Contents

Displaying 3681-3690 of 25031 results.
Content: 3946
Category: 1
Sub Category:
Heading: യു‌എസ് പ്രസിഡന്റായതിന് ശേഷമുള്ള തന്റെ ആദ്യദിനം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവെച്ച് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള തന്റെ ആദ്യദിനം ദേവാലയത്തില്‍ ചെലവഴിച്ച് ഡൊണാള്‍ഡ് ട്രംപ്. രാജ്യം മുഴുവനും ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ച ഇരുപത്തിയൊന്നാം തീയതിയാണ് ട്രംപും കുടുംബവും ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കുടുംബവും ട്രംപിന് ഒപ്പം പ്രാര്‍ത്ഥനയില്‍ പങ്കാളികളായിരുന്നു. വാഷിംഗ്ടണ്ണിലെ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിലാണ് പ്രാര്‍ത്ഥനയ്ക്കായി അമേരിക്കയുടെ 45-ാം പ്രസിഡന്റ് എത്തിയത്. ട്രംപും ഭാര്യ മിലിയാനയും മൈക്ക് പെന്‍സും ഭാര്യ കാരനും വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ഏറ്റവും മുന്നിലെ നിരയിലാണ് പ്രാര്‍ത്ഥനയ്ക്കായി ഇരുന്നത്. പുതിയതായി ചുമതല ഏല്‍ക്കുന്ന പ്രസിഡന്റുമാര്‍ക്ക് എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ ഇത്തരത്തിലുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. ഹോപ്പ് ക്രിസ്ത്യന്‍ ചര്‍ച്ചിലെ ബിഷപ്പായ ഹാരി ജാക്ക്‌സണ്‍ ആണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം വഹിച്ചത്. പുതിയ ചുമതലകള്‍ സ്വീകരിച്ചിരിക്കുന്ന പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റ് ഭരണാധികാരികള്‍ക്കും ജനത്തെ നല്ലതുപോലെ ഭരിക്കുവാനുള്ള ദൈവീക ജ്ഞാനം നല്‍കണമെന്ന് ബിഷപ്പ് ഹാരി ജാക്ക്‌സണ്‍ പ്രാര്‍ത്ഥിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും സ്വാതന്ത്ര്യവും അന്തസും ഉറപ്പാക്കുവാന്‍ ട്രംപിനും പെന്‍സിനും ദൈവീകമായ പ്രത്യേക സഹായം നല്‍കണമെന്നും ബിഷപ്പ് ഹാരി ജാക്ക്‌സണ്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. റോമന്‍ കത്തോലിക്ക, എപ്പിസ്‌ക്കോപ്പല്‍, പ്രൊട്ടസ്റ്റന്റ് തുടങ്ങിയ വിവിധ ക്രൈസ്തവ സഭകളുടെ പ്രാര്‍ത്ഥനകള്‍ ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന്റെ ഭാഗമായി ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ജൂതമതത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനയും ദേവാലയത്തില്‍ നടന്നു. സിക്കു മത വിശ്വാസികളും, ഹൈന്ദവരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ദേവാലയത്തില്‍ എത്തിയ നാനാമതസ്ഥര്‍ പുതിയ ഭരണാധികാരികള്‍ക്കായി പ്രാര്‍ത്ഥിച്ചു. എല്ലാ ക്രിസ്തുമസ് ദിനങ്ങളിലും ഫ്‌ളോറിഡയിലെ തന്റെ എസ്‌റ്റേറ്റിന് സമീപമുള്ള ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമായി പോകുന്ന പതിവ് ഡൊണാള്‍ഡ് ട്രംപിനുണ്ട്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ സംരക്ഷണമാണ് രാജ്യത്തിന് ഉള്ളതെന്നും ട്രംപ് പറഞ്ഞിരുന്നു. തന്റെ ക്രൈസ്തവ വിശ്വാസം നിരവധി തവണ ഏറ്റുപറഞ്ഞ വ്യക്തിയാണ് വൈസ് പ്രസിഡന്‍റായ മൈക്ക് പെന്‍സ്.
