Content | വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയില്‍ ക്രൈസ്‌ത വിശ്വാസം നാശത്തിലേക്കു കൂപ്പുകുത്തുന്നെന്ന് കൊട്ടിഘോഷിക്കുന്നവര്‍ക്കിതാ ഒരു മുന്നറിപ്പായി കഴിഞ്ഞ വര്‍ഷം മത വ്രതാനുഷ്‌ഠാനത്തിനു വാഗ്‌ദാനം ചെയ്‌തവരുടെ വര്‍ദ്ധന.സ്‌ത്രീകളും പുരുഷന്മാരുമടക്കം 216 പേരാണ് 2016ല്‍ ശാശ്വത വാഗ്‌ദാനമെടുത്തത്.ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ അപ്പോസ്‌തലേറ്റ് ഗവേഷണ കേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ
കണക്കുകള്‍ പ്രകാരമാണ് വിശ്വാസികള്‍ക്ക് ഏറെ ആവേശം പകരുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ജീവിതകാലം മുഴുവന്‍ പൗരോഹിത്യ-സന്യസ്ഥ വ്രതം അനുഷ്‌ഠിക്കാന്‍ വാഗ്‌ദാനം ചെയ്‌തവരില്‍ സഹോദരിമാരും കന്യാസ്‌ത്രികളുമായി 81 പേരും സഹോദരരും പുരോഹിതരുമായി 96 പേരുമാണുള്ളത്. ഇവരെല്ലാവരും സര്‍വ്വേയില്‍ സഹകരിച്ചു. അമേരിക്കന്‍ മെത്രാന്മാരുടെ സെക്രട്ടറിയേറ്റിനും മറ്റു മേലധികാരികള്‍ക്കും ദൈവനിയോഗിതര്‍ക്കുമായി സര്‍വ്വകലാശാല കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍വ്വേ ഫലം വിശകലനം ചെയ്‌തിട്ടുണ്ട്.
സര്‍വ്വേക്കു പ്രതികരിച്ചവരുടെ ശരാശരി പ്രായം 36 വയസ്സാണ്. പുതിയതായി ദൈവിക ശുശ്രൂഷ ജീവിത നിയോഗമായി സ്വീകരിച്ചവരും ഇതിലുണ്ട്. പങ്കെടുത്തവരില്‍ ഏറ്റവും കുറഞ്ഞത് 26 വയസ്സും കൂടിയത് 86 വയസ്സുമാണ്. എല്ലാവരും 18-ാം വയസ്സില്‍ മുമ്പേ തന്നെ ദൈവവിളിയെ മനസ്സിലേറ്റിയവരായിരുന്നു.
സര്‍വ്വേയില്‍ ഉപയോഗിച്ച വിശ്വാസജീവിതത്തെ പരമാര്‍ശിക്കുന്നവക്കു എല്ലാവരും ഉത്തരം നല്‍കിയിരുന്നു. സമര്‍പ്പിത ജീവിതത്തിലേക്കു പ്രവേശിക്കുന്നനതിനു മുന്‍പായി 60 ശതമാനം പേരും പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന പ്രാത്ഥനാ ജീവിതത്തില്‍ സുപ്രധാന ഘടകമായി കരുതിയിരുന്നതായി വ്യക്തമാക്കി. ഇത്രത്തോളം തന്നെ പേര്‍ കൊന്തയും ധ്യാനവും മുഖ്യമായി വിശ്വാസത്തിലെടുത്തവരാണ്. ഏകദേശം 60 ശതമാനത്തോളം പേര്‍ ആത്മീയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയരായീരുന്നു. 50 ശതമാനം പേര്‍ ബൈബിള്‍ പഠനം പോലെയുള്ള പരിപാടികളുമായി ബന്ധപ്പെട്ട് വിശ്വാസം പങ്കുവെക്കുന്നവരായി. മൂന്നില്‍ ഒന്നെന്ന തോതില്‍ ബൈബിളും വിശുദ്ധ പുസ്‌തകങ്ങളും വായിക്കാന്‍ തല്‍പ്പരരായിരുന്നതായും പഠനത്തില്‍ വ്യക്തമാക്കി.
കത്തോലിക്കരായി ജനിച്ചവരാണ് 90 ശതമാനവും, 81 ശതമാനത്തിനും കത്തോലിക്കരായ മാതാപിതാക്കളുള്ളവരാണ്.പുതിയതായി വ്രത വാഗ്‌ദാനം നടത്തിയവരില്‍ 66 ശതാമാനവും വെളുത്ത വര്‍ഗ്ഗക്കാരുണ്ട്. ഏഷ്യന്‍ വംശജരും ഹവായിയില്‍ ജനിച്ചവരും ശാന്ത സമുദ്ര ദ്വീപുകളില്‍ ജനിച്ചവരുമായി 16 ശതമാനമുണ്ട്.ആഫ്രിക്ക,ആഫ്രിക്കന്‍-അമേരിക്കന്‍,കറുത്തവര്‍ വിഭാഗത്തില്‍ നിന്നും നാലു ശതമാനമാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. മറ്റൊരു 67 ശതമാനം പേര്‍ അമേരിക്കയില്‍ ജനിച്ചവരും ഇതിനു തൊട്ടു പിന്നില്‍ തന്നെ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ജനിച്ചവരുമുണ്ട്.
പ്രോത്സാഹനജനകവും നിരാശജനകവുമായ വസ്‌തുതകള്‍ സര്‍വ്വേയില്‍ വിശകലന വിധേയമാകികുയിരിക്കുന്നു. പകുതിയോളം പേര്‍ അവരുടെ ദൈവവിളി നിയോഗത്തെ ഇടവക വികാരി പ്രോത്സാഹിപ്പിച്ചെന്നു പറഞ്ഞപ്പോള്‍ 40 ശതമാനത്തിനെ സുഹൃത്തുക്കളാണ് പ്രോത്സാഹിപ്പിച്ചതെന്നു പറയുന്നു.
എന്നാല്‍, ചിലരെ മാതാപിതാക്കള്‍,ബന്ധുക്കള്‍,കൂട്ടുകാര്‍, സഹപാഠികള്‍ തുടങ്ങിയവര്‍ നിരുത്സാഹപ്പെടുത്തിയതായും സര്‍വ്വേ വ്യക്തമാക്കി.
|