Contents
Displaying 3741-3750 of 25031 results.
Content:
4006
Category: 18
Sub Category:
Heading: സമ്പൂര്‍ണ്ണ മദ്യനിരോധനം സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിലനില്പിന് അനിവാര്യം: ബിഷപ്പ് കളത്തിപ്പറമ്പില്‍
Content: കൊച്ചി: മദ്യത്തിനും മയക്കുമരുുകള്‍ക്കുമെതിരായ പോരാട്ടം സഭയുടെ മുഖ്യ പ്രേഷിതത്വമായി ഓരോ വിശ്വാസിയും ഏറ്റെടുക്കണമെന്നു വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ 18-ാമത് വാര്‍ഷിക സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. "സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലൂടെ മാത്രമേ സമൂഹത്തിന്റെയും സഭയുടേയും അടിത്തറയായ കുടുംബങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയുള്ളൂ. കുടുംബനാഥന്മാരും യുവജനങ്ങളും മദ്യത്തേയും മയക്കുമരുന്നുകളേയും സ്വജീവിതത്തില്‍നിന്നും ബോധപൂര്‍വ്വം അകറ്റിനിര്‍ത്താനുള്ള തന്റേടവും ഇച്ഛാശക്തിയും ആര്‍ജിക്കണം". ബിഷപ്പ് പറഞ്ഞു. അതിരൂപതയിലെ 150 ഇടവകയില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച സമിതികളെയും പ്രവര്‍ത്തകരെയും പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാവ് എം.ഡി. റാഫേല്‍ മുക്കത്തിനേയും പ്രത്യേകം അനുമോദിക്കുകയുണ്ടായി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി 150-ഓളം വനിതകള്‍ക്ക് 7.5 ലക്ഷം രൂപ മെത്രാപ്പോലീത്ത വിതരണം ചെയ്തു. പ്രസിഡന്റ് തങ്കച്ചന്‍ വെളിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റിയന്‍ വട്ടപ്പറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍, ഫാ. അലോഷ്യസ് തൈപ്പറമ്പില്‍, എം.ഡി. റാഫേല്‍, സിസ്റ്റര്‍ അലക്‌സാന്‍ഡ്ര, ഹെന്‍ട്രി ചേലാട്ട്, ലിനി ജോയ്, ആനി റാഫി, ജെസ്സി ഷാജി, ഹെന്റി ജോസഫ്, ഐ.സി.ആന്റണി, ജാന്‍സി മാനുവല്‍, ഫെലീഷ്യാ പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Image: /content_image/India/India-2017-01-30-10:11:05.jpg
Keywords: കളത്തിപ്പറമ്പില്‍

4007
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു നേരെ രാസായുധം പ്രയോഗിക്കുവാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ഇറാഖി സൈന്യം
Content: മൊസൂള്‍: ഇറാഖില്‍ ക്രൈസ്തവര്‍ക്കു നേരെ ഐഎസ് ഭീകരര്‍ രാസായുധം പ്രയോഗിക്കുവാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. മൊസൂളില്‍ താമസിച്ചിരുന്ന ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ഐഎസ് തീവ്രവാദികള്‍ രാസായുധങ്ങള്‍ നിര്‍മ്മിച്ചത്. മൊസൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്തു നിന്നുമാണ് അതിമാരകമായ ഇത്തരം രാസായുധങ്ങള്‍ ഇറാഖി സൈന്യം കണ്ടെത്തിയത്. നിരവധി ക്രൈസ്തവര്‍ വസിച്ചിരുന്ന മൊസൂള്‍, 2014-ല്‍ ആണ് ഐഎസ് പിടിച്ചടക്കിയത്. 'സ്‌കൈ ന്യൂസ്' എന്ന മാധ്യമമാണ് ഇതു സംബന്ധിക്കുന്ന തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആയുധങ്ങള്‍ മിക്കവയും റഷ്യന്‍ നിര്‍മ്മിതമാണ്. ഇറാഖി ആര്‍മിയിലെ ബ്രിഗേഡിയറായ അലി എന്ന സൈനിക ഉദ്യോഗസ്ഥനാണു, ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ഐഎസ് ആയുധങ്ങള്‍ നിര്‍മ്മിച്ചതെന്ന് വെളിപ്പെടുത്തിയത്. മൊസൂള്‍ തിരികെ പിടിക്കുവാന്‍ സൈന്യം ശ്രമം ആരംഭിച്ചതോടെ ഐഎസ് ചെറുത്തു നില്‍പ്പിനായി ശ്രമം തുടങ്ങി. ഇതു മൂലം ക്രൈസ്തവരെ ലക്ഷ്യമിട്ട് നിര്‍മ്മാണം നടന്നിരുന്ന രാസായുധ പദ്ധതി നടപ്പിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. അതേ സമയം ഇറാഖി സൈന്യം ആയുധനിര്‍മ്മാണ ശാല കണ്ടെത്തിയെന്ന്‍ റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും മാരകമായ രാസായുധങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐഎസ് മൊസൂള്‍ പിടിച്ചടക്കിയ ശേഷം ഇവിടെയുള്ള ക്രൈസ്തവര്‍ പ്രത്യേക നികുതി നല്‍കിയാണ് പട്ടണത്തില്‍ ജീവിച്ചുകൊണ്ടിരിന്നത്. നികുതി നല്‍കുവാന്‍ തയ്യാറല്ലാത്ത ക്രൈസ്തവരെ ഐഎസ് കൊലപ്പെടുത്തുകയോ, നാടുകടത്തുകയോ ചെയ്തിരുന്നു.
Image: /content_image/News/News-2017-01-30-11:11:03.jpg
Keywords: ഐഎസ്, ഇറാഖ

4008
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠ
Content: ഇന്ന് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ഈശോയുടെ തിരുഹൃദയത്തിലേക്ക് നമ്മുടെ കുടുംബത്തെ പ്രതിഷ്ഠിച്ചുകൊണ്ട് നമ്മുക്ക് പ്രാർത്ഥിക്കാം. (കുടുംബനാഥൻ/ നാഥ ചൊല്ലുന്ന പ്രാർത്ഥന മറ്റ് അംഗങ്ങൾ ഏറ്റുചൊല്ലുന്നു). ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയാല്‍ ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേര്‍പെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കേണമേ. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ. മറിയത്തിന്റെ വിമല ഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേയ്ക്കു സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ ഇതിന്റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. ആമ്മേന്‍. ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
Image: /content_image/ChristianPrayer/ChristianPrayer-2017-02-11-02:27:43.jpg
Keywords: ഈശോയുടെ തിരുഹൃദയ

4009
Category: 15
Sub Category:
Heading: തിരുമുഖത്തിന്‍റെ ജപമാല
Content: ഓ ഈശോയുടെ തിരുമുഖമെ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ,പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നാണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. #{blue->n->n->1. }# തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുണ തോന്നേണമേ. (10 പ്രാവശ്യം) സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. #{blue->n->n->2. }# തിരൂരക്തത്താല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ. (10 പ്രാവശ്യം) സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. #{blue->n->n->3. }# ഞങ്ങളോടുള്ള അന്തമായ സ്നേഹത്താല്‍ കാണേരൊഴുക്കിയ ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുണ തോന്നണമേ. (10 പ്രാവശ്യം) സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. #{blue->n->n->4. }# നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ. (10 പ്രാവശ്യം) സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. #{blue->n->n->5. }# ഏറ്റം ആഴമേറിയ വേദനയും നിശബ്ദമായി സഹിച്ച ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ. (10 പ്രാവശ്യം) സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. #{red->n->n-> പ്രാര്‍ത്ഥിക്കാം }# ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുള്ള അഗാധമായ കരുണയാലും സ്നേഹത്താലും അനന്തമായ യോഗ്യതകള്‍ നേടിത്തന്നവനുമായ ഈശോയുടെ തിരുമുഖമെ ഞങ്ങളങ്ങയെ ആരാധിക്കുന്നു. യഥാര്‍ത്ഥ മനസ്താപവും പാപമോചനവും ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങളുടെ ജീവിത വിശുദ്ധിയാലും അചഞ്ചലമായ വിശ്വാസസാക്ഷ്യത്താലും ആഴമേറിയ സ്നേഹത്താലും അങ്ങേ തിരുമുഖത്തെ ഞങ്ങള്‍ ആശ്വസിപ്പിക്കട്ടെ. ആമേന്‍
Image: /content_image/ChristianPrayer/ChristianPrayer-2017-02-11-09:46:53.jpg
Keywords: ജപമാല

4010
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ ചാപ്പലുകളുടെ സാന്നിധ്യം മെക്‌സിക്കന്‍ നഗരത്തിലെ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറക്കുന്നതിനു കാരണമായതായി പഠനം
Content: മെക്‌സിക്കോ സിറ്റി: നിത്യാരാധന ചാപ്പലുകള്‍ സ്ഥാപിതമായ ശേഷം മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറഞ്ഞതായി പഠനം. 2010 മുതല്‍ 2015 വരെ നടത്തിയ പഠനത്തിലാണ് കൊലപാതകത്തിന്റെ പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച മെക്സിക്കന്‍ നഗരമായ സിയൂദാദ് ജുവാറസ് എന്ന പട്ടണത്തില്‍ ഈ പ്രത്യേക മാറ്റം നിരീക്ഷകര്‍ ശ്രദ്ധിച്ചത്. 2013-ല്‍ ആണ് ആദ്യമായാണ് നിത്യാരാധന ചാപ്പല്‍ ഇവിടെ സ്ഥാപിതമായത്. ഇതിനു ശേഷമാണ് പ്രദേശത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. 2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ പട്ടണത്തില്‍ നടന്നിരുന്ന കൊലപാതകങ്ങളുടെ എണ്ണം 3766-ല്‍ നിന്നും 256 ആയി കുറഞ്ഞതായി കണക്കുകള്‍ തെളിയിക്കുന്നു. ദിവ്യകാരുണ്യനാഥനോടുള്ള ഭക്തിയും ആരാധനയും മൂലമാണ് ഇത്തരമൊരു മാറ്റം സമൂഹത്തില്‍ ഉണ്ടായതെന്ന് നഗരവാസികള്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥലത്തെ വൈദികനായ ഫാദര്‍ പട്രീസിയോ ഹിലീമെനും പ്രദേശവാസികളാണ് ആരാധന ചാപ്പലുകള്‍ പ്രദേശത്ത് സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തത്. "സിയൂദാദ് ജുവാറസ് എന്ന മെക്‌സിക്കന്‍ നഗരം കൊലപാതങ്ങളുടെ പേരിലാണ് പ്രശസ്തി ആര്‍ജിച്ചിരിന്നത്. 2008-2010 കാലത്തില്‍ ലോകത്തെ ഏറ്റവും അരാചകത്വം നിറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു സിയൂദാദിന്റെ സ്ഥാനം. യുഎസിലേക്ക് മയക്കുമരുന്ന് കടത്തുവാന്‍ വേണ്ടി ശ്രമിക്കുന്ന ചില ഗ്രൂപ്പുകളാണ് എല്ലാ കൊലപാതകങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു ദിവസം 40 പേര്‍ വരെ ഇവിടെ കൊല്ലപ്പെടുന്ന സ്ഥിതി ഇവിടെ തുടര്‍ന്നു പോന്നിരുന്നു". "2013-ല്‍ ആണ് ഇവിടെ ആദ്യമായി ഒരു ദിവ്യകാരുണ്യ ചാപ്പല്‍ തുടങ്ങിയത്. അതിനു ശേഷം പ്രദേശത്തെ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറയുന്നതായി കണ്ടു. ഇതേ തുടര്‍ന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് പ്രദേശത്ത് കൂടുതല്‍ നിത്യാരാധന ചാപ്പലുകള്‍ സ്ഥാപിച്ച് തുടങ്ങിയത്. ഓരോ വര്‍ഷവും 10 ചാപ്പലുകളാണ് പ്രദേശത്ത് ഉയര്‍ന്നത്. സദാസമയവും ദിവ്യകാരുണ്യ ഈശോയേ ആരാധിക്കുന്ന കേന്ദ്രമായി ഇവിടെ മാറി. പട്ടണത്തിന്റെ മുഖഛായ തന്നെ ഇതോടെ മാറ്റപ്പെട്ടു". ഫാദര്‍ പട്രീസിയോ ഹിലീമെനു പറയുന്നു. 2016 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രദേശം സന്ദര്‍ശിക്കുകയും, ദിവ്യകാരുണ്യ ഈശോയോടുള്ള മഹത്വം വിശ്വാസികളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി കാണുന്ന നഗരം, ഇന്ന് ലോകത്തിലെ സുരക്ഷിത നഗരങ്ങളില്‍ ഒന്നായി മാറുകയാണ്. യുഎസിലെ തന്നെ പല നഗരങ്ങളെ അപേക്ഷിച്ചും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും സിയൂദാദ് ജുവാറസില്‍ ഇന്ന് കുറവാണ്. ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യം മനുഷ്യസമൂഹത്തെ നവീകരണത്തിലേക്ക് നയിക്കുന്നതിന്റെ ഉത്തര ഉദാഹരണമായി ഈ മെക്‌സിക്കന്‍ നഗരം ഇന്ന് നിലകൊള്ളുന്നു.
