category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingവത്തിക്കാനും ചൈനയും മെത്രാന്മാരുടെ പ്രശ്‌നത്തില്‍ തീരുമാനത്തിലെത്തിയതായി കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌
Contentഹോങ്കോങ്‌: മെത്രാന്‍ നിയമനവുമായി ബന്ധപ്പെട്ട്‌ വത്തിക്കാനും ചൈനയുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച്‌ ഇരുപക്ഷവും സൗമ്യമായ തീരുമാനത്തിലെത്തിയതായി ഹോങ്കോങ്‌ കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌ അറിയിച്ചു. മെത്രാന്‍ നിയമനവുമായി ബന്ധപ്പെട്ടതായിരുന്നു പ്രശ്‌നങ്ങളില്‍ മുഖ്യം. ഇതോടെ, അധികാരികളുടെ ശ്രദ്ധയില്‍ പേടാതെ പ്രവര്‍ത്തിക്കുന്ന നിരവധി അണ്ടര്‍ഗ്രൗണ്ട്‌ ക്രൈസ്‌തവ സമൂഹങ്ങള്‍ക്കു പരസ്യമായി ആരാധിക്കാനും സുവിശേഷ പ്രഘോഷണത്തിനും വഴി തെളിഞ്ഞെന്ന്‌ കര്‍ദ്ദിനാള്‍ വ്യക്തമാക്കി. ചൈനക്കാരായ ക്രൈസ്‌തവര്‍ക്ക്‌ ഏറെ പ്രതീക്ഷക്കു വക നല്‍കിയിക്കുകയാണ്‌ കത്തോലിക്ക സഭയും ചൈനീസ്‌ അധികൃതരും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ്‌. ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. മെത്രാന്‍ നിയമനം സര്‍വ്വമാന കത്തോലിക്ക സഭയുടെ കാണപ്പടുന്ന ക്രിസ്‌തുവായ മാര്‍പ്പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത്‌ അംഗികരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധം പോലും ദുര്‍ബലമായി. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, പോപ്പിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവനും അണ്ടര്‍ ഗ്രൗണ്ടിലാണ്‌. രഹസ്യമായി പ്രാര്‍ത്ഥകളും മറ്റു ശുശ്രൂഷകളും നടത്തുന്ന കത്തോലിക്കാ വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതില്‍ ചൈനീസ്‌ കമ്മ്യുണിസ്‌റ്റ്‌ പാര്‍ട്ടിയടക്കം ഉല്‍ക്കണ്‌ഠ പ്രകടിപ്പിച്ചിരിക്കെയാണ്‌,്‌ ഇരുവിഭാഗം വിശ്വാസികള്‍ക്കും പ്രത്യാശ നല്‍കുന്ന പുതിയ ചുവടുവെപ്പ്‌. ഒത്തുതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നവരും ചൈനയുടെ ഔദ്യേഗിക സഭയും തമ്മില്‍ കൂടുതല്‍ സഹകരിക്കുക മാത്രമല്ല, ഐക്യപ്പെടുകയും ഒത്തൊരുമിച്ച്‌ ചൈനയുടെ മണ്ണില്‍ യേശുവിന്റെ സുവിശേഷം പ്രചരിക്കുകയുമാണ്‌ ലക്ഷ്യമിടുന്നത്‌. കത്തോലിക്ക സഭക്കും ചൈനക്കും വ്യത്യസ്‌ത താത്‌പര്യങ്ങളാണുള്ളത്‌. മറ്റുള്ളവ മുന്‍ഗണനകള്‍ കണക്കിലെടുത്ത്‌ പരിഹരിക്കാവുന്നതാണ്‌. രാഷ്ട്രീയ-ആശയപര നിലപാടുകളാണ്‌ ചൈനീസ്‌ സര്‍ക്കാരിന്റെ പ്രധാന പരിഗണയെങ്കില്‍ തീര്‍ത്തും മതപരവും അജനപാലനപരവുമാണ്‌ വത്തിക്കാന്റെ മുഖ്യ പരിഗണനയെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-10 00:00:00
Keywordsവത്തിക്കാനും ചൈനയും
Created Date2017-02-10 11:57:46