Image: /content_image/News/News-2017-01-23-11:07:26.jpg
Keywords: ഡൊണാ, പെന്‍സ്
Content: 3947
Category: 1
Sub Category:
Heading: സ്വന്തം കുറവുകള്‍ തുറന്നു പറയുന്ന വൈദികരോട് വിശ്വാസികള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നതായി പഠനം
Content: വാര്‍സോ: തങ്ങളുടെ കുറവുകളെ കുറിച്ച് തുറന്നു പറയുവാന്‍ മനസ്സുകാണിക്കുന്ന വൈദികര്‍ക്ക്, മികച്ച രീതിയില്‍ വിശ്വാസികളെ ഒരുമയോടെ കൊണ്ടുപോകുവാന്‍ സാധിക്കുമെന്ന് പഠനം. ഒട്ടുമിക്ക വൈദികര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളോട് തുറന്നു പറയുവാന്‍ മടിയാണെന്നും പഠനം തെളിയിക്കുന്നു. എന്നാല്‍ തങ്ങളും വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് വിശ്വാസികളോട് തുറന്നു പറയുന്ന വൈദികരോട്, തങ്ങളുടെ ദുഃഖങ്ങള്‍ ജനങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും, ഇതു മൂലം മികച്ച ബന്ധമാണ് ഇത്തരം വൈദികരുമായി വിശ്വാസികള്‍ക്ക് ഉള്ളതെന്നും പഠനം തെളിയിക്കുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി തുടരുന്നതില്‍, പ്രതികൂലങ്ങളായ പല സാഹചര്യങ്ങളും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത വൈദികര്‍ പറയുന്നു. സമൂഹം വൈദികരെ സംബന്ധിക്കുന്ന ചില ധാരണകള്‍ വച്ചു പുലര്‍ത്താറുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതിനെ കുറിച്ചും വൈദികര്‍ ഏറെ ബോധവാന്‍മാരാണെന്നു പോളണ്ടിലെ വൈദികരില്‍ നടത്തിയ പഠനം തെളിയിക്കുന്നു. 32 വയസിനും 75 വയസിനും ഇടയില്‍ പ്രായമുള്ള രൂപതാ പട്ടക്കാരായ വൈദികരിലാണ് പഠനം നടത്തിയത്. "ഒരു വൈദികന്‍ വിശുദ്ധ ബലി അര്‍പ്പിക്കണം, സാധാരണ ഭക്ഷണം കഴിക്കണം, വിശ്വാസികളുടെ കുമ്പസാരങ്ങള്‍ കേള്‍ക്കണം, പ്രാര്‍ത്ഥനകള്‍ നടത്തണം. ഇത്രയുമാണ് വൈദികരെ കുറിച്ച് പൊതു സമൂഹം ആഗ്രഹിക്കുന്നത്. സാമൂഹിക ബന്ധങ്ങളില്‍ നിന്നും ഒരുപടി അകുന്നു മാത്രമേ വൈദികര്‍ നില്‍ക്കാവു എന്ന് വലിയ ഒരു വിഭാഗം കരുതുന്നു. ഒരു സ്ത്രീയോടൊപ്പം സംസാരിച്ച് പൊതു സ്ഥലത്ത് നടക്കുവാന്‍ പോലും വൈദികരെ കുറിച്ച് ജനം ആഗ്രഹിക്കുന്നില്ല. എന്റെ സഹോദരിയുടെ കൂടെ ഒരിക്കല്‍ റോഡിലൂടെ ഞാന്‍ നടന്നു പോയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ എന്നെ കുറിച്ച് മോശം സംസാരം നടത്തി. കൂടെയുള്ളത് എന്റെ സഹോദരിയാണെന്ന് അവര്‍ തിരിച്ചറിയുന്നതേയില്ല". പഠനത്തില്‍ പങ്കെടുത്ത ഒരു വൈദികന്റെ വാക്കാണിത്. ബയോളിയന്‍ സര്‍വകലാശാലയിലെ പീറ്റര്‍ ഹില്‍ വൈദികരെ കുറിച്ച് നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "തങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടെന്നും, വിശ്വാസികള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളും തങ്ങളും നേരിടുന്നുണ്ടെന്നും അവര്‍ തുറന്നു പറയുന്നത് ഏറെ നല്ലതാണ്. ഞങ്ങളെപ്പോലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ക്ക് അതിന് പരിഹാരം കാണുവാന്‍ സാധിക്കുമെന്ന ചിന്തയാണ് വിശ്വാസികളില്‍ ഈ പ്രവര്‍ത്തി സൃഷ്ടിക്കുക". പീറ്റര്‍ ഹില്‍ പറയുന്നു.
