Content | കല്‍പ്പറ്റ: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം (സി.സി.എഫ്) വയനാട് കളക്ടറേറ്റ് പടിക്കല്‍ രാപകല്‍ നിരാഹാരസമരം ആരംഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച സമരം പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്തു. യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിട്ട് പത്തുമാസം പിന്നിട്ടിട്ടും ഫാ. ടോം ഉഴുന്നാലിലിന്റെ മോചന ശ്രമങ്ങള്‍ എങ്ങും എത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് സി.സി.എഫ് പ്രത്യക്ഷസമര പരിപാടികള്‍ ആരംഭിച്ചത്.
വയനാട് എംപി എംഐ ഷാനവാസ്, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരപന്തലില്‍ എത്തിയിട്ടുണ്ട്. നാളെ പത്തുമണിക്ക് കോഴിക്കോട് രൂപത വികാരി ജനറാള്‍ ഫാ. തോമസ് പനക്കല്‍ സത്യാഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കും. ജില്ലയിലെ വിവധ രൂപതകളിലെ ബിഷപ്പുമാര്‍, ഇടവക വികാരിമാര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കുചേരുന്നുണ്ട്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |