Content | ഇര്‍ബില്‍: രണ്ടു വര്‍ഷത്തിലേറെ കാലം ഐഎസിന്റെ പിടിയിലായിരുന്ന വടക്കന്‍ ഇറാഖിലെ മോചിപ്പിക്കപ്പെട്ട ക്രൈസ്‌തവ ഗ്രാമങ്ങളുടെ പുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സഭ സഹായം തേടുന്നു. ഭീകരര്‍ ടയ്യടക്കിയതിനെ തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്‌തവരില്‍ ഭൂരിഭാഗവും അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോരാന്‍ സന്നദ്ധരായ സാഹചര്യത്തിലാണ് കല്‍ദായ കത്തോക്ക പാത്രിയാര്‍ക്ക സാമ്പത്തിക സഹായത്തിനായിഅമേരിക്കയോടും യൂറോപ്പ്യന്‍ യുണിയന്‍ രാജ്യങ്ങളോടും കൂടാതെ ഇറാഖിലെ ഭരണകൂടത്തോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ക്രൈസ്‌തവ പ്രദേശങ്ങളെ കൊടും ഭീകരരുടെ പിടിയില്‍ നിന്നും രക്ഷിച്ചതിന് ഇറാഖി സൈന്യത്തോടും കുര്‍ദ്ദിഷ് പെഷ്‌മാര്‍ഗ പടയാളികളോടും പാത്രിയര്‍ക്ക നന്ദിപറഞ്ഞു.അനേകം വീടുകളും പള്ളികളും നിരവധി സ്ഥാപനങ്ങളും ഐഎസ് തകര്‍ക്കുകയും തിയ്യിടുകയും കൊള്ളയടിക്കുകയും ചെയ്‌തതിനു പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ പാടെ നശിപ്പിച്ചു.
ചിന്നഭിന്നമായിരിക്കുന്ന അനേകരെ അവരവരുടെ വീടുകളിലേക്ക് തിരിച്ചു വരാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം. 2014 ജൂണ്‍ മുതല്‍, ആയിരക്കണക്കിനു വര്‍ഷങ്ങളായി വസിച്ചിരുന്ന മൊസൂളില്‍ നിന്നും നിനവെ താഴ്‌വരയില്‍ നിന്നും ക്രൈസ്‌തവരെ പുറത്താക്കി.
തീര്‍ത്തും താറുമാറായി കിടക്കുന്ന പ്രദേശങ്ങളെ വാസയോഗ്യമാക്കാന്‍ ധനവും അദ്ധ്വാനവും വേണ്ടതാണ്. അഭയാര്‍ത്ഥികളായി പലയിടങ്ങളിലും കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വരെ ഒരുക്കേണ്ടതുെണ്ടന്ന് പാത്രിയാര്‍ക്ക പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. കല്‍ദായ പാര്‍ത്രിയാര്‍ക്ക് ളൂവിസ് റാഫേല്‍ സാക്കോയും ഇറാഖിലെ കല്‍ദായ ബിഷപ്പുമാരും ചേര്‍ന്നാണ് പുനര്‍ നിര്‍മ്മാണ പദ്ധതിക്കു രൂപം നല്‍കി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. |