Contents

Displaying 3651-3660 of 25031 results.
Content: 3915
Category: 1
Sub Category:
Heading: അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെ ഇടയില്‍ കത്തോലിക്ക സംഘടന നടത്തുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു
Content: വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന 'നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറി'ന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടന രാജ്യത്തെ കറുത്തവര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി പ്രത്യേകം രൂപീകൃതമായതാണ്. 1909-ല്‍ ജോസഫൈറ്റ് വൈദികരായ നാലു പേരും മൂന്നു അല്‍മായരും ചേര്‍ന്ന് അലായിലാണ് 'നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവര്‍' ആരംഭിച്ചത്. യുഎസിലെ 39 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയ്ക്ക് ദക്ഷിണ അമേരിക്കയിലും ശാഖകളുണ്ട്. ആറു പ്രധാനപ്പെട്ട സംഘടനകളായിട്ടാണ് നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവര്‍ തരംതിരിക്കപ്പെട്ടിരിക്കുന്നത്. ലേഡീസ് ഓഫ് പീറ്റര്‍ ക്ലേവര്‍, ജൂനിയവര്‍ പീറ്റര്‍ ക്ലേവര്‍, ഫോര്‍ത്ത് ഡിഗ്രി നൈറ്റ്, ഫോര്‍ത്ത് ഡിഗ്രി നൈറ്റ് ഓഫ് ലേഡിസ് തുടങ്ങിയവയിലാണ് സംഘടന തങ്ങളുടെ മുദ്ര പതിപ്പിച്ചിരിക്കുന്നത്. വെളുത്ത വര്‍ഗക്കാരായ അമേരിക്കക്കാരുടെ സംഘടനകളില്‍ പ്രവേശനം നിഷേധിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരായ വിശ്വാസികളുടെ വലിയ കൂട്ടായ്മയായി 'നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവര്‍' രാജ്യത്ത് വളരുകയാണ്. തൊഴില്‍ മേഖലയിലും, സമൂഹത്തിന്റെ വിവിധ മേഖലകളിലും കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ധീരമായി നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറിന്റെ അംഗങ്ങള്‍ ഇന്ന്‍ നേരിടുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പല വാക്കുകളും സംഘടനയ്ക്ക് പ്രചോദനമായെന്ന്‍ സംഘടനയുടെ മേധാവിയായി 2010 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ച ഫാദര്‍ ഡെക്കാര്‍ലോസ് ബ്ലാക്ക്‌മോന്‍ പറഞ്ഞു. കത്തോലിക്ക വിശ്വാസത്തെ കുറിച്ച് ആഴമായി പഠിച്ചിട്ടുള്ള വ്യക്തിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "വിശ്വാസത്തിന്റെ മനുഷ്യനാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏവരേയും ആകര്‍ഷിക്കുന്നതാണ്. കത്തോലിക്ക വിശ്വാസത്തെ സംബന്ധിച്ച് ആഴമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ തന്നെ ആഴമായി സ്വാധീനിച്ചിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബര്‍മിംങ്ഹാം ജയിലില്‍ തടവില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ കത്തില്‍ അനീതിയുള്ള ഒരു നിയമം ഒരിക്കലും നിയമമല്ലെന്ന വിശുദ്ധന്റെ വാക്കുകള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു". ഫാദര്‍ ഡെക്കാര്‍ലോസ് ബ്ലാക്ക്‌മോന്‍ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിയന്‍ വിഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി പേരാണ് നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറില്‍ അംഗങ്ങളായിട്ടുള്ളത്. ഈ വിഭാഗക്കാര്‍ മെഡിക്കല്‍, നിയമം, ഉന്നതവിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ ഏറെ മുന്നേറ്റം കൈവരിച്ചതു നൈറ്റ് ഓഫ് പീറ്റര്‍ ക്ലേവറിന്റെ പ്രവര്‍ത്തനത്തിന്റെ കൂടെ ഫലമാണെന്ന് ഫാദര്‍ ഡെക്കാര്‍ലോസ് ബ്ലാക്ക്‌മോന്‍ പറഞ്ഞു.