Image: /content_image/News/News-2017-01-23-12:56:23.jpg
Keywords: വൈദിക
Content: 3948
Category: 1
Sub Category:
Heading: സ്വന്തം കുറവുകള്‍ തുറന്നു പറയുന്ന വൈദികരോട് വിശ്വാസികള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നതായി പഠനം
Content: വാര്‍സോ: തങ്ങളുടെ കുറവുകളെ കുറിച്ച് തുറന്നു പറയുവാന്‍ മനസ്സുകാണിക്കുന്ന വൈദികര്‍ക്ക്, മികച്ച രീതിയില്‍ വിശ്വാസികളെ ഒരുമയോടെ കൊണ്ടുപോകുവാന്‍ സാധിക്കുമെന്ന് പഠനം. ഒട്ടുമിക്ക വൈദികര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളോട് തുറന്നു പറയുവാന്‍ മടിയാണെന്നും പഠനം തെളിയിക്കുന്നു. എന്നാല്‍ തങ്ങളും വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് വിശ്വാസികളോട് തുറന്നു പറയുന്ന വൈദികരോട്, തങ്ങളുടെ ദുഃഖങ്ങള്‍ ജനങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും, ഇതു മൂലം മികച്ച ബന്ധമാണ് ഇത്തരം വൈദികരുമായി വിശ്വാസികള്‍ക്ക് ഉള്ളതെന്നും പഠനം തെളിയിക്കുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി തുടരുന്നതില്‍, പ്രതികൂലങ്ങളായ പല സാഹചര്യങ്ങളും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത വൈദികര്‍ പറയുന്നു. സമൂഹം വൈദികരെ സംബന്ധിക്കുന്ന ചില ധാരണകള്‍ വച്ചു പുലര്‍ത്താറുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതിനെ കുറിച്ചും വൈദികര്‍ ഏറെ ബോധവാന്‍മാരാണെന്നു പോളണ്ടിലെ വൈദികരില്‍ നടത്തിയ പഠനം തെളിയിക്കുന്നു. 32 വയസിനും 75 വയസിനും ഇടയില്‍ പ്രായമുള്ള രൂപതാ പട്ടക്കാരായ വൈദികരിലാണ് പഠനം നടത്തിയത്. "ഒരു വൈദികന്‍ വിശുദ്ധ ബലി അര്‍പ്പിക്കണം, സാധാരണ ഭക്ഷണം കഴിക്കണം, വിശ്വാസികളുടെ കുമ്പസാരങ്ങള്‍ കേള്‍ക്കണം, പ്രാര്‍ത്ഥനകള്‍ നടത്തണം. ഇത്രയുമാണ് വൈദികരെ കുറിച്ച് പൊതു സമൂഹം ആഗ്രഹിക്കുന്നത്. സാമൂഹിക ബന്ധങ്ങളില്‍ നിന്നും ഒരുപടി അകുന്നു മാത്രമേ വൈദികര്‍ നില്‍ക്കാവു എന്ന് വലിയ ഒരു വിഭാഗം കരുതുന്നു. ഒരു സ്ത്രീയോടൊപ്പം സംസാരിച്ച് പൊതു സ്ഥലത്ത് നടക്കുവാന്‍ പോലും വൈദികരെ കുറിച്ച് ജനം ആഗ്രഹിക്കുന്നില്ല. എന്റെ സഹോദരിയുടെ കൂടെ ഒരിക്കല്‍ റോഡിലൂടെ ഞാന്‍ നടന്നു പോയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ എന്നെ കുറിച്ച് മോശം സംസാരം നടത്തി. കൂടെയുള്ളത് എന്റെ സഹോദരിയാണെന്ന് അവര്‍ തിരിച്ചറിയുന്നതേയില്ല". പഠനത്തില്‍ പങ്കെടുത്ത ഒരു വൈദികന്റെ വാക്കാണിത്. ബയോളിയന്‍ സര്‍വകലാശാലയിലെ പീറ്റര്‍ ഹില്‍ വൈദികരെ കുറിച്ച് നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "തങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടെന്നും, വിശ്വാസികള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളും തങ്ങളും നേരിടുന്നുണ്ടെന്നും അവര്‍ തുറന്നു പറയുന്നത് ഏറെ നല്ലതാണ്. ഞങ്ങളെപ്പോലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ക്ക് അതിന് പരിഹാരം കാണുവാന്‍ സാധിക്കുമെന്ന ചിന്തയാണ് വിശ്വാസികളില്‍ ഈ പ്രവര്‍ത്തി സൃഷ്ടിക്കുക". പീറ്റര്‍ ഹില്‍ പറയുന്നു.
