Contents

Displaying 3711-3720 of 25031 results.
Content: 3976
Category: 1
Sub Category:
Heading: ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം ക്രിസ്തുവാണെന്ന് ഏറ്റുപറഞ്ഞ മൈക്ക് പൊംപിയോ യുഎസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനായി സ്ഥാനമേറ്റു
Content: വാഷിംഗ്ടണ്‍: യേശുക്രിസ്തുവാണ് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരം എന്ന് ഏറ്റുപറഞ്ഞ മൈക്ക് പൊംപിയോ അമേരിക്കയിലെ സിവിലിയൻ രഹസ്യാന്വേഷണവിഭാഗമായ സിഐഎയുടെ തലവനായി സ്ഥാനമേറ്റു. ഇക്കഴിഞ്ഞ 23-ാം തീയതിയാണ് പൊംപിയോ പുതിയ ചുമതല ഏറ്റെടുത്തത്. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനായി നിയമിക്കപ്പെട്ട മൈക്ക് പൊംപിയോ ക്രൈസ്തവ പീഡനത്തെയും ഇസ്ലാമിക തീവ്രവാദത്തെയും നിരവധി തവണ പേരെടുത്ത് വിമര്‍ശിച്ച വ്യക്തികൂടിയാണ്. 2014-ല്‍ ഒരു പള്ളിയിലെ ചടങ്ങില്‍ സംബന്ധിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന മൈക്ക് പൊംപിയോ പറഞ്ഞ വാക്കുകള്‍ അമേരിക്കന്‍ ജനത ഏറെ ഗൗരവത്തോടെയാണ് കേട്ടത്. "മുസ്ലീം വര്‍ഗീയവാദികളായ ഒരു സംഘം ആളുകള്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നതു ക്രൈസ്തവരെ ലോകത്തില്‍ നിന്നും എങ്ങനെ ഉന്മൂലനം ചെയ്യാം എന്നതിനെ കുറിച്ചാണ്. ക്രൈസ്തവര്‍ ശക്തമായി പ്രാര്‍ത്ഥിക്കേണ്ട ഒരു കാലമാണിത്. നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവാണ് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരം. വര്‍ഗീയത മാത്രം ചിന്തിക്കുന്ന മുസ്ലീങ്ങളില്‍ നിന്നുമാണ് നമ്മുടെ രാജ്യം കടുത്ത വെല്ലുവിളി നേരിടുന്നത്". "പുതിയ പദ്ധതികളും നടപടികളും രാജ്യം സ്വീകരിക്കുമ്പോള്‍, മുസ്ലീങ്ങളിലെ ഒരു വിഭാഗത്തില്‍ നിന്നും നാം നേരിടുന്ന ഇത്തരം വെല്ലുവിളികളെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഖുറാന്‍ പലപ്പോഴും തെറ്റിലേക്കാണ് നയിക്കുന്നതെന്ന് പറയുന്ന ചില ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ ഇവിടെ നടക്കുന്നുണ്ട്. എല്ലാ മുസ്ലീങ്ങളും പ്രശ്‌നക്കാരല്ല. പക്ഷേ പ്രശ്‌നക്കാരായവര്‍ ക്രൈസ്തവരെ കാരണം കൂടാതെ വെറുക്കുന്നു". മൈക്ക് പൊംപിയോ പറഞ്ഞു. 2011 മുതല്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന വ്യക്തി കൂടിയാണ് മൈക്ക് പൊംപിയോ. ഗള്‍ഫ് യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തില്‍ സേവനം ചെയ്തിട്ടുള്ള പൊംപിയോയെ പുതിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സിഐഎയുടെ തലവനായി നിയമിച്ചത്. ആഗോള മുസ്ലീം തീവ്രവാദത്തെ തുടച്ചു നീക്കുമെന്ന് അധികാരത്തില്‍ എത്തിയപ്പോള്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം നടപടികളുടെ ഭാഗമായിട്ടാണ് സിഐഎയ്ക്ക് പുതിയ തലവനെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.
