി
Created Date2017-02-04 11:53:30