Image: /content_image/News/News-2017-01-18-12:23:42.jpg
Keywords: അമേരിക്ക
Content: 3916
Category: 18
Sub Category:
Heading: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​നു പു​തി​യ ഭ​ര​ണഘടന
Content: കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു വ​​​ഴി​​​തു​​​റ​​​ന്നു പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന രൂപീകരിച്ചു. സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ കടവിക്കും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​ന്നി​​ല​​​ത്തി​​​നും ന​​​ൽ​​​കി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​കാ​​​ശ​​​നം​​ ചെ​യ്തു. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി​​​ക​​​ളാ​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി അ​​മ്പ​​​തു ല​​​ക്ഷ​​​ത്തോ​​​ളം സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്തി​​​പ്പെ​ടുത്താൻ പുതുക്കിയ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലൂ​​​ടെ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​നു സാ​​​ധി​​​ക്കു​​​മെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും ധാ​​​രാ​​​ളം വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വ​​​ർ​​​ത്ത​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. പ്രതിസന്ധിക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ അ​​​ല്മാ​​​യ​​​രു​​​ടെ പ​​​ങ്ക് വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​സ​​​മി​​​തി​​​യി​​​ലും നേ​​​തൃ​​​ത്വ​​​ത്തി​​​ലും നിശ്ചി​​​ത ശ​​​ത​​​മാ​​​നം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഇ​​​നി കേരളത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നാ​​​കും.
Image: /content_image/India/India-2017-01-19-03:42:18.jpg
Keywords: കത്തോലിക്ക കോണ്‍ഗ്രസ്
Content: 3917
Category: 1
Sub Category:
Heading: ഇറ്റലിയിൽ വൻ ഭൂചലനം; റോമിലും പ്രകമ്പനം
Content: റോം: മധ്യഇറ്റലിയില്‍ ബുധനാഴ്ച രാവിലെ തുടര്‍ച്ചയായി ഭൂചലനമുണ്ടായി. അബ്രൂസോ, ലാസിയോ, മാര്‍ച്ചേ, എന്നിവിടങ്ങളിലാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പമാപിനിയില്‍ 5.3 മുതല്‍ 5.7 വരെ തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ കഴിഞ്ഞവര്‍ഷമുണ്ടായ അതേ പ്രദേശത്തുതന്നെയാണ് നടന്നത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി. ഭൂചലനത്തിന്റെ പ്രകമ്പനം റോമിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ 10.25-നായിരുന്നു 5.3 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം നടന്നത്. ശേഷം ഒരുമണിക്കൂറിനുള്ളില്‍ തന്നെ 5.5, 5.7 തീവ്രതകളില്‍ രണ്ടുതവണകൂടി തുടര്‍ച്ചയായി ഭൂചലനമുണ്ടായി. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ൽ 300 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​മാ​​ട്രി​​സ് പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് ഏ​​ഴു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഇ​​ന്ന​​ലെ ഭൂ​​ച​​ല​​നം അനുഭവ​​പ്പെ​​ട്ട​​ത്.
Image: /content_image/India/India-2017-01-19-04:36:39.jpg
Keywords: ഇറ്റലി, റോമി
Content: 3918
Category: 1
Sub Category:
Heading: മരണത്തിന്റെയും തകര്‍ച്ചയുടെയും വക്കില്‍ നിന്നും രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിക്കും: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: മരണത്തിന്റെയും തകര്‍ച്ചയുടെയും വക്കില്‍ നിന്നും നമ്മേ രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചതോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് പാപ്പ പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ച് വിശ്വാസ സമൂഹത്തോട് പങ്കുവെച്ചത്. പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ പ്രസംഗം കേള്‍ക്കുവാന്‍ ആയിരക്കണക്കിനു വിശ്വാസികളാണ് എത്തിചേര്‍ന്നിരിന്നത്. തങ്ങള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ മാത്രം ദൈവത്തിലേക്ക് തിരിയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നടപടി പ്രയോജനമില്ലാത്തതാണെന്ന് ഭൂരിഭാഗം വിശ്വാസികളും മനസില്‍ കരുതുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. എന്നാല്‍ ഇത്തരം ചിന്തകള്‍ അസ്ഥാനത്താണെന്നും നമ്മുടെ ബലഹീനതകളെ നല്ലതു പോലെ അറിയുന്ന സ്‌നേഹവാനായ പിതാവാണ് ദൈവമെന്ന്‍ പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. ദയാലുവായ ഒരു പിതാവിന്റെ പുഞ്ചിരിയോടെ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അവിടുന്ന് ഉത്തരം നല്‍കുമെന്നും പാപ്പ പറഞ്ഞു. യോനാ പ്രവാചകന്റെ ജീവിതത്തിലെ പ്രാര്‍ത്ഥനാ അനുഭവത്തെ കുറിച്ചും പാപ്പ വിശ്വാസികളോട് പങ്കുവെച്ചു. ആദ്യം ദൈവത്തിന്റെ കല്‍പനകളെ അനുസരിക്കാതെ പ്രവര്‍ത്തിച്ച യോനയ്ക്ക് ഉണ്ടായ പ്രശ്‌നങ്ങളേയും, അതില്‍ നിന്നും തിരിഞ്ഞപ്പോള്‍ ഉണ്ടായ രക്ഷയേയും സംബന്ധിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ കേള്‍വിക്കാരോട് പറഞ്ഞു. "കപ്പല്‍ മുങ്ങുവാന്‍ തുടങ്ങിയ നേരത്താണ് യോനായ്ക്ക് തിരിച്ചറിവ് വരുന്നത്. പീഡനങ്ങളുടെ നടുവില്‍ പ്രവാചകന്റെ വായില്‍ നിന്നും ഉയരുന്ന രണ്ടു വരി പ്രാര്‍ത്ഥനയാണ് ദൈവത്തിന്റെ കാരുണ്യത്തെ അവിടെയ്ക്ക് എത്തിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട കപ്പല്‍ യാത്രക്കാരെയും, പ്രവാചകനെയും, ദൈവഹിതത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിച്ചിരുന്ന ജനതയെയും ഈ പ്രാര്‍ത്ഥന രക്ഷപെടുത്തി". "പ്രാര്‍ത്ഥന നമ്മിലേക്ക് പ്രത്യാശയാണ് കൊണ്ടുവരുന്നത്. ഇരുളിലേക്ക് നമ്മുടെ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ കൂടുതലായി നാം പ്രാര്‍ത്ഥിക്കണം. അപ്പോള്‍ പ്രത്യാശയിലേക്ക് നാം നയിക്കപ്പെടും. ദൈവത്തിന്റെ ദീര്‍ഘക്ഷമയുടെയും കരുണയുടെയും വലിയ ഉദാഹരണമാണ് യോനാ പ്രവാചകന്റെ ജീവിതം. സംഭവിക്കാന്‍ പോകുന്ന മരണത്തെക്കുറിച്ചുള്ള ഭയം വിജാതീയരെ പ്രാര്‍ത്ഥനയിലേക്കു നയിച്ചു. ആ ഭയം അപരനുവേണ്ടി സ്വയം ദാനമാകാന്‍ പ്രവാചകന് പ്രചോദനം പകര്‍ന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. ക്രൈസ്തവ വിശ്വാസികളുടെ യോജിപ്പിനു വേണ്ടി പ്രത്യേകമായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ വാരത്തിന് തുടക്കം കുറിക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ. 'അനുരഞ്ജനം: ക്രിസ്തുവിന്റെ സ്‌നേഹം ഉത്തേജിപ്പിക്കുന്നു' എന്നതാണ് 2017-ല്‍ നടത്തപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെ മുഖ്യ ചിന്താവിഷയം. ക്രൈസ്തവര്‍ തമ്മില്‍ അനുരഞ്ജനം പ്രാപിച്ചു വേണം മുന്നോട്ടു പോകുവാനെന്ന കാര്യവും വിവിധ രാജ്യങ്ങളില്‍ നിന്ന്‍ എത്തിയ കേള്‍വിക്കാരോട് പാപ്പ പ്രത്യേകം ഓര്‍മ്മപ്പെടുത്തി.
Image: /content_image/TitleNews/TitleNews-2017-01-19-07:04:20.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, മരണം
Content: 3919
Category: 1
Sub Category:
Heading: ദൈവദാസന്‍ തിയോഫിനച്ചന്റെ നാമകരണ നടപടികള്‍ക്ക് വത്തിക്കാനില്‍ തുടക്കം
Content: വത്തിക്കാന്‍: ദൈവദാസന്‍ തിയോഫിനച്ചന്‍റെ നാമകരണത്തിനുള്ള തുടര്‍ നടപടികള്‍ വത്തിക്കാനില്‍ ആരംഭിച്ചു. വരാപ്പുഴ അതിരൂപത തലത്തിലുള്ള നടപടികള്‍ പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമദേവാലയത്തില്‍ ഒക്ടോബര്‍ 24നു പൂര്‍ത്തിയായിരുന്നു. ഇതു സംബന്ധിച്ച് കാനോനിക രേഖകളടങ്ങിയ 94 പേടകങ്ങള്‍ വത്തിക്കാനില്‍ എത്തിച്ചിട്ടുണ്ട്. നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. കാര്‍ലോകലോണിയുടെ അഭ്യര്‍ത്ഥന പ്രകാരമാണു വത്തിക്കാനില്‍ നാമകരണ നടപടികള്‍ ആരംഭിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ തിയോഫിനച്ചന്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടും. പിന്നീടു വിവിധ പഠനങ്ങളുടെയും അത്ഭുതപ്രവര്‍ത്തികളുടെയും അടിസ്ഥാനത്തിലായിരിക്കും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും തുടര്‍ന്നു വിശുദ്ധ പദവിയിലേക്കും തിയോഫിനച്ചനെ ഉയര്‍ത്തുക. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് കുടല്ലൂര്‍ കുടുംബത്തില്‍ 1913 ജൂലൈ 20നു ജനിച്ച തിയോഫിനച്ചന്‍ 1941 ഏപ്രില്‍ 20നു പൗരോഹിത്യം സ്വീകരിച്ചു. 1959ല്‍ പൊന്നുരുന്നിയില്‍ ജീവിതമാരംഭിച്ച തിയോഫിനച്ചന്‍ തന്റെ ആശ്രമത്തെ ആതുരാലയമാക്കി. 'വല്യേച്ചന്‍' എന്ന നാമത്തില്‍ അറിയപ്പെട്ട തിയോഫിനച്ചനെ തേടി ജാതിമതഭേദെമന്യേ ആശ്രമത്തിലേക്ക് ആളുകള്‍ ഒഴുകിയിരിന്നു. അക്കാലത്തെ കുടുംബ വഴക്കുകള്‍, തര്‍ക്കങ്ങള്‍, സ്വത്ത് വിഭജന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒത്തുതീര്‍പ്പാക്കുന്നതില്‍ തിയോഫിനച്ചന്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. 1968 ഏപ്രില്‍ നാലിനായിരുന്നു തിയോഫിനച്ചന്‍റെ മരണം. ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്‍റെ സുകൃതങ്ങള്‍ പ്രസിദ്ധമായിരുന്നു. 2005 ജനുവരി 10നാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. 2014 ഫെബ്രുവരി ഒന്നിനു തിയോഫിനച്ചന്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറ തുറന്നു പരിശോധിച്ചിരുന്നു.