Image: /content_image/News/News-2017-01-26-12:00:57.jpg
Keywords: ഡൊണാ,അമേരി
Content: 3977
Category: 1
Sub Category:
Heading: കൊടുങ്കാറ്റിലും ഇളകാത്ത ബൈബിള്‍: വില്യം കേറി സർവ്വകലാശാലയിലെ ബൈബിള്‍ അത്ഭുതമാകുന്നു
Content: മിസിസിപ്പി: ഒരാഴ്ച്ചയില്‍ അധികം നീണ്ടു നിന്ന ശക്തമായ കൊടുങ്കാറ്റ് തെക്കന്‍ മിസിസിപ്പിയില്‍ താണ്ഡവം ആടിയപ്പോള്‍, പല കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. കെട്ടിടങ്ങളെ പിടിച്ചു കുലുക്കുവാന്‍ ശക്തിയുള്ള കൊടുംങ്കാറ്റിന് പക്ഷേ വില്യം കേറി സർവ്വകലാശാലയിലെ ചാപ്പലില്‍ സൂക്ഷിച്ചിരുന്ന ബൈബിളിന്റെ പേജിനെ ഒന്ന് മറിക്കുവാന്‍ പോലും സാധിച്ചില്ല. ഈ അത്ഭുതത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് സർവ്വകലാശാലയിലെ ജീവനക്കാര്‍. ഇഎഫ്-3 ടൊര്‍ണാഡോയാണ് ഹാറ്റിസ്ബര്‍ഗ് പ്രദേശത്ത് ശക്തിയായി വീശിയത്. സര്‍വ്വകലാശാലയിലെ ചെറുചാപ്പലിലെ പ്രസംഗ പീഠത്തിലാണ് ബൈബിള്‍ സൂക്ഷിച്ചിരുന്നത്. തുറന്നിരുന്ന ബൈബിളില്‍ സങ്കീര്‍ത്തനം 46-ാം അധ്യായമാണ് കാണുവാന്‍ സാധിച്ചത്. "ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല". എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനം തുറന്ന ബൈബിളില്‍ നിന്നും വ്യക്തമായി വായിച്ചെടുക്കാം. സര്‍വ്വകലാശാലയിലെ അധ്യാപകനായ റിക് വില്ലിമൊണാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. "ഈ പ്രദേശത്തുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും കൊടുങ്കാറ്റ് കാര്യമായ തകരാര്‍ വരുത്തി. ചിലത് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഈ ചാപ്പലിന്റെ ഉള്‍വശത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നത് ഈ ബൈബിളാണ്. ഫാനിന്റെ കാറ്റില്‍ പോലും മറിയുന്ന പേജുകള്‍ ഉള്ള ബൈബിളിന് ഒരു കേടും വരുത്താവാന്‍ കൊടുങ്കാറ്റിന് സാധിച്ചിട്ടില്ല. ഇതൊരു വലിയ അടയാളവും അത്ഭുതവുമാണ്". റിക് വില്ലിമോണ്‍ പറഞ്ഞു. ചാപ്പലിന്റെ പ്രസംഗ പീഠത്തില്‍ ബൈബിള്‍ തുറന്നുവയ്ക്കുന്നത് പതിവാണെന്നും സര്‍വകലാശാല ജീവനക്കാര്‍ പറയുന്നു. ചെറു ചാപ്പലിലെ ഈ വലിയ അത്ഭുതം ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-01-27-03:13:56.jpg
Keywords: ബൈബിൾ വായി
Content: 3978
Category: 1
Sub Category:
Heading: ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നു ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസ് നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'എബിസി ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയത്. 'വാട്ടര്‍ബോര്‍ഡിംഗ്' എന്ന പീഡന രീതി കുറ്റവാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനെ കുറിച്ചുള്ള തന്റെ അനുകൂല നിലപാടും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. എബിസി ന്യൂസിലെ ഡേവിഡ് മൂയിര്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ട്രംപുമായി സംഭാഷണം നടത്തിയത്. "ഞങ്ങളെയും, മറ്റു ചിലരെയും ഐഎസ് തീവ്രവാദികള്‍ ശിരച്ഛേദനം നടത്തുകയാണ്. ക്രൈസ്തവരായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ഒരു കുറ്റമാകുന്നത്. മധ്യകാലഘട്ടങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഐഎസ് നടത്തുന്നത്. എന്റെ ഇത്രയും നാളത്തെ ബോധ്യത്തിന് അനുസരിച്ച് തീയിനെ, തീ കൊണ്ടു തന്നെ നേരിടണം. വാട്ടര്‍ബോര്‍ഡിംഗ് പോലെയുള്ള ചില പീഡനമുറകള്‍ നടപ്പിലാക്കിയാല്‍ പ്രയോജനം ചെയ്യുമോ എന്ന് ഞാന്‍ ചില ഉന്നത ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്. അവര്‍ ഉചിതമെന്ന മറുപടിയാണ് നല്‍കിയത്". ഡൊണാള്‍ഡ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം വാട്ടര്‍ബോര്‍ഡിംഗ് നടപ്പിലാക്കുവാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ക്രൈസ്തവ നേതാക്കന്‍മാര്‍ രംഗത്തു എത്തിയിട്ടുണ്ട്. അക്രമം കാണിക്കുന്നവര്‍ക്ക് നേരെ, തിരികെയും ഇതേ പ്രവര്‍ത്തനം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ക്രൈസ്തവ നേതാക്കന്‍മാര്‍ അഭിപ്രായപ്പെടുന്നു. പീഡനമുറകള്‍ക്കെതിരെ പ്രതികരിക്കുന്ന ആക്റ്റിവിസ്റ്റായ കാനോന്‍ മാര്‍ക്ക് സൊവാഡി, ട്രംപിന്റെ തീരുമാനം അപലപനീയമാണെന്ന് പറഞ്ഞു. "നാം എല്ലാവരും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. ഈ വിശ്വാസം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ദൈവസാദൃശ്യമുള്ള ഒരു സഹജീവിയോട് നമുക്ക് ക്രൂരമായി പെരുമാറുവാന്‍ സാധിക്കുന്നത്. നമ്മോട് അക്രമം കാണിക്കുന്നവര്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കണമെന്ന് പറയുന്നത് ശരിയായ നടപടിയല്ല. ഇത്തരം നടപടികള്‍ എല്ലാം സംഘര്‍ഷങ്ങളിലാണ് ചെന്ന് കലാശിക്കുന്നതെന്നു ചരിത്രം പഠിപ്പിക്കുന്നു". കാനോന്‍ മാര്‍ക്ക് സൊവാഡി പറഞ്ഞു. സൊവാഡിയെ കൂടാതെ പ്രമുഖരായ പലരും സമാന പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുവാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ട കഴിഞ്ഞ ദിവസം തന്നെയാണ് എബിസി ന്യൂസ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്.
Image: /content_image/News/News-2017-01-27-05:04:19.jpg
Keywords: ഡൊണാ,അമേരി
Content: 3979
Category: 1
Sub Category:
Heading: ചൈനയില്‍ ക്രൈസ്തവ സഭകള്‍ക്ക് മേല്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
Content: ബെയ്ജിംഗ്: ചൈനയില്‍ ക്രൈസ്തവ സഭകള്‍ക്ക് നേരെ കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ പുതിയ ഭരണ നടപടികളാണ് ക്രൈസ്തവ വിശ്വാസികള്‍ക്കും മറ്റ് മത വിശ്വാസികള്‍ക്കും പ്രശ്‌നമായി മാറിയിരിക്കുന്നത്. മതവിശ്വാസത്തെ അടിച്ചമര്‍ത്തുക എന്ന തരത്തിലേക്ക് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ടു നീങ്ങുന്ന സര്‍ക്കാര്‍, മതങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുകയാണെന്നു വാച്ച് ഡോഗ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2003 വരെ ചൈനീസ് പ്രസിഡന്റായിരുന്ന സിയാംഗ് സെമിന്‍ മതവിശ്വാസത്തെ, നടപ്പിലിരിക്കുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളോട് ഇണക്കി ചേര്‍ത്ത് മുന്നോട്ട് കൊണ്ടുപോകുന്ന തരം നിലപാടാണ് സ്വീകരിച്ചിരുന്നത്. 2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗ് കൂടുതല്‍ ശക്തമായ രീതിയില്‍ മതത്തെ നിയന്ത്രിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് 'ചൈനീസ് എയ്ഡ്' എന്ന ക്രൈസ്തവ സംഘടന വിശദീകരിക്കുന്നു. പലസ്ഥലങ്ങളിലും കുരിശു രൂപങ്ങള്‍ തകര്‍ക്കപ്പെടുന്നതും, ക്രൈസ്തവരുടെ വീടുകള്‍ കൈയ്യേറുന്നതും ഇതിന്റെ ഭാഗമായിട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. ഭൂഗര്‍ഭ കത്തോലിക്ക സഭകളും, പ്രൊട്ടസ്റ്റന്‍ഡ് സഭകളും ഒരുപോലെ ഭീഷണി നേരിടുന്ന അവസ്ഥയാണ് ചൈനയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. വീടുകളില്‍ ഒത്തുചേരുന്ന കൂട്ടായ്മകളെ 'സ്വകാര്യ സഭകള്‍' എന്ന രീതിയിലാണ് ചൈനീസ് സര്‍ക്കാര്‍ കണക്കാക്കുന്നത്. സ്വകാര്യ സഭകളെ തുടച്ചു നീക്കുവാന്‍ പ്രത്യേക ഓര്‍ഡറുകളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ക്രൈസ്തവദേവാലയങ്ങള്‍, സുവിശേഷപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ വിവിധ രേഖകള്‍ തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ടു ക്രൈസ്തവ സഭകള്‍ മാത്രമാണ് ഉള്ളത്. ഇവരുടെ കൂടെ യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള നിര്‍ദേശമാണ് എല്ലാ സ്വകാര്യ സഭകള്‍ക്കും ഭൂഗര്‍ഭ സഭകള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ സംഘടനകള്‍ പോലെ മാത്രമേ, സര്‍ക്കാര്‍ അംഗീകരിച്ച സഭകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കൂ. ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്കയാണ് സര്‍ക്കാരെ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ചൈന എയ്ഡ് സ്ഥാപകന്‍ ബോബ് ഫൂ അഭിപ്രായപ്പെട്ടു.