Image: /content_image/News/News-2017-01-30-12:05:03.jpg
Keywords: ദിവ്യകാരുണ്യ

4011
Category: 1
Sub Category:
Heading: സിസിബിഐ പ്ലീനറി സമ്മേളനം ഇന്ന് ആരംഭിക്കും
Content: ഭോപ്പാല്‍: ഇന്ത്യയിലെ ലത്തീൻ റീത്തിലുള്ള 132 രൂപതകളിലെ 182 ബിഷപ്പുമാർ ഉൾപ്പെടുന്ന സിസിബിഐ പ്ലീനറി സമ്മേളനം ഇന്ന് ആരംഭിക്കും. ഭോപ്പാലിലെ ആശാനികേതൻ ക്യാംപസ് പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്ന സമ്മേളനം ഫെബ്രുവരി 8നു സമാപിക്കും. ‘കുടുംബങ്ങളിൽ സ്നേഹത്തിന്റെ സന്തോഷമേറ്റുക’ എന്ന വിഷയത്തിലൂന്നിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ബോംബെ ആർച്ച്ബിഷപ്പും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെയും സിസിബിഐയുടെയും പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ആഗോളസഭയിലെ ബിഷപ്സ് സിനഡ് സെക്രട്ടറി ജനറല്‍ കർദിനാൾ ലൊറൻസോ ബാൾഡിസേരി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യും. അഞ്ചിന് പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പങ്കെടുക്കും. ആറിന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. ഏഴിനു സമാപന സമ്മേളനത്തില്‍ ഗോഹട്ടി ആർച്ച്ബിഷപ് എമരിറ്റസ് ഡോ. തോമസ് മേനാംപറമ്പിൽ സന്ദേശം നല്‍കും. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. സ്റ്റീഫൻ ആലത്തറ, ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
Image: /content_image/News/News-2017-01-31-04:45:31.jpg
Keywords: സിസിബിഐ

4012
Category: 1
Sub Category:
Heading: സഭയുടെ കരുത്ത് രക്തസാക്ഷികളായ ക്രൈസ്തവരാണെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: പീഡനങ്ങളും, സഹനങ്ങളും രക്തസാക്ഷിത്വവും വഹിക്കുന്ന വിശ്വാസ സമൂഹമാണ് തിരുസഭയുടെ ശക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്. ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങളായി വസിക്കുന്ന ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍, ആദിമ ക്രൈസ്തവരെ പോലെ പീഡനം സഹിക്കുന്ന ജനവിഭാഗത്തെ ഇന്നും കാണുവാന്‍ സാധിക്കുമെന്നും പാപ്പ പറഞ്ഞു. "ക്രിസ്തീയ കൂട്ടായ്മകള്‍ കാണുമ്പോള്‍ നമ്മുക്ക് ഏറെ സന്തോഷമാണ്. ക്രൈസ്തവാഘോഷങ്ങള്‍ മഹത്തായ സംഭവങ്ങളാണ്. എന്നാല്‍ സഭയുടെ ശരിയായ സൗന്ദര്യം പീഡനം അനുഭവിക്കുന്ന വിശ്വാസികളുടെ ഇടയിലാണ് നിലകൊള്ളുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിതരും ക്ലേശം അനുഭവിക്കുന്നവരുമായ വിശ്വാസികള്‍ വസിക്കുന്നു. അവരുടെ ഇടയന്‍മാരില്‍ പലരും തടവറയിലാണ്. വിശ്വാസികളില്‍ ഒരു വിഭാഗം രക്തസാക്ഷികളാകുകയും ചെയ്യുന്നു. ഇന്നത്തെ സഭയുടെ യഥാര്‍ത്ഥ ശക്തി ഇവരാണ്".ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ചെറിയ കാര്യങ്ങളില്‍ പോലും പരാതി പറയുന്നവര്‍, ജീവിതത്തില്‍ ഒരു കഷ്ടതയും സഹിക്കാത്തവരാണെന്നും പാപ്പ ചൂണ്ടികാണിച്ചു. എല്ലാ സൗകര്യങ്ങളുമുള്ളവര്‍ക്ക് ചെറിയ പോരായ്മകള്‍ പോലും വലിയ പരാതികള്‍ക്ക് കാരണമായി തീരുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ഇന്ന്‍ വിചാരണ നേരിടുന്ന ക്രൈസ്തവരുടെ എണ്ണം ഒന്നാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നവരില്‍ അധികമാണെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ബൈബിള്‍ അടിസ്ഥാനത്തില്‍ വിശ്വാസികളെ മൂന്നായി തിരിച്ചാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. പൂര്‍വ്വപിതാവായ അബ്രഹാമിനെ പോലെ ദൈവത്തോട് വിധേയത്വം പുലര്‍ത്തിയവരെയാണ് പാപ്പ ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അബ്രഹാം തന്റെ വിളി സ്വീകരിച്ച് ദൈവത്തോട് മറുത്ത് ഒന്നും പറയാതെ തന്റെ ദേശം വിട്ട് ദൈവം കാണിച്ചു കൊടുത്ത ദേശത്തേക്കു പുറപ്പെട്ടു. ഇതില്‍ നിന്നും അബ്രഹാമിന്റെ ദൈവത്തോടുള്ള പൂര്‍ണ്ണ വിധേയത്വം മനസിലാക്കുവാന്‍ സാധിക്കുമെന്നും പാപ്പ ചൂണ്ടികാണിച്ചു. രണ്ടാം വിഭാഗത്തില്‍ പാപ്പ ഉള്‍പ്പെടുത്തിയത്, ദൈവത്തിന് വേണ്ടി പ്രവര്‍ത്തിച്ച ദാവീദിനേയും, സാമുവേലിനേയും പോലെയുള്ളവരെയാണ്. മൂന്നാം വിഭാഗത്തിലാണ് സഭയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വഹിച്ച വിശ്വാസികളെ പാപ്പ ചേര്‍ത്തിരിക്കുന്നത്. ക്രിസ്തുവിനെ പ്രതി ജീവന്‍ ബലികഴിക്കുന്ന ഇത്തരം വിശ്വാസികളാണ് സഭയുടെ ശക്തിയെന്നും, ഒന്നാം നൂറ്റാണ്ട് മുതല്‍ ഈ പ്രക്രിയ സഭയില്‍ തുടരുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "വിശ്വാസികള്‍ പാപികളും ദോഷികളും ആയിരിക്കാം. എന്നാല്‍ ദൈവഹിതം അനുസരിക്കുവാന്‍ അവര്‍ ജീവന്‍ തന്നെ ബലി നല്‍കുന്നു. ക്രിസ്തുവിന്റെ സാക്ഷികളാകുന്നതിലും വലുതായി അവര്‍ മറ്റൊന്നിനേയും കാണുന്നില്ല. രക്തസാക്ഷികള്‍ ഇല്ലാത്ത സഭ ക്രിസ്തുവില്ലാത്ത സഭയാണ്. ലോകത്തിന്റെ പലകോണുകളിലും ക്രിസ്തുവിനെ പ്രതി ആളുകള്‍ ഇന്നും കൊലചെയ്യപ്പെടുന്നു. മാധ്യമങ്ങളില്‍ എന്തുകൊണ്ടോ ഇതു വാര്‍ത്തയാകുന്നില്ല. ചില ക്രൈസ്തവര്‍ അനുഗ്രഹീതരാകുന്നത് തന്നെ അവര്‍ ക്രിസ്തുവിനെ പ്രതി പീഡനം സഹിക്കുന്നതു കൊണ്ടാണ്. ഇത്തരം ആളുകളെ ഇന്നത്തെ ബലിയില്‍ നമുക്ക് ഓര്‍ക്കാം". പരിശുദ്ധ പിതാവ് പറഞ്ഞു.