Image: /content_image/News/News-2017-01-24-04:40:44.jpg
Keywords: വൈദി
Content: 3949
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനം: തെരുവോര യോഗം നടന്നു
Content: കൊ​ല്ലം: മ​​ല​​യാ​​ളി വൈ​​ദി​​ക​​ൻ ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​ശ്ര​മം ന​ട​ത്തു​ന്ന​തി​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നിശ്ബ്ദത അനാസ്ഥ കാണിക്കുകയാണെന്ന് കെ​​സി​​ബി​​സി ഫാ​​മി​​ലി ക​​മ്മീ​​ഷ​​ൻ സെക്രട്ടറി ഫാ. ​​പോ​​ൾ മാ​​ട​​ശേ​​രി. ഫാ. ​​ടോ​മി​​ന്‍റെ മോ​​ച​​നം ത്വരിതപ്പെടുത്തണമെന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കെ‌സി‌ബി‌സി പ്രൊ-​​ലൈ​​ഫ് സം​​സ്ഥാ​​ന സ​​മി​​തി കൊ​​ല്ലം ചി​​ന്ന​​ക്ക​​ട​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സമ്മേളനത്തിൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വൈദികന്റെ മോചനത്തിന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ യാ​​തൊ​​ന്നും ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ തു​​ട​​ങ്ങി​​യ സമരം വ്യാ​​പ​​ക​​മാ​​ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് ആ​​ത്മാ​​ർ​​ഥ​​ത​​യി​​ല്ല. ഇ​​തു സം​​ശ​​യം ജനിപ്പിക്കു​​ന്നു. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​ക്കു പോ​​ലും ഫാ.​​ ടോം ഉ​​ഴു​​ന്നാ​​ലി​ലിനെ അറിയില്ലെ​​ന്നാ​ണു പ​​റ​​യു​​ന്ന​​ത്. ഇ​​തി​​ൽ​നി​​ന്നു മ​​ന​​സി​​ലാ​​ക്കേ​​ണ്ട​​തു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​​ക്കാ​​ര്യം ഗൗ​ര​വ​ത്തി​ൽ ച​​ർ​​ച്ച ചെയ്തിട്ടിലായെന്നാണെന്നും ഫാ. ​​പോ​​ൾ മാ​​ട​​ശേ​​രി പ​​റ​​ഞ്ഞു. ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ ഉ​​ണ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​താ​​ണ് ഇ​​ത്ത​​രം അ​​ധ​​മ സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാൻ കാരണമെന്ന് ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ഓർഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി സ്വാ​​മി ഗു​​രു​​ര​​ത്നം ജ്ഞാ​​ന ​​ത​​പ​​സ്വി പ​​രി​​പാ​​ടി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ ജ​​ന​​ങ്ങ​​ളു​​ടെ കാവൽക്കാരാകേ​​ണ്ട​​വ​​രാ​​ണ്. ഇ​​ത് ഇ​​ല്ലാ​​ത്തി​​ട​​ത്തോ​​ളം കാ​​ലം ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. രൂപതാ എപ്പിസ്കോ​​പ്പ​​ൽ വികാ​​ർ ഫാ. ​​ഡോ. ബൈ​​ജു ജൂ​​ലി​​യാ​​ൻ ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷ ഷാഹിദ കമാൽ, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്‍റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന പ്രസിഡന്‍റ് ജോർജ് എഫ്. സേവ്യർ വലിയവീട്, കെസിവൈഎം കൊല്ലം രൂപത പ്രസിഡന്‍റ് എഡ്വേർഡ് രാജു, പ്രൊലൈഫ് സമിതി സംസ്ഥാന സെക്രട്ടറി സാബു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-01-24-05:28:24.jpg
Keywords: ടോമി
Content: 3950
Category: 1
Sub Category:
Heading: വൈദികന്റെ പ്രാര്‍ത്ഥനയ്ക്കു അത്ഭുതകരമായ ശക്തിയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഒരു വൈദികന്‍ നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു വലിയ ശക്തിയുണ്ടെന്നും വിശുദ്ധ കുര്‍ബാന മധ്യേ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ ഇത് ഏറെ ശക്തമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പുരോഹിതരുടെ പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ചു ഫ്രാന്‍സിസ് പാപ്പ പ്രതിപാദിച്ചത്. ക്രിസ്തുവിന്റെ പൗരോഹിത്യം അവര്‍ണ്ണനീയമാണെന്നും മാര്‍പാപ്പ പറഞ്ഞു. ഹെബ്രായര്‍ക്കുള്ള ലേഖനം ഒന്‍പതാം അധ്യായത്തിന്റെ 15 മുതല്‍ 28 വരെയുള്ള വാക്യങ്ങള്‍ വിശദീകരിച്ചാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. യേശുക്രിസ്തുവിലൂടെ ദൈവപിതാവ് മനുഷ്യരുമായി ഉണ്ടാക്കിയ പുതിയ ഉടമ്പടിയെ സംബന്ധിക്കുന്ന ഭാഗത്തെ ക്രിസ്തുവിന്റെ പൗരോഹിത്യത്തോട് ചേര്‍ത്തുവച്ചാണ് മാര്‍പാപ്പ വിശ്വാസികള്‍ക്കായി വിശദീകരിച്ചത്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളതെന്ന് പാപ്പ പറഞ്ഞു. "ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ആദ്യ ഭാഗം മനുഷ്യരുടെ പാപങ്ങള്‍ക്കു വേണ്ടി സ്വയം ബലിയായി തീരുക എന്നതായിരുന്നു. രണ്ടാമതായി അവിടുന്ന് സ്വര്‍ഗത്തില്‍, ദൈവപിതാവിന്റെ സന്നിധിയില്‍ നമുക്കായി ഇടപെടുന്നു. തന്നെ പ്രത്യാശപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള രണ്ടാം വരവാണ് അവിടുത്തെ പൗരോഹിത്യത്തിന്റെ മൂന്നാം ഭാഗം. ക്രിസ്തുവിന്റെ ഈ പൗരോഹിത്യ ദൗത്യങ്ങളുടെ കൃപമൂലമാണ് നാം അവിടുത്തെ ആരാധിക്കുന്നതും മഹത്വപ്പെടുത്തുന്നതും. ക്രിസ്തുവിനെ നമുക്കായി നല്‍കിയതിനാല്‍ നാം പിതാവായ ദൈവത്തെ എല്ലായ്‌പ്പോഴും സ്തുതിക്കുന്നു". "വൈദികര്‍ ഓരോ ബലിയും അര്‍പ്പിക്കുമ്പോള്‍ യേശുവിന്റെ സാന്നിധ്യം അള്‍ത്താരയില്‍ ഉണ്ട്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ മൂന്നു ദൗത്യങ്ങളേയും എല്ലാ ബലികളിലും നാം ഓര്‍ക്കുകയും ചെയ്യുന്നുണ്ട്. നാം ബലി മധ്യേ പ്രാര്‍ത്ഥിക്കുന്ന സമയത്ത്, ക്രിസ്തുവും നമുക്കായി ഇടപെടുന്നു. ഇതിനാല്‍ തന്നെ പുരോഹിതരുടെ പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയാണുള്ളത്. ദൈവത്തിങ്കലേക്ക് തുറന്ന ഹൃദയവുമായി നമുക്ക് അവിടുത്തെ സന്നിധിയിലേക്കു ചെല്ലാം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്നവരുടെ പാപത്തെ ഒരുനാളും ക്ഷമിക്കുകയില്ലെന്ന ക്രിസ്തുവിന്റെ വാക്കുകളേയും പരിശുദ്ധ പിതാവ് ഏറെ ഗൗരവത്തോടെ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മാരകമായ പാപങ്ങള്‍ പോലും ഹൃദയം തുറന്നുള്ള അനുതാപം മൂലം ക്ഷമിക്കപ്പെടുമെന്നും, എന്നാല്‍ ദൈവാത്മാവിനെതിരെയുള്ള സംസാരം ഒരിക്കലും ക്ഷമ ലഭിക്കാത്തതാണെന്നും പാപ്പ ചൂണ്ടികാണിച്ചു. "പരിശുദ്ധാത്മാവിന് നേരെ ദൂഷണം പറയുന്നവരോട് ഒരിക്കലും ക്ഷമിക്കില്ല എന്നതാണ് ക്രിസ്തുവിന്റെ അധരത്തില്‍ നിന്നും വന്ന ഏറ്റവും ശക്തമായ വാക്കുകള്‍. മറ്റെല്ലാ തെറ്റുകളും ഹൃദയപൂര്‍വ്വമുള്ള അനുതാപത്തില്‍ മനസലിയുന്ന ദൈവം മനുഷ്യര്‍ക്ക് ക്ഷമിച്ചു നല്‍കും. ദൈവമാതാവായ കന്യകാമറിയത്തില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചപ്പോഴാണ് ലോകരക്ഷനായി യേശുക്രിസ്തു പിറന്നത്. ഈ വലിയ സത്യത്തെ എതിര്‍ക്കുന്നവര്‍ പരിശുദ്ധാത്മാവിനെയാണ് എതിര്‍ക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ഒരുവനും ദൈവത്തില്‍ നിന്നുള്ള ക്ഷമ ലഭിക്കുകയില്ല". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-01-24-05:49:11.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, പ്രാര്‍ത്ഥന
Content: 3951
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനായി മെക്‌സിക്കോയ്ക്ക് നല്‍കിയിരുന്ന യുഎസ് ധനസഹായം അവസാനിപ്പിക്കുവാനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവച്ചു
