category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകുടുംബ ജീവിതത്തിന്‌ മുന്തിയ പരിഗണന നല്‍കണമെന്ന്‌ ഇന്ത്യന്‍ മെത്രാന്മാര്‍
Contentഭോപ്പാല്‍: സഭയില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തെറ്റിപ്പിരിഞ്ഞവര്‍ക്ക്‌ മുന്തിയ പരിണന നന്‍കികൊണ്ട്‌ പ്രത്യേക അജനപാലന ശ്രദ്ധ നല്‍കാന്‍ ഇന്ത്യയിലെ ലത്തീന്‍ റീത്ത്‌ മെത്രാന്മാരുടെ 29-ാംമത്‌ പ്ലീനറി അസംബ്ലി തീരുമാനിച്ചു. 2016 ല്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ, കുടുബങ്ങളില്‍ സ്‌നേഹവും സന്തോഷവും പുലരാന്‍ ലക്ഷിയമിട്ട്‌ പുറത്തിറക്കിയ അമോറിസ്‌ ലെത്തെത്തിയ എന്ന പ്രബോധന രേഖയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഈ തീരുമാനമെന്ന്‌ വിലയിരുത്തപ്പെടുന്നു. സഭയുമായി വേര്‍പെട്ട്‌ കഴിയുവാന്‍ വിവാഹ മോചനം, സിവില്‍ പുനര്‍വിവാഹം, മറ്റു മതസ്ഥരുമായി കുദാശ ചെയ്യപ്പെടാത്ത വിവാഹം, വിവാഹിതരാകാതെ പങ്കാളിത്ത ജീവിതം എന്നിവയടക്കം നിരവധി കാരണങ്ങളുണ്ട്‌. സഭയില്‍ നിന്നകന്നു നില്‍ക്കുന്നവരിലെത്തി അവരെ അജനപാലന വഴിയിലെത്തിച്ച്‌ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ്‌ ലക്ഷ്യമെന്ന്‌ പ്ലീനറി അസംബ്ലി സമാപനത്തില്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ വിശദികരിച്ചു. സഭ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സഭയേയും കുടുബങ്ങളേയും വിട്ട്‌ നിരവധി പേര്‍ കഴിയുന്നുണ്ടെന്നു മനസ്സിലായി. തുടര്‍ന്നാണ്‌ പ്രശ്‌നത്തിനു മുന്തിയ പരിഗണന കൊടുത്തിരിക്കുന്നത്‌. ദാമ്പത്യബന്ധങ്ങള്‍ തകര്‍ന്നവര്‍ക്കു മാത്രമായുള്ള അജന പാലനം അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്ന്‌ പ്രസ്‌താവനയില്‍ പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ക്കൊപ്പം നില്‍ക്കുകയും അവരെ പിന്‍തുണക്കയുമാണ്‌ ദൗത്യ ലക്ഷ്യം. പ്രത്യേക പരിഗണന ഇവര്‍ക്ക്‌ നല്‍കാനാണ്‌ തിരുമാനമെന്ന്‌ ഇന്ത്യയിലെ 137 ലത്തീന്‍ രൂപതകളെ പ്രതിനിധീകരിച്ച്‌ അസംബ്ലിയില്‍ പങ്കെടുത്ത മെത്രാന്മാര്‍ ഒപ്പിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. പരമ ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍, വ്യത്യസ്ഥ മതങ്ങളിലുള്ള ഭാര്യാഭര്‍ത്താക്കന്മാരുള്ള കുടുബങ്ങള്‍, മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ളവര്‍, ഭിന്ന ശേഷിക്കാരായ അംഗങ്ങളുള്ള കുടുംബങ്ങള്‍, രോഗികളും വൃദ്ധജനങ്ങളുമുള്ള വീടുകള്‍, കുടിയേറിയ കുടുംബങ്ങള്‍ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഇടങ്ങളാണ്‌. കുടുബ ജീവിതം പരിപോഷിപ്പിക്കുന്നതിനായി വിവാഹത്തിനു മുമ്പായി പ്രത്യേക ക്ലാസുകള്‍ നല്‍കാനും കടുബങ്ങളെ കന്യാസ്‌ത്രികള്‍ പിന്‍തുടര്‍ന്ന്‌ അവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ വ്യാപൃതരാകാനും സാഹചര്യമൊരുക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രൂപതകളുള്ള റീത്താണ്‌ ലത്തീന്‍ കത്തോലിക്കറുടേത്‌. മൊത്തം രാജ്യത്തുള്ള 172 രൂപതകളില്‍ 132 ഉം ലത്തീന്‍ രൂപതകളാണ്‌. ബാക്കിയുള്ളവ സീറോ മലബാര്‍,സീറോ മലങ്കര റീത്തുകളുടേതുമാണ്‌.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-11 00:00:00
Keywordsകുടുംബ ജീവിതത്തിന്‌
Created Date2017-02-11 15:03:13