Image: /content_image/News/News-2017-01-31-04:51:18.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

4013
Category: 18
Sub Category:
Heading: ശ്ലീഹന്മാരുടെ കാഴ്ചപ്പാടുകൾ ശുശ്രൂഷകരുടെ നേതൃനിര മാതൃകയാക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ
Content: കുറവിലങ്ങാട്: ലോകത്തിന്റെ മനോഭാവത്തിൽ അഭിമാനിക്കാതെ ശ്ലീഹന്മാരുടെ കാഴ്ചപ്പാടുകൾ പുലർത്താൻ ശുശ്രൂഷകരുടെ നേതൃനിരയ്ക്കു കഴിയണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. മർത്ത് മറിയം ഫൊറോന ഇടവകയിലെ കുടുംബകൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ലോകത്തിന്റെ മനോഭാവത്തിൽ അഭിമാനിക്കാതെ ശ്ലീഹന്മാരുടെ കാഴ്ചപ്പാടുകൾ പുലർത്താൻ നേതൃത്വ നിരയ്ക്ക് കഴിയണം. ദൈവമാതാവിന്റെ പ്രത്യക്ഷപ്പെടലും ആദ്യനൂറ്റാണ്ടുമുതലുള്ള പാരമ്പര്യവും കുറവിലങ്ങാടിന്റെ അഭിമാനമാണ്. ദൈവിക പദ്ധതികളോട് സഹകരിച്ച് നമ്മുക്ക് മുന്നേറാൻ കഴിയണം. മാർ സ്രാമ്പിക്കൽ പറഞ്ഞു. സമ്മേളനത്തില്‍ ഇടവക വികാരി റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബകൂട്ടായ്മ രൂപത ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ സെമിനാർ നയിച്ചു. ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. രാജീവ് തെന്നാട്ടിൽ, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബിജു താന്നിയ്ക്കതറപ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-01-31-05:19:26.jpg
Keywords: ജോസഫ് സ്രാമ്പിക്കൽ

4014
Category: 18
Sub Category:
Heading: കോട്ടയം ബൈബിൾ കൺവൻഷൻ ഫെബ്രുവരി 15 മുതൽ
Content: കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്‌താഭിമുഖ്യത്തിലുള്ള 32–ാമതു കോട്ടയം ബൈബിൾ കൺവൻഷൻ ഫെബ്രുവരി 15 മുതൽ 19 വരെ നാഗമ്പടം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ നടത്തും. ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി എട്ടു വരെയാണു കൺവൻഷൻ. 15നു വൈകുന്നേരം 5.15നു കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ സാമുവൽ മാർ ഐറേനിയൂസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, നിയുക്‌ത ബിഷപ് മാർ തോമസ് തറയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, ഫാ. വർഗീസ് മുണ്ടയ്ക്കൽ, റവ.ഡോ. അലോഷ്യസ് കുളങ്ങര, വി.വി. അഗസ്റ്റിൻ ഇടുക്കി, സിസ്റ്റർ എൽസി പോൾ, സെബാസ്റ്റ്യൻ താന്നിക്കൽ, ഷാജി വൈക്കത്തുപറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചന വേദിയിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷൻ ആരാധനയോടെ സമാപിക്കും.