Image: /content_image/News/News-2017-01-19-05:29:20.jpg
Keywords: നാമകരണ നടപടി
Content: 3921
Category: 1
Sub Category:
Heading: 20 സെന്‍റ് സ്റ്റേജ്, 150 കലാകാരന്മാര്‍, 50-ല്‍ അധികം പക്ഷിമൃഗാദികള്‍: ചരിത്രം രചിച്ചുള്ള മെഗാ ബൈബിള്‍ ഷോ നാളെ തിരുവനന്തപുരത്ത്
Content: തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങളെ പ്രമേയമാക്കി നടത്തപ്പെടുന്ന കൂറ്റന്‍ സ്റ്റേജ് ഷോ, 'എന്റെ രക്ഷകന്‍' നാളെ അരങ്ങിലെത്തും. ലൈറ്റ് ആന്റ് സൗണ്ട് സ്റ്റേജ് ഷോകള്‍ ഒരുക്കി പുതിയ തരം കലാസൃഷ്ടിക്ക് മലയാളത്തില്‍ ആരംഭം കുറിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയാണ് പരിപാടിയുടെ സംവിധായകന്‍. 150-ല്‍ പരം കലാകാരന്‍മാര്‍ വേഷമിടുന്ന പരിപാടിയില്‍ 50-ഓളം മൃഗങ്ങളും തല്‍സമയം അരങ്ങിലെത്തും. തിരുവനന്തപുരത്തെ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെയാണ് പരിപാടി ആദ്യമായി അരങ്ങേറുക. നാളെ നടക്കുന്ന ഷോയില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്ഷണം ലഭിച്ചിട്ടുള്ള ക്രൈസ്തവ സഭകളിലെ അധ്യക്ഷന്‍മാരും, ദൈവശാസ്ത്ര പണ്ഡിതരുമാണ് പങ്കെടുക്കുക. തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസാപാക്യവും, സൂര്യ കൃഷ്ണമൂര്‍ത്തിയും ഷോയുടെ വിവിധ കാര്യങ്ങളെ കുറിച്ച് ബിഷപ്പ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. "150-ല്‍ പരം കലാകാരന്‍മാരും, 50-ല്‍ അധികം പക്ഷിമൃഗാദികളും 'എന്റെ രക്ഷകന്‍' എന്ന ഈ ഷോയുടെ ഭാഗമായി വേദിയില്‍ എത്തും. ഇരുപത് സെന്റ് സ്ഥലത്താണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. ഷോയില്‍ അഭിനയിക്കുന്നവരില്‍ ഭൂരിഭാഗം പേരും അക്രൈസ്തവരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ നടമാടുന്ന ഒരു സമൂഹത്തിന് ചില സന്ദേശങ്ങളും, നടന്‍മാരുടെ ഈ തെരഞ്ഞെടുപ്പ് തന്നെ നല്‍കുന്നുണ്ട്". ആര്‍ച്ച് ബിഷപ്പ് എം. സൂസാപാക്യം പറഞ്ഞു. ഷോയില്‍ ക്രിസ്തുവായി വേഷമിടുന്ന പ്രതീഷ് എന്ന യുവാവിനെ ആര്‍ച്ച് ബിഷപ്പ് പത്രക്കാര്‍ക്കു വേണ്ടി പ്രത്യേകം പരിചയപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ മെഗാ ഷോയാണ് നാളെ അരങ്ങേറുക. ചങ്ങനാശേരി സര്‍ഗക്ഷേത്ര ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെയും, മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ് മിഷന്റെയും നേതൃത്വത്തിലാണ് സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി 'എന്റെ രക്ഷകന്‍' നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കവി വി. മധുസൂദനന്‍ നായരാണ് എന്റെ രക്ഷകനിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നു. ക്രിസ്തു ചെയ്ത അത്ഭുതങ്ങളുടെ ആന്തരിക അര്‍ത്ഥങ്ങളിലേക്ക് കാണികളുടെ ചിന്തയെ കൂട്ടികൊണ്ടു പോകുകയാണ് ഷോയുടെ മുഖ്യ ഉദ്ദേശമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. "രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഷോ കാണികളോട് സംവദിക്കുന്നത് ക്രിസ്തുവിന്റെ പൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചാണ്. ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള യേശുവിന്റെ ജീവിതത്തെ ഷോയിലൂടെ കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. പുതിയ നിയമത്തില്‍ അടിസ്ഥാനപ്പെടുത്തിയതാണ് ഷോയിലെ എല്ലാ രംഗങ്ങളും". സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഒരു മാസം രണ്ടു സ്ഥലങ്ങളിലായി ഷോ നടത്തണമെന്നാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥലത്ത് മൂന്നു ഷോകള്‍ വരെ ഒരു ദിവസം നടത്തുവാനാണ് പദ്ധതി. വരുന്ന രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 വേദികളിലേക്ക് ഷോ എത്തിക്കുവാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഈ മാസം 21, 22 തീയതികളില്‍ സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കായിട്ടാണ് ഷോ നടത്തപ്പെടുക. അടുത്ത മാസം ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാർച്ചിൽ കോട്ടയത്തും എറണാകുളത്തും ഏപ്രിലിൽ അങ്കമാലി, തൃശൂർ എന്നിവിടങ്ങളിലും 'എന്റെ രക്ഷകൻ' അവതരിപ്പിക്കും.
Image: /content_image/TitleNews/TitleNews-2017-01-19-09:26:29.jpg
Keywords: ബൈബിള്‍, ഷോ
Content: 3922
Category: 6
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനായുള്ള വിളി
Content: "അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹന്നാന്‍ 17:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 19}# തിരുവത്താഴവേളയില്‍ സന്നിഹിതരായിരുന്ന ശിഷ്യന്മാര്‍ക്കുവേണ്ടിയും, അവനില്‍ വിശ്വസിക്കുവാന്‍ പോകുന്ന സകലര്‍ക്കും വേണ്ടിയാണ് യേശു ഇപ്രകാരം പ്രാര്‍ത്ഥിച്ചത്. ക്രൈസ്തവര്‍ക്കിടയിലെ സമ്പൂര്‍ണ്ണഐക്യത്തിനായുള്ള മുഴുവന്‍ ശ്രമങ്ങളും ഈ പ്രാര്‍ത്ഥനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ത്രിയേക ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും കര്‍ത്താവും രക്ഷിതാവുമായി യേശുവിനെ ഏറ്റുപറയുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ സഭ അതിന്റെ കാര്യക്ഷമതയുടെ മാനദണ്ഡവും ദര്‍ശിക്കുന്നത് യേശുവിന്റെ ഈ പ്രാര്‍ത്ഥനയിലാണ്. ലോക സുവിശേഷവല്‍ക്കരണത്തിന്റെ അടയാളവും ഉപകരണവും ഐക്യമാണ്. ക്രൈസ്തവരുടെ സമ്പൂര്‍ണ്ണഐക്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള ദൈവശാസ്ത്രപരവും പ്രബോധനകരവുമായ പ്രവര്‍ത്തനങ്ങളെല്ലാം ക്രിസ്തുവില്‍ അടിസ്ഥാനപ്പെട്ടതാണ്. നാം ഈ ദിവസങ്ങളില്‍ ആഘോഷിക്കുന്ന ക്രൈസ്തവ ഐക്യത്തിന്റെ പ്രാര്‍ത്ഥനാവാരം, വിശ്വസ്തതയോടും ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുമാണ് പുറത്തുവരേണ്ടത്. ദൈവകൃപയാല്‍ അതീവ പ്രാധാന്യത്തോടെ ആചരിക്കുന്ന ഈ ഫലപ്രദമായ സംരഭം പൊതുവായുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അവനവന്റെ കര്‍മ്മം നിര്‍വഹിച്ച്, സമ്പൂര്‍ണ്ണ ഐക്യത്തിലേക്ക് ഒത്തൊരുമിച്ച് നടന്നടുക്കുവാനായുള്ള കടമ നമ്മുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.1.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-19-10:02:27.jpg
Keywords: ക്രൈസ്തവര്‍, ഐക്യ
Content: 3923
Category: 1
Sub Category:
Heading: ലോക കാരുണ്യ കോണ്‍ഗ്രസില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ചത് ആറായിരത്തില്‍ അധികം പേര്‍
Content: മനില: നാലാമത് ലോക കാരുണ്യ കോണ്‍ഗ്രസിന് വേദിയായ ഫിലിപ്പീന്‍സിലെ ലിപ അതിരൂപതയില്‍ 200-ല്‍ അധികം വൈദികര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് അനുരജ്ഞന കൂദാശ നല്‍കി. പ്രദേശവാസികളും, വിവിധ രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി എത്തിച്ചേരുകയും ചെയ്ത 6000-ല്‍ പരം വിശ്വാസികളാണ് കുമ്പസാരം നടത്തിയത്. ഇന്നലെയാണ് സമ്മേളന വേദിയില്‍ കുമ്പസാരിക്കുവാന്‍ പ്രത്യേകം സൗകര്യം ഒരുക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈദികര്‍ കുമ്പസാര ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. അനുരഞ്ജന കൂദാശയിലൂടെ തങ്ങള്‍ക്ക് ലഭിച്ച സന്തോഷത്തെ അനേകം വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തി. "എന്റെ സ്വന്തം നാട്ടില്‍ ഇരുന്ന് എന്റെ സുഹൃത്തിനോട് മനസ് തുറക്കുന്ന അതേ അനുഭവമാണ് ഇവിടുത്തെ കുമ്പസാരത്തില്‍ നിന്നും എനിക്ക് ലഭിച്ചത്". ഇന്തോനേഷ്യയില്‍ നിന്നുള്ള 66-കാരനായ ടുംമ്പല്‍ ടാമ്പുബോലന്‍ എന്ന വിശ്വാസി പറയുന്നു. ജീവിതത്തിലെ പ്രതീക്ഷയും, ആകുലതകളും, ആഗ്രഹവുമെല്ലാം തുറന്നു പറയുവാന്‍ തനിക്ക് ഇത്തവണത്തെ കുമ്പസാരത്തിലൂടെ സാധിച്ചുവെന്ന് ചിലിയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ ലീയാന്‍ഡ്രാ ബീലിന്‍ എന്ന 58-കാരി പറഞ്ഞു. ലിപ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ റേമണ്‍ ആര്‍ഗുലീസിന്റെ നേതൃത്വത്തിലാണ് കുമ്പസാരത്തിനായി വിശ്വാസികള്‍ക്ക് ക്രമീകരണങ്ങള്‍ ചെയ്തു നല്‍കിയത്. കുമ്പസാരമെന്നത് സഭയുടെ അഭിവാജ്യഘടകമാണെന്നും, അതു സൂചിപ്പിക്കുന്നത് ക്ഷമിക്കുന്ന ഒരു സഭയേയും, ക്ഷമ ലഭിച്ച സഭയേയുമാണെന്നും ആര്‍ച്ച് ബിഷപ്പ് റേമണ്‍ ആര്‍ഗുലീസ് പറഞ്ഞു. കാരുണ്യത്തിന്റെ സന്ദേശമാണ് കുമ്പസാരം വിശ്വാസികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-01-19-10:05:20.jpg
Keywords: ഫിലിപ്പീ, കുമ്പസാ
Content: 3924
Category: 18
Sub Category:
Heading: അ​​തി​​ര​മ്പു​​ഴ തിരുനാളിന് കൊടിയേറി
Content: കോ​​ട്ട​​യം: അ​​തി​​ര​മ്പു​​ഴ സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള​​ളി​​യി​​ലെ വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാള്‍ ആരംഭിച്ചു. ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​നു വി​​കാ​​രി ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ലാണ് കൊ​​ടി​​യേ​​റ്റു നടത്തിയത്. ഇന്ന്‍ വൈകുന്നേരം 4.30നു ​​പ്ര​​സു​​ദേ​​ന്തി​​മാ​​രു​​ടെ നി​​യോ​​ഗ​​ത്തി​​ലു​​ള​​ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്നു പ്ര​​സു​​ദേ​​ന്തിമാരുടെ ​​പ്ര​​ദ​​ക്ഷി​​ണം നടക്കും. നാ​​ളെ രാ​​വി​​ലെ 7.30നു ​​വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം അ​​ൾ​​ത്താ​​ര​​യി​​ൽ​​നി​​ന്നു പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി പു​​റ​​ത്തെ​​ടു​​ത്തു രൂ​​പ​​ക്കൂ​​ട്ടി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ർ​​ന്നു തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി ചെ​​റി​​യ​​പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം. തി​​രു​​സ്വ​​രൂ​​പം ചെ​​റി​​യ​​പ​​ള​​ളി​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. 24ന് ​​രാ​​ത്രി വ​​രെ തി​​രു​​സ്വ​​രൂ​​പം ചെ​​റി​​യ​​പ​​ള്ളി​​യി​​ലാ​​യി​​രി​​ക്കും. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ തി​​രു​​നാ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. നാ​​ളെ മു​​ത​​ൽ 23 വ​​രെ ദേ​​ശ​​ക്ക​​ഴു​​ന്ന് ന​​ട​​ക്കും. നാ​​ളെ പ​​ടി​​ഞ്ഞാ​​റ്റും​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും 21നു ​​തെ​​ക്കും​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും 22നു ​​കി​​ഴ​​ക്കും​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും 23നു ​​വ​​ട​​ക്കും​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ദേ​​ശ​​ക്ക​​ഴു​​ന്നു​​ക​​ൾ. ദേ​​ശ​​ക്ക​​ഴു​​ന്നു​​ക​​ൾ ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ സ​​മാ​​പി​​ച്ച​​ശേ​​ഷം രാ​​ത്രി എ​​ട്ടി​​നു പ​​ള​​ളി മൈ​​താ​​ന​​ത്തെ വേ​​ദി​​യി​​ൽ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റും. നാ​​ളെ നാ​​ട​​കം, 21ന് ​​ആ​​കാ​​ശ​​വി​​സ്മ​​യം. 22നു​​ഗാ​​ന​​സ​​ന്ധ്യ 23നു ​​മെ​​ഗാ​​ഷോ എ​​ന്നി​​വ​​യാ​​ണു ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ. 24നു ​​വൈ​​കു​​ന്നേ​​രം 3.30ന് ​​അ​​തി​​ര​​മ്പു​​ഴ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​ർ ചേ​​ർ​​ന്നു സ​​മൂ​​ഹ​​ബ​​ലി അ​​ർ​​പ്പി​​ക്കും. അ​​ഞ്ചി​​നു ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. ആ​​റി​​നു പ്ര​​ദ​​ക്ഷി​​ണം ടൗ​​ണ്‍ ക​​പ്പേ​​ള​​യി​​ലെ​​ത്തും. 6.30നു ​​വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്നു ര​​ണ്ടാ​​മ​​ത്തെ പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. ഏ​​ഴി​​നു ഇ​​രു​​പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ളും ചെ​​റി​​യ​​പ​​ള്ളി​​ക്കു മു​​ന്നി​​ൽ സം​​ഗ​​മി​​ക്കും. സം​​യു​​ക്ത ​പ്ര​​ദ​​ക്ഷി​​ണം ചെ​​റി​​യ​​പ​​ള്ളി​​ചു​​റ്റി വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി വ​​ലി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി എ​​ട്ടി​​നു സ​​മാ​​പി​​ക്കും. 8.30ന് ​​വെ​​ടി​​ക്കെ​​ട്ട് ആ​​രം​​ഭി​​ക്കും. 10നു ​​വെ​​ടി​​ക്കെ​​ട്ട് അ​​വ​​സാ​​നി​​ക്കും. പ​​തി​​വി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി 8.30 മു​​ത​​ൽ 10 വ​​രെ ഒ​​രു സെ​​റ്റാ​​യി​​ട്ടാ​​യി​​രി​​ക്കും വെ​​ടി​​ക്കെ​​ട്ട്. 25ന് ​​രാ​​വി​​ലെ 10ന് ​​തി​​രു​​നാ​​ൾ റാ​​സ. വൈ​​കു​​ന്നേ​​രം 4.30നു ​​തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. ഉ​​ണ്ണി​​യീ​​ശോ​​യു​​ടെ​​യും 21 വി​​ശു​​ദ്ധ​​രു​​ടെ​​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ സം​​വ​​ഹി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ചു ചെ​​റി​​യ​​പ​​ള്ളി ചു​​റ്റി വ​​ലി​​യ പ​​ള്ളി​​യി​​ൽ തി​​രി​​കെ​​യെ​​ത്തി ഏ​​ഴി​​നു സ​​മാ​​പി​​ക്കും. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് എ​​ട്ടാ​​മി​​ടം ആ​​ച​​ര​​ണ​​ത്തോ​​ടെ തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും. അ​​ന്നു വൈ​​കു​​ന്നേ​​രം 6.30നു ​​തി​​രു​​നാ​​ൾ സ​​മാ​​പ​​ന ​പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. തു​​ട​​ർ​​ന്നു വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം അ​​ൾ​​ത്താ​​ര​​യി​​ൽ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യി​​റ​​ങ്ങും. 26 മുത​​ൽ 31 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും വ​​ലി​​യ​​പ​​ള​​ളി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി വി​​ശു​​ദ്ധ ​കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. മ​​ധ്യ​​കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​തി​​ര​​മ്പു​​ഴ​​യി​​ലേ​​ക്ക് 24നും 25​​നും കെ​എ​സ്ആ​​ർ ടി​​സി സ്പെ​​ഷ​​ൽ ബ​​സ് സ​​ർ​​വീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കും. പ​​ള്ളി​​പ​​രി​​സ​​ര​​ത്തും തി​​ര​​ക്കേ​​റി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലും സി​​സി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ച്ചു പോ​​ലീ​​സ് പ്ര​​ത്യേ​​ക നി​​രീ​​ക്ഷ​​ണം ന​​ട​​ത്തും.