Content: വാഷിംഗ്ടണ്‍: അധികാരത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍, സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭഛിദ്രത്തെ സഹായിക്കുന്നതിനായി മെക്‌സിക്കോയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായത്തെ റദ്ദാക്കുവാനുള്ള സുപ്രധാന തീരുമാനമാണ് ട്രംപ് നടപ്പിലാക്കിയിരിക്കുന്നത്. 'ദ മെക്‌സിക്കോ സിറ്റി പോളിസി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ട്രംപ് നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം വഴിയല്ലാതെ കുടുംബാസൂത്രണം നടപ്പിലാക്കുവാന്‍ സഹായിച്ചിരുന്ന മെകിസിക്കോയിലെ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്ന പദ്ധതിയാണ് 'ദ മെക്‌സിക്കോ സിറ്റി പോളിസി'. 1984-ല്‍ ഐക്യരാഷ്ട്ര സഭ മെക്‌സിക്കന്‍ ജനസംഖ്യയുടെ നിയന്ത്രണത്തിന് വേണ്ടി വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സിന് ശേഷമാണ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് പദ്ധതി നടപ്പിലാക്കിയത്. പിന്നീട് ഇങ്ങോട്ട് പല പ്രസിഡന്റുമാരും പദ്ധതി തുടര്‍ന്നു കൊണ്ടു പോകുവാനും, നിര്‍ത്തിവയ്ക്കുവാനുമുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. 2009 ജനുവരി മാസം 23-ാം തീയതി പദ്ധതി തുടര്‍ന്നു നടപ്പിലാക്കുവാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചിരുന്നു. ഭാവിയില്‍ ഗര്‍ഭഛിദ്രത്തോട് എന്തുതരം നിലപാടാകും സ്വീകരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ പുതിയ തീരുമാനത്തിലൂടെ അമേരിക്കന്‍ ജനതയോട് പ്രഖ്യാപിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന നിലപാടാണ് ട്രംപും കൂട്ടരും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരസ്യമായി സ്വീകരിച്ചത്. വിശ്വാസികളുടെ ഭാഗത്തു നിന്നും ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജീവന്റെ സംരക്ഷണത്തിനായി വാദിക്കുകയും, വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രസിഡന്റിന്റെ തീരുമാനം. 'ലൈഫ് മാര്‍ച്ച്' വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുവാന്‍ ഒരു ദിവസം കൂടി മാത്രം ശേഷിക്കുമ്പോഴാണ് ട്രംപ് തന്റെ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
Image: /content_image/News/News-2017-01-24-07:06:32.jpg
Keywords:
Content: 3952
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: അധികാരത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍, പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടുംബാസൂത്രണത്തിനായി ഗര്‍ഭഛിദ്രത്തെയോ അതിനായുള്ള പ്രചരണങ്ങളോ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം വിലക്കുന്ന മെക്സിക്കോ സിറ്റി നയം പുനഃസ്ഥാപിച്ചാണ് തന്റെ പ്രോലൈഫ് സമീപനം ലോകത്തിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് സാക്ഷ്യപ്പെടുത്തിയത്. 1984-ല്‍ ഐക്യരാഷ്ട്ര സഭ ജനസംഖ്യയുടെ നിയന്ത്രണത്തിന് വേണ്ടി മെക്സിക്കോ സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സിന് ശേഷമാണ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് പദ്ധതി നടപ്പിലാക്കിയത്. പിന്നീട് പല പ്രസിഡന്റുമാരും പദ്ധതി തുടര്‍ന്നു കൊണ്ടു പോകുവാനും, നിര്‍ത്തിവയ്ക്കുവാനുമുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. ബില്‍ ക്ലിന്റണ്‍ റദ്ദാക്കിയ നിയമം, ജോര്‍ജ്ജ് ബുഷ് പുനഃസ്ഥാപിച്ചിരുന്നു. 