Image: /content_image/India/India-2017-01-31-05:37:53.jpg
Keywords: കൺവൻഷൻ

4015
Category: 1
Sub Category:
Heading: ട്രംപിന്റെ അഭയാര്‍ത്ഥി നയത്തിനെതിരെ യുഎസിലെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്
Content: വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ യുഎസിലേക്ക് പ്രവേശിപ്പിക്കുന്ന നടപടികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ അപലപിച്ച് കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. ട്രംപിന്റെ നടപടി അനേകരെ ദുരിതത്തില്‍ ആക്കിയതായി കത്തോലിക്ക ബിഷപ്പുമാര്‍ പറഞ്ഞു. ക്രൂരമായ നടപടിയാണ് ട്രംപ് തന്റെ പുതിയ തീരുമാനത്തിലൂടെ സ്വീകരിച്ചിരിക്കുന്നതെന്നും ബിഷപ്പുമാര്‍ കുറ്റപ്പെടുത്തി. മുസ്ലീം ഭൂരിപക്ഷ രാജ്യമായ സിറിയ, ഇറാഖ്, ലിബിയ, സുഡാന്‍, യെമന്‍, സൊമാലിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്ക് യുഎസില്‍ പ്രവേശിക്കുന്നതിനു പൂര്‍ണ്ണ വിലക്കാണ് ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ അഭയാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതും, അവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതുമായ എല്ലാ നടപടികളെയും 120 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ നടപടി മൂലം അഭയാര്‍ത്ഥികളായി എത്തിയ പലരും യുഎസിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കാതെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. യുഎസ് ചരിത്രത്തിലെ തന്നെ കറുത്ത ദിനമെന്നാണ്, തീരുമാനം പ്രഖ്യാപിക്കപ്പെട്ട ദിവസത്തെ ചിക്കാഗോ കര്‍ദിനാള്‍ ബ്ലയ്‌സ് ജെ. കുപ്പിച്ച് വിശേഷിപ്പിച്ചത്. അഭയാര്‍ത്ഥികള്‍ക്കും, മുസ്ലീം മതസ്ഥര്‍ക്കും നേരെ വാതില്‍ അടയ്ക്കുന്ന തീരുമാനം അമേരിക്കന്‍ സംസ്‌കാരത്തിനും, കത്തോലിക്ക വിശ്വാസത്തിനും ഘടകവിരുദ്ധമാണെന്നും കര്‍ദിനാള്‍ ബ്ലയ്‌സ് ജെ. കുപ്പിച്ച് പ്രതികരിച്ചു. പെട്ടെന്നുണ്ടായ ഇത്തരമൊരു തീരുമാനം നിരവധി പേര്‍ക്ക് ബുദ്ധിമുട്ടും, ദുഃഖവും വരുത്തിവച്ചതായി കര്‍ദിനാള്‍ പറഞ്ഞു. സാന്‍റിയാഗോ ബിഷപ്പ് റോബര്‍ട്ട് മക്എല്‍റോയും ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചു. "മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയുന്നവര്‍ ആദ്യം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനും, മാതാപിതാക്കള്‍ക്കും ഭരണാധികാരികളുടെ ക്രൂരമായ പല നടപടികളേയും തുടര്‍ന്ന് അഭയാര്‍ത്ഥികളായി താമസിക്കേണ്ടി വന്നിട്ടുണ്ട്. യുഎസിന്റെ പൈതൃകത്തിന് ചേരുന്ന നടപടിയല്ല അഭയാര്‍ത്ഥികളെ തടയുക എന്നത്". ബിഷപ്പ് റോബര്‍ട്ട് മക്എല്‍റോ പ്രതികരിച്ചു. അഭയാര്‍ത്ഥികള്‍ക്കായി യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയായ കമ്മിറ്റി ഓണ്‍ മൈഗ്രേഷന്‍സിന്റെ ചെയര്‍മാന്‍ ബിഷപ്പ് ജോയ് എസ്. വാസ്‌ക്വസും ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനെ, സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും നടപടിയായിട്ടാണ് സഭ കാണുന്നതെന്ന് ബിഷപ്പ് ജോയ് എസ്. വാസ്‌ക്വസ് പ്രതികരിച്ചു. ട്രംപിന്റെ പുതിയ തീരുമാനത്തില്‍ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. അഭയാര്‍ത്ഥികളോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ഞായറാഴ്ച വൈറ്റ് ഹൗസിന് സമീപമുള്ള ലഫീയിറ്റി പാര്‍ക്കില്‍ നടത്തിയ വിശുദ്ധ ബലിയില്‍ 550-ല്‍ അധികം പേരാണ് പങ്കെടുത്തത്.
Image: /content_image/News/News-2017-01-31-07:37:05.jpg
Keywords: ഡൊണാ, അഭയാര്‍