Image: /content_image/TitleNews/TitleNews-2017-01-27-09:44:21.jpg
Keywords: ചൈന
Content: 3980
Category: 1
Sub Category:
Heading: ബൊളീവിയായിലും തെക്കന്‍ സുഡാനിലും രണ്ടു മിഷ്ണറിമാര്‍ കൊല്ലപ്പെട്ടു
Content: സുക്രി: ബൊളീവിയായിലും തെക്കന്‍ സുഡാനിലുമായി സന്നദ്ധ പ്രവര്‍ത്തകരായ രണ്ടു സുവിശേഷകര്‍ കൊല്ലപ്പെട്ടു. പോളണ്ട് സ്വദേശിനിയായ ഹെലീന മൈക്ക് ആണ് ബോളിവിയായില്‍ കൊല്ലപ്പെട്ടത്. കോച്ചാബാംബ എന്ന പ്രദേശത്തെ കുട്ടികളെ ശുശ്രൂഷിക്കുന്ന കേന്ദ്രത്തില്‍ പങ്കാളിയായിരുന്ന സുവിശേഷ പ്രവര്‍ത്തകയായ ഹെലീന ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. കത്തികൊണ്ട് കുത്തേറ്റ നിരവധി പാടുകള്‍ ഹെലീനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ അക്രമികള്‍ ഹെലീനയെ കൊലപ്പെടുത്തുകയായിരിന്നുവെന്നാണ് പോലീസ് ഭാഷ്യം. ആക്രമണത്തില്‍ പങ്കെടുത്ത ചില പുരുഷന്‍മാരെ പോലീസ് പിടികൂടിയിട്ടുണ്ട്. കത്തോലിക്ക വിശ്വാസിയായ ലിനോ എന്ന സുവിശേഷപ്രവര്‍ത്തകയാണ് തെക്കന്‍ സുഡാനില്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ കൊലപ്പെടുത്തിയ ആറു പേരില്‍ ഒരാളാണ് ലിനോ എന്ന് ഫാദര്‍ ജീസസ് അരാണ്ട 'ഫിഡസ് ന്യൂസി'നോട് പറഞ്ഞു. കമ്പോണിയന്‍ മിഷ്‌നറി സമൂഹത്തിലെ അംഗമാണ് കൊല്ലപ്പെട്ട ലിനോ. കാഗോ കേജി എന്ന പ്രദേശത്തെ ദൗത്യത്തിനാണ് ലിനോ സുഡാനില്‍ എത്തിയിരിന്നത്. ക്രൈസ്തവരായ നിരവധി പേര്‍ രാജ്യത്തെ അക്രമികളുടെ ഭീഷണി ഭയന്ന് അയല്‍രാജ്യമായ ഉഗാണ്ടയുടെ അതിര്‍ത്തികളിലേക്ക് ദിവസവും പലായനം ചെയ്യുകയാണെന്നു മിഷ്ണറി വൈദികനായ ഫാദര്‍ ജീസസ് അരാണ്ട പറഞ്ഞു. തെക്കന്‍ സുഡാന്‍ സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള അക്രമികളുടെ സംഘമാണ് ലിനോയെ കൊലപ്പെടുത്തിയത്.
Image: /content_image/News/News-2017-01-27-10:33:40.jpg
Keywords: കൊല്ലപ്പെട്ടു
Content: 3981
Category: 18
Sub Category:
Heading: മാർ ആന്‍റണി പടിയറ സ്മാരക ക്വിസ് ഫെബ്രുവരി 11ന്
Content: തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ആയതിന്‍റെ ര​​ജ​​തൂ​​ബി​​ലി വാര്‍ഷികത്തോട് അ​​നു​​ബ​​ന്ധി​​ച്ച് മാ​​ർ ആ​​ന്‍റ​​ണി പടിയറ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അദ്ദേഹത്തി​​ന്‍റെ മാ​​തൃ ഇ​​ട​​വ​​ക​​യാ​​യ മ​​ണി​​മ​​ല സെന്‍റ് ബേ​​സി​​ൽ​​സി​​ലെ സ​​ണ്‍ഡേ​​സ്കൂ​​ളി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് മാ​​ർ ആന്‍റണി പ​​ടി​​യ​​റ സ്മാ​​ര​​ക അഖില കേ​​ര​​ള ബൈ​​ബി​​ൾ ക്വി​​സ് മത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 11 ന് ​​ഉച്ചയ്ക്ക് ര​​ണ്ടി​​ന് മണിമല മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ സ്മാ​​ര​​ക അ​​ജ​​പാ​​ല​​ന കേ​​ന്ദ്ര​​ത്തി​​ൽ വ​​ച്ചാ​​ണ് ക്വി​​സ് മ​​ത്സ​​രം നടക്കുന്ന​​ത്. ടീ​​മു​​ക​​ൾ 31 നു ​​മു​​മ്പാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഒ​​രു സ​​ണ്‍ഡേ സ്കൂ​​ളി​​ൽനി​​ന്ന് ര​​ണ്ടു ടീ​​മു​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. ടീ​​മി​​ൽ ഒരധ്യാ​​പ​​ക​​നും ര​​ണ്ടു കു​​ട്ടിക​​ളും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ ഡ​​യ​​റ​​ക്ടറുടെയോ ഹെ​​ഡ്മാ​​സ്റ്റ​​റു​​ടെ​​യോ സാക്ഷ്യപ​​ത്രം ഹാ​​ജ​​രാ​​ക്ക​​ണം. ഒ​​ന്നാം സ​​മ്മാ​​നം നേടു​​ന്ന ടീ​​മി​​ന് 10000 രൂ​​പ​​യും മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ എവർറോളിംഗ് ട്രോ​​ഫി​​യും സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കും. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ർ​​ക്ക് 7000 രൂപയും ഫാ. ​​ജോ​​സ​​ഫ് പൈലങ്ങോ​​ട്ട് എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന ടീ​​മി​​ന് 5000 രൂ​​പ​​യും പി.​​എ. ജോ​​സ​​ഫ് പ്ലാത്തോ​​ട്ടം എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫിയും ല​​ഭി​​ക്കും.
Image: /content_image/India/India-2017-01-27-10:55:15.jpg
Keywords: സീ​​റോ മ​​ല​​ബാ​​ർ
Content: 3982
Category: 1
Sub Category:
Heading: അമേരിക്ക ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും: ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: നിരന്തരം പീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്ന ക്രൈസ്തവരായ അഭയാര്‍ത്ഥികളെ യുഎസിലേക്ക് കൂടുതലായി സ്വീകരിക്കുവാനുള്ള നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക് നടത്തിയ ഇന്‍റര്‍വ്യൂവിലാണ് ട്രംപ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. സിറിയയില്‍ നിന്നും ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ക്ക് യുഎസിലേക്ക് കടക്കുവാന്‍ ഒരിക്കലും സാധിക്കില്ലെന്ന വിചിത്രമായ സ്ഥിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ട്രംപ് പറഞ്ഞു. "നിങ്ങള്‍ ഒരു മുസ്ലീം ആണെങ്കില്‍ നിങ്ങള്‍ക്ക് യുഎസിലേക്കു കടന്നുവരാം. ഒരു പ്രശ്‌നവുമില്ല. എന്നാല്‍ സിറിയയില്‍ നിന്നുള്ള ഒരു ക്രൈസ്തവ അഭയാര്‍ത്ഥിയാണ് നിങ്ങളെങ്കില്‍ ഒരിക്കലും യുഎസിലേക്ക് കടന്നു വരുവാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സിറിയയില്‍ തീവ്രവാദികള്‍ അനേകരുടെ തലയരിഞ്ഞു വീഴ്ത്തുന്നു. ഇതില്‍ ക്രൈസ്തവരുടെ എണ്ണം വളരെ കൂടുതലാണ്. ഒരുപോലെ കഷ്ടതയും ദുഃഖവും സഹിക്കുന്ന ജനങ്ങളില്‍ ഒരു കൂട്ടരോട് മാത്രം യുഎസിലേക്ക് കടക്കുവാന്‍ സാധിക്കില്ലെന്ന് പറയുന്നത് തെറ്റാണ്". ഡൊണാള്‍ഡ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം സെക്യൂരിറ്റിയും ആഭ്യന്തരമന്ത്രാലയവുമാണ് അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കേണ്ടത്. ഈ മന്ത്രാലയങ്ങള്‍ ക്രൈസ്തവ അഭയാര്‍ത്ഥികളോട് വിവേചനത്തോടെ പെരുമാറുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതിനെ ശരി വെച്ചാണ് പീയൂ റിസേര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നത്. പീയൂ റിസേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം സിറിയയില്‍ നിന്നും യുഎസിലേക്ക് അഭയാര്‍ത്ഥികളായി പ്രവേശിപ്പിച്ചിട്ടുള്ളവരില്‍ 99 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ശതമാനത്തില്‍ താഴെയാണ് യുഎസിലേക്ക് പ്രവേശനം ലഭിച്ച സിറിയന്‍ ക്രൈസ്തവ അഭയാര്‍ത്ഥികളുടെ എണ്ണം. സിറിയന്‍ ജനസംഖ്യയുടെ 87 ശതമാനം മുസ്ലീങ്ങളും 10 ശതമാനത്തില്‍ അധികം പേര്‍ ക്രൈസ്തവ വിശ്വാസികളുമാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നവരുടെ അനുപാതത്തില്‍ ഈ വലിയ വ്യത്യാസം. ക്രൈസ്തവരോട് മാത്രമായി യുഎസ് സര്‍ക്കാര്‍ പ്രത്യേക നയം സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്. ക്രൈസ്തവരായ സിറിയന്‍ അഭയാര്‍ത്ഥികളെ കൂടുതലായി രാജ്യത്തേക്ക് കടത്തിവിടുമെന്ന് പറയുമ്പോള്‍ തന്നെ വിചിത്രമായ ഒരു നടപടി കൂടി ട്രംപിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് കടത്തിവിടുന്നതിനുള്ള നടപടികള്‍ മരവിപ്പിക്കുവാനുള്ള ഉത്തരവില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പ് വെച്ചിരിന്നു. ട്രംപിന്റെ പ്രഖ്യാപനവും, നടപടിയും തമ്മില്‍ എങ്ങനെയാണ് യോജിച്ച് പോകുക എന്ന കാര്യത്തില്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി യുഎസിലേക്കും യൂറോപ്പിലേക്കും വരുന്ന മുസ്ലീം മതവിശ്വാസികളില്‍ ഒരു വിഭാഗം, തങ്ങളെ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയ നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്.
Image: /content_image/News/News-2017-01-28-06:02:45.jpg
Keywords: ഡൊണാ,അമേരി
Content: 3983
Category: 18
Sub Category:
Heading: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ വാ​​ഴ​​ത്ത​​ട വിപ്ലവത്തിന്റെ 171-ാം വാര്‍ഷികാഘോഷം ഫെ​​ബ്രു​​വ​​രി ഒ​​ൻ​​പ​​തി​​ന്
Content: തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ വാ​​ഴ​​ത്ത​​ട വി​​പ്ല​​വ​​ത്തി​​ന്‍റെ 171-ാം വാര്‍ഷികാഘോഷം ഫെ​​ബ്രു​​വ​​രി ഒൻപതിന് രാ​​വി​​ലെ 10.30ന് ​​പ്ര​​സ്ക്ല​​ബ് ഹാ​​ളി​​ൽ ന​​ട​​ക്കും. തിരുവനന്തപുരം ചാ​​വ​​റ സാം​​സ്കാ​​രി​​ക കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടി സി​​ബി​​സി​​ഐ പ്രസിഡ​​ന്‍റും മലങ്കര കത്തോലിക്ക സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ കർദി​​നാ​​ൾ മാർ ബസേലിയോ​​സ് ക്ലീ​​മി​​സ് കത്തോലിക്ക ബാ​​വ ഉദ്ഘാടനം നിർവഹി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് പ്രോവിന്‍സ് പ്രൊ​​വി​​ൻ​​ഷ്യാ​​ൽ ഫാ.സിറിയ​​ക് മ​​ഠത്തിൽ സി​​എം​​ഐ അധ്യക്ഷനാകുന്ന ച​​ട​​ങ്ങി​​ൽ മു​​ൻ ജ​​യി​​ൽ ഡി‌ജി‌പിയും നാ​​ഷ​​ണ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ഫോ​​ർ പോ​​ലീ​​സ് സയ​​ൻ​​സ് ആ​​ന്‍റ് സെ​​ക്യൂ​​രി​​റ്റി സ്റ്റ​​ഡീ​​സ് നോ​​ഡ​​ൽ ഓഫീ​​സ​​റു​​മാ​​യ ഡോ. ​​അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ് ആ​​മു​​ഖപ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ജീ​​വ​​ൻ ടി​​വി ചെ​​യ​​ർ​​മാ​​നും ചാ​​വ​​റ ക​​ൾ​​ച​​റ​​ൽ സെ​​ന്‍റ​​ർ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ബേ​​ബി മാ​​ത്യു, പ്ര​​സ്ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ദീ​​പ് പി​​ള്ള, കേ​​ര​​ള മീ​​ഡി​​യ അക്കാ​​ദ​​മി ചെ​​യ​​ർ​​മാ​​ൻ ആ​​ർ.​​എ​​സ്.​​ബാ​​ബു, മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ സി​​ബി കാ​​ട്ടാ​​മ്പ​​ള്ളി, സാ​​ബു ജോ​​ൺ, മ​​ഹാ​​ത്മാഗാ​​ന്ധി യൂണിവേഴ്സിറ്റി ചാ​​വ​​റ കെ​​യ​​ർ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജ​​യാ ജ​​യിം​​സ് എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ച്ചു പ്ര​​സം​​ഗി​​ക്കും. തുടര്‍ന്നു "ചാവറയച്ചനും കേ​​ര​​ളീ​​യ മു​​ദ്ര​​ണ പാ​​ര​​മ്പ​​ര്യ​​വും' എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡോ.​​പി.​​കെ.​​ രാ​​ജശേഖരന്‍ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ചാ​​വ​​റ ക​​ൾ​​ച​​റ​​ൽ സെ​​ന്‍റ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. കു​​ഞ്ച​​പ്പ​​ൻ ന​​ന്ദി പ​​റ​​യും.
