Contents

Displaying 3601-3610 of 25031 results.
Content: 3864
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നു കണ്ണുനീര്‍: സ്ഥലത്തേക്ക് വിശ്വാസികള്‍ പ്രവഹിക്കുന്നു
Content: മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിലെ അക്കാപ്പുൽക്കോ എന്ന ഗ്രാമത്തിലെ ഒരു വിശ്വാസിയുടെ ഭവനത്തില്‍ അത്ഭുത മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നു കണ്ണുനീർ പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട്. കണ്ണുനീർ പ്രവഹിക്കുന്ന മാതാവിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയായില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അതേ സമയം കത്തോലിക്ക സഭ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കരഞ്ഞു പ്രാർത്ഥിച്ച ഗ്വാഡലൂപ് ഹെർണാണ്ടസ് എന്ന വിശ്വാസിയുടെ മുന്നിൽ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കണ്ണീരൊഴുക്കിയെന്ന വാർത്ത അതിവേഗമാണ് പരന്നത്. തുടര്‍ന്നു സമീപ ദേവാലയത്തിലെ വൈദികന്‍ ഫാ. യുവാൻ കാർലോസ് സ്ഥലത്തെത്തി വിശ്വാസികൾക്കെല്ലാം കാണത്തക്ക വിധത്തിൽ രൂപം തുറസ്സായ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അത്ഭുതവാര്‍ത്ത അറിഞ്ഞു ഭവനത്തിലേക്ക് വിശ്വാസികള്‍ പ്രവഹിക്കുകയാണ്. കന്യാമറിയത്തിന്റെ മെക്‌സിക്കൻ പ്രതീകമായ മൊറേനിറ്റയുടെ രൂപത്തിൽ നിന്നാണ് ഈ അത്ഭുതമുണ്ടായത്. വീട്ടിലെ പ്രാർത്ഥനാവേളയില്‍ ഗ്വാഡലൂപ് ഹെർണാണ്ടസ് എന്ന യുവതിക്ക് മുന്നില്‍ മാതാവ് കണ്ണീരൊഴുക്കിയെന്നാണ് 'ദി സണ്‍' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഭയുടെ അന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന സഭാപണ്ഡിതരുടെ പരിശോധനയ്ക്കായി എമിലിയാനോ സപ്പാറ്റയിലുള്ള സഭാ കേന്ദ്രത്തിലേക്ക് രൂപം കൊണ്ട് പോകുമെന്നാണ് സൂചന. വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിച്ചതോടെ ഒട്ടേറെ വിശ്വാസികൾ ഇപ്പോഴും പ്രവഹിക്കുകയാണ്. #{red->n->n-> വീഡിയോ}#
Image: /content_image/TitleNews/TitleNews-2017-01-12-05:45:06.jpg
Keywords: അത്ഭുത
Content: 3865
Category: 1
Sub Category:
Heading: ബ്രിട്ടണിലെ കത്തോലിക്ക സഭയുടെ സ്‌കൂളുകളില്‍ സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന പഠിപ്പിക്കല്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ആവശ്യം
Content: ലണ്ടന്‍: കത്തോലിക്ക സഭ നടത്തുന്ന സ്‌കൂളുകളില്‍ സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന തരം പഠിപ്പിക്കലുകള്‍ പാടില്ലെന്ന് യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. സമൂഹത്തെ ഒരേ പോലെ കൂട്ടിയിണക്കി മുന്നോട്ടു പോകുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന പ്രത്യേക വകുപ്പിന്റെ ചുമതലയുള്ള ഡാമി ലൂയിസ് കേസെയാണ് പാര്‍ലമെന്റില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തുല്യതയും സഹിഷ്ണുതയും ഒരേ പോലെ പകര്‍ന്നു നല്‍കുവാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കേണ്ടത് സ്‌കൂളുകളാണെന്ന് ഡാമി ലൂയിസ് കേസെ പറഞ്ഞു. "മതപരമായ പല കാരണങ്ങളും പറഞ്ഞ് സമൂഹത്തിലെ ചില പ്രത്യേക വിഭാഗത്തോട് പലപ്പോഴും വേര്‍ത്തിരിവ് കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. മതത്തിന്റെ പല യാഥാസ്ഥിതിക നിലപാടുകള്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇസ്ലാം മതവിശ്വാസ പ്രകാരം ചിലര്‍ കുട്ടികളെ സ്‌കൂളുകളില്‍ നടത്തപ്പെടുന്ന ഡാന്‍സിലും, നാടകത്തിലും മറ്റു പരിപാടികളിലും പങ്കെടുപ്പിക്കാറില്ല. ഇത്തരം നിലപാടുകള്‍ തെറ്റാണ്. സമൂഹത്തില്‍ ഒരോ വ്യക്തികള്‍ക്കും, ഒരോ താല്‍പര്യങ്ങളാണ്. ഇതില്‍ നിന്നും അവരെ നിര്‍ബന്ധപൂര്‍വ്വം പിന്‍തിരിപ്പിക്കുന്നതും, അതിന്റെ പേരില്‍ അവരോട് മാത്രം അവഗണന കാണിക്കുന്നതും തെറ്റാണ്". ഡാമി ലൂയിസ് കേസെ പറഞ്ഞു. സ്വവര്‍ഗാനുരാഗികളോട് കാണിക്കുന്ന ഭയം സഭ മാറ്റി നിര്‍ത്തണമെന്നും ഡാമി ആവശ്യപ്പെടുന്നു. സഭയുടെ സ്‌കൂളുകളിലെ പഠിപ്പിക്കലുകളില്‍ ഇത്തരക്കാരോട് വിവേചനം കാണിക്കില്ലെന്ന രീതിയില്‍ വേണം പഠിപ്പിക്കലുകള്‍ നടത്തുവാനെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒരു വിഭാഗത്തെ മാത്രം മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള യാതൊരു തരം വേര്‍ത്തിരിവും സഭ നടത്തുന്ന സ്‌കൂളുകളില്‍ കൂടി പ്രചരിപ്പിക്കരുതെന്ന ആവശ്യമാണ് ഡാമി ഉന്നയിക്കുന്നത്. എന്നാല്‍ സ്വവര്‍ഗഭോഗ പ്രവണതയുള്ളവരോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് സഭ സ്വീകരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
Image: /content_image/News/News-2017-01-12-07:29:47.jpg
Keywords:
Content: 3866
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഇടവകാ സന്ദര്‍ശനം പുനരാരംഭിക്കുന്നു
Content: വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം പുനരാരംഭിക്കുന്നു. റോമാ നഗരത്തിലെ സേത്തെവീലെ എന്ന സ്ഥലത്തെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയം പാപ്പാ സന്ദര്‍ശിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇടയസന്ദര്‍ശനം രണ്ട് ദിവസം ഉണ്ടാകുമെന്നാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 15, 16 തീയതികളില്‍ മാര്‍പാപ്പ നടത്തുന്ന ഇടവകസന്ദര്‍ശത്തില്‍, ഒരു ദിവസം ഇടവകാ ജനങ്ങള്‍ക്കൊപ്പം മാര്‍പാപ്പാ ദിവ്യബലിയര്‍പ്പിക്കും. സ്ഥലത്തെ വികാരി ഫാദര്‍ ലൂയിജി ഇന്നലെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇടവക സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. അള്‍ത്താരബാല സഖ്യം, പാദ്രെ പിയോ പ്രാര്‍ത്ഥനാഗ്രൂപ്പ്, കുട്ടികളുടെ ജ്ഞാനസ്നത്തിന് ഒരുക്കുന്ന ദമ്പതി കൂട്ടായ്മ, 8 അടിസ്ഥാന ക്രിസ്ത്യന്‍ കൂട്ടായ്മ, മതബോധനാദ്ധ്യാപകര്‍, സ്കൗട്സ് എന്നിവകൊണ്ട് സജീവമായ ഇടവകയാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. രണ്ടായിരം ജൂബിലിവര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഈ ഇടവകയില്‍ 6000-ത്തോളം അംഗങ്ങളുണ്ട്. രോഗാവസ്ഥയില്‍ കഴിയുന്ന ഇടവകസഹവികാരി, ഫാദര്‍ ജോസഫ് ബെര്‍ണര്‍ദീനോയെ (47) മാര്‍പാപ്പ പ്രത്യേകം സന്ദര്‍ശിക്കും. ഇടവകക്കാര്‍ തന്നെയാണ് അദ്ദേഹത്തെ ഇന്നും പരിചരിക്കുന്നത്. ഇടവകയിലെ സാധാരണക്കാരായ ജനങ്ങള്‍ പാപ്പായുടെ സന്ദര്‍ശനവാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-12-07:31:02.jpeg
Keywords: മാര്‍പാപ്പ
Content: 3867
Category: 18
Sub Category:
