Content | റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജോർജ്ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം ജനുവരി 20, 21, 22 തീയതികളില്‍ നടത്തപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ 8.30നു ആരംഭിച്ചു ഞായറാഴ്ച വൈകുന്നേരം 5.30നു സമാപിക്കുന്ന രീതിയിലാണ് ക്രമീകരണം.
താമസസൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിംഗ്സൗകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ടു ദൈവ സ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു.
#{red->n->n->വിലാസം: }#
Divine Retreat Centre,
St. Augustine's Abbey
St.Augustine's Road,
Ramsgate,
Kent-CT11 9PA
#{blue->n->n->കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക:}#
ഫാ. ജോസഫ് എടാട്ട്: 07548303824, 01843586904, 07860478417
E mail: josephedattuvc@gmail.com
<br> |