category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരുണ്യകേരള സന്ദേശയാത്ര ഇന്നു മാവേലിക്കര, പത്തനംതിട്ട, പുനലൂര്‍ രൂപതകളില്‍
Contentകൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍’നടക്കുന്ന കാരുണ്യകേരള സന്ദേശയാത്ര ഇന്ന് മാവേലിക്കര, പത്തനംതിട്ട, പുനലൂര്‍ രൂപതകളില്‍ പര്യടനം നടത്തും. ‘ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്’ എന്ന സന്ദേശവുമായി കാരുണ്യവര്‍ഷത്തില്‍ 2015 ഡിസംബര്‍ 10 ന് അന്നത്തെ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്ത കാരുണ്യസന്ദേശയാത്രയ്ക്ക് ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബുജോസ്, ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, പ്രസിഡന്റ് യുകേഷ്് തോമസ്, സെക്രട്ടറി റോണ റിബെയ്‌റോ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരിജോര്‍ജ്ജ്, ഫ്രാന്‍സിസ്‌ക വരാപ്പുഴ, ഒ. വി ജോസഫ് കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കും. കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും മംഗളപത്രം നല്‍കുകയും ചെയ്യും. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കാരുണ്യസംഗമങ്ങളില്‍ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സാരഥികളെയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകരെയും ആദരിക്കും. ഇന്ന് രാവിലെ പാലാരിവട്ടം പിഒസിയില്‍നിന്നും ആരംഭിക്കുന്ന കാരുണ്യയാത്ര കൊടുമണ്‍ ചീരനിക്കല്‍ എയ്ഞ്ചല്‍സ് ഹൗസില്‍ എത്തിച്ചേരുന്നു. തുടര്‍ന്നു 10.30ന് നടക്കുന്ന കാരുണ്യസംഗമം മോണ്‍. വിന്‍സന്റ് എസ് ഡിക്രൂസ് ഉദ്ഘാടനം ചെയ്യും. ഫാ. യേശുദാസന്‍ ഫില്‍സന്‍ദാസ്, ഫാ. ജെറോം അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 12.00 മണിക്കു പത്തനംതിട്ട രൂപതയിലെ ചീക്കനാല്‍ ആശ്വാസഭവനില്‍ നടക്കുന്ന കാരുണ്യ സംഗമം മോണ്‍. ജോസഫ് കുരമ്പിലത്ത് ഉദ്ഘാടനം ചെയ്യും. രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. തോമസ് ഇട്ടിക്കാലായില്‍ അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മാവേലിക്കര രൂപതാതല കാരുണ്യപ്രവര്‍ത്തക സമ്മേളനം ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് ചാരുവിള, ഫാ. ഗീവര്‍ഗിസ് ചാക്കപൂട്ടില്‍, സാമുവല്‍ വടക്കേക്കുറ്റ്, അമൃത അന്ന, കെസിബിസി പ്രൊലൈഫ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും. കാരുണ്യകേരള സന്ദേശയാത്ര മാര്‍ച്ച 11 ന് എറണാകുളത്ത് സമാപിക്കും. മൂവായിരത്തിലധികം കാരുണ്യ പ്രവര്‍ത്തകരെ ഇതിനോടകം ആദരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-14 08:13:00
Keywordsകാരുണ്യകേരള
Created Date2017-02-14 10:13:55