Heading: ഫാ. ​ടോമിന്റെ മോചനത്തിനായി സന്യാസ ഭവനങ്ങളില്‍ 14ന് പ്രാര്‍ത്ഥനാദിനം
Content: കൊ​ച്ചി: യെമനില്‍ ഭീ​ക​ര​ർ ബന്ധിയാക്കിയിരിക്കുന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ കത്തോ​ലി​ക്കാ സ​ന്യാ​സ ഭവനങ്ങളില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കും. 14നാണ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. കേ​ര​ള​ത്തി​ലെ മുഴു​വ​ൻ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും ദിവ്യകാ​രു​ണ്യാ​രാ​ധ​ന​യോ​ടു​കൂ​ടി​യ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് കെ​സി​ബി​സി റി​ലി​ജി​യ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, കെ​സി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എം​ഐ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ലി​ന്‍റാ റോ​സ് സി​എം​സിഎ​എന്നി​വരാണ് അ​റിയിച്ചിരിക്കുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-12-07:57:15.jpg
Keywords: ടോം
Content: 3868
Category: 1
Sub Category:
Heading: അമേരിക്കന്‍ പ്രസിഡന്റുമാരുടെ വിശ്വാസത്തെ സൂചിപ്പിക്കുന്ന രേഖകളുമായി നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ പ്രത്യേക പ്രദര്‍ശനം
Content: വാഷിംഗ്ടണ്‍: യുഎസിന്റെ 45-ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുവാന്‍ തയാറെടുക്കുകയാണ്. ഈ അവസരത്തില്‍ അമേരിക്കയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ചില രേഖകള്‍, അവിടെ സന്ദര്‍ശിക്കുന്നവരോട് പറയുന്നത് അമേരിക്ക എന്ന രാജ്യത്തിന്റെ വിശ്വാസ പാരമ്പര്യത്തെ കുറിച്ചു കൂടിയാണ്. 1789 ഏപ്രില്‍ മാസം 30-ാം തീയതി രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്ത ബൈബിള്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ മാസം 20-ാം തീയതി മുതല്‍ ഇത് കാണുവാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പുതിയ പ്രസിഡന്റുമാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഇത്തരം ചരിത്രപ്രധാന്യമുള്ള രേഖകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പതിവിന് ആദ്യത്തെ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണ്‍ തന്നെയാണ് തുടക്കം കുറിച്ചത്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയത്ത് 73 പേജുള്ള ഒരു പ്രസംഗവും അദ്ദേഹം എഴുതി തയ്യാറാക്കി വായിച്ചിരുന്നു. ഈ പ്രസംഗത്തിന്റെ ഒന്നാമത്തെ പേജും അവസാനത്തെ പേജും നാഷണല്‍ ആര്‍ക്കൈവ്‌സ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബൈബിളില്‍ തൊട്ട് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് പ്രത്യേക നിയമം ഒന്നും തന്നെ യുഎസില്‍ നിലനില്‍ക്കുന്നില്ല. എന്നിരുന്നാലും രാജ്യത്തെ പ്രസിഡന്റുമാരില്‍ ബഹുഭൂരിപക്ഷവും ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക് എത്തിയത്. തങ്ങളുടെ ഉള്ളിലെ ദൈവവിശ്വാസത്തിന്റെ പരസ്യമായ സാക്ഷ്യമാണ് അവര്‍ നല്‍കിയത്. സെന്റ് ജോണ്‍സ് മാസോണിക് ലോഡ്ജില്‍ നിന്നും കടമെടുത്ത ഒരു ബൈബിളാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ജോര്‍ജ് വാഷിംഗ്ടണ്‍ ഉപയോഗിച്ചത്. ബൈബിള്‍ തുറന്ന ശേഷം ഉല്‍പ്പത്തി പുസ്തകത്തിലെ 49-50 അധ്യായങ്ങള്‍ വരുന്ന