2009 ജനുവരി മാസം 23-ാം തീയതി ഒബാമ റദ്ദാക്കിയ നിയമമാണ് ഇപ്പോള്‍ ട്രംപ് പുനഃസ്ഥാപിച്ചിരിക്കുന്നത്. ഭാവിയില്‍ ഗര്‍ഭഛിദ്രത്തോട് എന്തുതരം നിലപാടാകും സ്വീകരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ പുതിയ തീരുമാനത്തിലൂടെ അമേരിക്കന്‍ ജനതയോട് പ്രഖ്യാപിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ട്രംപും അനുയായികളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരസ്യമായി സ്വീകരിച്ചത്. വിശ്വാസികളുടെ ഭാഗത്തു നിന്നും ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജീവന്റെ സംരക്ഷണത്തിനായി വാദിക്കുകയും, വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രസിഡന്റിന്റെ തീരുമാനം. വാഷിംഗ്ടണ്‍ ഡിസിയില്‍ ജീവന്റെ സംരക്ഷണത്തിനായി 'ലൈഫ് മാര്‍ച്ച്' നടക്കുവാന്‍ ഒരു ദിവസം ശേഷിക്കുമ്പോഴാണ് ട്രംപ് തന്റെ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-01-24-08:44:00.jpg
Keywords: ഡൊണാ, ഗര്‍ഭഛിദ്ര
Content: 3953
Category: 1
Sub Category:
Heading: ഗ്രഹാം സ്റ്റെയ്ൻസിന്റെ രക്തസാക്ഷിത്വത്തിന് 18 വര്‍ഷം: സ്മരണയില്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം
Content: ബാല്‍സോറെ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നിട്ടു 18 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാഹം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒറീസായിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിന്നത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഹൈന്ദവ തീവ്രവാദികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കോടതികള്‍ പോലും പലപ്പോഴും ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് കാത്തലിക് ആക്റ്റിവിസ്റ്റായ ജോണ്‍ ദയാല്‍ പറഞ്ഞു. ഇത്തരം വീഴ്ച്ചകള്‍ മൂലമാണ് ഒഡീഷയില്‍ 2008-ലും ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ആദിവാസികളെയും ദളിതരെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷ്‌ണറിമാരെയും ഇന്നും വേട്ടയാടുന്ന സമീപനമാണ് പല സര്‍ക്കാരുകളും നടപ്പിലാക്കുന്നതെന്നും ജോണ്‍ ദയാല്‍ ആരോപിച്ചു. ഒറീസ സര്‍ക്കാരാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെ മരണത്തിന് ഉത്തരവാദികളെന്ന് കത്തോലിക്ക പ്രവര്‍ത്തകനായ ജുഗല്‍ കിഷോര്‍ രഞ്ജിത്ത് ചൂണ്ടികാണിക്കുന്നു. ഹൈന്ദവ തീവ്രവാദികളെ സംരക്ഷിക്കുന്ന തരം നിലപാടുകളാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിസ്തുവിന്റെ സന്ദേശത്തെ ശരിയായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സെന്നും അദ്ദേഹം അനുസ്മരിച്ചു. ഒഡീഷ ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ ഡയറക്ടറായ ഫാദര്‍ അജയ് കുമാര്‍ സിംഗ് വിഷയത്തില്‍ നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. "ഹിന്ദുത്വ തീവ്രവാദ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസും, എം.എം ജോഷിയും പറഞ്ഞിരുന്നു. ഇന്നും ഇതേ രീതിയിലുള്ള സംഘടനകളാണ് സര്‍ക്കാരുകളെ പോലും നിയന്ത്രിക്കുന്നത്. ക്രൈസ്തവര്‍ക്കു നീതി നിഷേധിക്കപ്പെടുമെന്ന കാര്യം അതില്‍ നിന്നും തന്നെ വ്യക്തമാണ്". ഫാദര്‍ അജയ് കുമാര്‍ സിംഗ് ചൂണ്ടികാണിച്ചു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നത് 2006-ല്‍ ആണ്. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു.