Image: /content_image/India/India-2017-01-28-07:12:55.jpg
Keywords: വിശുദ്ധ ചാവറയ
Content: 3984
Category: 1
Sub Category:
Heading: ഇന്‍റര്‍നെറ്റിന്റെ ചതികുഴികളെ യുവജനങ്ങള്‍ തിരിച്ചറിയണമെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ്
Content: ബംഗളൂരു: നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അതിലെ ചതികുഴികളെ കുറിച്ചു യുവജനങ്ങള്‍ക്ക് ബോധ്യമുണ്ടാകണമെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ്. യുവജനങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന 2018-ലെ മെത്രാന്‍ സിനഡുമായി ബന്ധപ്പെട്ട് 'ഏഷ്യാന്യൂസ്' എന്ന മാധ്യമത്തിന് നല്‍കിയ പ്രത്യേക സന്ദേശത്തിലാണ് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിലെ പ്രശ്‌നങ്ങളെ ചൂണ്ടികാണിച്ചത്. വിവര സാങ്കേതിക വിദ്യയുടെ വലിയ കുതിച്ചുചാട്ടം നമ്മേ പലരീതിയിലും സഹായിക്കുന്നുണ്ടെന്നു പറഞ്ഞ ആര്‍ച്ച് ബിഷപ്പ് ഇത്തരം സാങ്കേതിക വിദ്യയ്ക്കു പിന്നില്‍ വലിയ തിന്മകള്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു. മനുഷ്യ ജീവിതങ്ങളെ മെച്ചപ്പെട്ട രീതിയിലേക്ക് നയിക്കുന്നതില്‍ വിവര സാങ്കേതിക വിദ്യയ്ക്കുള്ള പങ്കിനെ വിസ്മരിക്കുവാന്‍ കഴിയാത്തതാണെന്നും ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് അഭിപ്രായപ്പെടുന്നു. "ജീവിതം കൂടുതല്‍ സമാധാനപരവും, സന്തോഷകരവുമാകുവാന്‍ സാങ്കേതികവിദ്യ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുവാന്‍ വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിലൂടെ സാധിച്ചു. ഇത്തരം നിരവധിയായ നേട്ടങ്ങള്‍ നമുക്ക് നല്‍കിയ സാങ്കേതിക വിദ്യയിലെ എല്ലാ കാര്യങ്ങളും ഗുണപരമായി സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന് പറയാന്‍ സാധിക്കുകയില്ല. നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഇത്തരം സാങ്കേതിക വിദ്യകളില്‍ ഒളിഞ്ഞുകിടക്കുന്നു". "നാം സ്വകാര്യമെന്ന് കരുതുന്ന പലതിനെയും ഇവിടെ പരസ്യമാക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട വിവിധ തരം തട്ടിപ്പുകളും കൂടുകയാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും നമുക്ക് അപരിചിതരോട് സംസാരിക്കുവാന്‍ കഴിയുമെന്ന സ്ഥിതിയിലേക്ക് എത്തി. വ്യക്തിപരമായ വിവരങ്ങള്‍ നമ്മള്‍ ഇവരോട് പങ്കുവയ്ക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മേ നയിക്കുക വലിയ പ്രശ്‌നങ്ങളിലേക്കാണ്. ബ്ലാക്ക്‌മെയിലിംഗ് ഉള്‍പ്പെടെയുള്ളവയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്ന് എത്തിക്കുന്നു". ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് പറഞ്ഞു. വീട്ടമ്മമാരും, പെണ്‍കുട്ടികളും പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതായും ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാണിക്കുന്നു. ഇത്തരം തെറ്റുകളിലേക്ക് വീഴാതെ ഏറെ ജാഗ്രതയോട് മാത്രമേ പുതിയ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് യുവാക്കള്‍ കാലെടുത്തുവയ്ക്കാവൂ എന്ന ആഹ്വാനവും പരിശുദ്ധ പിതാവ് നല്‍കുന്നു. ഭൂമിയുടെ ഉപ്പാണ് നിങ്ങള്‍ എന്ന ക്രിസ്തുവിന്റെ വചനം, തന്റെ സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ലോകത്തിന്റെ സാധ്യതകള്‍ക്കും, സാങ്കേതികവിദ്യകള്‍ക്കും അതീതമായി സ്വര്‍ഗീയ ഭവനത്തെ കുറിച്ചുള്ള ചിന്ത യുവാക്കളെ ഭരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. 2018-ല്‍ നടക്കുന്ന സിനഡ് 'വിശ്വാസവും ദൈവവിളിയും യുവജനങ്ങളില്‍' എന്ന വിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
Image: /content_image/News/News-2017-01-28-07:34:34.jpg
Keywords: യുവാക്ക
Content: 3985
Category: 1
Sub Category:
Heading: മതിലുകളല്ല, പാലം പണിയൂ: ട്രംപിനോട് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: ടെക്സാസ്: അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റം തടയുന്നതിന് വന്‍മതില്‍ കെട്ടാനുള്ള യു‌എസ് പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് അമേരിക്കയിലെ മെത്രാന്‍ സംഘം. അയല്‍രാജ്യമായ മെക്സിക്കോയെ വന്‍മതിലുകെട്ടി വേര്‍തിരിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനം ലോകത്ത് ഇന്ന് അരങ്ങേറുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്നങ്ങളോടുള്ള നിസ്സംഗതയും കണ്ണടയ്ക്കലുമാണെന്ന്‍ ബിഷപ്പ് ജോവാസ്ക്വെസ് അഭിപ്രായപ്പെട്ടു. ജനുവരി 26നു യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിര്‍മിക്കാനുള്ള ഉത്തരവിൽ ഡൊണൾഡ് ട്രംപ് ഒപ്പിട്ടതിന് പിന്നാലെയാണ് ദേശീയ മെത്രാന്‍ സമിതി അധ്യക്ഷന്റെ പ്രതികരണം. മെക്സിക്കോ തൊഴിലില്ലായ്മയിലും, ഏറെ ദാരിദ്ര്യത്തിലും മുറിപ്പെട്ടു ജീവിക്കുമ്പോള്‍, അയല്‍ക്കാരോട് പ്രസിഡന്‍റ് ട്രംപ് പ്രകടിപ്പിക്കുന്ന മനോഭാവം ഹൃദയകാഠിന്യത്തിന്‍റെയും മനുഷ്യത്വമില്ലായ്മയുമായി ചരിത്രം നോക്കി കാണുമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടിയുളള ബിഷപ്പ് ജോവാസ്ക്വെസ് ചൂണ്ടിക്കാട്ടി. ലോകത്ത് ഇന്ന് അരങ്ങേറുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്നങ്ങളോടുള്ള നിസ്സംഗതയും കണ്ണടയ്ക്കലുമാണ് തീരുമാനമെന്ന് ടെക്സാസ് രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് ജോവാസ്ക്വെസ് കൂട്ടിച്ചേര്‍ത്തു. നവയുഗത്തില്‍ മതിലുകളല്ല, സൗഹൃദത്തിന്‍റെ പാലങ്ങളാണ് ഇന്ന് മാനവികതയുടെ ആവശ്യമെന്നും, മതിലുകെട്ടി മനുഷ്യരെ അകറ്റിനിറുത്തുന്ന മനോഭാവം ക്രിസ്തീയമല്ലെന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന ബിഷപ്പ് വാസ്ക്വെസ് പ്രത്യേകം അനുസ്മരിച്ചു. കുടിയേറ്റക്കാരും നിരാലംബരുമായ കുട്ടികളോടും സ്ത്രീകളോടുമുള്ള ഏറെ ക്രൂരമായ നിലപാടാണ് ട്രംപിന്‍റെ വന്‍മതിലിനു പിന്നിലെന്നു സംശയിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/News/News-2017-01-28-08:02:37.jpg
Keywords: ഡൊണാ