ഭാഗത്തു തൊട്ടാണ് ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമല്ല അദ്ദേഹം ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്. ജോണ്‍ ക്യുന്‍സി ആദംസ് യുഎസിലെ നിയമപുസ്തകത്തില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, തിയൊഡോര്‍ റൂസ്‌വെല്‍റ്റ് ഒരു പുസ്തകത്തിലും തൊടാതെയും സത്യപ്രതിജ്ഞ ചെയ്തുവെന്ന് ചരിത്രം സാക്ഷിക്കുന്നു. നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ജനുവരി 20നാണ് നടക്കുന്നത്. അത് മറ്റൊരു ക്രൈസ്തവസാക്ഷ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-01-12-10:52:50.jpg
Keywords: ഡൊണാള്‍ഡ്
Content: 3869
Category: 1
Sub Category:
Heading: ക്രൈസ്തവ സാക്ഷ്യവുമായി വീണ്ടും പോളണ്ട്: ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: വാര്‍സോ: പോളണ്ടില്‍ ദേവാലയങ്ങളിലേക്ക് കടന്നുവരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി പുതിയ കണക്കുകള്‍. 2015-ല്‍ 39.1 ശതമാനം പേര്‍ ദേവാലയങ്ങളിലേക്ക് എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 39.8 ശതമാനമായി ഉയര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെ എണ്ണം 16.3 ശതമാനത്തില്‍ നിന്നും 17 ശതമാനമായി ഉയര്‍ന്നുവെന്നും പഠനഫലം വ്യക്തമാക്കുന്നു. 'ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ടാണ്' ഇതുസംബന്ധിക്കുന്ന രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ കത്തോലിക്ക വൈദികരുരുടെ എണ്ണവും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. 20,800 വൈദികരാണ് ഇപ്പോള്‍ പോളണ്ടിലെ കത്തോലിക്ക സഭയ്ക്ക് ഉള്ളത്. മറ്റ് യുറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തമായി ചേര്‍ത്തു പിടിച്ച് കൊണ്ട് കൂടുതല്‍ വിശ്വാസതീക്ഷ്ണതയോടെ വിശ്വാസികള്‍ മുന്നേറുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തേയും, ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറ്റം നടത്തുകയാണ് രാജ്യം. 2015-ലെ കണക്കുകള്‍ പ്രകാരം 3,69,000 പേരാണ് രാജ്യത്ത് ജ്ഞാനസ്നാനം സ്വീകരിച്ച് സഭയില്‍ അംഗങ്ങളായത്. 2,70,000 പേര്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും 1,34,000 പേര്‍ കൂദാശപരമായി വിവാഹജീവിതത്തിലേക്ക് കടന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങള്‍ കൂടുതലായും ലിബറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകൂടിയാണ് പോളണ്ടില്‍ നടക്കുന്നത്. ദൈവവിശ്വാസത്തെ തുടച്ചു നീക്കുവാന്‍ പാഴ്ശ്രമങ്ങള്‍ നടത്തി വന്‍ പരാജയവും തകര്‍ച്ചയും ഏറ്റുവാങ്ങിയ മുന്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ വീഴ്ച്ചയില്‍ നിന്നും പാഠം മനസിലാക്കിയാണ് പോളണ്ട് മുന്നോട്ട് നീങ്ങുന്നത്. ഇക്കഴിഞ്ഞ നവംമ്പര്‍ മാസത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ സ്വീകരിക്കുന്നുവെന്ന പ്രത്യേക പ്രഖ്യാപനവും പോളണ്ട് ജനത നടത്തിയിരുന്നു. രാജ്യത്തെ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ വലിയ വിശ്വാസ സമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി തങ്ങളുടെ വാതിലുകളെ തുറന്നു നല്‍കുന്നതിനും പ്രത്യേക താല്‍പര്യമാണ് രാജ്യം കാണിച്ചിട്ടുള്ളത്.