Image: /content_image/News/News-2017-01-24-09:09:26.jpg
Keywords: രക്തസാക്ഷിത്വം
Content: 3954
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനം ആവശ്യപ്പെട്ട് രാപകല്‍ നിരാഹാര സമരം ആരംഭിച്ചു
Content: കല്‍പ്പറ്റ: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം (സി.സി.എഫ്) വയനാട് കളക്ടറേറ്റ് പടിക്കല്‍ രാപകല്‍ നിരാഹാരസമരം ആരംഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച സമരം പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്തു. യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിട്ട് പത്തുമാസം പിന്നിട്ടിട്ടും ഫാ. ടോം ഉഴുന്നാലിലിന്റെ മോചന ശ്രമങ്ങള്‍ എങ്ങും എത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് സി.സി.എഫ് പ്രത്യക്ഷസമര പരിപാടികള്‍ ആരംഭിച്ചത്. വയനാട് എംപി എം‌ഐ ഷാനവാസ്, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരപന്തലില്‍ എത്തിയിട്ടുണ്ട്. നാളെ പത്തുമണിക്ക് കോഴിക്കോട് രൂപത വികാരി ജനറാള്‍ ഫാ. തോമസ് പനക്കല്‍ സത്യാഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കും. ജില്ലയിലെ വിവധ രൂപതകളിലെ ബിഷപ്പുമാര്‍, ഇടവക വികാരിമാര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കുചേരുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-24-10:37:57.jpg
Keywords: ഫാ. ടോമി, സമരം
Content: 3955
Category: 1
Sub Category:
Heading: സാമൂഹിക ചുറ്റുപാടുകള്‍ മാറിയിട്ടും അമേരിക്കന്‍ ജനതയുടെ ബൈബിള്‍ വായനാ ശീലത്തില്‍ മാറ്റമില്ലെന്ന് പഠനം
Content: വാഷിംഗ്ടണ്‍: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അമേരിക്കന്‍ സമൂഹത്തിന്റെ ജീവിതം വിവിധ തലങ്ങളില്‍ മാറി മറിഞ്ഞുവെങ്കിലും, ബൈബിള്‍ വായനയുടെ കാര്യത്തില്‍ ജനത്തിന് മാറ്റങ്ങളൊന്നുമില്ലെന്ന് പഠനം. ബര്‍ണാ ഗ്രൂപ്പും അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയും നടത്തിയ പഠനത്തിലാണ് ആറു വര്‍ഷമായി ബൈബിള്‍ വായിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ബൈബിള്‍ വായിക്കുവാന്‍ താല്‍പര്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് യുഎസിലെ പ്രായപൂര്‍ത്തിയായ 61 ശതമാനം പേരും ഉണ്ട് എന്ന മറുപടിയാണ് നല്‍കിയത്. 2015-ലും ഈ ചോദ്യത്തിന് ജനം നല്‍കിയ ഉത്തരം ഇതേ ശതമാന നിരക്ക് തന്നെയായിരുന്നു. 2013-ല്‍ 61 ശതമാനവും, 2012-ല്‍ അറുപതു ശതമാനവുമായിരുന്നു ബൈബിള്‍ ദിനംപ്രതി വായിക്കുന്നവരുടെ എണ്ണം. ബൈബിള്‍ വായിക്കുന്നതിന്റെ കാര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കുറവും തങ്ങള്‍ വരുത്തിയിട്ടില്ലെന്ന് 66 ശതമാനം പേരും ഉത്തരം നല്‍കി. ജോലി തിരക്കും, മറ്റു ചില ബുദ്ധിമുട്ടുകളും കാരണം 58 ശതമാനം പേര്‍ ബൈബിള്‍ വായിക്കുവാന്‍ ചില പ്രതിസന്ധികള്‍ നേരിടുന്നതായും സര്‍വ്വേയില്‍ വെളിപ്പെടുത്തി. വിവിധ പ്രതിസന്ധികളും നേരിടുമ്പോഴും ദൈവജനത്തിന് വചനം വായിക്കുവാനുള്ള താല്‍പര്യത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബര്‍ണാ ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റോക്‌സാണി സ്‌റ്റോണി പറഞ്ഞു. "വിശ്വാസ സമൂഹം ബൈബിള്‍ വായനയെ ഏറെ താല്‍പര്യത്തോടെയാണ് കാണുന്നത്. എന്നിരിന്നാലും ആത്മീയ നേതാക്കന്‍മാര്‍ ബൈബിള്‍ വായിക്കുന്നതിനെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് ബൈബിള്‍ വായനയെ കൊണ്ടുവരുവാന്‍ വിശ്വാസ സമൂഹത്തെ നയിക്കുന്നവര്‍ ആവശ്യപ്പെടണം". റോക്‌സാണി സ്‌റ്റോണി പറഞ്ഞു.
Image: /content_image/News/News-2017-01-24-12:29:41.jpg
Keywords: ബൈബിള്‍, അമേരിക്ക