Image: /content_image/India/India-2017-01-19-10:33:32.jpeg
Keywords: തിരുനാള്‍
Content: 3925
Category: 1
Sub Category:
Heading: ദൈവമാതാവിന്റെ രൂപത്തിന്റെ കിരീടധാരണ ജൂബിലി ആഘോഷിക്കുവാന്‍ പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം പാസാക്കി
Content: വാര്‍സോ: ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ മരിയ ഭക്തി പ്രകടമാക്കി കൊണ്ട് 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം പാസാക്കി. പാര്‍ലമെന്റ് യോഗത്തില്‍ പോളണ്ടിന്റെ മത, സാമൂഹിക രംഗങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച ചിത്രമാണ് 'ലേഡി ഓഫ് സെസ്റ്റോചോവ' എന്ന് ഭരണാധികാരികള്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന ബ്ലാക്ക് മഡോണ ചിത്രം 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പോളണ്ടിലെ സെസ്റ്റോചോവയിലെ കത്തീഡ്രലില്‍ സ്ഥിതി ചെയ്യുന്ന ചിത്രം യൂറോപ്യന്‍ രാജ്യങ്ങളിലെ വിശ്വാസികളെ ഏറെ സ്വാധീനിക്കുന്ന സൃഷ്ട്ടി കൂടിയാണ്. "പോളണ്ട് ജനതയുടെ മരിയഭക്തിയുടെ ഉത്തമ ഉദാഹരണമാണ് രാജ്യം അമൂല്യ നിധിയായി കാണുന്ന ബ്ലാക്ക് മഡോണയുടെ ചിത്രം. മതപരമായ ഒരു ചിത്രം എന്ന വീക്ഷണ കോണിലൂടെയല്ല രാജ്യം ഇതിനെ നോക്കി കാണുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിലേക്കും, രാജ്യസ്‌നേഹത്തിന്റെ തന്നെ പ്രതീകമായി മാറിയ ഒരു രൂപം എന്ന നിലയിലേക്കും ലേഡി ഓഫ് സെസ്റ്റോചോവയെ ജനത ഹൃദയത്തില്‍ വഹിക്കുന്നു. ആയതിനാല്‍ 2017-ല്‍ മാതാവിന്റെ ചിത്രത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്ന പ്രത്യേക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു". പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. 1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. ഇതിന്റെ 300-ാം വാര്‍ഷികമാണ് രാജ്യത്ത് ഇപ്പോള്‍ ആഘോഷിക്കുന്നത്. മാര്‍പാപ്പ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു രൂപതയിലേയോ, പ്രദേശത്തേയോ വിശ്വാസത്തെ ആഴമായി സ്വാധീനിക്കുന്ന മരിയന്‍ ചിത്രങ്ങള്‍ക്കായി നല്‍കുന്ന പ്രത്യേക പദവിയാണ് കാനോനികമായ കിരീടധാരണം. റോമിന് പുറത്ത് ഇത്തരത്തില്‍ ആദ്യമായി പദവി ലഭിച്ചത് 'ബ്ലാക്ക് മഡോണ' ചിത്രത്തിനായിരിന്നു. 2016 സെപ്റ്റംബര്‍ എട്ടാം തീയതി ആര്‍ച്ച് ബിഷപ്പ് സ്റ്റേയിന്‍സ്ലോ ഗഡേക്കിയാണ് ജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പോളണ്ടിലെ ദേശീയ ബിഷപ്സ് കോണ്‍ഫറന്‍സ് 'മരിയന്‍ തോട്ട്‌സ്' എന്ന പേരില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറിക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന പുതിയ നടപടിയെ ഏറെ സ്വാഗതം ചെയ്യുന്നതായി ഫാദര്‍ മരിയന്‍ വാലിഗോര പ്രതികരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പോളണ്ട്, തങ്ങളുടെ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ പ്രഖ്യാപിച്ചിരിന്നു. പോളണ്ടിന്റെ ആകെ ജനസംഖ്യയുടെ 94 ശതമാനത്തില്‍ അധികവും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2017-01-19-14:00:55.jpg
Keywords: പോളണ്ട്, പ്രഖ്യാപിച്ചു