Image: /content_image/News/News-2017-01-12-11:52:43.jpg
Keywords: പോളണ്ട്
Content: 3870
Category: 1
Sub Category:
Heading: ബൈബിൾ കൂടാതെ ഒരു രാജ്യത്തെ ശരിയായി നയിക്കുവാൻ സാധ്യമല്ല: അമേരിക്കന്‍ പ്രസിഡന്റുമാരുടെ ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്ന രേഖകളുമായി നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ പ്രത്യേക പ്രദര്‍ശനം
Content: "ബൈബിൾ കൂടാതെ ഒരു രാജ്യത്തെ ശരിയായി നയിക്കുവാൻ സാധ്യമല്ല". അമേരിക്കയുടെ പ്രഥമ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിംഗ്ടണ്‍ ഇപ്രകാരം പറഞ്ഞത് അദ്ദേഹം ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. ജോര്‍ജ് വാഷിംഗ്ടണ്‍ മുതൽ അമേരിക്കയെ നയിച്ച നിരവധി നേതാക്കന്മാർ ഈ സത്യം മനസ്സിലാക്കി രാജ്യത്തെ നയിച്ചു. ഈ വലിയ സത്യം ലോകത്തിനു മുൻപിൽ തെളിയിച്ചുകൊണ്ട്, അമേരിക്കന്‍ പ്രസിഡന്റുമാരുടെ ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്ന രേഖകളുമായി നാഷണല്‍ ആര്‍ക്കൈവ്‌സ് പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നു. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുവാന്‍ തയാറെടുക്കുന്ന ഈ അവസരത്തില്‍ അമേരിക്കയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ചരിത്ര രേഖകള്‍, അവിടെ സന്ദര്‍ശിക്കുന്നവരോട് പറയുന്നത് അമേരിക്ക എന്ന രാജ്യത്തിന്റെ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തെ കുറിച്ചു കൂടിയാണ്. 1789 ഏപ്രില്‍ മാസം 30-ാം തീയതി രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഉപയോഗിച്ച ബൈബിള്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ മാസം 20-ാം തീയതി മുതല്‍ ഇത് കാണുവാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പുതിയ പ്രസിഡന്റുമാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഇത്തരം ചരിത്രപ്രധാന്യമുള്ള രേഖകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പതിവിന് ആദ്യത്തെ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണ്‍ തന്നെയാണ് തുടക്കം കുറിച്ചത്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയത്ത് 73 പേജുള്ള ഒരു പ്രസംഗവും അദ്ദേഹം എഴുതി തയ്യാറാക്കി വായിച്ചിരുന്നു. ഈ പ്രസംഗത്തിന്റെ ഒന്നാമത്തെ പേജും അവസാനത്തെ പേജും നാഷണല്‍ ആര്‍ക്കൈവ്‌സ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബൈബിളില്‍ തൊട്ട് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് പ്രത്യേക നിയമം ഒന്നും തന്നെ യുഎസില്‍ നിലനില്‍ക്കുന്നില്ല. എന്നിരുന്നാലും രാജ്യത്തെ പ്രസിഡന്റുമാരില്‍ ബഹുഭൂരിപക്ഷവും ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക് എത്തിയത്. തങ്ങളുടെ ഉള്ളിലെ ദൈവവിശ്വാസത്തിന്റെ പരസ്യമായ സാക്ഷ്യമാണ് അവര്‍ നല്‍കിയത്. സെന്റ് ജോണ്‍സ് മാസോണിക് ലോഡ്ജില്‍ നിന്നും കടമെടുത്ത ഒരു ബൈബിളാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ജോര്‍ജ് വാഷിംഗ്ടണ്‍ ഉപയോഗിച്ചത്. ബൈബിള്‍ തുറന്ന ശേഷം ഉല്‍പ്പത്തി പുസ്തകത്തിലെ 49-50 അധ്യായങ്ങള്‍ വരുന്ന ഭാഗത്തു കൈവെച്ചാണ് ജോര്‍ജ് വാഷിംഗ്ടണ്‍ അന്ന്‍ സത്യപ്രതിജ്ഞ ചെയ്തത്. നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ജനുവരി 20നാണ് നടക്കുന്നത്. അന്നേദിവസം ബൈബിൾ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. അത് മറ്റൊരു ക്രൈസ്തവസാക്ഷ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/TitleNews/TitleNews-2017-01-12-14:32:59.jpg
Keywords: അമേരിക്ക, ബൈബിള്‍
Content: 3871
Category: 9
Sub Category:
Heading: റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം
Content: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജോർജ്ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം ജനുവരി 20, 21, 22 തീയതികളില്‍ നടത്തപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ 8.30നു ആരംഭിച്ചു ഞായറാഴ്ച വൈകുന്നേരം 5.30നു സമാപിക്കുന്ന രീതിയിലാണ് ക്രമീകരണം. താമസസൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിംഗ്സൗകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ടു ദൈവ സ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു. #{red->n->n->വിലാസം: }# Divine Retreat Centre,  St. Augustine's Abbey St.Augustine's Road,  Ramsgate,  Kent-CT11 9PA  #{blue->n->n->കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക:}# ഫാ. ജോസഫ് എടാട്ട്: 07548303824, 01843586904, 07860478417 E mail: josephedattuvc@gmail.com <br>
Image: /content_image/Events/Events-2017-01-12-17:39:50.jpg
Keywords: ഡിവൈന്‍
Content: 3872
Category: 5
Sub Category:
Heading: വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനം
Content: ഇന്ന് നാം വിശുദ്ധ സ്നാപകയോഹന്നാന്റെ ശിരഛേദനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആചരിക്കുന്നു. ജൂണ്‍ 24-ന് സ്നാപകയോഹന്നാന്റെ ജനനതിരുനാളും സഭ ആഘോഷിക്കുന്നുണ്ട്. വിശുദ്ധരുടെ ഗണത്തിൽ നിന്നും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്നാപകയോഹന്നാന്റെയും മാത്രമാണ് ജനനതിരുനാളുകൾ ആഘോഷിക്കപ്പെടുന്നത്. മറ്റെല്ലാ വിശുദ്ധരുടെയും മരണത്തിന്റെ ഓർമ്മ പുതുക്കുന്ന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. വിശുദ്ധ സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാനുള്ള സാഹചര്യങ്ങളേയാണ് ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്നത്. സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന ഹേറോദിയായെ അവളുടെ ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ അന്യായമായി സ്വന്തമാക്കിയത് തെറ്റാണെന്ന്‍ രാജാവിന്റെ മുഖത്ത് നോക്കി പറയുവാനുള്ള ധൈര്യം വിശുദ്ധ സ്നാപകയോഹന്നാന്‍ കാണിച്ചു. യോഹന്നാനെ പിടികൂടി തടവിലാക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഹേറോദിയാ ഹേറോദേസിലൂടെ അത് നടപ്പിലാക്കുകയും, തന്റെ മകളായ സലോമിയിലൂടെ വിശുദ്ധനെ ശിരഛേദം ചെയ്യുവാനുള്ള അവസരം മുതലാക്കുകയും ചെയ്തു. തിരുസഭയില്‍ നാലാം നൂറ്റാണ്ടു മുതല്‍ യേശുവിന്റെ പാതയൊരുക്കുവാന്‍ വന്നവന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മപുതുക്കുന്ന പതിവ്‌ ആരംഭിച്ചിരുന്നു. വിശുദ്ധന്റെ ശരീരം സമരിയായിലാണ് അടക്കം ചെയ്തിരുന്നത്. 362-ല്‍ വിജാതീയര്‍ വിശുദ്ധന്റെ ശവകുടീരം ആക്രമിക്കുകയും തിരുശേഷിപ്പുകള്‍ കത്തിച്ചു കളയുകയും ചെയ്തു. അതില്‍ കുറച്ചു ഭാഗം മാത്രം അവിടുത്തെ സന്യാസിമാര്‍ക്ക് സംരക്ഷിക്കുവാന്‍ കഴിഞ്ഞുള്ളൂ. അവ പിന്നീട് അലെക്സാണ്ട്രിയായില്‍ വിശുദ്ധ അത്തനാസിയൂസിനു അയച്ചു കൊടുത്തു. വിശുദ്ധന്റെ ശിരസ്സിനെ നിരവധി സ്ഥലങ്ങളില്‍ ആദരിക്കുന്നുണ്ട്. ബ്രെസ്ലാവുവിലുള്ള ഡൊമിനിക്കന്‍ ദേവാലയത്തിലും മറ്റനേകം ദേവാലയങ്ങളിലും വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരസ്സിനെ ആദരിച്ചു വരുന്നു. യേശുവിനു വഴിയൊരുക്കാന്‍ വന്നവന്‍ യേശുവിനു വേണ്ടി തന്റെ ജീവന്‍ നല്‍കി. അവനെ തടവിലാക്കിയവന്‍ യേശുവിനെ നിരാകരിക്കുവാനല്ലായിരുന്നു അവനോടു ആവശ്യപ്പെട്ടത്, മറിച്ച് സത്യം പറയാതിരിക്കുവാനാണ്. എന്നാലും അവന്‍ സത്യം പറയുകയും യേശുവിനു വേണ്ടി മരണം വരിക്കുകയും ചെയ്തു. സത്യത്തിനു വേണ്ടി യോഹന്നാന്‍ തന്റെ രക്തം ചിന്തിയതിനാല്‍, അവന്‍ തീര്‍ച്ചയായും യേശുവിനു വേണ്ടിയാണ് തന്നെയാണ് മരണം വരിച്ചത്‌. സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്നാപകയോഹന്നാന്റെ ശക്തിയും ഉന്നതിയും മഹത്തായിരുന്നു. സ്വര്‍ഗ്ഗീയ സമാധാനത്തിന്റെ സ്വാതന്ത്ര്യത്തേക്കുറിച്ചാണ് അവന്‍ പ്രഘോഷിച്ചത്. എന്നിട്ടും അധര്‍മ്മികള്‍ അവനെ ചങ്ങലക്കിട്ടു. സത്യത്തിനു വേണ്ടി താല്‍ക്കാലികമായ യാതനകള്‍ സഹിക്കുക യോഹന്നാനെ പോലെയുള്ള ഒരാള്‍ക്ക് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. മറിച്ച് അത് എളുപ്പം നിര്‍വഹിക്കാവുന്നതും അവന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ്. കാരണം ശാശ്വതമായ ആനന്ദമായിരിക്കും അതിന്റെ പ്രതിഫലം എന്ന് യോഹന്നാന് അറിയാമായിരിന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ട്രെവെസ്സിലെ ബിഷപ്പായ അഗ്രേസിയൂസ് 2. ക്ലൂണി മഠത്തിലെ ബെര്‍ണോ 3. ബ്രെട്ടണിലെ ഏലിയന്‍ 4. ബ്രിട്ടനിയിലെ ആലത്തിലെ ബിഷപ്പായ എനോഗാത്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2017-01-12-18:15:07.jpg
Keywords: യോഹ
Content: 3873
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ: ഫാ. സോജി ഓലിക്കലിനൊപ്പം ബിഷപ്പ് അർനോൾഡും ഡോ.ജോണും
Content: ബർമിംങ്ഹാം : രണ്ടാംശനിയാഴ്ച കൺവെൻഷൻ നാളെ നടക്കും. ബർമിംങ്ഹാം ബഥേൽ സെന്ററിൽ നവവത്സരത്തിലെ ആദ്യ ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫാ. സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ സാൽഫോഡ് രൂപത ബിഷപ്പ്പും വചനപ്രഘോഷകനുമായ ജോൺ അർനോൾഡ് , പരിശുദ്ധാത്മാഭിഷേക ധ്യാനങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ,പ്രമുഖ സുവിശേഷപ്രവർത്തകനും ,വിടുതൽ ശുശ്രൂഷകനുമായ ഡോ.ജോൺ ദാസ് എന്നിവരും പങ്കെടുക്കും. ഫാ.സോജി ഓലിക്കലിനൊപ്പം യു കെ യിൽ പത്തു ദിവസത്തെ പന്തക്കുസ്താനുഭവ ധ്യാനത്തിലൂടെയും ,മറ്റ് ശുശ്രൂഷകളിലൂടെയും,പരിശുദ്ധാത്മശക്തിയെ പരീക്ഷിക്കുവാൻ ഒരുങ്ങിയ അവിശ്വാസികളെയടക്കം ആഴമാർന്ന പശ്ചാത്താപത്തിലൂടെ മാനസാന്തരത്തിലേക്ക് നയിച്ച , സമർപ്പിതരാകാതെയും സഭയിൽ എങ്ങനെ വിശുദ്ധരാകാമെന്ന് പ്രഘോഷിക്കുന്ന, ഡോ.ജോണിലൂടെ ദൈവത്തെയറിഞ്ഞ നിരവധിയാളുകൾ ഇന്ന് യു കെ യിൽ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് വിവിധ മിനിസ്റ്റ്രികളിൽ പ്രവർത്തിക്കുമ്പോൾ അനേകർ അവർ ആയിരിക്കുന്ന മേഖലകളിൽ ശക്തമായ വിശ്വാസജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. ചിൽഡ്രൻസ് മിനിസ്റ്റ്രി ടീൻസ് ഫോർ കിംങ്ഡം ഒരുക്കുന്ന ബൈബിൾ നാടകം " ജീസസ് or ബറാബസ് " ഇത്തവണത്തെ കൺവെൻഷനിൽ അരങ്ങേറും. കൺവെൻഷനായി കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2017-01-13-03:53:33.JPG
Keywords: കൺവെൻഷൻ